Profile cover photo
Profile photo
Suraj Rajan
7,162 followers
7,162 followers
About
Suraj's interests
View all
Suraj's posts

Post has attachment
Why would you want to grow up?
PhotoPhotoPhotoPhoto
8/27/16
4 Photos - View album

Post has attachment
അരമണിക്കൂർ ആയിട്ടും ഇതിന്റെ ചുറ്റുവട്ടത്ത് നിന്ന് പോകാത്തത് കണ്ടിട്ടാവണം ഒരു മ്യൂസിയം സെക്യൂരിറ്റി ഓഫീസർ മ്മടയടുത്തോട്ട് വന്നത്. പിന്നെ ഞങ്ങ രണ്ടാളും കൂടി ഒരു അരമണിക്കൂർ കൂടി ഈ പെണ്ണിനെ നോക്കി നിന്നു. സമ്മർ ജോലികൾ ആർട്ട് പിള്ളേർക്ക് കൊടുക്കുന്ന മ്യൂസിയങ്ങൾക്ക് സ്തുതിയായിരിക്കട്ടെ. നല്ല ഒരു ദിവസത്തിന്.

ദേഗായുടെ മെഴുകിലെ ഈ നര്‍ത്തകിക്കൊച്ചിന് ഏതാണ്ട് 30-ഓളം പതിപ്പുകളുണ്ട്. 1881ല്‍ ദേഗാ സൃഷ്ടിച്ച ആദ്യ ശില്പത്തിന് മൂപ്പരുടെ മരണ ശേഷമാണ് ഇത്രയും കാസ്റ്റുകള്‍ ഉണ്ടായത്. അക്കാലത്തെ നടപ്പുശൈലികള്‍ക്ക് എതിരായി അനിതരണസാധാരണമായ റിയലിസം പ്രതിമയില്‍ കൊണ്ടുവന്നു എന്നതുകൊണ്ടുതന്നെ പല നിരൂപകരും ഈ ശില്പത്തെ വിമര്‍ശിച്ചിരുന്നുവെന്നാണു ചരിത്രം. ഇന്ന് ഇതിന്റെ, സര്‍ക്കുലേഷനിലുള്ള, ഒരു പകര്‍പ്പെങ്കിലും ഇല്ലാതെ സ്വയം "മെഗാ മ്യൂസിയം" എന്ന് വിളിക്കാന്‍ ഒരു ആര്‍ട്ട് മ്യൂസിയത്തിനും അര്‍ഹതയില്ല എന്നാണ് :) ബാള്‍ട്ടിമൂര്‍ ആര്‍ട്ട് മ്യൂസിയത്തിലെ ക്യുറേഷന്‍ അത്ര കേമമൊന്നുമല്ലെങ്കിലും രണ്ട് മൊണേ ചിത്രങ്ങള്‍ക്കിടയില്‍ ഇവളെ നിര്‍ത്തിയ തലയുണ്ടല്ലോ (ശില്പത്തിന്റെ വലത്തുനിന്നുള്ള ഫോട്ടോയുടെ പശ്ചാത്തലം), അതിനൊരു തൂവല്‍!

Edgar Degas, 1880s. Little Dancer of Fourteen Years. Bronze cast. Baltimore Museum of Art.PhotoPhotoPhotoPhotoPhoto
7/24/16
6 Photos - View album

Post has attachment
ആത്മാവും ന്യൂറോസയൻസും തമ്മിൽ ഇണങ്ങാൻ തുടങ്ങിയ കാലത്തെ പറ്റി കഴിഞ്ഞ കുറെ മാസങ്ങൾ ആയി വായിക്കാൻ ശ്രമിക്കുകയാണ്. 120എഡി മുതൽ റോമാ സാമ്രാജ്യത്തിന്റെ കൈകൾ നീണ്ടുകിടന്നിരുന്ന എല്ലായിടത്തും ഗേയ്ലൻ എന്ന മഹാവൈദ്യന്റെ തത്വങ്ങൾ ആണ് ഫിലോസഫിയെപ്പോലും സ്വാധീനിച്ചിരുന്നത്. തലച്ചോർ എന്നത് ഹൃദയത്തിൽ ജ്വലിക്കുന്ന ആത്മവീര്യത്തെ പ്രജ്ഞാവീര്യം ആയി (psychic) മാറ്റാനുള്ള ഉപകരണമായാണ് ഗെയ്‌ലൻ കണ്ടത്. ആത്മാവ് എന്ന സങ്കല്പത്തെ അതിനപ്പുറത്തേക്ക് ഭൗതികവൽക്കരിക്കുക പള്ളിക്ക് സ്വീകാര്യമായിരുന്നില്ല. ഇത് മെഡിസിന് പുറത്ത്, ശാസ്ത്രത്തിനു പുറത്ത് കലയിലും മറ്റു സാംസ്കാരിക സൂചകങ്ങളിലും എങ്ങനെയാണ് പ്രതിഫലിച്ചത് എന്നതാണ് ഞാൻ മനസിലാക്കാൻ ശ്രമിക്കുന്നത്.

മധ്യകാല യൂറോപ്പിലെ പള്ളിയുടെ വരുതിയിൽ നിന്ന ചിത്രകലാ സമ്പ്രദായത്തിന്റെ മുഖ്യ പ്രത്യേകത, ദൈവ സംബന്ധമായ വിഷയങ്ങൾ വരയ്ക്കുമ്പോൾ ഭൗതിക സംഗതികളുടെ ഛായയിലാവരുത് എന്ന നിഷ്കര്ഷയായിരുന്നു. ഇതില്നിന്നുള്ള കുതറിമാറ്റം ആയിരുന്നു ആദ്യം നവോഥാന (റനസാൻസ്) സമ്പ്രദായമായും പിന്നെ ബറോക്ക് സമ്പ്രദായമായും 14മുതൽ 17ആം നൂറ്റാണ്ട് വരെ നീണ്ട കാലം. ക്ലാസിക് ഗ്രീക്ക് റോമൻ ശൈലികളെ നിത്യജീവിത റിയലിസവുമായി വിളക്കി ചേർക്കുന്നതായിരുന്നു ഈ സമ്പ്രദായങ്ങളുടെ വിശേഷ രീതി.

ഈ നവോഥാന കാലത്ത് ക്രിസ്തുവിന്റെ ജീവകഥ അടക്കം മതസംബന്ധിയായ എല്ലാം തന്നെ പുതിയ റിയലിസ്റ്റ ശൈലിയിൽ വരയ്ക്കപ്പെട്ടു. ഉദാഹരണം ചുവടെ കാണുക. 1615ൽ ബെർനാടോ സ്‌ട്രോറ്റ്സി വരച്ച 'ഇടയാരാധന'യുടെ റിയലിസം 1340ലെ ബെർനാടോ ദാഡി വരച്ച കന്യാമറിയവും കൃസ്തുവും എന്ന ചിത്രവുമായി ഒത്ത് നോക്കൂ.

1500-1700വരെ ഉള്ള കാലം ന്യൂറോസയൻസ് ഒരു സ്വതന്ത്ര രോഗശാസ്ത്ര വിഭാഗമായി വികസിക്കുന്നതിന്റെ ആദ്യ ലക്ഷണം കാണിച്ച കാലമാണ്. റിയലിസ വിപ്ലവം ഫിലോസഫിയിലും തദ്വാരാ ശാസ്ത്രത്തിലും പ്രതിഫലിച്ച കാലം. പ്രകാശം കാണികയാണെന്ന് ഭൗതികശാസ്ത്രവും, അണുക്കൾ ആയി വസ്തുക്കളെ വിഭജിക്കാമെന്ന് രസതന്ത്രവും, മനുഷ്യനിലെ ഗുണങ്ങൾ പലതും ജന്തുക്കളും കാണിക്കുന്നുണ്ട് എന്ന, പരിണാമസിദ്ധാന്തമായി പിൽകാലത്ത് വികസിച്ച ചിന്തകളുടെ ആദ്യ തീപ്പൊരി, ജീവശാസ്ത്രവും ചിന്തിച്ച് തുടങ്ങിയ കാലം കൂടിയായിരുന്നു നവോഥാനം.

ഓക്സ്ഫോഡ് സർവ്വകലാശാലക്കുള്ളിൽ നിന്ന് സ്വതന്ത്ര പരീക്ഷണങ്ങൾക്കും ചിന്തയ്ക്കും വേണ്ടി സമയം ഉഴിഞ്ഞ് വച്ച ഒരു സംഘം വൈദ്യ/ഭൗതിക/രസതന്ത്ര വിദഗ്ധർ ആണ് ആത്മാവിനെ സംബന്ധിച്ച ആദ്യ വെടി പൊട്ടിക്കുന്നത്. തോമസ് വില്ലിസ് എന്ന, പിൽക്കാല ന്യൂറോളജിസ്റ്റുകൾക്ക് എല്ലാം മാതൃകയായ വൈദ്യൻ ഒട്ടനവധി പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ 1660കളിൽ ഒരു നിഗമനത്തിൽ എത്തി: ആത്മാവ് മൂന്നായി പിരിഞ്ഞിരിക്കുന്നു. ആദ്യ തലത്തിൽ ഇത് ധാതുവീര്യം പകരുന്ന ഒന്നാണ്. ജന്തുശരീരങ്ങളിലും മനുഷ്യനിലും അവയവങ്ങളെ അബോധതലത്തിൽ പ്രവർത്തിപ്പിക്കുന്നത് ഈ ആത്മാവാണ്. അടുത്തത് മൃഗവാസനാവീര്യം പകരുന്ന ആത്മാവാകുന്നു. പ്രാഥമിക തലത്തിൽ ചില ചിന്തകളും ഓർമകളും കാര്യകാരണവ്യവഹാരം നടത്തലും ഒക്കെ സാധിക്കുന്നത് ഈ ആത്മാവിനെക്കൊണ്ടാണ്. ജന്തുക്കളും മനുഷ്യനും ഇതുണ്ട്. അവസാന തലത്തിലെ ആത്മാവ് മനുഷ്യന് മാത്രമുള്ള, പ്രജ്ഞാവീര്യം പകരുന്ന, ഒന്നാകുന്നു. ഇതെങ്കിലും ജന്തുക്കൾക്കില്ല എന്ന് സ്ഥാപിച്ചില്ലെങ്കിൽ പള്ളി പണിതരും എന്ന് തോമസ് വില്ലിസിന് അറിയാമായിരുന്നു. മൃഗങ്ങൾക്ക് ആത്മാവില്ല എന്ന മതപാഠം തെറ്റിക്കാൻ മാത്രം ശാസ്ത്രവും ഫിലോസഫിയും ഇന്നത്തെ പോലെ സ്വതന്ത്രമല്ലല്ലോ അന്ന്. രക്തത്തിൽ ദീപമായി ജ്വലിക്കുന്ന ധാതുവീര്യത്തെ ഹൃദയം മിടിപ്പ് വഴി തലച്ചോറിൽ എത്തിക്കുന്നു, അവിടെ അത് മൃഗവാസനയായി മാറുന്നു, എന്നിട്ട് മസ്തിഷ്കത്തിന്റെ അധോഭാഗങ്ങളെ ജന്തുക്കളിലെന്ന പോൽ പ്രവർത്തിപ്പിക്കുന്നു എന്നാണു വില്ലിസിന്റെ തീർപ്പ്. ഈ അധോഭാഗങ്ങളെ തടസ്സപ്പെടുത്താതെ തന്നെ പ്രജ്ഞാവീര്യം ഉന്നത ഭാഗങ്ങളിലേക്ക് ഒഴുകി മനുഷ്യന്റെ ഉന്നത ചിന്തകൾക്ക് നിദാനമാകുന്നു. നാഡീ കോശങ്ങളെയോ വൈദ്യുത മാർഗ്ഗേണ അവർ സംസാരിക്കുന്നു എന്നോ അറിവില്ലാതിരുന്ന കാലത്ത് ആത്മാവിന്റെ ത്രിത്വം വഴി വിലിസും കൂട്ടരും ഒരു കോമ്പ്രമൈസിൽ എത്തിയതാവണം. നിത്യജീവിതത്തിന്റെ റിയലിസം ഇങ്ങനെ തുറിച്ചു നോക്കുന്ന ഒരു കാലത്തിൽ ഇരിക്കുമ്പോൾ അവനവന്റെ ദൈനംദിന വ്യവഹാരങ്ങൾക്ക് ശാസ്ത്രീയ അർത്ഥം കണ്ടെത്താൻ പരീക്ഷണനിരീക്ഷണങ്ങൾ തന്നെയേ മാർഗ്ഗമുള്ളൂ എന്ന് സ്ഥാപിക്കുക കൂടിയായിരുന്നു, നവോത്ഥാനം. ബറോക്ക് കാലമായപ്പോൾ വൈദ്യുതി എന്ന പുതിയ ഊർജ്ജം സകലതിനെയും തട്ടി മറിച്ചു. ധാതുവീര്യം എന്ന പ്രാഥമിക തല ആത്മാവിനെ കൊണ്ട് വിശദീകരിക്കാമായിരുന്ന പേശീ തല പ്രവർത്തനങ്ങളും reflex actions-ഉം ഒക്കെ വൈദ്യുതി കൊണ്ട് വിശദീകരിക്കാമെന്നായി. അല്പം കൂടി വികാസം വന്ന ന്യൂറോസയൻസ് ഈ വൈദ്യുതി വൺവേ അല്ല, ടൂ വേ ആണെന്ന് കണ്ടെത്തി. അതൊടെ ഇന്ദ്രിയവും പേശിയും മതി ആത്മാവ് വേണ്ട മിക്ക മനുഷ്യ പ്രവർത്തനങ്ങളും വിശദീകരിക്കാൻ എന്ന് വന്നു. അകത്തോട്ട് നോക്കാൻ പഠിച്ച സമൂഹത്തിനു ദഹിക്കുന്ന ഒരു വിശദീകരണം ആയിരുന്നു അത് :)

[History of neurology in 20 pictures എന്ന എന്റെ പ്രഭാഷണത്തിന് വേണ്ടി നടത്തിയ അന്വേഷണം ആണ് ഇതിൽ ഒരു പങ്ക്. ഇത്രയ്ക്കു ഒന്നും വിശദീകരിക്കാൻ പ്രഭാഷണത്തിൽ സമയമില്ല, പക്ഷെ ഇത് പിന്നെ കുറേക്കൂടി മൂത്തിട്ട് (ഒരു നാല്പത് വയസെങ്കിലും ആയിട്ട്) ഉപന്യാസമായോ പുസ്തകമായോ ഇറക്കണമെന്ന് കരുതുന്നു. പ്രഭാഷണം ഗ്രാൻഡ് റൗണ്ട്സ് ആയി അടുത്ത മാസം നടത്താൻ ആണ് പ്ലാൻ]
Photo
Photo
7/23/16
2 Photos - View album

ഒടുവിൽ ന്യൂറോളജി ട്രെയിനിംഗ് ഏതാണ്ട് തീരുകയാണ്, ഈ വര്ഷം കൊണ്ട്. സ്വതന്ത്ര പ്രാക്ടീസിനുള്ള അമേരിക്കൻ വാൽ പേരിന്ററ്റത്ത് ചേർക്കുന്നതിന്റെ ത്രില്ലിനുമപ്പുറം അടുത്ത ലെവൽ എന്ത് എന്ന ചോദ്യമാണ് മ്മടെ മുന്നിൽ. റസിഡൻസി തുടങ്ങുന്നതിനും ഏറെ മുന്നേ തന്നെ താല്പര്യം ഉണ്ടായിരുന്ന മൂവ്മെന്റ് ഡിസോഡേഴ്‌സ് എന്ന ഹൈപ്പർസ്പെഷ്യാലിറ്റിയിൽ അധിക ക്ലിനിക്കൽ ഫെലോഷിപ് ട്രെയിനിംഗ് നേടുക എന്നതാണ് നിലവിലെ പ്ലാൻ. പാർക്കിൻസൺസ് രോഗം, ഡിസ്‌റ്റോണിയ, മൾട്ടി സിസ്റ്റം ആട്രഫി, കോർട്ടിക്കോ ബേസൽ ഡീജനറേഷൻ, ബ്രെയിൻ അയൺ അക്യൂമുലേഷൻ തുടങ്ങിയ ഒരു വലിയ കൂട്ടം ജനിതകവും അല്ലാത്തതുമായ "ചലന വൈകല്യങ്ങൾ" ആണ് ന്യൂറോളജിയിൽ തന്നെ വളരെ ചെറിയ ഒരുകൂട്ടം ആളുകൾ ഉള്ള ഈ ഉപവിഭാഗത്തിന്റെ ഫോക്കസ്. ആൽസ്ഹൈമേഴ്‌സ് രോഗം, ഫ്രോണ്ടോ ടെംപറൽ ഡീജനറേഷൻ, മോട്ടോർ ന്യൂറോൺ രോഗം എന്നിവ പോലുള്ള നാഡീക്ഷയ രോഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വിശാല കുടക്കീഴിൽ ആണ്‌ ഈ ഉപവിഭാഗം വരുന്നത്.

ഫെലോഷിപ്പിന് പലയിടത്തായി ഇന്റർവ്യൂവിനു ക്ഷണം കിട്ടിയതിൻപ്രകാരം ഇപ്പോൾ അമേരിക്കയിൽ അങ്ങോളമിങ്ങോളം യാത്രയാണ്. ഒരു ദിവസം മുഴുവൻ ഒരു സെന്ററിലെയും ആശുപത്രിയിലെയും സൗകര്യങ്ങൾ ഒക്കെ കണ്ടു നടന്ന്, ക്ലിനിഷ്യൻ/ഗവേഷക ഫാക്കൽറ്റിയുമായി സംസാരിച്ച് അവരുടെയും എന്റെയും കരിയർ താല്പര്യങ്ങൾ മാച്ച് ആവുന്നൊ എന്നൊക്കെ നോക്കി നല്ല സെന്റർ തെരഞ്ഞെടുക്കുക എന്നതാണ് ഇപ്പോഴത്തെ പരിപാടി.

എമറി സർവകാലാശാല (അറ്റ്ലാന്റ), യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോണിയ, മൗണ്ട് സൈനായി (ന്യൂയോർക്ക്) ജോൺസ് ഹോപ്കിൻസ്, യേൽ സർവകലാശാല എന്നിങ്ങനെ ഒരു കൂട്ടം സ്ഥലങ്ങളിൽ ഈ സമ്മറിൽ കറങ്ങുന്നു. ഇവിടങ്ങളിലെ technological സ്റ്റെപ്പുകൾ 40വർഷത്തോളം മാത്രം പ്രായമുള്ള ഈ ഫെലോഷിപ്പ് രംഗത്തെ എന്ത് മാത്രം മുന്നോട്ട് കൊണ്ട് പോയി എന്നത് കാണേണ്ടതു തന്നെയാണ്.

പിക്‌സാർ ആനിമേഷൻ സിനിമകളിൽ ഒക്കെ ഉപയോഗിക്കുന്ന മോഷൻ ക്യാപ്ചർ വിദ്യ ഉപയോഗിച്ച് രോഗിയിലെ tremorsഉം മറ്റു ചലന വൈകല്യങ്ങളും അനലൈസ് ചെയ്യുന്ന ലാബ്, വിഡിയോ ഗെയിമുകളിൽ ഒക്കെ ഉപയോഗിക്കുന്ന വെർച്വൽ റിയാലിറ്റി/ ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് രോഗികളിൽ gait freezing പോലുള്ള നടപ്പുവൈകല്യങ്ങൾ പഠിക്കുക, എന്നിങ്ങനെ പോകുന്നു, ഈ രംഗത്തെ ക്ലിനിക്കൽ ഗവേഷകരുടെ പുതു കളിപ്പാട്ടങ്ങൾ. എം.ആർ മെഷീനുകൾ ഉപയോഗിച്ച് മസ്തിഷ്കത്തിൽ ലൈവ് ആയി ഇലക്ട്രോഡുകൾ ഇറക്കുന്ന സങ്കേതത്തിൽ കൂടി ട്രെയിൻ ചെയ്യാം എന്നതും ഒരു unique അവസരം ആണ്. ഇതിനൊക്കെ പുറമെ ആണ്, ഈ ഫീൽഡിലെ മുടിചൂടാ റാണിമാരുടെയും രാജാക്കന്മാരുടെയും സാന്നിദ്ധ്യം. ഡിവിഷന്റെ തലപ്പത്തെ ടീമുകളത്രയും പാഠപുസ്തക എഡിറ്റോറിയൽ ലിസ്റ്റിലോ എന്സൈകളോപ്പീഡിയകളിലോ ഒക്കെ കണ്ടിട്ടുള്ള പേരുകളാണ്! "വേണോങ്കീ വന്നിട്ട് പോടേ"എന്നല്ല, "വരൂ, ഞങ്ങടെ ടീമിന് നിങ്ങൾ ഒരു മുതൽക്കൂട്ടാവും" എന്ന ഊഷ്മളമായ ഡിസ്കഷൻ ആണ് ഈ പുലികളിൽ നിന്ന് കേൾക്കുന്നത്. മാമ്പഴം കൊണ്ട് നിറഞ്ഞ മാവ്... :)

സമ്മറിലെ കോസ്റ്റ് ടു കോസ്റ്റ് യാത്രകൾ ഈമാസത്തെ ശമ്പളത്തിന്റെ നല്ലൊരു പങ്ക് തിന്നു തീർക്കുമെങ്കിലും ഈ വമ്പന്മാരുടെ ചരിത്രമുറങ്ങുന്ന ഇടനാഴികളിൽ തെണ്ടാനും കഥകൾ കേൾക്കാനും കിട്ടുന്നത് ഒരു ഭാഗ്യമാണ്.

ഒടുക്കം എവിടെ ചെന്നടിയാൻ തീരുമാനിച്ചു എന്ന് പിന്നെ അപ്‌ഡേറ്റാം.

അമേരിക്കയിലോ ജർമനിയിലോ ജപ്പാനിലോ ബ്രിട്ടനിലോ കണ്ടെത്തുന്ന ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് ബംഗ്ളാദേശിലെയോ ഇക്വഡോറിലെയോ ഫാക്ടറികളിൽ വലിയ സ്കെയിലിൽ ഉത്പാദനം നടത്തുന്ന ഒരു മൂലധനവ്യവസ്ഥയായിട്ടാണ് ആഗോളീകരണത്തെ പൊതുവെ കാണാറ്. ഇതേ വ്യവസ്ഥ കൊണ്ട് അമേരിക്കയിലെ ധനം ബംഗാളിക്കും ഇക്വഡോറുകാർക്കും കിട്ടുകയും തൊഴിലും ജീവിതവ്യവസ്ഥയും മെച്ചപ്പെടുകയും ചെയ്യുന്നു. ധനം മാത്രമല്ല സാങ്കേതികയും അതിരുകളെ ഭേദിക്കുമ്പോൾ എല്ലാ ജനതയും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നഗരങ്ങൾ സംസ്കാരങ്ങളുടെ അവിയൽക്കൂട്ടാകുന്നു എന്നതാണ് അതിന്റെ ആത്യന്തിക സൗന്ദര്യം. പക്ഷേ തകർന്ന് പോകുന്ന തദ്ദേശ വ്യവസായങ്ങളും വ്യവസ്ഥകളും പ്രശ്നമാണ്. സബ്‌സിഡി കൊണ്ട് ലോക്കൽ വ്യവസ്ഥകളെ താങ്ങി നിർത്തുക എന്നതാണ് ഇത്രകാലം വരെ അമേരിക്ക മുതൽക്കുള്ള സമ്പന്നവും ദരിദ്രവും ആയ എല്ലാ രാജ്യങ്ങളും പ്രയോഗിച്ച എളുപ്പവഴി. മറ്റൊന്ന് തദ്ദേശവാസികൾക്ക് തൊഴിൽമേഖലയിൽ കൂടുതൽ പ്രാമുഖ്യം കിട്ടുന്ന സിസ്റ്റം നിലനിർത്തുക എന്നതും. ഇത് രണ്ടും ഇല്ലാതാക്കുക എന്നത് - ക്യാപിറ്റലിസത്തിന്റെ മുഖ്യചാലകശക്തിയായ - സ്വതന്ത്ര മാർക്കറ്റിന്റെ സമ്മർദ്ദമാണ്. കമ്പനികൾക്ക് മത്സരിക്കാനും ഉത്പന്നങ്ങൾ വികസിപ്പിക്കാനും വില നിശ്ചയിക്കാനും സബ്‌സിഡികൾ കൊണ്ട് വില താങ്ങി നിർത്തുന്ന സമ്പ്രദായം തടസ്സമാണ്. കുറഞ്ഞ ചെലവിൽ ബാംഗ്ലൂർ നിന്ന് സോഫ്റ്റ്വെയർ വിദഗ്ധയെ കിട്ടുമ്പോൾ മെഡിക്കൽ ഇൻഷ്വറന്സും മറ്റ് ബെനഫിറ്റ്സും കൊടുത്ത് പത്തിരട്ടി ചെലവിൽ അമേരിക്കയിൽ നിന്ന് ഒരാളെ റിക്രൂട്ട് ചെയ്യുമോ? അമേരിക്കയിലോ ബ്രിട്ടനിലോ അവിയൽക്കൂട്ടാകുന്ന നഗരങ്ങളിൽ നിന്ന് പുറത്തേക്ക് പോയാൽ ആഗോളീകരണം കൊണ്ട് നഷ്ടങ്ങൾ മാത്രം ഉണ്ടായ ഒട്ടേറെ സമൂഹങ്ങളെ കാണാം. ചൈനയിലേക്ക് വാൾ-മാർട്ടിന്റെ പ്രൊഡക്ഷൻ ഫാക്ടറികൾ പോയപ്പോൾ തൊഴിൽ പോയവർ, ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും തുണിത്തരങ്ങളുടെ തുന്നൽ/നിർമാണം പോയപ്പോൾ തൊഴിൽ പോയവർ, കൃഷിയുത്പന്നങ്ങളുടെ വരവ് മെക്സിക്കോയിലേക്ക് മാറിയപ്പോൾ കാർഷികഭൂമി വൻ കമ്പനികൾക്ക് എഴുതിക്കൊടുത്തവർ. ഇതിന് പുറമെയാണ് ടെക്‌നോളജിയുടെ തിരയേറ്റത്തിൽ "സാങ്കേതിക വൈദഗ്ധ്യം" ഉള്ള ജോലികൾക്ക് ഉള്ള ഡിഗ്രി ഇല്ലാത്തതിനാൽ തൊഴിൽ ഇല്ലാതെ ആകുന്ന ഒരു തലമുറയുടെ പടുതി. അമേരിക്കയിൽ കോളേജ് ഡിഗ്രി എടുക്കുക എന്നത് വൻ ചെലവും ആജീവനാന്ത ബാങ്ക് ലോൺ കടവും ഉണ്ടാക്കുന്ന സംഗതിയാണ്, അതിനാൽ നല്ലൊരു പങ്ക് ഹൈസ്‌കൂൾ (12-ക്ലാസ്) കഴിഞ്ഞു തൊഴിലിന് പോകുന്നവരാണ്. ട്രക്ക് ഓടിക്കൽ, കൽക്കരി മൈനിംഗ്, ഫാക്ടറി അസംബ്ലി ജോലികൾ എന്നിവയൊക്കെ ഓട്ടോമേഷനോ, നവ ഊർജ്ജ സ്രോതസ്സുകളുടെ വരവോടെയോ ഇല്ലാതായ ജോലികൾ ആണ്. ബാങ്കുകളിൽ പോയാൽ മൂന്ന് സ്റ്റാഫിൽ കൂടുതൽ കാണാറില്ല, വലിയ നഗരങ്ങളിൽ പോലും (ഞാൻ ചെക്ക് ഡെപോസിറ്റ് ചെയ്യുന്നത് മൊബൈൽ ആപ്പ് വഴി ഫോട്ടോ സ്കാൻ ചെയ്തിട്ടാണ്, എട്ടോ പത്തോ മണീ ട്രാൻസ്ഫർ ആപ്പുകൾ വഴി നാട്ടിലേക്ക് 4 മണിക്കൂർ കൊണ്ട് പണമയക്കാം, ലോൺ അപ്ലൈ ചെയ്യാൻ പോലും ബാങ്കിൽ പോവേണ്ടി വന്നിട്ടില്ല). ആമസോണിലൂടെ ഇയർ ഫോൺ മുതൽ സോഫ വരെ ഓർഡർ ചെയ്യാമെന്നിരിക്കെ ചെറുകിട സ്ഥാപനങ്ങൾ ഒക്കെ പൂട്ടിപ്പോകുകയാണ്. ഇതിനു പുറമെയാണ് വിദേശീയരുടെ കുടിയേറ്റവും അവിദഗ്ധ തൊഴിൽ മേഖലയിൽ അത് കൊണ്ട് ഉണ്ടാവുന്ന സമാന സ്‌കിൽ ഉള്ള തദ്ദേശവാസികളുടെ തൊഴിൽ നഷ്ടവും വേതനത്തിലെ ഇടിവും. ധനം കുമിയുന്ന നഗരങ്ങളിൽ ഇരുന്ന് ഞാൻ ഉൾപ്പെടെയുള്ള തലമുറ Brexitനെ പഴി പറയുമ്പോൾ മറുവശത്ത് തങ്ങൾ വളർന്ന സമൂഹങ്ങൾ ഒന്നൊന്നായി ഇല്ലാതാകുന്ന കാഴ്ചയിൽ ഭയപ്പെട്ട് സാമ്പത്തിക പിന്നാക്ക പ്രദേശങ്ങളിലെ തദ്ദേശവാസികൾ "എന്റെ രാജ്യം തിരികെ വേണം" എന്ന് പറയുന്നു. അതത്ര കറുപ്പും വെളുപ്പും അല്ല. വംശീയ വെറി ഒക്കെ അതിൽ കലർന്ന് കലങ്ങി കിടക്കുന്നുണ്ട് എന്നത് സത്യമാണെങ്കിലും അത് മാത്രമാണ് ട്രമ്പിസത്തിന്റെയും ബ്രെക്‌സിറ്റിന്റെയും പിന്നിൽ എന്ന് കരുതുന്നത് മൗഢ്യമാണ്. അതിനെ മുതലെടുക്കാൻ ട്രമ്പിനും യൂക്കിപ്പിനും ഒക്കെ പറ്റുന്നത് വേറെ വിഷയം. ഇതിന് പരിഹാരമായി നിർദ്ദേശിക്കപ്പെടുന്നത് മിനിമം വേതനം വർദ്ധിപ്പിക്കുക, ടാക്സ് ക്രെഡിറ്റുകൾ വഴി കൂടുതൽ ധനം മധ്യവർഗ്ഗത്തിലേക്ക് എത്തിക്കുക എന്നതൊക്കെയാണ്. പക്ഷെ ടെക്‌നോളജിയുടെ മുന്നേറ്റത്തിൽ ഒരുമാതിരിപ്പെട്ട എല്ലാ unskilled തൊഴിലുകളും നഷ്ടമാകും. ബാങ്ക് ജോലികൾ എല്ലാം ആപ്പുകളും മൊബൈൽ ഫോണുകളും കൈയേറിയത് പോലെ തന്നെ ടാക്സി ഓട്ടം ആദ്യം ഊബറും പിന്നെ ഗൂഗിൾ പരീക്ഷിക്കുന്നത് പോലുള്ള ഡ്രൈവറില്ലാ കാറുകളും കൈയ്യേറുകയാണ്. പാചക ജോലികൾ, റെസ്റ്റോറൻറ്റ് പണികൾ ഒക്കെ വലിയ താമസമില്ലാതെ യന്ത്രങ്ങൾ കൊണ്ട് പോകും. അപ്പോൾ എന്ത് ചെയ്യും?

Post has attachment
തീരാത്ത കലാസൃഷ്ടികളുടെ പ്രദർശനം,ന്യൂയോർക്ക് മെട്രോപൊലിറ്റൻ ആർട്ട് മ്യൂസിയത്തിൽ. സെപ്തംബർ വരെയുണ്ട്. ജൂലൈയിൽ ന്യൂയോർക്കിൽ പോകേണ്ട ഒരാവശ്യമുണ്ട്, അപ്പോൾ കാണാമെന്ന് കരുതുന്നു.

തീർന്നോ ഇല്ലയോ എന്ന് എങ്ങനെ നിശ്ചയിക്കും എന്ന ക്യൂറേറ്റർമാരുടെ വിശദീകരണം വായിക്കുക. ഇങ്ങനെ ചിലതൊക്കെയാണ് ജീവിതം സുന്ദരമാക്കുന്നത്.

Post has attachment
A Stingray Photo bombs a Manatee!
Summer 2016: Columbus Zoo

Post has attachment
Archimedes spirals are a good tool to distinguish action tremors of the hands caused by Essential Tremors and Parkinsonisms. It is by no means an exact science but the quality of the tremor, size of the spiral, the axis of the jerkiness of the tracing, etc. are useful to an observant Movement Disorders specialist. It also helps us track our patients' progress and response to (or not) treatments. Since using camera-phones, I have been building a collection of such tracings. Though they appear to onlooker as a bunch of scribbles, they have remarkable back stories. Stories of writers, truck drivers, fishing/hunting enthusiasts, professors, surgeons and even school/preschool kids: all of whom affected by the shakes. Shakes that affect their jobs, daily life and hobbies. Tremors that make them spill food and drink. Tremors that make them clumsy. Tremors that are part of other more devastating diseases. The image below is a composite from my collection and were made by patients ranging from familial essential tremors and Idiopathic Parkinson's Disease to dystonic tremors in corticobasal degeneration. They remind us of the fascinating symphony that goes on in our neuromuscular systems -- something so vital, yet we take it for granted everyday. 
Photo

Post has attachment
The largest aquarium in the West. Water, and all things living. In all it's majesty.
(Music and mash-up by Google Photo assistant)

ഓൺലൈൻ കിട്ടുപിടികളിൽ നിന്ന്, വിശേഷിച്ച് ഫെയ്‌സ് ബുക്ക്, പ്ലസ്, വാട്ട്സ് ആപ്പ് ചർച്ചകൾ വായിക്കുന്നതിൽ നിന്ന്, മാറിനിന്നാൽ എത്രമാത്രം കോൺസൺട്രേഷൻ പ്രഫഷനൽ കാര്യങ്ങൾക്കായി നീക്കി കിട്ടും എന്ന് പരീക്ഷിച്ച് നോക്കിയ ഒരു സമയം ആയിരുന്നു, മാർച്ച് 2015 - മാർച്ച് 2016 വരെ. (മാർച്ച് എടുക്കാൻ കാരണം unofficial പിറന്നാൾ ഈ മാസമായത് കൊണ്ടാണ്). കണക്കെടുത്തപ്പോൾ 3 ഗ്രാന്റ് റൗണ്ട് ടോക്കുകൾ, 8 കെയ്‌സ് പ്രസന്റേഷൻസ്, 3 ജേർണൽ ക്ലബ് ടോപിക് ലീഡ്, 2 ന്യൂറോ ബോർഡ് റിവ്യൂ ഡിസ്കഷൻ, 1 ക്ലിനിക്കൽ ടോപ്പിക് റിവ്യൂ അടക്കം 17 പ്രസന്റേഷൻസ് ഈ കാലത്തിനിടയ്ക്ക് നടത്താൻ പറ്റി. 1 പേപ്പറിന്റെ coauthorship-ഉം ലീഡ് ആർട്ട് ഡിസൈനും സാധിച്ചു (എം.എഎസ്. സി തീസിസ് ചെയ്യുമ്പോലുള്ള കാലത്തെ പ്ലാനായിരുന്നു ഈ സാധനം! മൂന്ന് കൊല്ലം അടയിരുന്നു!). ഈ മെയ് മാസം 2 പോസ്റ്ററുകൾ (അമേരിക്കൻ കോളജ് ഓഫ് ഫൈസീഷ്യൻസ് വാഷിംഗ്ടൺ കോൺഫറൻസ്) ലാസ്റ് ഓതർഷിപ്പിൽ തട്ടേൽ കേറുന്നു. ഇതിന്റെ നാലിരട്ടി പ്രൊഡക്ടിവിറ്റി ഉള്ള സീനിയർ അക്കാദമിക്കുകൾ മദിക്കുന്നേടത്ത് ഇതൊന്നും ഒന്നുമല്ല. എന്നാലും റസിഡൻസിയുടെ ക്ലിനിക്കൽ തിരക്കുകള്ക്കിടയിൽ ആയത് കൊണ്ട് ഇത് തീരെ മോശമല്ലതാനും.

അമേരിക്കൻ/യൂറോപ്യൻ പൊളിറ്റിക്സ് അല്ലാതെ ഒരു ന്യൂസ് ഐറ്റത്തിനും 5 മിനിറ്റിൽ കൂടുതൽ സമയം കൊടുക്കുന്ന പതിവില്ല. ടിവി സംഭാവന ചെയ്തു. ന്യൂസ് ആപ്പുകൾ ആണ് ആകെ നോക്കുന്നത്. നെറ്ഫ്ലിക്സ്, എച് ബി ഓ ഗോ, ആമസോൺ പ്രൈം എന്നിവ ഉണ്ട്. Veep, Silicon Valley, House of Cards, Bill Maher, John Oliver, Trevor Noah, Samantha Bee, Seth Meyers എന്നിങ്ങനെ പൊലിറ്റിക്‌സും സറ്റയറും മാത്രം ആയി വിനോദ കാഴ്ച. അറ്ലാന്റിക്, ഫോറിൻ അഫെയേഴ്‌സ്, ന്യൂയോർക്കർ എന്നിവ സബ്‌സ്ക്രിപ്‌ഷനിൽ കിന്റിൽ ആപ്പിലും ഗൂഗിൾ പ്ലെയിലും വായിക്കാൻ കിട്ടുന്നു.

ജോലികാരണം യാത്രകൾ നടക്കുന്നില്ല എന്നത് ഒരു മൈനസ് ആണ്. പ്രത്യേകിച്ച് കൈയ്യിലുള്ള കൊതിപ്പിക്കുന്ന ആർട്ട് വർക്ക് പുസ്തകങ്ങൾ വായിച്ചിട്ട് കാണാൻ പ്ലാനിട്ട സാധനങ്ങൾ കാണൽ.
ഫിക്ഷൻ സമ്പൂർണമായി നിർത്തി എന്നത് ഒരു പ്ലസ് ആണോ മൈനസ് ആണോ എന്ന് പറയാൻ ആയിട്ടില്ല. നോവൽ/കഥ പണ്ടേ അല്ലെങ്കിലും ബുദ്ധിമുട്ടാണ്, അറ്റൻഷൻ ഡെഫിസിട് കാരണം; അല്ലെങ്കിൽ പ്രഡിക്റ്റബിലിറ്റി കാരണം. ഓൺലൈൻ സംഗതികളിൽ വൈകാരികമായി ഇൻവെസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റിയാൽ അതാണ് ഏറ്റവും സമയ ലാഭം ഉണ്ടാക്കുന്നത് എന്നാണു തോന്നുന്നത്. 6-8 sentences-ൽ കൂടുതൽ നീളമുള്ള മറുപടികൾ കമന്റായി 3 പ്രാവശ്യത്തിൽ കൂടുതൽ ഒരേ പോസ്റ്റിൽ ഇടുന്നുണ്ടെങ്കിൽ വൈകാരിക ഇന്വെസ്റ്മെന്റ് ആണ്, എത്രയും വേഗം സ്‌കൂട്ടായിക്കോ എന്നതാണ് ഇപ്പോൾ സ്വയം ഓർമ്മപ്പെടുത്തുന്ന cut-off limit :) മറ്റൊന്ന് സിനിമ ഇല്ലാതാക്കുക എന്നതാണ്. അരമണിക്കൂറിൽ കൂടുതൽ ഒരുകാര്യം കോൺസൺട്രേറ്റു ചെയ്യാൻ പറ്റാത്ത എനിക്ക് അതിപ്പോൾ ഒരു ഉപകാരമാണ്. ഫ്ളൈറ്റിൽ ആയിരിക്കുമ്പോൾ അല്ലാതെ സിനിമ ഇപ്പോൾ വീട്ടിൽ കാണാറില്ല. തിയറ്ററിൽ വര്ഷം മാക്സിമം 3 പടം കാണും. മലയാളം കണ്ടിട്ട് 4 വർഷമായികാണും. പിന്നെയുള്ള സാധനങ്ങളെ പുച്ച്‌ഛിക്കാൻ ആണെങ്കിൽ ശ്രീഹരിയുടെ റിവ്യൂ വായിച്ചാൽ പോരെ :D

ലേബൽ: മില്ലനിയൽ ജീവിതം.


Wait while more posts are being loaded