Profile cover photo
Profile photo
Pudayoor Jayanarayanan
517 followers
517 followers
About
Communities and Collections
Posts

Post has attachment
കർക്കിടകം പിറന്നാൽ രാമായണ മാസാചരണവും. വീടുകളിലും, ക്ഷേത്രങ്ങളിലുമെല്ലാം ഇനി രാമായൺ പാരായണത്താൽ മുഖരിതമാകും.  വാസ്തവത്തിൽ എന്താണു ഈ രാമായണത്തിന്റെ പൊരുൾ..? രാമായണം. അഥവാ “രാ”… മായണം. “രാ” എന്നാൽ ഇരുട്ട്‌ എന്ന് അർത്ഥം. ഇരുട്ട്‌ മായണം. മനസിലെ അന്ധകാരം മായണം.…

Post has attachment

Post has attachment
വായനാ നിലവാര പട്ടിക.

2014ലെ എന്റെ വായനാ നിലവാരപട്ടിക പുറത്ത്‌ വിടുന്നു. സെൽഫിയുടെ കാലത്ത്‌ ഇതുമിരിക്കട്ടെ ഒരു ജാഡയ്ക്ക്‌. ഇതിത്ര കൊട്ടിഘോഷിക്കാൻ മാത്രമൊന്നുമില്ല എന്ന് അറിയാം. എന്നിരിക്കിലും ഒരു വർഷാന്ത്യ കണക്കെടുപ്പ്‌ നല്ലതാണല്ലോ.. അങ്ങിനെ ഒരു കണക്കെടുപ്പ്‌ നടത്തി നൊക്കിയതിന്റെ പട്ടികയാണിത്‌. ബ്ന്യാമിന്റെ ആടുജീവിതം വായിച്ച്‌ കൊണ്ടാണു വർഷാരംഭം. അത്‌ ഇറങ്ങീട്ട്‌ ഇത്രകാലായിട്ടും ഇപ്പോളേ കിട്ടിയുള്ളൂ എന്ന് ചൊദിച്ചാൽ ഇപ്പൊലെ അത്‌ വായിക്കാൻ തരായുള്ളൂ എന്നതാണു വാസ്തവം. ഏവരേയും പോലെ എന്നെയും അത്‌ ഞട്ടിച്ച്‌ കളഞ്ഞു. അത്‌ കൊണ്ട്‌ തന്നെയാണു ബന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾക്ക്‌ പിറകെ പോയത്‌. അത്‌ പക്ഷേ നിരാശപ്പെടുത്തി. ഒരു നോവലെഴുതാൻ വേണ്ടി എഴുതിയത്‌ പോലൊരു പുസ്തകം എന്നേ എനിക്ക്‌ തോന്നിയുള്ളൂ.. ക്ലൈമാക്സ്‌ വരെ ഒരു വിധമൊക്കെ മുന്നോട്ട്‌ കൊണ്ട്‌ പോയെങ്കിലും പടിക്കൽ കലമുടച്ചു. തത്കാലം ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നത്‌ വരെ ബന്യാമിന്റെ പിറകേ പോകുന്നില്ലെന്ന് വച്ചു.
പിന്നെ അമീഷിന്റെ ശിവട്രയോളൊജി. മെഹുലയിലെ ചിരഞ്ജീവികൾ കൺസപ്റ്റ്‌ വൈസ്‌ നന്നായി. പക്ഷേ പിന്നീടെത്തിയ നാഗന്മാരുടെ രഹസ്യവും, വായുപുത്രന്മാരുടെ ശപഥവും ഒരു ബോളിവുഡ്‌ സിനിമാ സ്റ്റെയിലിൽ മാത്രം മുന്നോട്ട്‌ പോയി. മൂന്നും കൂടി ഒറ്റ പുസ്തകത്തിൽ ചുരുക്കിയിരുന്നെങ്കിൽ ഇഴചിൽ ഒഴിവാക്കാമായിരുന്നെന്ന് തോന്നി. നാലാമതൊന്ന് തൽകാലം ചിന്തയിലില്ലാത്തത്‌ നന്നായി. ശിവാജി സാവന്തിന്റെ കർണ്ണൻ തുടർച്ചയായി നാലാം വർഷവും എന്റെ വായനാ പട്ടികയിലെത്തിയത്‌ ഒരു കൗതുകമായി തോന്നുന്നു. നാലു തവണ വായിച്ചിട്ടും അതിലെ പുതുമ നഷ്ടപ്പെടുന്നില്ല. മിഷേൽ ദാനിനോയുടെ ദ ലോസ്റ്റ്‌ റിവർ; ഓൺ ദ ട്രയൽ ഓഫ്‌ സരസ്വതി വാസ്തവത്തിൽ അദ്ഭുതപ്പെടുത്തി. ചരിത്രാതീത കാലത്ത്‌ തന്നെ നഷ്ടപ്പെട്ട്‌ പോയ ഒരു നദിയുടെ സഞ്ചാര പഥം തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര ശരിക്കും കൊതിപ്പിച്ചു. പിന്നെ ഡി.സി.കോസംബിയുടെ മിത്തും യാഥാർത്ഥ്യവും, ആർ.സി. കരിപ്പത്തിന്റെ തെയ്യ പ്രപഞ്ചം എന്നിവയിലേക്ക്‌ മാറി. അത്‌ കഴിഞ്ഞ്‌ അൽപം ചരിത്ര ബോധം തലയ്ക്ക്‌ കയറിയപ്പോൾ എം.ജി.എസ്‌ നാരായണന്റെ പെരുമാൾസ്‌ ഓഫ്‌ കേരള, കേശവൻ വെളുത്താട്ടിന്റെ ദ ഏർളി മിഡീവൽ ഇൻ സൗത്ത്‌ ഇന്ത്യ, ദ പൊളിടിക്കൽ സ്റ്റ്രക്ചർ ഇൻ ഏർളി മിഡീവൽ സൗത്ത്‌ ഇന്ത്യ എന്നീ പുസ്തകങ്ങളും കെ.വി ബാബുവിന്റെ കോലത്ത്‌ നാട്‌ നാൾവഴി ചരിത്രവും, ഡോ കെ.ഉണ്ണിക്കിടാവിന്റെ സംഘകാല കൃതികളിലെ തമിഴ്‌ സംസ്കാരം, വാരണക്കോട്‌ ഗോവിന്ദൻ നമ്പൂതിരിയുടെ കേരളീയ വൈദിക പാരമ്പര്യം, ഡോ. രാജൻ ചുങ്കത്തിന്റെ ശ്രൗതം, കേസരി ബാലകൃഷ്ണപ്പിള്ളയുടെ ചരിത്രത്തിന്റെ അടിവേരുകൾ എന്നിവയും വായിച്ചു. അത്‌ കഴിഞ്ഞ്‌ അൽപം ആത്മീയ വഴി സഞ്ചരിച്ചു. എം.ജി ശശിഭൂഷൺ എഴുതിയ കേരളീയരുടെ ദേവതാ സങ്കൽപ്പം, കാഞ്ചി പരമാചാര്യ സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ വേദമതം, കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ വേദ വിചാരം, വി.വി.കെ വാലത്തിന്റെ ഋഗ്വേദത്തിലൂടെ എന്നിവയ്ക്ക്‌ ശേഷം ഒരു ഗതിമാറ്റം അൽപം വിപ്ലവ വഴി. സാക്ഷാൽ ചെഗ്വേരയുടെ റീഡർ, രാഹുൽ പഡിതയുടെ മാവോയിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പറയപ്പെടാത്ത കഥ പറയുന്ന ഹലോ ബസ്തർ. അത്‌ കഴിഞ്ഞ്‌ നേരെ ചാടിയത്‌ ചേതൻ ഭഗത്തിന്റെ ദ ത്രീ മിസ്റ്റേക്സ്‌ ഓഫ്‌ മൈ ലൈഫ്‌. സി.കെ നമ്പൂതിരി എഴുതിയ ചാത്തിരാംഗം, പത്മരാജന്റെ കൈവരിയുടെ തെക്കേയറ്റം എന്നിവ. അതിനു ശേഷമാണു അടുത്തിടെ അന്തരിച്ച കെ.വി. അനൂപിന്റെ ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങൾ വായിക്കുന്നത്‌. കോീൻസിഡന്റ്സ്‌ എന്ന് പറയട്ടെ ആ പുസ്തകത്തിലെ ഏഴാമത്തെ കഥയായ കുട്ടികളുടെ അമ്മ എന്ന കഥ വായിക്കുമ്പോളാണു അനൂപേട്ടന്റെ മരണം അറിയുന്നത്‌. വല്ലാത്ത്‌ ഷോക്കിംഗ്‌ അനുഭവമായിപ്പോയി അത്‌ എന്ന് മാത്രം. ആ വായന കഴിഞ്ഞപ്പോളാണു ഡി.സി പ്രസിദ്ധീകരിച്ച പതിനെട്ട്‌ പുരാണങ്ങൾ കയ്യിൽ കിട്ടുന്നത്‌.. അതിൽ ആദ്യത്തെ രണ്ടെണ്ണം കഴിഞ്ഞു. മൂന്നാമത്തേതിലേക്ക്‌ കടക്കുമ്പോളേക്കും വർഷാവസാനം ഇങ്ങെത്തിപ്പോയി. അതിനാൽ ഇത്‌ കൊണ്ട്‌ അവസാനിപ്പിച്ചു ഈ വർഷത്തെ വായനാ നിലവാരത്തിന്റെ കണക്കെടുപ്പ്‌.
1 ആട്‌ ജീവിതം (ബന്യാമീൻ)
2 മഞ്ഞവെയിൽ മരണങ്ങൾ (ബന്യാമീൻ)
3 മെഹൂലയിലെ ചിരഞ്ചീവികൾ(അമീഷ്‌)
4 നാഗന്മാരുടെ രഹസ്യം (അമീഷ്‌)
5 കർണ്ണൻ (ശിവാജി സാവന്ത്‌)
6 ദ ലോസ്റ്റ്‌ റിവർ; ഓൺ ദ ട്രയൽ ഓഫ്‌ ദ സരസ്വതി (മിഷേൽ ദാനിനോ)
7 മിത്തും യാഥാർത്ഥ്യവും (ദി.സി. കോസംബി)
8 തെയ്യ പ്രപഞ്ചം (ആർ.സി.കരിപ്പത്ത്‌)
9 പെരുമാൾസ്‌ ഓഫ്‌ കേരള (എം.ജി.എസ്‌ നാരായണൻ)
10 ഏർളി മിഡീവൽ സൗത്ത്‌ ഇന്ത്യ (കേശവൻ വെളുത്താട്ട്‌)
11 ദ പൊളിട്ടിക്കൽ സ്റ്റ്രച്ചർ ഓഫ്‌ ഏർളി മിഡീവൽ സൗത്ത്‌ ഇന്ത്യ ( കേശവൻ വെളുത്താട്ട്‌)
12 കോലത്ത്‌ നാട്‌ നാൾവഴി ചരിത്രം (കെ.വി ബാബു)
13 സംഘകാല കൃതികളിലെ തമിഴ്‌ സംസ്കാരം (ഡോ. ഉണ്ണിക്കിടാവ്‌)
14 കേരളീയ വൈദീക പാരമ്പര്യം (വാരണക്കോട്‌ ഗോവിന്ദൻ നമ്പൂതിരി)
15 ശ്രൗതം (ഡോ. രാജൻ ചുങ്കത്ത്‌)
16 ചരിത്രത്തിന്റെ അടിവേരുകൾ (കേസരി ബാലകൃഷ്ണപ്പിള്ള)
17 കേരളീയരുടെ ദേവതാസങ്കൽപ്പം (എം.ജി. ശശിഭൂഷൺ)
18 വേദ വിചാരം ( കടവല്ലൂർ അന്യോന്യ പരിഷത്ത്‌)
19 വേദമതം (കാഞ്ചി പരമാചാര്യ സ്വാമി ചന്ദ്രശേഖരേന്ദ്ര സരസ്വതി)
20 ഋഗ്വേദത്തിലൂടെ (വി.വി.കെ വാലത്ത്‌)
21 റീഡർ (ചെഗ്വേര)
22 ഹലോ ബസ്തർ; ഇന്ത്യൻ മാവോയിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അറിയപ്പെടാത്ത കഥ (രാഹുൽ പണ്ഡിത)
23 വാസ്തവം (കെ. ജയചന്ദ്രൻ)
24 മലയാളത്തിന്റെ ശുവരുൻസ്‌ കഥകൾ (മുണ്ടൂർ കൃഷ്ണൻ കുട്ടി, ഗ്രീൻബുക്സ്‌)
25 ദ ത്രീ മിസ്റ്റേക്സ്‌ ഓഫ്‌ മൈ ലൈഫ്‌ (ചേതൻ ഭഗത്‌)
26 ചാത്തിരാംഗം (സി.കെ നമ്പൂതിരി)
27 ചില വിശുദ്ധ ജന്മൺഗളുടെ വിശേഷങ്ങൾ (സി. അഷറഫ്‌)
28 ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങൾ ( കെ.വി. അനൂപ്‌)
29 വായുപുത്രന്മാരുടെ ശപഥം (അമീഷ്‌)
30 കൈവരിയുടെ തെക്കേ അറ്റം (പി. പത്മരാജൻ)
31 ബ്രഹ്മ മഹാ പുരാണം (ഡി.സി.ബുക്സ്‌ 18 പുരാണങ്ങൾ സീരീസ്‌)
32 വിഷ്ണു മഹാപുരാണം
33 മത്സ്യ മഹാപുരാണം

With regards
Jayan
Photo

Post has attachment

Post has attachment
എല്ലാ കാലത്തും നമുക്കു ചുറ്റും കാണാറുള്ള ചില പ്രത്യേക തരംഗങ്ങൾ ഉണ്ട്‌. ഒരു തരംഗം പിന്നീടൊരിക്കലും ആവർത്തിക്കപ്പെടാറുമില്ല. അധവാ ആവർത്തിക്കപ്പെട്ടാലും പിന്നീട്‌ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറുമില്ല. വർണ്ണ മഴ പെയ്യുമ്പോൾ നാടൊട്ടുക്കും അത്‌ തന്നെ, കിണറിടിയുന്ന കാലമായാൽ നാടൊട്ടുക്കുള്ള കിണറുകളും ഇടിയുന്നു, സൂര്യാഘാതം വാർത്ത വന്നപ്പോൾ നാടു മുഴുവനും കേട്ടു ഈ വാർത്ത. എന്നാൽ തൊട്ടടുത്ത കൊല്ലം കാര്യമായ ആഘാതങ്ങളൊന്നും ഈ സൂര്യൻ ഏൽപ്പിച്ചതുമില്ല. ഇതൊക്കെ പാരിസ്ഥിതിക വിഷയങ്ങൾ. ഇനി മാനുഷിക വിഷയങ്ങൾ എടുത്താലും ഇതിനു നിരവധി ഉദാഹരണങ്ങൾ കാണാം. ബ്ലാക്ക്‌ മാൻ ഇറങ്ങിയപ്പോൾ കേരളമൊട്ടുക്ക്‌ ഈ കരിമനുഷ്യൻ പ്രത്യക്ഷപ്പെട്ടു, റിപ്പറുടെ കാലത്ത്‌ റിപ്പർ, എന്തിനു നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ പോലും ഒരു തരംഗമായി ഇവിടെ വീശിയടിച്ചു. എല്ലാം താൽക്കാലിക പ്രതിഭാസം കണക്കെ സാവകാശം വിസ്മൃതിയിലുമാണ്ടു. 

പറഞ്ഞു വരുന്നത്‌ കുറ്റിച്ചൂലുമേന്തി ദില്ലിയിൽ  നവ പ്രതിഭാസമായി മാറിയ  ആം ആദ്മിയെ പറ്റിയാണു. ആം ആദ്മി പാർട്ടിയിൽ നിന്ന് ക്ഷണം വന്നതിന്റെ അടിസ്ഥാനത്തിൽ ഒരു സുഹൃത്ത് പാർട്ടിയിൽ  വേണ്ടയോ എന്നറിയാൻ  ഫേസ്ബുക്കിലൂടെ ഒരു അഭിപ്രായ സർവ്വേ നടത്തിയത് കണ്ടു. അതിന്റെ  അടിസ്ഥാനത്തിൽ ആണ് ഈ പോസ്റ്റ്‌ എന്ന്  പറയേണ്ടിയിരിക്കുന്നു കാരണം ഇനിയുള്ള ഈ ലേഖനത്തിന്റെ ഗതിയിൽ ഇടയ്ക്ക് എങ്കിലും  സുഹൃത്തിന്റെ ഫെസ്ബുക്കിലെ ഹിത പരിശോധന ആവശ്യമായി വരും. എന്തായാലും കുറ്റിച്ചൂലുമേന്തിയെത്തിയവർ ഡൽഹിയെ തൂത്തുവാരിക്കഴിഞ്ഞു. ചുരുങ്ങിയ പക്ഷം ഡൽഹിയിൽ എങ്കിലും അവർ ഒരു തരംഗം അവർ സൃഷ്ടിച്ചും കഴിഞ്ഞു. അതിന്റെ അനുരണനങ്ങൾ തീര്ച്ചയായും ഇതര സംസ്ഥാനങ്ങളിൽ പ്രതീക്ഷിക്കാം. അത് കണക്കിലെടുത്ത് വരും ഇലക്ഷനിൽ രാജ്യമൊട്ടുക്ക്‌ ഒരു ചുഴലിക്കാറ്റായി വീശിയടിക്കാനുള്ള സാധ്യതയും രാസ്ത്രീയത്തിലെ കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുകയും ചെയ്തു. രാഷ്ട്രീയ പരീക്ഷണ ശാലകളിൽ ഇതിനോടകം തന്നെ പ്രസ്തുത ചുഴലിക്കാറ്റിനെ വഴി തിരിച്ചു വിടാനുള്ള പരീക്ഷണങ്ങളും തുടങ്ങിയിട്ടുണ്ട്‌. അതെന്തായാലും ഈ കാറ്റ്‌ കേവലമൊരു തരംഗമാകാതെ പോകണമെങ്കിൽ തെല്ലു വിയർപ്പൊഴുക്കേണ്ടി വരും കുറ്റിച്ചൂലുകാർക്ക്‌. 

ആശയപരമായി വളരെ മികച്ചതും സാധാരണക്കാരന്റെ ആത്മ നൊമ്പരങ്ങൾ ഉൾക്കൊണ്ടതുമാണു ആം ആദ്മിയുടെ പ്രചാരണ വാഗ്ദാനങ്ങൾ.  ഒന്നും നഷ്ടപ്പെടാനില്ലാത്ത പ്രസ്ഥാനം. അഴിമതി വിരുദ്ധത തുരുപ്പ് ചീട്ട് .  ആരെയും പേടിക്കാതെ ഡൽഹിയിൽ ആദ്യ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങളാണ് അടിസ്ഥാന ജനതയുടെ  യഥാർത്ഥ പാർട്ടി എന്നും അവർ പ്രഖ്യാപിച്ച് കഴിഞ്ഞു.  പക്ഷെ കൃത്യമായ ഒരു പ്രത്യയ ശാസ്ത്ര ചട്ടക്കൂടുകളോ കണിശവും സംഘടിതവുമായ സംഘടനാ സംവിധാനങ്ങളോ ഇല്ലാത്തത്‌ ഈ ആൾക്കൂട്ട പാർട്ടിയുടെ പ്രധാന ന്യൂനതയാണു. ഇന്തൃയെപ്പോലെ വിശാലവും പ്രശ്ന സങ്കീർണവുമായ ഒരു രാജൃത്ത് ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിൽ അതിഷ്ഠിതമായ  യാതൊരു  വ്യവസ്ഥാപിത നിലപാടുകളുമില്ലാതെ അഴിമതി വിരുദ്ധത മാത്രം കൈ മുതലായി പിടിച്ച് ദീർഖ കാലം നില്ക്കുക പ്രയാസകരമായിരിയ്ക്കും.
കൂടാതെ ഒരു കെജ്രിവാളിനപ്പുറം ഒരു ആൾപ്പിടിയൻ (ക്രൗഡ്‌ പുള്ളർ) നേതാവില്ല എന്നതും ആം ആദ്മിയെ കേവലമൊരു ആൾക്കൂട്ടമാക്കുന്നു. ഒരു ആൾക്കൂട്ടത്തിന്റെ മനശാത്രം ആർക്കും നിർവ്വചിക്കാൻ സാധിക്കില്ല എന്ന പൊതു തത്വവും ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്ന വസ്തുതയാണു. ഒരു പ്രത്യേക ഘട്ടത്തിൽ ആർക്കും നിയന്ത്രിക്കാനാകാതെ വരുന്ന അത്രമേൽ വന്യമായ ശക്തി പ്രകടിപ്പിക്കുമെങ്കിലും ഒറ്റയ്ക്ക്‌ ആയാൽ ആട്ടിൻ കുട്ടി കണക്കെയാവുന്ന വിശേഷ സ്വഭാവമാണു അത്‌. അതിനാൽ ഇന്നത്തെ ആൾക്കൂട്ടം ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ ഉണ്ടാകുമോ എന്നത്‌ കണ്ടു തന്നെ അറിയേണ്ടതാണു.

 പുതിയ അംഗങ്ങളെ ചേർക്കുന്നതിലെ ശാസ്ത്രീയത ഇല്ലാത്തതാണു മറ്റൊരു വിഷയം. കൃത്യമായ തരം തിരിക്കലും പരിശോധനയും ഇല്ലാതെ ആർക്കു വേണമെങ്കിലും അംഗത്വം നൽകുന്ന രീതി ഒരു പ്രസ്ഥാനത്തിനും ഭൂഷണമല്ല. അടിയുറച്ച പാർട്ടി അണികൾ ആണു എല്ലാ പ്രസ്ഥാനങ്ങളുടേയും നട്ടെല്ല്. എന്നാൽ ഇവിടുത്തെ അംഗങ്ങളിൽ ബഹു ഭൂരിപക്ഷവും ഇന്നലെ വരെ കടുത്ത അരാഷ്ടീയ വാദികളായി നടന്നവരാണെന്നത്‌ മറ്റൊരു വസ്തുതയാണു. ഒരു വർച്ച്വൽ ലോകത്തെ കേവല നേരമ്പോക്ക്‌ നിലപാടുകൾക്കപ്പുറം ഈ സോഷ്യൽ നെറ്റ്വർക്കിംഗ്‌ സൈറ്റുകളിലെ അഭിപ്രായ സമന്വയത്തെ കാനാനാകില്ലെന്നതും ഈ നിലപാടുകൾക്ക്‌ പോലും സ്ഥായിയായ ഭാവമില്ലെന്നതും ഇത്തരം സൈറ്റുകളിൽ അനുഭവ സമ്പത്തുള്ള ആർക്കും മനസിലാകും. ഇവിടെയാണ്‌ നേരത്തെ പ്രസ്താവിച്ച  സുഹൃത്തിന്റെ ഫെസ്ബുക്കിലെ ഹിത പരിശോധന ഒരിക്കൽ കൂടി പ്രസ്താവ്യമാകുന്നത്. താൻ ഏത് പാർട്ടിയിൽ ചേരണം (വിശ്വസിക്കണം)  എന്നത് പോലും ഫേസ്ബുക്ക് വഴി ഹിത പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുന്ന യുവത്വം. ആം ആദ്മിക്ക് പിന്തുണ  പ്രഖ്യാപിച്ച സാറാ ജോസഫും, മല്ലികാ സാരാഭായിയും ആരെന്നറിയാൻ ഗൂഗിൾ സർച്ച് ശീലമാക്കിയ യുവത്വത്തിന്റെ പ്രതീകമാണ്.  തീര്ച്ചയായും  ആ പ്രസ്ഥാനത്തിലെ വലിയൊരു വിഭാഗം അംഗങ്ങളും  ഈ ഒരു യുവത്വത്തെ പ്രതിനിധാനം ചെയ്യുന്നവർ ആണെന്നത് ഒരു നഗ്ന സത്യവും ആണ്. 

ആം ആദ്മി പാര്ട്ടിയുടെ നിലപാടുകളെ അംഗീകരിക്കുന്നു. ഒരു സാധാരണ പൌരൻ  നിലയ്ക്ക് എന്റെ കൂടി ഉൽകണ്‍ഠകൾ ഉയർത്തി പിടിക്കുന്ന പാര്ട്ടിയാണ് അത്. പക്ഷെ അത് കൊണ്ട് മാത്രം ആം ആദ്മി ഒരു വിജയ  ആണെന്ന് പറയുകവയ്യ. ആം ആദ്മി പാർട്ടിയെ കാലം തെളിയിക്കട്ടെ. ഡൽഹിയിൽ  നേടിയത് അല്ല യഥാര്ത്ഥ വിജയം. ഇനി ഇപ്പോഴത്തെ തരംഗത്തിൽ മോഡി തരംഗത്തെക്കൂടി ആം ആദ്മി കീഴ്മേൽ മറിച്ചെന്നിരിക്കട്ടെ എന്നാലും ആം ആദ്മി പാര്ട്ടി വിജയിച്ചെന്നു പറയാനൊക്കില്ല. അവരുടെ യഥാര്ത്ഥ വിജയം തങ്ങളുടേത്  കേവലമൊരു തരംഗം അല്ലെന്ന് തെളിയിക്കുന്നിടത്താണ്. AAP ഒരു "ആപ്പ്" ആകാതിരിക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു ഫേസ്ബുക്കിൽ ഹിത പരിശോധന നടത്തിയ സുഹൃത്തിനും  മറ്റ് സുഹൃത്തുക്കള്ക്കും ഒരു ആപ്പ് (AAP)  ആശംസകൾ.. 
http://kaalikams.blogspot.in/2014/01/blog-post.html

അഖില കേരള തന്ത്രി സമാജം ഉത്തര മേഖലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നക്ഷത്ര വൃക്ഷ യജ്ഞം പദ്ധതി സംബന്ധിച്ച് മാതൃഭൂമിയിൽ വന്ന വാർത്ത

Post has attachment
ഇന്നത്തെ മാതൃഭൂമിയിൽ (2013ഒക്ടോബർ 31/കണ്ണൂർ എഡിഷൻ) ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന കോളത്തിൽ വളരെ പ്രസക്തമായ ഒരു ആക്ഷേപം വായിച്ചു. സംവരണമെന്ന സർക്കാർ സ്പോൺസേർഡ്‌ ജാതി വിവേചനത്തിനു ഇരയായ മറ്റൊരു സോകോൾഡ്‌ "സവർണ്ണ ബൂർഷ്വയുടെ" (അങ്ങിനെയാണല്ലോ പ്രസ്തുത സംവരണാനുകൂല്യം പറ്റുന്നവരും അതിന്റെ പ്രയോക്താക്കളും ഈ ഒരു വിഭാഗത്തെ വിശേഷിപ്പിക്കാറുള്ളത്‌. ) പരിവേദനം ആണു ഇത്‌. നെറ്റ്‌ പരീക്ഷയിലെ മാർക്കിനു പോലും സംവരണം എന്ന അതി ക്രൂരവും, പരിഷ്കൃത സമൂഹത്തിനു ഒട്ടും ഭൂഷണമല്ലാത്തതും ആയ ഒരു വസ്തുതയാണു ഇവിടെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌. കേവലം പിന്നോക്കക്കാരെ മുന്നോക്കക്കാരാക്കുന്നതിനു വേണ്ടി ഭരണഘടനാ വിഭാവനം ചെയ്യുന്ന കാലത്ത്‌ നടപ്പാക്കിയ പിന്നോക്കക്കാർക്ക്‌ സംവരണം എന്ന ആശയത്തെ സാമ്പത്തിക സംവരണം എന്നതിനു പകരം ജീതി തിരിച്ച്‌ സംവരണം എന്ന രീതിയിൽ നടപ്പാക്കിയത്‌ ഒന്നാമത്തെ തെറ്റ്‌. പിന്നാക്കക്കാരെ മുന്നോക്കമെത്തിക്ക്കുന്നത്‌ വരെ മാത്രം കേവലം ഹ്രസ്വകാലത്തേക്ക്‌ വിഭാവനം ചെയ്ത ഈ ഒരു ആശയം കഴിഞ്ഞ ആറു പതീറ്റാണ്ടായും യാതൊരു മാറ്റവും വരുത്താതെ തുടരുന്നത്‌ അടുത്ത തെറ്റ്‌. ഭരണഘടനയിലെ സെക്കുലർ സ്റ്റേറ്റ്‌ എന്ന പ്രയോഗത്തിനു ഘടക വിരുദ്ധമായി ജാതീയതയുടെ പരകോടിയിലേക്ക്‌ ഈ രാജ്യത്തെ തള്ളി വിട്ടത്‌ പോലും ജാതി സംവരണം എന്ന ഈ സർക്കാർ സ്പോൺസേർഡ്‌ ജാതിവ്യവസ്ഥയാണെന്നത്‌ അതിലേറെ വലിയതെറ്റ്‌.. സംവരണം ആവിശ്യക്കാര്‍ക്ക് കൊടുക്കട്ടെ അല്ലെങ്കില്‍ കിട്ടട്ടെ എന്ന് തന്നെയാണ് എന്റെയും അഭിപ്രായം ...ഒരിക്കല്‍ ഹൃസ്വ കാലത്തേക്ക് നാം നടത്തിയ സംവരണം ..അത് പ്രയോജനം കണ്ടിട്ടില്ല   ..അങ്ങനെ എങ്കില്‍ അത് മാറ്റി വേറെ പരീക്ഷിച്ചു കൂടെ ...രാജ്യം ഗോത്ര ഭരണം മാറി രാജഭരണവും കടന്നു ജനാധിപത്യത്തില്‍ വന്നു നില്‍ക്കുന്നത് നാം അറിഞ്ഞില്ലേ ....  അപ്പൂപ്പന്‍ ആനപ്പുറത്ത് ഇരുന്നു അതിന്റെ തഴമ്പ് കൊച്ചു മക്കളുടെ പ്രുഷ്ടത്തില്‍ കാണും എന്ന് തപ്പല്‍ ..ഒരുതരം ഈഗോ ആണ് ...അങ്ങനെ പണ്ട് തരം തിരിവ് നടന്നത് ഇന്നില്‍ വീണ്ടും തുടരുന്നത് അഭികാമ്യം ആണോ ...പിന്നെ ഒരു ഇന്ത്യന്‍ പൌരനും മറ്റൊരുത്തന്റെ ഈഗോക്ക് മുന്നില്‍ തലകുനിക്കണം എന്നത് അഭികാമ്യം ആണോ..?
ജാതി സംവരണം ഉപേക്ഷിക്കുക.. സംവരണം അർഹതപ്പെട്ടവർക്ക്‌ മാത്രം നൽകുക. സാമ്പത്തിക സംവരണം മാത്രമേ സാമൂഹിക നീതി ഉറപ്പാക്കൂ..
Photo

Post has attachment

Post has attachment
Photo
Wait while more posts are being loaded