"പ്രേമവും സ്നേഹവും എന്നൊക്കെ പറഞ്ഞാ എന്താന്ന് പഠിക്കഡോ ആദ്യം... ഇയാൾക്ക് അറിഞ്ഞൂടെങ്കിൽ ഒന്ന് പറഞ്ഞുകൊടുക്ക്... ആരെങ്കിലും... "

"ഒരു മിനിറ്റ്... ഒറ്റ മിനിറ്റ്... ഒരു മിനിട്രഡാ... അതേയ്... സത്യത്തി മോളാരാ... ? ഡോക്റ്ററാണോ അതോ സ്നേഹം പഠിപ്പിക്കാൻ വന്ന ടീച്ചറോ ? അല്ല..., കൊറേ നേരമായല്ലോ... സ്നേഹം... പ്രേമം.... എന്ത് മാങ്ങാത്തൊലിയാണത് ? ഇത്രയൊക്കെ പ്രസംഗിക്കാൻ നീയാരാ ? പതിനാറായിരത്തെട്ട്‍ പ്രേമത്തിൽ മുങ്ങിക്കുളിച്ചുവന്നാളോ ?"

"ഡോ... മര്യാദക്ക് സംസാരിക്കണം."

"അതേയ്... ഒരൊറ്റ കൈവിട്ട നിമിഷത്തിലെ തോന്നലിന് ഒരാളെ നെഞ്ചിക്കേറ്റിവെച്ച് ജീവിതം മെതിക്കുന്നതാണോ നീ പറഞ്ഞ സ്നേഹം ? ഈ കുട്ടി രണ്ടു വർഷമല്ലേയായുള്ളൂ... പത്തുപതിനാറു വർഷം വെയിറ്റിങ് റൂമിലിരുന്നിട്ട് ഒടുക്കം ജീവിതം പൊകയാണെന്നറിയുമ്പോ പ്രാന്തായിപ്പോയവരെ എനിക്കറിയാം... അപ്പോഴേക്കും ലൈഫ് ദേ .... ആവി... ആ നീരാവി... എന്റെ പൊന്നുമോളേ... എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... ഈയൊരൊറ്റയൊരാളെ കിട്ടിയില്ലെങ്കിൽ ലൈഫ് വേസ്റ്റ് ആണെന്ന് വിചാരിക്കാൻ ഇവിടെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും അത്രക്ക് ക്ഷാമമാണോ ? അത്രക്ക് ക്ഷാമമാണോന്ന്....? ദേ... ഈയൊരു വാക്ക് നീ ഇനി മേലാ മിണ്ടിയെന്ന് ഞാനറിഞ്ഞാ... സക്കറിയാ ഇവൾക്കെന്നെ അറിഞ്ഞൂടാ... ഞാൻ ഭയങ്കര കൊഴപ്പാ..."


ആര് ആരോട് പറയുന്നു? ഏത് സിൽമ ?

Shared publiclyView activity