Profile cover photo
Profile photo
Nidhin Jose
Teacher
Teacher
About
Nidhin's interests
View all
Nidhin's posts

Post has attachment
അപ്പാച്ചിയുടെ മേവനുമായി (http://maven.apache.org/)കൂട്ടുകൂടാന്‍ ഒരുശ്രമം തുടങ്ങി.....
അതോ അവനെ മാറ്റി ഗ്രേഡിലുമായി (https://www.gradle.org/)കൂട്ടുകൂടണോ??
അറിയാവുന്നവര്‍ ഈ അറിവില്ലാ പൈതലിനോട് ഒരു അഭിപ്രായം പറയാമോ??

Post has attachment
ഈശ്വരാ, എനിക്ക് വട്ടായതാണോ അതോ നാട്ടാര്‍ക്ക് മൊത്തം വട്ടായതാണോ !! - 2 ദവസം കൊണ്ട് FaceCropper (https://launchpad.net/face-cropper/trunk/0.8.4) 3,066 ത്തില്‍ നിന്ന് 6,797 ലെത്തി..... എന്താപ്പിത് ഇങ്ങനെ?? അളോള് പടക്കം പട്ടിക്കണുണ്ടല്ലോ.... !!!!ന്താ വിഷുവാണാവോ????? !!!!!

Post has shared content
++++++++++.....+++++++
മക്കൾക്കുള്ള സ്കൂൾ  മൂത്രപ്പുര
(ഒരപ്പന്റെ ഡയറിക്കുറിപ്പ്)

ഇത്രയും കാലം  സിബിഎസ് ഇ സിലബസ്, കണ്ണിൽ ചോരയില്ലാത്ത ഫീസും കൊടുത്ത് പഠിച്ച് കൊണ്ടിരുന്ന കുട്ടികളെ, അവരുടെ ആവശ്യമനുസരിച്ച് (കല, സാഹിത്യ മേഖലയിലെ ഇടപെടൽ ആയിരുന്നു മൂത്തവൾക്ക് ലക്ഷ്യം, ഇളയവൾക്ക് വീടിനടുത്തുള്ള സ്കൂളിൽ പഠിക്കാമെന്നത് മേന്മയായി തോന്നിക്കാണും)  ഗവർമ്മെന്റ് സ്കൂളിൽ കേരള സിലബസ് പഠിക്കാൻ ചേർക്കണമായിരുന്നു. മെയ് 12നു ആയിരുന്നു പ്രവേശന ഉത്സവം. രാവിലെ തന്നെ എഴുന്നേറ്റ് പോയി.

പ്രവേശന കവാടത്തിൽ ഒരു പന്തിക്കുള്ള ആളുണ്ട്. കുട്ടികളെ ക്യൂവിൽ നിർത്തി (പൊരിഞ്ഞ വെയിൽ ക്യൂവിൽ നിൽക്കുന്നത് കണ്ട് രണ്ട് ടീച്ചർമാർ, ടോക്കൺ വിതരണം ചെയ്ത്, ക്യൂവിൽ നിന്നവരോട് തണലിൽ മാറി നിൽക്കാൻ പറഞ്ഞു, ഒരു ബക്കറ്റിൽ നിറയെ തണുത്ത വെള്ളവും അതിനിടയിൽ ആരോ കൊണ്ടു വന്ന് വച്ചു). കണ്ണൂർ ജില്ലയിലെ ഒരു ഗേൾസ് ഗവർമ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ് ചിത്രത്തിൽ.

അതിനിടയിൽ, മൂത്തവൾ ക്യൂവിൽ നിന്ന് ഇറങ്ങി വന്നു പറഞ്ഞു. ഉപ്പാ.. സ്കൂളിലെ ടോയിലെറ്റ് കാണണം. അത് കണ്ടിട്ട് മതി അഡ്മിഷനെന്ന്.  ഞാനൊക്കെ സോഷ്യൽ മീഡിയയിൽ രാവ് പകൽ കൈലു കുത്തി, പന്തീരായിരം നീറുന്ന പ്രശ്നങ്ങളിൽ അഭിപ്രായം പറയാറുണ്ടെങ്കിലും, സ്വന്തം മക്കളുടെ കാര്യത്തിൽ അങ്ങനെയൊരു വീണ്ടു വിചാരം എനിക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു വിചാരം പോലും മനസ്സിൽ വന്നില്ല എന്നാതാണ് സത്യം :(

എത്രത്തോളം രക്ഷിതാകളാണ്, മക്കൾ പഠിക്കാൻ പോകുന്ന സ്കൂളിന്റെ പേരും പെരുമയും, വിദ്യാഭ്യാസ നിലവാരവും, നൂറുമേനി വിജയവും, സാറമ്മാരുടെ ഡിഗ്രിയും, പഠിച്ച കോളേജും നോക്കാറുള്ളത്? അതിലെത്ര പേർ സ്വന്തം മക്കൾ പഠിക്കുന്ന സ്കൂളിലെ ശൗചാലയം നോക്കി കണ്ടുകാണും? സ്വന്തം മക്കൾ സ്കൂളിൽ നിന്ന് മൂത്രശങ്ക കെട്ടിനിർത്താതെ കാര്യം സാധിക്കുന്നുവെന്ന് എത്ര രക്ഷിതാക്കൾ ചോദിച്ച് മനസ്സിലാക്കുന്നുണ്ട്?

എന്തായാലും ഞാനും മോളും, കൂടെ വേറെയൊരു അമ്മയും, കുട്ടിയും, എന്നിങ്ങനെ മൂന്നാലുപേർ നടന്ന് തുടങ്ങുമ്പോഴേക്കും പ്രധാന അധ്യാപക പ്രത്യക്ഷപ്പെട്ടു.  എന്താ പ്രശ്നമെന്ന് ചോദിച്ചു. കുട്ടികളുടെ മൂത്രപ്പുര കാണമെന്ന ആവശ്യത്തിനു നിറഞ്ഞ ചിരിയായിരുന്നു മറുപടി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കൂട്ടത്തെ കാണുന്നത് എന്ന് മറ്റൊരു ടീച്ചർ..  എന്തായാലും ഞങ്ങളും, മറ്റൊരു അദ്ധ്യാപികയും കൂടെ നടന്നു കണ്ടു. നല്ല വൃത്തിയുള്ള മൂത്രപ്പുര. ക്ലീൻ ക്ലോസറ്റ്, അടപ്പുറപ്പുള്ള വാതിലുകൾ, കറ പിടിച്ച് മഞ്ഞ നിറമല്ലാത്ത ബക്കറ്റുകൾ, മഗ്, എന്നിങ്ങനെ നല്ല സൗകര്യങ്ങൾ.

എന്തായാലും എന്റെ മകൾക്കാണ് ക്രെഡിറ്റ് മുഴുവൻ. പഠിക്കുന്ന സ്കൂളിന്റെ സൗകര്യങ്ങൾ, സ്വന്തം പിതാവ് മറന്നാലും അവൾ മറക്കരുതല്ലോ?    

Post has attachment

Post has attachment
Our 1year old baby Nathania Playing Football

Post has attachment

Post has attachment
Coming Soon.... FaceCropper
Key Features FaceCropper is a FREE SOFTWARE under GPLV3. It is a Software for cropping Faces from any photos. Faces can be seperately seved from group photos. It is batch photo processing software. Images can be converted in to black and white. Output Image...

Post has attachment

Post has attachment

Post has attachment
ഇന്ന് ഞാനും എന്റെ അഞ്ചാം ക്ലാസിലെ മക്കളും കൂടി ചില ചെടികളുടെ എലപൊളിച്ച് മൈക്രോ-കോപ്പില്‍ വച്ച് ഉളിഞ്ഞ് നോക്കി..... ദാ കണ്ടോട്ടോ..... സൂം ചെയ്ത് നോക്കിയാ ആസ്യരന്ധ്രം കാണാം... സ്റ്റോമേറ്റ എന്ന് സായിപ്പ് പറയുന്ന സാധനം.... ഇതിലൂടെയാണത്രേ ചെടികള്‍ വാതക വിനിമയം നടത്തുനന്നത്...!!
PhotoPhotoPhotoPhoto
4 Photos - View album
Wait while more posts are being loaded