Profile cover photo
Profile photo
NIYAS MONGAM
604 followers
604 followers
About
NIYAS's posts

കഷ്ണങ്ങൾ തുന്നിച്ചേർത്ത കുപ്പായമിട്ടവനാകാം ,
ഞെരിയാണിക്ക് മീതെ വസ്ത്രം ഉയർത്തി യുടുത്തവനുമാകാം ,
അതുമല്ലെങ്കിൽ, നെറ്റിത്തടമാകെ തഴമ്പിന്റെ പ്രകാശം വഹിക്കുന്നവനുമാകാം,

പണത്തോട് അയാള് അവിവേകമായി പെരുമാറുന്നുവോ,സൂക്ഷ്മതയോടെ പെരുമാറുന്നുവോ എന്ന് നിരീക്ഷിച്ചറിയും വരെ അവന്റെ കാര്യത്തിൽ നീ വഞ്ചിതനാകരുത്

Post has attachment
Proud to be born in India, the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great grandmother of tradition. Our most valuable and most artistic materials in the history of man are treasured up in India only.

"I am an Indian, firstly and lastly"

Happy Republic Day. 
Photo

Post has attachment
ബാങ്ക് കൊടുത്താൽ തൊട്ടടുത്ത പള്ളിയിലേക്ക് കാർ എടുത്ത് ജമാഅത്തിന് പോകേണ്ട ഒരു സ്ഥലത്തായിരുന്നു അന്നൊക്കെ താമസം. ആ സാഹചര്യത്തിൽ നിന്ന് ഇഖാമത്തു കൊടുത്താൽ നടന്നു പോയാൽ തന്നെ ജമാഅത്ത് ലഭിക്കുന്ന ദൂരത്തിൽ പുതിയ ഒരു പള്ളി വന്നു. ഞാൻ അടുത്തറിയുന്ന എന്റെ ഒരു പിതൃ തുല്യനായ സ്നേഹിതനാണ് ആ പള്ളി നിർമ്മിച്ചത്.

തനിക്ക് വേണ്ടി സ്വർഗ്ഗ ലോകത്തേക്കുള്ള ഒരു നീക്കിയിരുപ്പ്.

ആ പള്ളിയിൽ പിന്നീട് പലവുരു ഞങ്ങളൊരുമിച്ചു നമസ്കരിചിട്ടുമുണ്ട്.
അന്നൊരിക്കൽ ഒരു വെള്ളിയാഴ്ച ഞങ്ങളൊരുമിച്ചു ആ പള്ളിയിൽ ജുമുഅ നമസ്കരിച്ചു. ഖുത്ബയുടെ അവസാനം ഖത്തീബ് പ്രാർത്ഥിച്ചു.

"അല്ലാഹുവേ ഈ പള്ളി നിർമിച്ച ആൾക്കും അയാളുടെ മാതാപിതാക്കൾക്കും പൊറുത്തു കൊടുക്കേണമേ"
ചിന്തകൾ പലതും മാറി മറിഞ്ഞു.

ആ പ്രാർത്ഥന കേൾക്കുന്ന എൻറെ സഹോദരൻറെ മനസ്സിന്റെ നിർവൃതി !

തനിക്ക് തന്ന സമ്പത്ത് ദൈവ മാർഗ്ഗത്തിൽ വിതച്ചു കൊയ്യുന്നത് നേരിട്ട് കാണുമ്പോൾ ഉള്ള സ്നേഹ പൂർവ്വമായ അസൂയ !!

സച്ചരിതനായ ഒരു മകന്റെ കർമ്മഫലം അനുഭവിക്കാൻ ഭാഗ്യം ലഭിച്ച മാതാ പിതാക്കൾ !!!

ആ ഖുത്ബ കഴിഞ്ഞു പിന്നീട് ഖതീബിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു. നിങ്ങൾ പ്രാർത്ഥിച്ചപ്പോൾ ആ പള്ളി നിർമിച്ച മനുഷ്യൻ ആ സദസ്സിലുണ്ടായിരുന്നു.

അയാളെ കുറിച്ച് കൂടുതൽ അന്യോഷിച്ച ഖതീബിനോട്‌ ഞാൻ പറഞ്ഞു. "ആ രഹസ്യം അങ്ങനെ തന്നെ നിൽകട്ടെ"

"തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു."
Photo

ഭാര്യക്കും മക്കൾക്കും അവസാന ദർശനത്തിനു മുഖം ലഭിക്കാതെ എന്റെ ഒരു നാട്ടുകാരൻ കൂടി അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയായി. 

Post has attachment
സുദീർഘമായ ഒരു യാത്ര കഴിഞ്ഞ് ഉറങ്ങി എണീറ്റപ്പോഴാണ് ആ സന്തോഷം അവളെന്നോട് പറഞ്ഞത്.... 
ഞാനൊരു ബാപ്പയാകാൻ പോകുന്നുവെന്ന്.
വീണു കിട്ടിയ അഞ്ചു ദിവസത്തെ ലീവിന് പറന്നു ചെന്ന് ഒരു പുലർച്ചെ ആസ്വദിച്ചു കിടന്നുറങ്ങുമ്പോഴാണ് അവൾ തോണ്ടിയത്.
തിരിഞ്ഞു നോക്കിയപ്പോൾ അവൾ പറഞ്ഞു.
'ഞാനല്ല, കുട്ടി ചവിട്ടിയതാണ്'
കഠിനമായ ചൂട് സഹിക്കാൻ കഴിയാതെ എ. സി യുമിട്ട് ഓഫീസിലെ തിരക്കുകളുമായി നീങ്ങുമ്പോഴാണ് ഇക്കാക്ക ഫോണ്‍ വിളിച്ചത്...
അവൾ പ്രസവിച്ചിരിക്കുന്നു..
പെണ്‍കുഞ്ഞ്
കിട്ടിയ സാധങ്ങളുമായി നാട്ടിൽ പറന്നിറങ്ങി മകളെ കയ്യിൽ വാങ്ങിയപ്പോൾ മുഖത്തു നോക്കാതെ കണ്ണടച്ചിരുന്ന മോളോട് ഉമ്മ പറഞ്ഞു
'നിന്റെ ബാപ്പ വന്നു'. 
അത് കേട്ടായിരിക്കണം കണ്ണടച്ചവൾ പുഞ്ചിരിച്ചത്.
അവൾ ആദ്യമായി കമിഴ്ന്നുവെന്നും മുട്ട് കുത്തിയെന്നും പര സഹായമില്ലാതെ എണീറ്റുനിന്നുവെന്നും പിന്നെ നടന്നു തുടങ്ങിയെന്നുമൊക്കെ കടൽ കടന്നെത്തുന്ന ഫോണ്‍ വിളികലൂടെയാണ് ഞാൻ മനസ്സിലാക്കിയത്.
ഇടക്കിടെയുള്ള സന്ദർശനങ്ങളിലെപ്പോഴോ അവളുടെ വായിൽ കൈ വെച്ചപ്പോഴാണ് പല്ല് മുളച്ചു തുടങ്ങിയെന്നത് തിരിച്ചറിഞ്ഞത്.
ചെയ്തു തീർക്കേണ്ട കുറെ പണികളിൽ മുഴുകിയിരിക്കുമ്പോൾ എന്റെ പിറകിൽ വന്നു നിന്ന് കുറെ കോപ്രായങ്ങൾ കാണിചിരുന്നിരിക്കണം ... എന്റെ ശ്രദ്ധ അവളിലെക്കല്ല എന്ന് തിരിച്ചരിഞ്ഞതിനാലാവണം അവൾ ഉച്ചത്തിൽ വിളിച്ചത്..
'നിയാസേ..'
അന്നാദ്യമായാണ് അത്ര സുന്ദരമായി അവൾ എന്റെ പേര് വിളിച്ചത്.
Photo

Post has attachment
9 വർഷങ്ങൾക്കു മുൻപ് ഒരു ബുധനാഴ്ച രാത്രി വിശപ്പ്‌ വരിഞ്ഞു മുറുക്കിയപ്പോൾ ALM ഹൊസ്റ്റെലിലെ അന്നത്തെ അത്താഴ മെനു ആയ ഡിസ്ക് & ചിക്കൻ ഒഴിവാക്കി ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ കൂടെയുണ്ടായിരുന്ന സ്നേഹിതനെയും കൂടി ക്ഷണിച്ചു. ഡിസ്ക് നു പകരം ഉച്ച നേരത്തെ ബാക്കിയുള്ള ചോറും ചിക്കനും അടിക്കാം എന്ന് തിരിച്ചു മൊഴിഞ്ഞ അവന്റെ മുഖത്തേക്ക് ഞാൻ ഒന്ന് നോക്കി.

ഓൻ പറഞ്ഞു : " പഴംചോർ ഈസ്‌ ബെറ്റർ ദാൻ അജ്നാമോട്ടോ" 
Photo

"ബാങ്കുകളില്‍ നിന്ന് ലോണെടുത്ത് പണിയുന്ന വീടുകളില്‍ ഒരിക്കലും വിശ്രാന്തി അനുഭവിക്കാനാവില്ല. ആരോഗ്യമുള്ള കാലം വരെ ലോണടച്ചു തീര്‍ക്കാനുള്ള നെട്ടോട്ടമാവും. എല്ലാ കടവും വീടുമ്പോഴേയ്ക്കും രോഗങ്ങള്‍ ശരീരത്തെ ഗ്രസിച്ചിരിയ്ക്കും. അതിനെച്ചൊല്ലിയുള്ള വേവലാതികള്‍ മാത്രമാണ് ശിഷ്ടജീവിതത്തിലുണ്ടാവുക. നിവൃത്തിയുണ്ടെങ്കില്‍ കടം മേടിച്ചു വീടു പണിയരുത്."

"മടക്കിയെടുത്ത് കൊണ്ടു പോകാവുന്ന വീട് എന്നുമെന്റെ കിനാവാണ്. ഒരിടത്തും സ്ഥിരമാവാത്ത വീട്. ചിലപ്പോള്‍ ആ വീട് നിവര്‍ത്തി നദിക്കരയില്‍ വെയ്ക്കാം. മറ്റൊരിക്കല്‍ ഒരു കുന്നിന്‍മോളില്‍. കടല്‍ത്തിരകള്‍ക്കു മുമ്പില്‍ ജാലകം തുറന്നും ശീതകാറ്റിനുമുമ്പില്‍ ജാലകം മുറുക്കിയടച്ചും ഒരു വീട്. പല കാലങ്ങളില്‍ പല ദേശങ്ങളില്‍ ഒരേ വീട്. എവിടെയുണ്ടാവും അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാത്ത വീട്?"

"വാക്കുകള്‍ പലപ്പോഴും നമ്മുടെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് പോകാറുണ്ട്. അലസമായി പലതും പറഞ്ഞുപോകും. ഒരുപക്ഷെ, മനസ്സിലെവിടെയും ഇല്ലാത്തതാവും പറയുന്നതു തന്നെ. അതുകൊണ്ടു തന്നെ പലപ്പോഴും നമുക്ക് നമ്മെ തന്നെ നിഷേധിക്കേണ്ടി വരുന്നു; തള്ളിപ്പറയേണ്ടി വരുന്നു. എന്നാല്‍, നോട്ടങ്ങള്‍ അങ്ങനെയല്ല; അതു മാറ്റിപ്പറയേണ്ടി വരാറില്ല. ഓരോ നോട്ടവും ഹൃദയങ്ങളുടെ തുറന്നു പറച്ചിലാണ്. വാക്കുകള്‍ കള്ളം പറയുമ്പോഴും, നോക്കുകള്‍ മടിച്ചുനില്‍ക്കുന്നു. അതില്‍ സത്യമുണ്ട്. ഉള്ളിലെ സങ്കടങ്ങള്‍ മറച്ചുവെച്ച്, ആരെയും സങ്കടപ്പെടുത്താതിരിക്കാന്‍ ചിരിക്കുന്നവന്റെ കണ്ണുകളിലേക്ക് നോക്കുക- കരയാനൊരുപാട് ബാക്കിയുണ്ടായിട്ടും കരയാന്‍ കഴിയാത്തവന്റെ നിസ്സഹായത കാണാം." 

"ജനിച്ച്, തന്റെ കൈകളില്‍ തൂങ്ങിനടന്ന് വളര്‍ന്ന്, ഒരു നല്ല സൂഹൃത്തിനെ പോലെയടുത്തുണ്ടായിരുന്ന തന്റെ മകളെ മറ്റൊരു പുരുഷന്റെ കൈകളിലേല്‍പ്പിച്ച്, അവള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പിതാവിന്റെ കണ്ണുകളും മകളുടെ കണ്ണുകളും പരസ്പരം പറയുന്ന, അവര്‍ക്കു മാത്രം കാണാന്‍ കഴിയുന്ന നോട്ടങ്ങളുടെ പകര്‍ന്നാട്ടങ്ങളുണ്ട് -നിറയുന്ന കണ്ണുനീരിനൊപ്പം മകളുടെ കണ്ണില്‍ നിറയുന്ന യാത്ര പറച്ചിലിന്റെ നോട്ടം - കരയരുതെന്ന് പറഞ്ഞ് ധൈര്യം പകരുന്ന പിതാവിന്റെ നോട്ടം -പകരം വെയ്ക്കാന്‍ കഴിയുമോ ഈ സ്‌നേഹത്തിന്റെ നോട്ടങ്ങളിലൂടെയുള്ള പകര്‍ന്നാട്ടങ്ങള്‍ ?" 
Wait while more posts are being loaded