Profile cover photo
Profile photo
Adithyan
6,274 followers -
Do what she wants you to do, be what she wants you to be!
Do what she wants you to do, be what she wants you to be!

6,274 followers
About
Adithyan's posts

Public
സിനിമ സൂപ്പർഫിഷ്യൽ ആയി മാത്രം കാണുന്ന ഒരു ആസ്വാദകനാണ് ഞാൻ. കഴിഞ്ഞ കുറെ വര്ഷങ്ങളായിട്ട് മാസങ്ങൾ കൂടുമ്പോൾ ആണ് ഒരു മലയാള സിനിമ കാണുന്നത്. മുടക്കുന്ന 2 - 3 മണിക്കൂർ വേറെ എന്തിനെങ്കിലും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാണത്. ശ്രദ്ധിക്കപ്പെട്ടു എന്ന് കേൾക്കുന്ന സിനിമകൾ ആണ് കാണാറുള്ളത്. നടീനടന്മാരെയും കഥയും ഒക്കെ ശ്രദ്ധിക്കുന്നതല്ലാതെ സംവിധായകൻ അടക്കമുള്ള പിന്നണി പ്രവർത്തകരെപ്പറ്റി കാര്യമായ വിവരം ഒന്നും ഇല്ല.

ഈ ആഴ്ചകളിൽ മൂന്നു മലയാള സിനിമകൾ കണ്ടു - ആന്മരിയ കലിപ്പിലാണ്, ഗപ്പി,കമ്മട്ടിപ്പാടം എന്നിവ. സാധാ മരംചുറ്റി പ്രേമവും കുടുമ്പവഴക്കും അമ്പലത്തിൽ ഉത്സവം നടത്തലും ഒന്നും അല്ലാതെ ഒരു മലയാള സിനിമ കണ്ടിട്ട് മരിക്കാൻ പറ്റും എന്ന് എനിക്ക് പ്രതീക്ഷയില്ലായിരുന്നു, പക്ഷെ ഈ സിനിമകൾ അത് ഒന്ന് മാറ്റി പിടിക്കാൻ സഹായിച്ചു. മനുഷ്യന് ബോർ അടിക്കാതെ കണ്ടിരിക്കാവുന്ന കഥകളും കാണാൻ പറ്റും എന്നറിഞ്ഞതിൽ സന്തോഷം.

മാമാട്ടി കുട്ടി, കുട്ടിച്ചാത്തൻ എന്നൊക്കെയുള്ള ക്ളീഷേ കുട്ടികളുടെ സിനിമകൾ ഒക്കെ ഉണ്ടായിരുന്ന കാലത്ത് നിന്നും കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആയ എന്നാൽ മുതിർന്നവരെ എണീറ്റ് ഓടാൻ പ്രേരിപ്പിക്കാത്ത ആന്മരിയയും ഗപ്പിയും ആ ആംഗിളിൽ നിന്ന് ഇഷ്ട്ടപ്പെട്ടു. ആന്മരിയയുടെ സിനിമയ്ക്ക് ഈ പുതുമ അല്ലാതെ ഒരുപാടൊന്നും മേന്മ അവകാശപ്പെടാനില്ല. എന്നാലും ആകെ മൊത്തം കണ്ടിരിക്കാം. ആ കുട്ടിയുടെ അഭിനയം തകർത്തു.

ഗപ്പി ആന്മരിയയെക്കാൾ ഡീപ്പ് ആയി തോന്നി. എന്നാൽ എല്ലാ ഷോട്ടും കളർഫുൾ ആക്കാൻ വേണ്ടി ബാക്ക്ഗ്രൗണ്ടിൽ കണ്ട മതിലിൽ ഒക്കെ പെയിന്റ് അടിച്ചു കളിച്ചത് പോരാതെ ഓട്ടോറിക്ഷ, ക്രിക്കറ് ബാറ്റ് എന്ന് വേണ്ട മൊന്തയും കിണ്ടിയും വരെ മൾട്ടികളാര് ആക്കി ആർട്ട് ഡയറക്ടർ അത്യാവശ്യം വൻ ബോർ ആക്കി. പെയിന്റ് കയറ്റി പോയ ലോറി മറിഞ്ഞത് വെറുതെ കളയണ്ട എന്ന് കരുതി എടുത്ത സിനിമ ആണോ എന്ന് വരെ തോന്നിപ്പോയി. നിറം ഇല്ലാത്ത ജീവിതങ്ങൾ എന്ന് സമൂഹം പറയുന്നവരുടെ ജീവിതങ്ങളിൽ നിറങ്ങളുടെ ഉത്സവങ്ങൾ ഉണ്ടെന്നുള്ളത് അവരുടെ ജീവിതങ്ങളിൽ കൂടി പറയാൻ ഒരു പരിധി വരെ വിജയിച്ചപ്പോൾ ബാക്ക്ഗ്രൗണ്ടിൽ പെയിന്റ് കോരി ഒഴിക്കണ്ട കാര്യമുണ്ടായിരുന്നോ എന്ന് ഞാൻ ചോദിച്ചു പോകുകയാണ്. ആ അമ്മയുടെയും മകന്റെയും ബന്ധം വളരെ നന്നായി സ്കെച്ച് ചെയ്യാനും ആ ഒരു നല്ല ഫീൽ പ്രേക്ഷകരിലേക്കെത്തിക്കാനും അവർക്കു പറ്റി എന്നാണ് എന്റെ അഭിപ്രായം. നായകൻ അല്ലെങ്കിൽ വില്ലൻ എന്ന് മാത്രം കഥാപാത്രങ്ങളെ വേർതിരിക്കുന്ന പതിവുള്ള മലയാളം സിനിമയിൽ ഗ്രേയുടെ പല ഷെഡുകൾ ഉള്ള കഥാപാത്രങ്ങളെ കാണാൻ പറ്റി. കുറെ കാര്യങ്ങൾ ക്ളീഷേ ആയിരുന്നു - എൻജിനീയർ ബുള്ളറ്റും എടുത്ത് മണാലിയിൽ കറങ്ങുന്നതും ആമിനേ തട്ടമിട് ഒക്കെ...മിക്ക കഥാപാത്രങ്ങളും നാട്ടിൻപുറങ്ങളിൽ കാണാൻ കഴിയുന്നവ ആണ്. മീനിനെ കാണിക്കുന്ന രംഗങ്ങൾ ആനിമേഷൻ ആക്കിയതിൽ ഒക്കെ ഒരുപാട് പ്രൊഫഷണലിസം മിസ്സിങ്ങ് ആണ്. പക്ഷെ ആകെ മൊത്തം കഥ ബോർ ആക്കിയില്ല. ഇവിടെയും പ്രഥാന കുട്ടി കഥാപാത്രം നല്ല അഭിനയം കൊണ്ട് അമ്പരപ്പിച്ചു ..


കമ്മട്ടിപ്പാടം സ്റേറ് അവാർഡ് പുകിൽ ഒക്കെ കൊണ്ട് ശ്രദ്ധേയമായത് കൊണ്ട് കണ്ടിരുന്നതാണ്. കഥയ്ക്ക് അധികം മാർക്ക് ഇല്ലെങ്കിലും കാസ്റ്റിങ്ങ്-നു 90 മാർക്ക് കൊടുക്കാം. ദുൽഖറിന്റെ കാസ്റ്റിങ്ങ് ആണ് 10 മാർക്ക് കുറപ്പിച്ചത്. ദുൽക്കർ കാസ്റ്റിങ്ങിന്റെ കാര്യത്തിൽ മിക്ക സീനിലും ഒരു ഏച്ചുകെട്ടായി എടുത്ത് നിന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അത്രയ്ക്ക് ശ്രദ്ധ എടുത്ത അവർക്ക് ദുൽഖറിനെ മേക്കപ്പ് വഴി അൽപ്പം ഒരു ഇരുനിറക്കാരൻ എങ്കിലും ആക്കാമായിരുന്നു. വിനായകനും മണികണ്ഠനും തകർത്തു കളഞ്ഞു. അവരുടെ പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരം മാറുന്നതൊക്കെ മാരക തയാറെടുപ്പ് നടത്തി എടുത്തതാണെന്നു തോന്നുന്നു. വിനായകൻ പ്രത്യേകിച്ചും. ചെറുപ്പത്തിലേ വിനായകൻ മെലിഞ്ഞ് ഒതുങ്ങിയ ആളായും വയസായ വിനായകൻ വയർ ഒക്കെ ചാടി എന്നാൽ അപ്പർ ബോഡി മസിൽ ഒക്കെ ഇപ്പോഴും ഉള്ള ആളായി ഒക്കെ ഉള്ള ആ അവതരണം തകർത്തു. വിനായകന്റെ ഭാവ പകർച്ചകളും ശരീരം കൊണ്ടുള്ള അഭിനയവും തകർത്തു. അഭിനയത്തിന്റെ കാര്യത്തിൽ ദുൽഖർ ശരിക്കും ഒരു ഇതിഹാസം ആയി വരുന്നു. സ്വാഭാവിക അഭിനയത്തിന്റെ കാര്യത്തിൽ അത് മാരകമായി ചെയ്ത വിനായകനും മണികണ്ഠനും ഒക്കെ ഉള്ള സീനുകളിൽ പോലും ദുൽഖർ അഭിനയും കൊണ്ടും വേറിട്ട് നിന്ന് എന്ന് തോന്നി. വിനായകന് സ്റേറ് അവാർഡ് കിട്ടിയതിനെ പറ്റി പറഞ്ഞാൽ - ആ മൂന്നു പേരിൽ എന്റെ വോട്ടിൽ അവസാനം ആണ് വിനായകൻ വരുന്നത്. വിനായകണ് ചില സീനുകൾ മാരകമാക്കിയെങ്കിലും ആദ്യാവസാനം ഒരേ പ്രകടനം നടത്തിയത് മണികണ്ഠനും ദുൽക്കറും ആണെന്നാണ് എന്റെ ഒരു ഇത്.

ഗ്യാങ്‌സ്റ്റർ മൂവി ഫോർമാറ്റ്, വയലന്സിന്റെ ആധിപത്യം, കഥാപാത്രങ്ങളുടെ ജീവിതങ്ങൾക്കുണ്ടാവുന്ന മാന്ത്രികമായ ട്വിസ്റ്റുകൾ (ബോംബെയ്ക്ക് പോയി മാരക സെറ്റപ്പും ഹിന്ദി പുഷ്പം പോലെ പറയാൻ പഠിക്കലും പിന്നെ ബാലന്റെ ഭാര്യ ഗ്യാങ്‌സ്റ്റർ ആവുന്നതും ഒക്കെ വൻ ക്ളീഷേകൾ) ഒക്കെ പോരായ്മകൾ ആയി തോന്നി.... . ബാലന്റെ ഭാര്യ ഗ്യാങ്‌സ്റ്റർ തന്നെ അല്ലെ ആയത്? എങ്ങനെ? എന്തിനു? :) മൊത്തത്തിൽ കഥയുടെ കാര്യത്തിൽ പുതുമ അവകാശപ്പെടാൻ പറ്റും എന്ന് തോന്നുന്നില്ല. പക്ഷെ കഥാപാത്രങ്ങളുടെ ജീവിതം തിരഞ്ഞെടുത്ത കാര്യത്തിലും കാസ്റ്റിങ്ങിന്റെ കാര്യത്തിലും മുഴുവൻ മാർക്ക്.

ഹോളിവുഡിലെ നല്ല ഗ്യാങ്ങ്സ്റ്റർ സിനിമകളെപ്പോലെയും അല്ലെങ്കിൽ അറ്‌ലീസ്റ് ബോളിവുഡിലെ സർക്കാർ ഒന്നാം ഭാഗം പോലെയും ഒരു നല്ല കേരളീയമായ കഥയുള്ള ഗ്യാങ്‌സ്റ്റർ മൂവി എന്നെങ്കിലും കാണാൻ പറ്റും എന്ന് പ്രതീക്ഷിച്ച് കൊണ്ട്, ജയ് ഹിന്ദ്. 

Post has attachment
Public
#PoB after a break!
PhotoPhotoPhoto
7/20/17
3 Photos - View album

Public
"പ്രമുഖന്മാരെ" തട്ടിയിട്ട് മലയാള പൊതു ഇടങ്ങളിൽ നടക്കാൻ പറ്റില്ല. ഇവരെ ഒക്കെ പ്രമുഖർ ആക്കുന്നത് ഇവരെന്തു ചെയ്യുന്നു എന്ന് സദാസമയവും നോക്കി നടക്കുന്ന വായനക്കാർ തന്നെ ആണ്. ഒരു പ്രമുഖൻ അങ്ങോട്ട് പോയി, ഒരു പ്രമുഖ തുമ്മി എന്നൊക്കെ ഉള്ള വാർത്തകൾക്ക് മറ്റു വാർത്തകൾക്ക് കിട്ടാത്ത ഹിറ്റും റീച്ചും കിട്ടുന്നു എന്ന് മനസിലാക്കിയത് കൊണ്ടാണ് മലയാളത്തിലെ മാ മാധ്യമങ്ങൾ ഇത്തരം വാർത്തകളും പീഡിപ്പിച്ചതിന്റെ സ്കെച്ചും ഒക്കെ ഇട്ട് വിശദമായി വിവരിക്കുന്നത്. സമൂഹം മൊത്തത്തിൽ അൽപ്പം ഒരു സംസ്കാരം കൈവരിക്കുന്നതല്ലാതെ ഇതിനു മറ്റൊരു പ്രതിവിധിയും ഇല്ല താനും. ഇത് ഇവിടുത്തെ മാത്രം കാര്യമല്ല, അമേരിക്കയിലും മറ്റുപലയിടത്തുമൊക്കെ പ്രമുഖർ തുമ്മുന്നതിന്റെ ഡീറ്റെയിൽസ് നോക്കി നടക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ പൊതുവെ അത് പേജ് 3 ക്യാറ്റഗറിയിൽ ആണ് വരുന്നത്. കേരളത്തിലെ കാര്യത്തിൽ ഇങ്ങനെ എന്തെങ്കിലും ഒരു സംഭവം കിട്ടിയാൽ പിന്നെ എല്ലാ പേജിലും ഇത് തന്നെ ആണ് വാർത്ത, ഇതല്ലാതെ വാർത്തയേ ഇല്ല.

വിമർശിക്കാനായി പോലും ഈ മാതിരി ചവറുകൾ വായിച്ച് നോക്കുന്നത് ഈ ചവറുകൾ ഇനിയും ഇതേ പോലെ തുടർന്ന് കൊണ്ട് പോകാൻ മാധ്യമങ്ങൾക്ക് പ്രോത്സാഹനം കൊടുക്കൽ ആണ്. വേണ്ടത്, ഈ പ്രമുഖന്മാരുടെയും പ്രമുഖമാരുടെയും ഒക്കെ ഡീറ്റെയിൽസ് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ ബഹിഷ്കരിക്കൽ ആണ്. മാസികയിൽ വന്നാൽ ആ മാസിക ആരും വാങ്ങരുത്, വെബ്-സൈറ്റിൽ വന്നാൽ ആ വെബ്-സൈറ്റിന്റെ ട്രാഫിക്ക് കുറയണം. ഇതിനു പകരം കുറെ ഞരമ്പുകൾ വായിച്ചാസ്വദിക്കാനും കുറെ പരിഷ്കാരികൾ വിമർശിക്കാനും വേണ്ടി ഈ വാർത്തകൾ ഒക്കെ ഹൃദിസ്ഥം ആക്കുമ്പോൾ മാധ്യമക്കാരൻ ഉദ്ദേശിച്ചതാണു നടക്കുന്നത്. അത് തിരുത്താൻ വായനക്കാരുടെ വായനാ സംസ്കാരം മാറിയേ പറ്റൂ.. ചവറു സ്വീകരിക്കില്ല എന്ന കർശന നിലപാട് എടുത്താൽ മാത്രമേ ചവർ പ്രക്ഷേപണം ചെയ്യുന്നത് നിൽക്കൂ.

വരാൻ പോകുന്ന ഒരു വീഡിയോയെ പേടിയോടെ കാത്തിരിക്കുന്ന ചില ആളുകളെയും സോഷ്യൽ മീഡിയയിൽ കണ്ടു. അതും മാറേണ്ട നിലപാടാണ്. ആദ്യമേ തന്നെ നഗ്നത മാന്യതയുടെ അളവുകോൽ ആവരുത്. അതെ പോലെ തന്നെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോ ഇരയുടെ മാന്യത കളയുന്നില്ല, പകരം അത് പീഡിപ്പിച്ചവനെതിരെയുള്ള ഏറ്റവും ശക്തമായ തെളിവാകും എന്ന് ഇവിടുത്തെ നിയമസംവിധാനത്തിനു ഉറപ്പു വരുത്താനുളള അവസരം ആണ്. ആ തരത്തിൽ ഒരു പൊതുബോധം ഉണ്ടാക്കാൻ സമൂഹത്തിൽ ഉള്ളവർക്ക് ബാധ്യതയുണ്ട്. നാളെ ഈ പ്രമുഖനും നടിയും ഒക്കെ മാറി സാധാരണക്കാരുടെ വീഡിയോ വന്നാൽ കാണാൻ ആളില്ലാത്ത ഒരു അവസ്ഥ ഉണ്ടാക്കാൻ ആവശ്യമായ പൊതുബോധ നിർമ്മിതിയ്ക്ക് ശ്രമിക്കാൻ നമ്മൾക്കൊക്കെ ബാധ്യതയുണ്ട്.

ഓൺലൈൻ പത്രങ്ങളിലും പോർട്ടലുകളിലും ഒക്കെ ഓരോ ന്യൂസ് ഐറ്റത്തിനും പ്രത്യേകം കിട്ടുന്ന ഹിറ്റ് ഒക്കെ അവർ ട്രാക്ക് ചെയ്യുന്നുണ്ട് എന്നുറപ്പാണ്. ഹിറ്റ് കൂടാൻ ഏത് വാർത്ത കൊടുക്കണം, അത് എങ്ങനെ എഴുതണം എന്നൊക്കെ മാധ്യമപ്രവർത്തകർക്ക് കൃത്യമായി മനസിലാക്കാൻ ഈ വാർത്ത തിരിച്ചുള്ള ഹിറ്റ് കൗണ്ട് അവരെ സഹായിക്കുകയും ചെയ്യും. മലയാളത്തിലെ ഒരു മാധ്യമത്തിന്റെ ഒക്കെ ഒരു ദിവസം ഉള്ള അകെ ഹിറ്റ്, ഒരു വാർത്തയ്ക്ക് കിട്ടാവുന്ന ആകെ ഹിറ്റ് എത്ര എന്ന് ഊഹിച്ച് നോക്കുക. അതിൽ നിന്ന് ബോധമുളള ഒരു സെറ്റ് ആൾക്കാർ മാറി നിന്നാൽ അത് ശ്രദ്ധിക്കപ്പെടാൻ ഉള്ള ഒരു പെർസെന്റേജ് ആകാൻ നല്ല സാധ്യതയുണ്ട്. ചവർ സ്വയം വായിക്കാതിരിക്കുക, പറ്റുന്ന മറ്റുള്ളവരെ ബോധവൽക്കരിക്കുക എന്നത് എല്ലാവർക്കും ചെയ്യാൻ പറ്റുന്നതാണ്.


Post has attachment
Public
A ritual I have been following for years. Probably the only street food I enjoy in Bangalore. Not sure how long it will last. No, I am not going to die. But diverse food habits, diverse ideas and diversity itself might die soon, under the morons in power currently.
PhotoPhotoPhotoPhotoPhoto
6/16/17
5 Photos - View album

Post has attachment
Public
You don't really go to art, art happens to you. 
PhotoPhotoPhotoPhotoPhoto
6/3/17
8 Photos - View album

Post has attachment
Public
#PoG
PhotoPhotoPhotoPhoto
6/1/17
4 Photos - View album

Post has attachment
Public
Virgin Galactic-ന്റെ VSS Enterprise എന്ന ശൂന്യാകാശപേടകം പരീക്ഷണപറക്കലിനിടയ്ക്ക് 2014 ഒക്ടോബറിൽ തകർന്നു വീണ് കോ-പൈലറ് മരിച്ചു.മനുഷ്യനെ ശൂന്യാകാശത്തെത്തിക്കുക എന്ന ലക്ഷ്യവുമായി പരീക്ഷണങ്ങൾ തുടരുന്ന Virgin Galactic-ന്റെ അഞ്ച് ശൂന്യാകാശപേടകങ്ങളിൽ ആദ്യത്തേതായിരുന്നു VSS Enterprise. ശൂന്യാകാശ വിനോദസഞ്ചാരികളെ വ്യാവസായിക അടിസ്ഥാനത്തിൽ ശൂന്യാകാശ യാത്രയ്ക്ക് കൊണ്ടുപോകാനും ശൂന്യാകാശ ശാസ്ത്ര സംരഭങ്ങൾ ലോഞ്ച് ചെയ്യാനുമായി ലക്ഷ്യമിട്ട് Virgin Group തുടങ്ങിയ സ്പെയ്സ് ഫ്ലൈറ്റ് കമ്പനി ആണ് Virgin Galactic. ശൂന്യാകാശ യാത്രക്കാരായി പേര് കൊടുത്തിരിക്കുന്നവരിൽ ചിലരാണ് സ്റ്റീഫൻ ഹോക്കിങ്ങ്, ടോം ഹാങ്ക്സ്, ബ്രാഡ് പിറ്റ്, ഏഞ്ചലീനാ ജോളീ, അലൻ ഫിങ്കൽ, വിത്സൺ ഡാ സിൽവ തുടങ്ങിയവർ.

Virgin Group ലോകത്തിലെ വലിയ വ്യവസായ സാമ്രാജ്യങ്ങളിൽ ഒന്നാണ്. അതിന്റെ അമരക്കാരൻ ഇന്ത്യൻ പൊതുധാരയ്ക്ക് അത്ര പരിചിതനല്ലാത്ത റിച്ചാർഡ് ബ്രാൻസണും. റിച്ചാർഡ് ബ്രാൻസണെ പറ്റി ഇന്ത്യക്കാർക്ക് ഒരു ഐഡിയാ കിട്ടാൻ വേണ്ടി വിജയ് മല്യയുമായി താരതമ്യപ്പെടുത്താവുന്നതാണ്. രണ്ടു പേരും നല്ല സമയങ്ങളുടെ രാജാക്കന്മാർ മാത്രമല്ല ചക്രവർത്തികൾ തന്നെ ആയിരുന്നു. രണ്ടു പേരും വ്യവസായ സാമ്രാജ്യങ്ങളുടെ അധിപർ ആയിരുന്നു, ഗ്ളാമറസായ വിമാന കമ്പനികളും പൊതുജീവിതവും ഉണ്ടായിരുന്നു, രണ്ടു പേരും ധനം പ്രദർശിപ്പിക്കാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. മല്യ ഇപ്പോൾ കടം വീട്ടാതെ ജന്മരാജ്യത്ത് നിന്നും ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുന്നു. ബ്രാൻസൺ ലണ്ടൻ ഉപേക്ഷിച്ച് ആരോഗ്യസംരക്ഷണത്തിനെന്നു സ്വയവും ടാക്സ് വെട്ടിക്കാനാണെന്നു വിമർശകരും വിശേഷിപ്പിച്ച നീക്കത്തിലൂടെ ഇപ്പോൾ സ്വന്തമായുള്ള ഒരു ദ്വീപിൽ ആണ് താമസം. സ്വന്തമായി കമ്പനികൾ മാത്രമല്ല ദ്വീപുകളും വാങ്ങിക്കൂട്ടിയിട്ടുള്ള ഒരു വേദനിക്കാത്ത കോടീശ്വരനാണ് റിച്ചാർഡ് ബ്രാൻസൺ.

2016 ജനുവരിയിൽ ബ്രാൻസൺന്റെ ആസ്‌തി ഏകദേശം അഞ്ച് ബില്യൺ ഡോളർ ആയിരുന്നു. Virgin Group-ൽ നാനൂറിലധികം കമ്പനികൾ ഉണ്ട്. ഡിസ്-ലെക്സിയ ഉള്ള ബ്രാൻസണ് ചെറുപ്പകാലത്ത് പഠനം എളുപ്പമായിരുന്നില്ല. ചെറിയ വ്യവസായ സംരഭങ്ങൾ നടത്തിയവരായിരുന്നു ബ്രാൻസൺന്റെ കുടുംബക്കാർ - പക്ഷെ വിർജിൻ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്ന കമ്പനികൾ എല്ലാം ബ്രാൻസൺ തന്നെ കെട്ടിപ്പെടുത്തതാണ്. 1950-ൽ ജനിച്ച ബ്രാൻസൺ പതിനാറാം വയസിൽ 1966-ൽ പഠനം ഉപേക്ഷിച്ച് തന്റെ ആദ്യത്തെ വ്യവസായ സംരഭം തുടങ്ങി - സ്റ്റുഡന്റ് എന്ന മാസിക. അന്ന് ലഭ്യമായിരുന്ന മടുപ്പിക്കുന്ന യുവജന മാധ്യമങ്ങൾക്കും വിദ്യാർത്ഥി മാസികൾക്കും ഒരു ബദലായി വിദ്യാർത്ഥികളെ ഉന്നം വെച്ച് ബ്രാൻസൺ തുടങ്ങിയതായിരുന്നു ഈ മാസിക. പോപ്പ് കൾച്ചർ, സംഗീതം, രാഷ്ട്രീയം, പ്രതി-സംസ്കാര ജീവിതം എന്ന് തുടങ്ങി വിദ്യാർത്ഥികളെ ബാധിക്കുന്ന എന്ത് അസ്ഥിത്വദുഃഖത്തെയും, എന്തിനു വിയറ്റ്‌നാം യുദ്ധത്തെ വരെ എടുത്തിട്ട് അലക്കിയിരുന്ന ഒരു പ്രസ്ഥാനമായിരുന്നു സ്റ്റുഡന്റ് എന്ന മാസിക. ലേഖനങ്ങളും കവിതകളും എഡിറ്റോറിയലുകളുമായി ബ്രാൻസൺ ആ മാസികയിൽ നിറഞ്ഞു നിന്നു. 16 വയസുകാരനായ ബ്രാൻസണ് മുതിർന്ന മാർക്കറ്റിങ്ങ് വിദഗ്ധരെ അമ്പരപ്പിക്കുന്ന വിധം വെറും ഒരു ഫോൺ മാത്രം ആയുധമാക്കി അനേകം വ്യവസായികളെ കൊണ്ട് തന്റെ പ്രസ്ഥാനത്തിൽ പണം മുടക്കിക്കാൻ സാധിച്ചു. Jean-Paul Sartre, James Baldwin, Alice Walker, Robert Graves എന്നിങ്ങനെ പല പ്രശസ്തരെയും അഭിമുഖം ചെയ്യാനും അങ്ങനെ സ്റ്റുഡന്റിന്റെ പ്രചാരം പല മടങ്ങായി വർദ്ധിപ്പിക്കാനും ബ്രാൻസണു കഴിഞ്ഞു. പക്ഷെ ഈ മാസിക ലാഭം ഉണ്ടാക്കിയിരിക്കുന്നില്ല.

ബ്രാൻസൺ ഒരു ഹിപ്പി ലൈഫ്സ്റ്റൈൽ ആണ് ടീനേജ് സമയത്ത് പിന്തുടർന്നിരുന്നത്. സ്റ്റുഡന്റ് മാസിക നടത്തിയിരുന്ന ഏകദേശം ഇരുപതോളം സുഹൃത്തുക്കളും ബ്രാൻസണും ഒന്നിച്ച് പല വീടുകളിലും താമസിച്ചിരുന്നു. ഫ്രീ സെക്സിനെപ്പറ്റി ആ സമയത്ത് ഒരുപാട് ചർച്ചകൾ നടന്നിരുന്നു, പോരാത്തതിന് അത് പലപ്പോഴും പ്രവർത്തികവും ആക്കിയിരുന്നു എന്നാണു ബ്രാൻസൺ തന്നെ ആ കാലത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. പല സ്ത്രീകളുമായുള്ള ചെറുതും വലുതുമായുള്ള ബന്ധങ്ങളെപ്പറ്റി ബ്രാൻസൺ തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.

സംഗീതം ബ്രാൻസന്റെ ഒരു ബലഹീനത ആയിരുന്നു. മാസികയ്ക്കു വേണ്ടിയും അല്ലാതെയും പല സംഗീതജ്ഞരോടും ഇടപെടാൻ ബ്രാൻസണ് കഴിഞ്ഞു. അങ്ങനെ ആണ് റെക്കോർഡ് കമ്പനി എന്ന ആശയത്തിലേക്ക് ബ്രാൻസൺ എത്തിയത്. ആദ്യം സംഗീത റെക്കോർഡുകൾ തപാൽ വഴി അയക്കുന്നതാണ്‌ തുടങ്ങിയത്. സ്റ്റുഡന്റ് മാസികയിൽ ഇതിന്റെ പരസ്യം നൽകി. ക്രമേണ മാസികയെക്കാൾ കൂടുതൽ ലാഭം റെക്കോർഡിൽ നിന്ന് കിട്ടിത്തുടങ്ങി. അങ്ങനെ 1970-നു അടുപ്പിച്ച് ഒരു പഴയ കട വാടകയ്‌ക്കെടുത്ത് റെക്കോർഡ് വിൽപ്പന തുടങ്ങി. Virgin Record Store എന്ന ഈ കട മുതലാണ് ബ്രാൻസന്റെ യഥാർത്ഥ വ്യവസായ ജീവിതം തുടങ്ങുന്നത്. കാശു കിട്ടുന്നത് കുറവായതു കൊണ്ട് ബ്രിട്ടീഷ് സെയിൽസ് ടാക്സ് കൊടുക്കാതിരിക്കാൻ ബ്രാൻസൺ ചില തരികിടകൾ നടത്തി, അറസ്റ് ചെയ്യപ്പെട്ടു, കേസ് ഇല്ലാതിരിക്കാൻ ടാക്‌സും പിന്നെ പിഴയും അടയ്ക്കാൻ സമ്മതിച്ചു. അതിനു ശേഷം തന്റെ ബിസിനസ് അടുക്കും ചിട്ടയോടെ നടത്തണം എന്ന വാശിയോടെ ബ്രാൻസൺ കമ്പനിയെ നവീകരിച്ചു.

അടുത്ത സംരഭമായി 1973-ൽ Mike Oldfield-ന്റെ Tubular Bells എന്ന റെക്കോർഡ് പുറത്തിറക്കി Virgin Records തുടങ്ങി. വെർജിൻ റെക്കോർഡ്സ് വാർത്തകളിൽ നിറഞ്ഞത് അവർ 1977-ൽ Sex Pistols-മായി കരാർ ഉറപ്പിച്ചപ്പോഴാണ്. Sex Pistols അവരുടെ വരികൾ കാരണവും സ്റ്റേജിലേയും പുറത്തെയും പ്രകടനം കാരണവും കുപ്രസിദ്ധരായിരുന്നു. Sex Pistols ഉടനെ തന്നെ സ്വന്തം കുഴി തോണ്ടിയെങ്കിലും വെർജിൻ റെക്കോർഡ്സ് രക്ഷപെട്ടു തുടങ്ങിയിരുന്നു. Rolling Stones, UB40, Steve Winwood, Keith Richards, Janet Jackson, Culture Club, Peter Gabriel, Paula Abdul എന്നിങ്ങനെ ആ സമയത്തെ പല പ്രശസ്ത ലേബലുകളുടെയും റെക്കോർഡ്‌സ് പുറത്ത് കൊണ്ടു വന്നത് വഴി ലോകത്തെ ഏറ്റവും വലിയെ സ്വതന്ത്ര റെക്കോർഡിങ്ങ് കമ്പനിയായി വെർജിൻ റെക്കോർഡ്സ് മാറി.

ഒരു സംഗീതജ്ഞന് (ഒരു റോക്ക് സ്റ്റാറിന്) ആവശ്യമുള്ള സർവീസുകൾ എല്ലാം തുടങ്ങണം എന്ന ചിന്തയിൽ നിന്നാണ് ബ്രാൻസന്റെ പല ആദ്യകാല കമ്പനികളും ഉണ്ടായത്. റെക്കോർഡ്‌സ് ഷോപ്പ്, റെക്കോർഡിങ്ങ് സ്റ്റുഡിയോ, ബ്രാൻഡ് ചെയ്യാൻ ഉള്ള കമ്പനികൾ, ജീവചരിത്രം എഴുതാൻ ബുക്ക് പബ്ലിഷിങ്ങ് കമ്പനികൾ വരെ..

1978-ൽ തന്റെ അന്നത്തെ ഗേൾഫ്രണ്ടും പിന്നത്തെ ഭാര്യയുമായ Joan Templeman-നെ ഒന്ന് ഇമ്പ്രസ്സ് ചെയ്യിക്കാനായി ബ്രിട്ടീഷ് വെർജിൻ ഐലൻഡ്സിലെ നെക്കർ ഐലൻഡ് 165,000 ബ്രിട്ടീഷ് പൗണ്ടിന് വാങ്ങി. 6 മില്യൺ മതിപ്പ് വിലയുള്ള ദ്വീപ് വാങ്ങാനുള്ള ഉദ്ദേശത്തോടെ ബ്രാൻസൺ ഗേൾ-ഫ്രണ്ടിനോടൊപ്പം ഹെലികോപ്ടറിൽ ചുറ്റി കണ്ടതിനു ശേഷം 100,000$ വിലയായി പറഞ്ഞു. വന്ന വഴിയേ തിരിച്ച് പൊയ്ക്കോളാൻ പറഞ്ഞ ദ്വീപ് ഉടമസ്ഥൻ Lord Cobham പിന്നീട് ഒരു വർഷത്തിന് ശേഷം കാശിനു അത്യാവശ്യം വന്നപ്പോൾ ബ്രാൻസണെ തപ്പിപ്പിടിച്ച് കിട്ടിയ വിലയ്ക്ക് കച്ചവടം നടത്തുകയായിരുന്നു. ആ ദ്വീപ് ഇന്ന് അതി ധനികരുടെ ഒരു പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. ഇത് കഴിഞ്ഞിട്ട് സമീപത്തുള്ള മോസ്‌കീറ്റോ ഐലൻഡും ബ്രാൻസൺ വാങ്ങിയിട്ടുണ്ട്.

1983-ഓടെ 17 മില്യൺ ആകെ വിറ്റുവരവുള്ള ഏകദേശം 50 കമ്പനികൾ ബ്രാൻസൺന്റേതായി ഉണ്ടായിരുന്നു - സിനിമാ നിർമ്മാണം മുതൽ എയർ കണ്ടീഷണർ ക്ളീനിങ്ങ് വരെ.

1984-ലാണ് ബ്രാൻസൺന്റെ ഏറ്റവും പ്രശസ്തമായ കമ്പനി ആരംഭിക്കുന്നത് - Virgin Atlantic എയർലൈൻസ്. ചില എയർലൈനുകളുടെ കൂടിയ നിരക്കുകളും മോശമായ സേവനവും കണ്ട് ആ രംഗത്ത് ഒരു മത്സരത്തിന് സാധ്യതയുണ്ടെന്ന് മനസിലാക്കി ബ്രിട്ടീഷ് എയർലൈൻസ് എന്ന ഭീമനെ നേരിട്ട് എതിർത്തു കൊണ്ടാണ് ഈ മേഖലയിലേക്ക് ബ്രാൻസൺ ഇറങ്ങുന്നത്. മത്സര സജ്ജമായ നിരക്കുകളും അധികം സേവനങ്ങളുമായി തുടങ്ങിയ വെർജിൻ അറ്റലാന്റിക്കിന് ആദ്യമൊക്കെ നല്ല സ്വീകരണമാണ് ലഭിച്ചത്. Experience-driven airline എന്നാണു അവർ അവരെത്തന്നെ വിളിച്ചിരുന്നത്- ഓരോ വെർജിൻ യാത്രയും ഓരോ അനുഭവമാണെന്ന്. പക്ഷെ പിന്നീട് പൊതുവെ എയർലൈൻസ് മേഖല നേരിട്ട പ്രതിസന്ധികൾ കാരണം ഈ എയർലൈൻസ് നഷ്ടത്തിലേക്ക് നീങ്ങി. 1991 സമയത്ത് ബ്രാൻസൺന്റെ വിമാന കമ്പനിയെ തകർക്കാൻ ബ്രിട്ടീഷ് എയർലൈൻസ് നടത്തിയ രഹസ്യ ശ്രമങ്ങൾ പിന്നീട് പരസ്യമാവുകയും ബ്രിട്ടീഷ് എയർലൈൻസിന് മാനഹാനിയും പിഴയുടെ രൂപത്തിൽ ധനനഷ്ടവും ഒക്കെ ഉണ്ടായി.

1992-ൽ എയർലൈൻസിനെ നിലനിർത്തണമെങ്കിൽ Virgin Records വിൽക്കണമെന്ന അവസ്ഥയിൽ എത്തി, 1 ബില്യൺ ഡോളറിനു Virgin Records-നെ EMI-ക്ക് വിറ്റ് ബ്രാൻസണ് ബാങ്കുകളിൽ നിന്നെടുത്ത കടം വീട്ടേണ്ടി വന്നു. ബ്രാൻസണ് തന്റെ Virgin Records എന്ന സംരഭം വളരെ പ്രിയപ്പെട്ടതായിരുന്നത് കൊണ്ട് ഈ തീരുമാനം വളരെ വേദനാജനകമായിരുന്നു. "I, literally, I did have tears streaming down my face," എന്നാണു ബ്രാൻസൺ ഈ സംഭവത്തെപ്പറ്റി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത്. ഇതിനു ശേഷം പല രാജ്യങ്ങളിലായി വെർജിൻ ഗ്രൂപ്പ് പല വിമാനകമ്പനികളും വാങ്ങുകയും പങ്കാളികൾ ആവുകയും ചെയ്തിട്ടുണ്ട്.

Virgin Records വിൽക്കേണ്ടി വന്നത് ബ്രാൻസണെ തന്റെ ബിസിനസ് ജീവിതത്തിലെ മറ്റൊരു വലിയ തീരുമാനം എടുപ്പിച്ചു - Branded Venture Capital എന്ന പേരിൽ അറിയപ്പെട്ട ഒരു നീക്കം. ഇത് വഴി ഒരു കൂട്ടം വ്യവസായ സംരഭങ്ങൾ സ്വന്തമായി അധികം മുതൽമുടക്കില്ലാതെ തുടങ്ങാൻ ബ്രാൻസണ് കഴിഞ്ഞു. വെർജിൻ എന്ന ബ്രാൻഡും പിന്നെ ബ്രാൻസന്റെ വക മാനേജ്‌മെന്റും ആണ് ബ്രാൻസന്റെ സംഭാവനകൾ. പണത്തിന്റെ സിംഹഭാഗവും മുടക്കുന്നത് ബ്രാൻസന്റെ ധനികരായ സുഹൃത്തുക്കൾ. കമ്പനി കൺട്രോളിങ്ങ് എന്റിറ്റി ബ്രാൻസണും വെർജിൻ ബ്രാൻഡും ആയിരിക്കും. ഈ നീക്കം മൂലം ഇന്ന് നാനൂറിൽ അധികം കമ്പനികൾ വെർജിൻ ഗ്രൂപ്പിൽ ഉണ്ട്. Virgin Interactive Entertainment, Virgin Publishing, Virgin Radio, Virgin Hotels, Virgin Bridal, Virgin Net, Virgin Clubs, Virgin Vodka, Virgin Cola, Virgin Studios, the Virgin Megastore chain, V2 (a global record company) എന്നിങ്ങനെ ഒരു കൂട്ടം കമ്പനികൾ. 1997-ലെ Virgin Trains, 1999-ലെ Virgin Mobile, 2000-ലെ http://Virginmoney.com എന്ന സാമ്പത്തിക സേവനങ്ങളുടെ സൂപ്പർ മാർക്കറ്റ്, 2004-ലെ നക്ഷത്രങ്ങളെ തേടിയുള്ള Virgin Galactic എന്നിവ അതിലെ ചില പ്രധാന നാഴികക്കല്ലുകൾ ആണ്.

മറ്റു പല വ്യവസായ സംരഭകരെപ്പോലെയും ഒരേ കമ്പനി തന്നെ ആദ്യാവസാനം കൊണ്ടുനടക്കൽ ആയിരുന്നില്ല ബ്രാൻസന്റെ രീതി. പല സംരഭങ്ങളിൽ ഒരേ സമയം ബ്രാൻസൺ ശ്രദ്ധിച്ചിരുന്നു. ഒരു വര്ഷം കൊണ്ട് ലാഭം ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ ആ കമ്പനി വിറ്റു പിന്മാറുക എന്നൊരു നിയമം ബ്രാൻസണ് ഉണ്ടായിരുന്നു. "ഏത് പുതിയ കമ്പനി തുടങ്ങുമ്പോഴും ആദ്യത്തെ കുറെ മാസങ്ങൾ ഞാൻ പൂര്ണ്ണമായും അതിൽ മുഴകും, അപ്പോഴേക്കും അതിൽ എന്നെ പോലെ തന്നെ ജീവിതം അർപ്പിക്കാൻ തയ്യാറായ കുറേപ്പേരെ എങ്കിലും ഞാൻ കണ്ടെത്തിയിരിക്കും. അവർക്കു ബിസിനസിൽ ഒരു ഷെയറും പിന്നെ തീരുമാനങ്ങൾ എടുക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്ര്യവും നൽകി ഞാൻ പിന്നിലേക്ക് മാറും. അടുത്ത സംരംഭത്തിൽ ശ്രദ്ധിച്ചു തുടങ്ങും" എന്നാണു ബ്രാൻസൺ തന്റെ ബിസിനസിനെ സമീപിക്കുന്ന രീതിയെപ്പറ്റി പറഞ്ഞിട്ടുള്ളത്. ഇത് കൊണ്ട് തന്നെ വെർജിൻ ഗ്രൂപ്പിൽ ഉള്ള കമ്പനികൾ പലതും മാറിവന്നു കൊണ്ടിരിക്കും. ഒരു സമയത്ത് ഗ്രൂപ്പിന്റെ അഭിമാനസതംഭങ്ങൾ ആയിരുന്ന കമ്പനികൾ തന്നെ കുറേകഴിഞ്ഞ് മറ്റു ബിസിനസ് ഗ്രൂപ്പുകൾക്ക് വിറ്റുകൈമാറും.

വളരെയധികം കമ്പനികൾ വാങ്ങിക്കൂട്ടിയ ഒരു വ്യവസായി മാത്രമല്ല ബ്രാൻസൺ, അറിയപ്പെടുന്ന ഒരു അഡ്വഞ്ചർ സ്‌പോർട്ടസ്‌ താരം കൂടിയാണ്. കൈറ്റ് സർഫിങ്ങിലെ വിദഗ്ധനും പല ലോക റെക്കോർഡുകൾക്കും ഉടമയും ആണ് ബ്രാൻസൺ. മരണത്തെ യാതാർത്ഥ അർത്ഥത്തിൽ വെല്ലുവിളിച്ച് കൊണ്ട് ഒന്നിലധികം തവണ ബ്രാൻസൺ സാഹസിക യജ്ഞങ്ങൾ നടത്തിയിട്ടുണ്ട്. ഈ യാത്രകളിൽ പലതിലും അയാൾ മരണത്തിനു തൊട്ടടുത്ത് എത്തിയിട്ടുമുണ്ട്. 1985-ൽ Virgin Challenger എന്ന റേസിങ്ങ് ബോട്ട് അറ്ലാന്റിക്കിൽ വെച്ച് തകർന്നപ്പോൾ ബ്രാൻസണെ കോസ്റ്റ് ഗാർഡ് ആണ് രക്ഷിച്ചത്. അടുത്ത വര്ഷം തന്നെ Virgin Challenger 2 എന്ന മറ്റൊരു ബോട്ടിൽ അന്നുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ വേഗത്തിൽ അറ്റലാന്റിക് സമുദ്രത്തിനു കുറുകെ കടന്നു. ബ്രിട്ടനിൽ നിന്ന് അമേരിക്കയിലേക്ക് അറ്ലാന്റിക്കിൽ കൂടി പലവിധ ബോട്ടുകളിൽ സഞ്ചരിക്കുക എന്നത് ബ്രാൻസന്റെ ഒരു വിനോദമായിരുന്നു. 1987-ൽ ബോട്ട് ഓടിച്ച് മടുത്തിട്ട് ഹോട്ട് എയർ ബലൂണിൽ അറ്ലാന്റിക്കിനു കുറുകെ സഞ്ചരിച്ച ആദ്യ മനുഷ്യനായി. Virgin Atlantic Flyer എന്ന ആ ബലൂൺ അന്ന് വരെ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും വലിയ (2.3 million cubic feet) ബലൂൺ ആയിരുന്നു. മണിക്കൂറിൽ 130 മൈലിലധികം വേഗത ആ ബലൂൺ എടുത്ത് അടുത്ത റെക്കോർഡ് ഇട്ടു. 1991-ൽ ബ്രാൻസൺ തന്നെ ഈ രണ്ടു റെക്കോർഡുകളും തിരുത്തി - 2.6 million cubic feet ഉള്ള Virgin Atlantic Flyer 6 എന്ന ബലൂൺ പസഫിക്കിനു കുറുകെ ജപ്പാനിൽ നിന്ന് ആർട്ടിക് കാനഡയിലേക്ക്, മണിക്കൂറിൽ 245 മൈലിലധികം വേഗത എടുത്ത ഒരു സഞ്ചാരം.

തന്റെയും തന്റെ കമ്പനികളുടെയും പ്രചാരണാർത്ഥം പല പബ്ലിസിറ്റി സ്റ്റാണ്ടുകളും ബ്രാൻസൺ നടത്തിയിട്ടുണ്ട്. എയർ ഏഷ്യ CEO-യുമായുള്ള ഒരു ബെറ്റ് തോറ്റിട്ട് എയര്ഹോസ്റ്റസ്സിന്റെ വസ്ത്രം അണിഞ്ഞ് ഒരു ഫ്‌ളൈറ്റിൽ സേവനം നടത്തിയിട്ടുണ്ട്. കമ്പനി ലോഞ്ച് ചെയ്യുന്ന സമയത്ത് ന്യൂയോർക്ക് ടൈം സ്കവയറിലേക്ക് $10,000 വരുന്ന ബ്രൈഡൽ ഡ്രസ്സ് അണിഞ്ഞ് ടാങ്ക് ഓടിച്ച് വന്നിട്ടുണ്ട്. Sex Pistols-ന്റെ "God Save the Queen" എന്ന പാട്ട് എയർ ചെയ്യുന്നതിൽ നിന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് വിലക്കിയപ്പോൾ ഒരു ബോട്ട് വാടകയ്‌ക്കെടുത്ത് ബ്രാൻസൺ Sex Pistols-നെ തെംസ് നദിക്കു ചുറ്റും കൊണ്ട് നടന്നു ആ പാട്ടു പാടിച്ചു - ഹൗസ് ഓഫ് കോമൺസിനടുത്ത് ഒരു പ്രത്യേക സ്റ്റോപ്പും പാട്ടും ഉണ്ടായിരുന്നു. നല്ല സമയങ്ങൾ ഒന്നും ആഘോഷിക്കാതെ വിടില്ലായിരുന്നു.

വ്യവസായത്തെയും ജീവിതത്തെയും പറ്റി ബ്രാൻസന്റെ ചില അഭിപ്രായങ്ങളാണ് ചുവടെ.


"I don't go into ventures to make a fortune. I do it because I'm not satisfied with the way others are doing business."

"My interest in life comes from setting myself huge, apparently unachievable challenges and trying to rise above them ... from the perspective of wanting to live life to the full, I felt that I had to attempt it."

"There is no point in starting your own business unless you do it out of a sense of frustration."

Photo
Photo
23/05/2017
2 Photos - View album

Post has attachment
Apple Inc ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നാണ്. അതിന്റെ CEO സ്ഥാനത്തിരുന്ന ഒരാളെപ്പറ്റിയുള്ള നമ്മുടെ സാധാരണ സങ്കല്പം എന്തായിരിക്കും? പാരമ്പര്യമായി ബിസിനസ് കുടുംബത്തിലെ അംഗം, ഏതെങ്കിലും നല്ല ബിസിനസ് സ്‌കൂളിൽ നിന്ന് MBA, ബിസിനസ് ലോകത്ത് പടർന്നു കിടക്കുന്ന കുടുംബബന്ധങ്ങൾ, പോളിഷ്ഡ് & സോഫിസ്റ്റിക്കേറ്റഡ് എന്നിങ്ങനെ കുറ കാര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കും. സ്റ്റീവ് ജോബ്സ് ഈ പറഞ്ഞ കാര്യങ്ങൾക്കൊക്കെ അതീതനായ ഒരു മനുഷ്യൻ ആയിരുന്നു.

ദത്തെടുക്കപ്പെട്ട, ആത്മീയപ്രകാശം തേടി ടീനേജ് സമയത്ത് ഇന്ത്യയിൽ നീം കരോലി ബാബയുടെ ആശ്രമം തപ്പി വന്നിട്ട് ഡൽഹി ഉത്തർ പ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലൊക്കെ അലഞ്ഞു നടന്നിട്ടുള്ള, ഹിപ്പി ലൈഫ്‌സ്‌റ്റൈലിൽ കുറേക്കാലം ഉണ്ടായിരുന്ന, സെൻ ബുദ്ധിസ്റ് കൂട്ടായ്മകളിൽ അംഗമായ, കല്യാണം ഒരു ജാപ്പനീസ് ആത്മീയാചാര്യൻ ആശീർവദിച്ച, കല്യാണത്തിന് മുന്നേയുള്ള ബന്ധത്തിലെ മകളെ അംഗീകരിക്കാതിരുന്ന, വെജിറ്റേറിയനായിരുന്ന, വേഗൻ ആയിരുന്ന, ക്യാൻസർ ബാധിച്ചപ്പോൾ ആദ്യ ഒരു വർഷത്തോളം ആധുനിക ചികിത്സ നിരസിച്ച് പകരം ഉഡായിപ്പ് ചികിത്സ സ്വീകരിച്ച, കലയും സംഗീതവും ഒരുപാട് ഇഷ്ടപ്പെട്ട, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാത്ത, സൈക്കഡലിക്സ് ഡ്രഗ്സ് LSD ഒക്കെ അടിച്ചു നടന്ന അനുഭവങ്ങളെ ജീവിതത്തിൽ ചെയ്ത മൂന്നാലു പ്രധാന കാര്യങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചിട്ടുള്ള, 23 വയസിൽ മില്യണയർ ആയ, 25 വയസിൽ 100 മില്യൺ ഉണ്ടാക്കിയ, ധനം പാരമ്പര്യമായി ലഭിക്കാത്ത അതിധനികരുടെ (ഫോർബ്‌സ്) പട്ടികയിൽ ഇടംപിടിച്ച ചുരുക്കം ചിലരിൽ ഒരാളാണു സ്റ്റീവ് ജോബ്സ് എന്ന ബിസിനസുകാരൻ.

1955-ൽ ജനിച്ച സ്റ്റീവ് ജോബ്സ് ആപ്പിൾ കമ്പനി തുടങ്ങുന്നത് 1976-ൽ ആണ്. അതായത് 21-ആം വയസിൽ. കാലിഫോർണിയയിലെ ലോസ് ആൾട്ടോസിൽ സ്റ്റീവിന്റെ വീടിന്റെ ഗരാജ് ആയിരുന്നു കമ്പനി ഓഫീസ്. സ്റ്റീവിന്റെ കൂട്ടുകാരൻ സ്റ്റീവ് വോസ്നിയാക്ക് അസെംബിൾ ചെയ്ത Apple 1 എന്ന കമ്പ്യൂട്ടർ വിറ്റുകൊണ്ടായിരുന്നു തുടക്കം. ഒരു സാധാരണ സർക്യൂട്ട്/മഥർബോർഡും രണ്ടു മൂന്നു എക്സ്റ്റൻഷൻ പോർട്ടുകളും അടങ്ങുന്ന ഒരു വളരെ ലളിതമായ ഒരു അസെംബ്ലി ആയിരുന്നു അത്. കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ ഉദ്ദേശിച്ചാണ് ആ മൈക്രോപ്രൊസസ്സർ യൂണിറ്റ് ഇറക്കിയത്. Mike Markkula എന്ന വിരമിച്ച ഇന്റൽ പ്രോഡക്ട് മാനേജരെക്കൊണ്ട് പണം മുടക്കിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ജോബ്‌സിന്റെ മാർക്കറ്റിങ്ങ് വിജയം. പത്ത് മാസം കൊണ്ട് ഏകദേശം നൂറ്റിയെഴുപത്തഞ്ച് Apple 1 കമ്പ്യൂട്ടർ $666.66 വെച്ച് വിറ്റുപോയി. 1977-ൽ സ്റ്റീവ് വോസ്നിയാക്ക് Apple 2 കമ്പ്യൂട്ടർ ഡിസൈൻ ചെയ്തു. സാധാരണക്കാരെ ഉദ്ദേശിച്ച് ആദ്യമായി വിപണിയിലിറക്കി വമ്പൻ വിപണനം നടത്തിയ കമ്പ്യൂട്ടർ ഇതാണെന്നു പറയാം. ഇതിനു ശേഷം ആപ്പിൾ കമ്പനിയ്ക്ക് പുരോഗതിയുടെ കാലമായിരുന്നു. ഏകദേശം 5 മില്യണിൽ അധികം Apple 2 കമ്പ്യൂട്ടറുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

1983-ൽ പെപ്‌സിയുടെ അന്നത്തെ CEO ആയിരുന്ന John Sculley-യെ അവിടെ നിന്നും ഇറക്കി ആപ്പിളിന്റെ CEO ആക്കുന്നതിൽ സ്റ്റീവ് വിജയിച്ചു. സമ്മതിപ്പിക്കാൻ വേണ്ടി അന്ന് സ്റ്റീവ് സ്കളിയോട് ചോദിച്ച ഒരു ചോദ്യം വളരെ പ്രശസ്തമാണ് - "Do you want to spend the rest of your life selling sugared water, or do you want a chance to change the world?"

1984-ൽ ആണ് ആപ്പിളിന്റെ ഏറ്റവും പ്രശസ്തമായ കമ്പ്യൂട്ടറുകളിൽ ഒന്ന് എന്നു പറയാവുന്ന Macintosh ഇറക്കിയത്. ഇതിനകം അമേരിക്കയിലെ ബിസിനസ് രംഗത്ത് ഒരു സെലിബ്രിറ്റി ആയിരുന്ന സ്റ്റീവ് മാകിന്ടോഷിന്റെ ലോഞ്ച് അതി ഗംഭീരമാക്കി. എന്നാൽ ഈ കമ്പ്യൂട്ടർ അത്ര അധികം വിറ്റുപോയിരുന്നില്ല, പ്രധാനമായും ബിൽഗേറ്സിന്റെ വിൻഡോസും മറ്റു IBM PC ക്ളോണുകളും മാർക്കറ്റ് ഷെയർ പിടിച്ചിരുന്നു.

സ്റ്റീവിന്റെ ചെറുപ്പകാലത്തെ കുറിച്ച് അൽപ്പം - സിറിയയിൽ നിന്നും അമേരിക്കയിൽ കുടിയേറിയ ഒരു അറബ് മുസ്ലിം അച്ഛനും സ്വിസ്സ്-ജർമൻ ഒറിജിൻസ്‌ ഉള്ള അമേരിക്കക്കാരി അമ്മയ്ക്കും വിവാഹപൂർവ്വ ബന്ധത്തിൽ ഉണ്ടായ കുട്ടിയായിരുന്നു സ്റ്റീവ്. ജനിച്ച ഉടനെ സ്റ്റീവിനെ സാൻ ഫ്രാൻസിസ്‌കോ ബേ ഏരിയയിലെ പോൾ-ക്ലാര സ്റ്റീവ് ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. പോൾ-ക്ലാര ദമ്പതികൾ രണ്ടുപേർക്കും കോളേജ് വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. അവർ ധനികരും ആയിരുന്നില്ല, സാധാരണ മധ്യവർഗ്ഗ കുടുമ്പം ആയിരുന്നു. സ്‌കൂൾ സമയത്ത് സ്റ്റീവ് ഒരു ഒറ്റയാനായിരുന്നു, പഠനത്തിൽ പ്രത്യേകിച്ച് താൽപ്പര്യം ഒന്നും കാണിച്ചിരുന്നില്ല, പല സ്‌കൂളുകളും മാറിയിരുന്നു. സീനിയർ സ്‌കൂൾ സമയത്ത് സ്റ്റീവ് ഇലക്ട്രോണിക്സ് ഹോബി പ്രോജക്ടുകൾ ചെയ്തിരുന്നു. അത് ചെയ്തിരുന്ന മറ്റു ചില കുട്ടികളുമായി മാത്രമായിരുന്നു സ്റ്റീവിന്റെ ചങ്ങാത്തം. റീഡ്ഡ് കോളേജിൽ ചേർന്ന് ബിരുദം പഠിക്കാൻ ശ്രമിച്ചെങ്കിലും ആദ്യ വര്ഷം തന്നെ കോഴ്സ് നിർത്തി. പിന്നീട് കാലിഗ്രാഫി ക്ലാസുകളിൽ ചെന്നിരിക്കുമായിരുന്നു. ആ അനുഭവം ആപ്പിൾ കമ്പ്യൂട്ടറുകളുടെ ഫോണ്ട് സിസ്റ്റവും ഗ്രാഫിക്‌സും ഡിസൈൻ ചെയ്യാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നു പിന്നീട് സ്റ്റീവ് പറഞ്ഞിട്ടുണ്ട്.

സീനിയർ സ്‌കൂൾ സമയത്താണ് സ്റ്റീവ് മറ്റൊരു സ്റ്റീവിനെ പരിചയപ്പെടുന്നത് - സ്റ്റീവ് വോസ്നിയാക്ക്. വോസ്നിയാക്ക് ശരിക്കും ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ജീനിയസ് ആയിരുന്നു. സിനിമകളിൽ ഒക്കെ കാണുന്ന ഇരുട്ടു മുറിയിൽ അടച്ചിരുന്നു ഗെയിം കളിക്കുകയും കമ്പ്യൂട്ടർ പ്രോഗ്രാം എഴുതുകയും ഒക്കെ ചെയ്യുന്ന ഒരു അന്തർമുഖൻ. കമ്പ്യൂട്ടർ ഗെയിമുകൾക്കു വേണ്ട പ്രോഗ്രാമുകൾ എഴുതുക എന്നത് വോസ്നിയാക്കിന്റെ ഹോബി ആയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡയുടെ കമ്പ്യൂട്ടർ സിസ്റ്റം ഹാക്ക് ചെയ്തതിനു കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ബ്ലൂ ബോക്സ് എന്ന പേരിൽ ഫോൺലൈൻ ഹാക്ക് ചെയ്യുന്ന ഒരു യൂണിറ്റ് സഹ-ഹാക്കേഴ്‌സിന് വിറ്റ് തന്റെ ചുറ്റുവട്ടത്ത് പ്രശസ്തനായി. ആപ്പിളിന്റെ ആദ്യ കംപ്യൂട്ടറുകളുടെ ഒക്കെ സാങ്കേതിക ബുദ്ധി വോസ്നിയാക്കിന്റെ ആയിരുന്നു. സ്റ്റീവ് ജോബ്സ് ഈ ജീനിയസ് അസെമ്പിൾ ചെയ്ത കംപ്യൂട്ടറുകൾ എങ്ങനെ മാർക്കറ്റു ചെയ്യാം എന്നും വിൽക്കാം എന്നും കണ്ടുപിടിച്ച സെയിൽസ്/മാർക്കറ്റിങ്ങ് ജീനിയസ് ആയിരുന്നു. ഇവർ തമ്മിലുള്ള ബന്ധം വളരെ രസകരമാണ്. ആപ്പിൾ തുടങ്ങുന്നതിനു മുൻപ് ജോബ്സ് ജോലി ചെയ്തിരുന്ന Atari Inc എന്ന ഗെയിം കമ്പനിക്കു വേണ്ടി ജോബ്‌സിന്റെ പല സങ്കീർണ്ണ പ്രോജക്ടുകളും ചെയ്‌തു കൊടുത്തിരുന്നത് വോസ്നിയാക്ക് ആയിരുന്നു. പിന്നീട് Apple 1, Apple 2 എന്നീ കമ്പ്യൂട്ടറുകൾ പ്ലാൻ ചെയ്തപ്പോൾ അതിന്റെ ഹാർഡ്-വെയർ, സർക്യൂട്ട് ബോർഡ്, ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവയെല്ലാം ഡിസൈൻ ചെയ്തത് വോസ്നിയാക്ക് ഒറ്റക്കായിരുന്നു. അവരുടെ രണ്ടു പേരുടെയും ചില സ്വകാര്യ സ്വത്തുകൾ വിറ്റിട്ടാണ് അവർക്ക് Apple കമ്പനി തുടങ്ങാനും ആദ്യ ബോർഡുകൾ അസെംബിൾ ചെയ്യാനുമുള്ള പണം കിട്ടിയത്. HP (Hewlett-Packard)-ലെ എഞ്ചിനീയർ ജോലി വിട്ടിട്ടാണ് വോസ്നിയാക്ക് Apple തുടങ്ങിയത്. ഒരു യാഥാർത്ഥ എഞ്ചിനീയർ ആയ വോസ്നിയാക്കിന് മാനേജ്‌മെന്റിൽ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. 1985-ഓടെ അദ്ദേഹം ആപ്പിളിൽ നിന്ന് വിരമിച്ച് സ്റ്റോക്ക് ഒക്കെ വിറ്റു. പല ടെക്‌നോളജി കമ്പനികളും സ്റ്റാർട്ട് ചെയ്യുകയും ഫണ്ട് ചെയ്യുകയും ഒക്കെ ചെയ്തു. ജോബ്‌സുമായി മരിക്കുന്നതു വരെ അടുപ്പം തുടർന്നിരുന്നെങ്കിലും 2000-ങ്ങളിൽ "ഞങ്ങൾ തമ്മിൽ പഴയ അടുപ്പം ഇല്ല" എന്ന വോസ്നിയാക്ക് തുറന്നു പറഞ്ഞിട്ടുണ്ട്.

1985 സമയത്ത് സ്റ്റീവ്, ഒരു ബില്യൺ ഡോളർ വിറ്റുവരവ് ഉള്ള ആപ്പിൾ കമ്പനി നയിക്കുന്ന, തൊട്ടതെല്ലാം പൊന്നാക്കുന്ന, ബിസിനസ് ലോകത്തെ രാജാവായിരുന്നു, ഒരു മുപ്പത് വയസുകാരന് ബിസിൻസ് ലോകത്ത് നേടാനാവുന്നത് എല്ലാം നേടി കഴിഞ്ഞിരുന്നു. ഇനി ഈ തുടക്കം മുതലാക്കി, അതിന്റെ തുടർച്ചയായി ആപ്പിൾ കമ്പനിയിൽ അടുത്ത നേട്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും എന്നു തീർച്ചയായും ആരും പ്രതീക്ഷിക്കും. എന്നാൽ ഇവിടെയാണ് സ്റ്റീവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്ററ് കടന്നു വരുന്നത്. സ്റ്റീവ് തുടങ്ങി വലുതാക്കിയ കമ്പനിയിൽ നിന്നും സ്റ്റീവ് പുറത്താക്കപ്പെട്ടു. അതും "ഇങ്ങനെ പഞ്ചസാര വെള്ളം വിറ്റു നടന്നാൽ മതിയോ, ലോകം മാറ്റി മറിക്കണ്ടേ" എന്നു ചോദിച്ച് സ്റ്റീവ് തന്നെ പെപ്സിയിൽ നിന്ന് വിളിച്ച് കൊണ്ട് വന്ന ജോൺ സ്കളിയാൽ. പ്രൊഡക്ടുകൾ ഡിസൈൻ ചെയ്യുക, മാർക്കറ്റു ചെയ്യുക, എന്നതിലായിരുന്നു സ്റ്റീവിന്റെ താൽപ്പര്യം മുഴുവൻ. മാനേജ്‌മെന്റ് ബോർഡ്, ഷെയർഹോൾഡർമാർ, പുറത്ത് നിന്നുള്ള റെഗുലേറ്റർമാർ എന്നിവരോടൊക്കെ ഇടപെടാൻ സ്റ്റീവിന് യാതൊരു താൽപ്പര്യവും ഇല്ലായിരുന്നു. അവരിൽ നിന്നൊക്കെ തന്നെ രക്ഷിക്കാൻ വേണ്ടിയാണ് ശരിക്കും സ്കളി എന്ന വിദഗ്ദ്ദനെ സ്റ്റീവ് ആപ്പിളിൽ എത്തിച്ചത് തന്നെ. 1985 സമയത്ത് മാകിന്റോഷ് ഉദ്ദേശിച്ച പോലെ വിറ്റുപോകുന്നില്ലായിരുന്നു. പഴയ പടക്കുതിര Apple 2 ആയിരുന്നു കമ്പനിയ്ക്ക് വരുമാനം ഉണ്ടാക്കിയിരുന്നത്. കമ്പനി നടത്തിപ്പിനെപ്പറ്റി സ്റ്റീവും സ്കളിയും തമ്മിൽ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാവാൻ തുടങ്ങി. ഓപ്പൺ ആർക്കിടെക്ച്ചർ ഉള്ള Apple 2 പോലത്തെ കമ്പ്യൂട്ടറുകൾ ഉണ്ടാക്കണോ അതോ ക്ലോസ്‌ഡ്‌ ആർക്കിടെക്ച്ചർ ഉള്ള മാകിന്റോഷ് പോലെയുള്ള കമ്പ്യൂട്ടർ ഉണ്ടാക്കണോ എന്നതായിരുന്നു തർക്കങ്ങളുടെ ഒരു കാരണം. 1985 മെയിൽ CEO ആയ സ്കളി കമ്പനി സ്ട്രക്ച്ചർ മാറ്റി സ്റ്റീവിന്റെ അധികാരം കുറയ്ക്കാൻ ശ്രമിച്ചു. 1985 സെപ്റ്റമ്പറിൽ സ്റ്റീവ് കമ്പനിയിൽ നിന്ന് രാജി വെച്ചു.

ആപ്പിളിൽ നിന്നിറങ്ങിയ സ്റ്റീവ് NeXT Inc എന്ന അടുത്ത കമ്പനി തുടങ്ങി. $9999.99 വിലയുള്ള നെക്സ്റ്റ് കമ്പ്യൂട്ടറുകൾ പ്രധാനമായും കോളേജുകളെയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉന്നം വെച്ചുള്ളതായിരുന്നു. ഇന്റർനെറ്റിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ടിം ബെർണേഴ്‌സ് ലീ നെക്സ്റ്റ് കമ്പ്യൂട്ടർ ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബ് ഡിസൈൻ ചെയ്‌തത്‌ എന്നാണു അറിവ്. പേഴ്‌സണൽ കമ്പ്യൂട്ടർ എന്നതിനു ഒരു പടി മുന്നിൽ ഇന്റർപേഴ്‌സണൽ കമ്പ്യൂട്ടർ എന്ന ക്യാറ്റഗറിയിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ഉള്ള നെക്സ്റ്റ് ക്യൂബ് എന്ന അടുത്ത വേർഷൻ കമ്പ്യൂട്ടറും ഇറക്കി. ഈ കമ്പ്യൂട്ടറുകൾ ഒക്കെ സാങ്കേതികമായി അതിമികച്ചവ ആയിരുന്നെങ്കിലും വളരെ വിലകൂടിയവയും ആയിരുന്നതിനാൽ ഇവയ്ക്ക് അധികം വിപണി ഉണ്ടായിരുന്നില്ല.

1986 സമയത്ത് ലൂക്കാസ് ഫിലിംസ്-ൽ നിന്നുള്ള ഒരു ആനിമേഷൻ ഗ്രൂപ്പിനെ പറിച്ചെടുത്ത് പിക്‌സാർ (Pixar) എന്ന ആനിമേഷൻ ഫിലിം സ്റ്റുഡിയോയും സ്റ്റീവ് ഫണ്ട് ചെയ്തിരുന്നു. ഡിസ്നിയുമായി ചേർന്ന് പിക്‌സാർ പ്രശസ്തമായ പല ആനിമേഷൻ സിനിമകളും ഇറക്കിയിട്ടുണ്ട് - ടോയ് സ്റ്റോറി സീരീസ് , എ ബഗ്‌സ് ലൈഫ്, ഫൈന്ഡിങ്ങ് നെമോ, ഇൻക്രെഡിബിൾസ് സീരീസ് എന്നിങ്ങനെ അക്കാദമി അവാർഡുകൾ നേടിയ ഒരു കൂട്ടം സിനിമകൾ. 2005-ൽ ഡിസ്‌നി Pixar-നെ ഒരു ഓൾ സ്റ്റോക്ക് ഡീലിൽ വാങ്ങിച്ചപ്പോൾ സ്റ്റീവ് ജോബ്സ് ഡിസ്നിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡർ ആയി.

ആപ്പിളിൽ നിന്ന് പുറത്താക്കപ്പെട്ട സ്റ്റീവ് നെക്സ്റ്റ് കമ്പ്യൂട്ടറും Pixar-ഉം വഴി ബിസിനസിൽ തുടർന്നു. നെക്സ്റ്റ് അധികം ലാഭം ഉണ്ടാക്കിയില്ലെങ്കിലും സങ്കീർണ്ണമായ കമ്പ്യൂട്ടറുകൾ ഉണ്ടാക്കുന്ന കമ്പനി എന്ന പേര് നേടിയിരുന്നു. അതെ സമയം ആപ്പിൾ കമ്പ്യൂട്ടർ സ്റ്റീവിന്റെ നേതൃത്വം ഇല്ലാതെ ബിസിനസിൽ തകർന്നു തുടങ്ങി, സ്റ്റോക്ക് വില കുറഞ്ഞു വന്നുകൊണ്ടിരുന്നു, ലാഭം ഇല്ലാതായിത്തുടങ്ങി. സ്കളിയും തുടർന്ന് വന്ന CEO-കളും സ്റ്റീവിന്റെ കമ്പനിയെ നയിക്കുന്നതിൽ പരാജയപ്പെട്ടു. അവസാനം 1997-ൽ ആപ്പിൾ കംപ്യൂട്ടേഴ്സ് NeXT Inc-നെ വാങ്ങി സ്റ്റീവ് ജോബ്‌സിനെ കമ്പനിയിൽ തിരിച്ചെത്തിച്ചു. താൽക്കാലിക CEO ആയി തിരിച്ചെത്തിയ സ്റ്റീവ് ഏതാനും വർഷങ്ങൾക്കു ശേഷം ഔദ്യോഗിക CEO ആയി. കമ്പനിയെ വീണ്ടും ലാഭത്തിലേക്കെത്തിക്കാൻ സ്റ്റീവ് പല പരിഷ്കാരങ്ങളും നടത്തി, പല ഡിവിഷനുകളും നിർത്തലാക്കി, കുറേപ്പേരെ ഒക്കെ പിരിച്ച് വിട്ടു. സ്റ്റീവ് iMac സീരീസിനെ പുനരുജ്ജീവിപ്പിച്ചു. Apple Computers Inc എന്ന പേര് മാറ്റി Apple Inc എന്ന പേര് സ്വീകരിച്ച് കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തേയ്ക്ക് പ്രവേശിച്ച് ആ രംഗത്തെ മുഴുവനായി ഇളക്കിമറിച്ച iPod, iPhone, iPad എന്നിങ്ങനെയുള്ള ഒരു കൂട്ടം പ്രോഡക്ട് മാർക്കറ്റിൽ എത്തിച്ച് ആപ്പിളിനെ വീണ്ടും ലാഭത്തിലെത്തിച്ചു.

2004-ൽ സ്റ്റീവിന് ക്യാൻസർ ബാധിച്ചു എന്ന് സ്റ്റീവ് തന്നെ ആപ്പിൾ കമ്പനിയെ അറിയിച്ചു. ഒരുവർഷത്തോളം ആധുനിക ചികിത്സ നിഷേധിച്ച് ഭക്ഷണനിയന്ത്രണരീതികളും മറ്റു ഉഡായിപ്പ് ചികിത്സാ രീതികളും പരീക്ഷിക്കുകയായിരുന്നു സ്റ്റീവ്. ആദ്യമേ റേഡിയേഷനും മറ്റു ചികിത്സകളും തുടങ്ങിരുന്നെങ്കിൽ ഒരുപക്ഷെ സ്റ്റീവ് രക്ഷപെട്ടെനെ എന്ന് അഭിപ്രായമുള്ള വിദഗ്ദർ ഉണ്ട്. 2004 അവസാനം ട്യൂമർ മാറ്റാനുള്ള ഓപ്പറേഷന് സ്റ്റീവ് വിധേയനായി. ഇതിനു ശേഷം വർഷങ്ങളോളം സ്റ്റീവ് കമ്പനിയെ നയിച്ചിരുന്നു. 2006, 2008-ലെ ഒക്കെ ആപ്പിൾ കോണ്ഫറന്സുകളിൽ പ്രധാന പ്രസംഗങ്ങൾ നടത്തിയിരുന്നത് സ്റ്റീവ് തന്നെ ആയിരുന്നു. പക്ഷെ സ്റ്റീവിന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുകയായിരുന്നു, 2009 മുതൽ സ്റ്റീവ് ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ വേണ്ടി കമ്പനി കാര്യങ്ങളിൽ നിന്ന് മാറിനിന്നു തുടങ്ങി. 2011 ഓഗസ്റ്റിൽ സ്റ്റീവ് കമ്പനിയിൽ നിന്ന് വീണ്ടും രാജിവെച്ചു, ഇത്തവണ അവസാന വട്ടം. സ്റ്റീവിന്റെ അസാന്നിധ്യത്തിൽ ആക്ടിങ്ങ് CEO ആയി പ്രവർത്തിച്ചിരുന്ന ടിം കുക്ക് ആപ്പിൾ CEO ആയി. ഒക്ടോബർ 5 2011-നു നേരത്തെ ചികിൽസിച്ച പാൻക്രിയാറ്റിക് ക്യാൻസറിന്റെ രണ്ടാമൂഴത്തിൽ സ്റ്റീവ് മരിച്ചു.

സ്റ്റീവിനെ മറ്റു കോർപ്പറേറ്റു CEO-കളിൽ നിന്ന് വ്യത്യസ്ഥനാക്കുന്ന ഒരു കാര്യം സ്റ്റീവിന്റെ ബൊഹീമിയൻ ലൈഫ്‌സ്റ്റൈൽ ആയിരുന്നു. സീനിയർ സ്‌കൂൾ സമയം മുതൽ ഉള്ള സ്റ്റീവിന്റെ ഒരു ഗേൾഫ്രണ്ട് ആയിരുന്നു ക്രിസാൻ ബ്രണ്ണാൻ. ഇവർ തമ്മിലുള്ള ബന്ധം അതി സങ്കീർണ്ണമായിരുന്നു. ഇവർ പലപ്പോഴും ഒന്നിച്ച് താമസിച്ചിരുന്നു, ഇടയ്ക്കൊക്കെ അകന്നിരുന്നു, രണ്ടു പേർക്കും ഈ ബന്ധം തുടരുമ്പോൾ തന്നെ മറ്റു പലരുമായും ബന്ധങ്ങൾ ഉണ്ടായിരുന്നു. ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ രണ്ടു പേരും തയ്യാറായിരുന്നില്ല. Apple കമ്പ്യൂട്ടർ വിജയമാവുന്നതിനു തൊട്ടു മുന്നേ ഇവർക്ക് ഒരു മകൾ ജനിച്ചിരുന്നു. സ്റ്റീവ് ആ മകളെ അംഗീകരിക്കാനോ ക്രിസാനെ പ്രസവസമയത്ത് സംരക്ഷിക്കാനോ തയാറായില്ല. സ്റ്റീവിന്റെ കമ്പനി വിജയമായിക്കഴിഞ്ഞ് ക്രിസാൻ പല തവണ സ്റ്റീവിന്റെ പക്കൽ നിന്ന് ചെറിയ തുകകൾ മേടിച്ചിരുന്നു. ഒടുവിൽ കോടതിയിൽ പിതൃത്വ പരിശോധന നടത്തി സ്റ്റീവ് പിതാവാണെന്ന് കണ്ടു ക്രിസാനും മകൾ ലിസയ്ക്കും ജീവനാംശം കൊടുക്കാൻ സ്റ്റീവിനോട് കോടതി ആവശ്യപ്പെട്ടു. ആപ്പിളിന്റെ ഒരു കമ്പ്യൂട്ടർ ആയ Lisa-ക്ക് ഈ മകളുടെ പേരാണ് നൽകിയതെന്ന വാദം സ്റ്റീവ് ഒരുപാട് വർഷങ്ങൾ നിരസിച്ചിരുന്നെങ്കിലും അവസാനം ആ കുട്ടി വളർന്നു കഴിഞ്ഞ് അംഗീകരിച്ചിരുന്നു. 1983-ലെ ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ ആയി സ്റ്റീവിനെ പരിഗണിച്ചിരുന്നെങ്കിലും ഈ വിവാദം കൊണ്ട് അത് സ്റ്റീവിന് നൽകാതെ കമ്പ്യൂട്ടറിനെ മെഷീൻ ഓഫ് ദി ഇയർ ആയി ടൈം പ്രഖ്യാപിച്ചിരുന്നു. പിതൃത്വ പരിശോധന റിപ്പോർട്ടിൽ വന്ന "probability of paternity for Jobs, Steven... is 94.1%" എന്നതിനെപ്പറ്റി സ്റ്റീവ് നടത്തിയ "28% of the male population of the United States could be the father" എന്ന കമന്റ് വിവാദമായിരുന്നു. ലിസക്ക് ഏകദേശം പത്ത് വയസായ സമയം മുതൽ സ്റ്റീവും ലിസയുമായി ഒരു നല്ല ബന്ധം ഉടലെടുത്തിരുന്നു എന്ന് വിലയിരുത്തപ്പെടാറുണ്ട്. എന്നാലും അവർ തമ്മിൽ ഇടയ്ക്കിടയ്ക്ക് പിണക്കങ്ങളും ഉണ്ടാകുമായിരുന്നു. അവർക്കായി കൊടുത്തിരുന്ന വീട് വിൽക്കാൻ ക്രിസാൻ ശ്രമിച്ചത് ലിസ തടഞ്ഞില്ല എന്ന് ആരോപിച്ച്, ലിസയ്ക്ക് കോളേജ് ഫീസ് അടയ്ക്കാനള്ള പണം നൽകാൻ സ്റ്റീവ് ഒരു തവണ വിസമ്മതിച്ചിട്ടുണ്ട്. സ്റ്റീവിന്റെ ഒരുപാട് നാളായുള്ള സുഹൃത്തും ആപ്പിൾ ജോലിക്കാരനും ലിസയോട് പിതൃതുല്യമായ അടുപ്പവുമുള്ള Andy Hertzfeld ആണ് ലിസയുടെ പഠനം മുടങ്ങാതിരിക്കാൻ $25000 വരുന്ന ആ തുക അടച്ചത്. സ്റ്റീവിനെ ആപ്പിളിൽ നിന്ന് പുറത്താക്കിയ സമയത്ത് സ്റ്റീവ് തന്റെ നേരത്തത്തെ ചെയ്തികളിൽ പശ്ചാത്തപിച്ചിരുന്നെന്നും തന്നോട് മാപ്പ് ചോദിച്ചിരുന്നെന്നും ക്രിസാൻ വെളിപ്പെടുത്തിയിട്ടുണ്ട്.

ആർട്ട്, മ്യൂസിക്ക്, എസ്തെറ്റിക്സ്, ഡിസൈൻ ഇതിലൊക്കെ സ്റ്റീവിന് തന്റേതായ ഒരു ഗംഭീര ടേസ്റ്റും കാഴ്ചപ്പാടും ഉണ്ടായിരുന്നു. Modernist architectural style of Joseph Eichler, Industrial designs of Braun's Dieter Rams, Buddhism എന്നിങ്ങനെ പല കാര്യങ്ങൾ സ്റ്റീവിൽ സ്വാധീനം ചെലുത്തിയിരുന്നു. ഡിസൈനിന്റെ കാര്യത്തിൽ സ്റ്റീവ് ഒരു പെർഫെക്ഷനിസ്റ് ആയിരുന്നു. പ്രോഡക്ട് കേസ്, കളർ കോമ്പിനേഷനുകൾ, എസ്തെറ്റിക്സ് എന്നിങ്ങനെ മറ്റു പലരും ശ്രദ്ധിക്കാത്ത പല കാര്യങ്ങളിലും സ്റ്റീവിന് ഭാന്തമായ ശ്രദ്ധ ആയിരുന്നു. ബ്രോഷറുകളിൽ പോലുമുള്ള ചില കളർ ഷെഡുകൾക്കൊക്കെ ഉദ്ദേശിക്കുന്ന ഷേഡ്\ടോൺ ലഭിക്കുന്നത് വരെ പലതവണ മാറ്റി മാറ്റി ചെയ്യിക്കുന്നത് സ്ഥിരമായിരുന്നു. Vic Gundotra എന്ന ഗൂഗിൾ എക്സിക്യൂട്ടീവ് ഗൂഗിൾ മാപ് ഐഫോണിൽ ചേർക്കുന്നതിനുള്ള പ്രൊജക്ടിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു വാരാന്ത്യത്തിൽ സ്റ്റീവ് ജോബ്‌സിൽ നിന്ന് നേരിട്ട് ഒരു ഫോൺ വിളി കിട്ടിയതിനെക്കുറിച്ച് പറയാറുണ്ട് - സ്റ്റീവ് വിളിച്ചത് രണ്ടാമത്തെ O-യ്ക്ക് ഉപയോഗിച്ച മഞ്ഞയുടെ ഷേഡ് തെറ്റായതിൽ തനിക്കുള്ള അസംപ്‌തൃപ്തി രേഖപ്പെടുത്താനായിരുന്നു. ചില ആപ്പിൾ സ്റ്റോറുകളും ഇന്റീരിയർ ഡിസൈനിൽ സ്റ്റീവ് നേരിട്ട് ഇടപെട്ടിരുന്നു. കമ്പ്യൂട്ടറുകളുടെ ഉള്ളിലുള്ള സർക്യൂട്ട് ബോർഡുകളിൽ ഉള്ള അലൈൻമെന്റ് എന്നത് അധികം ആരും ശ്രദ്ധിക്കുന്ന ഒരു കാര്യം ആണെന്ന് തോന്നുന്നില്ല. എന്നാൽ ആരും കാണാത്ത ആ ബോർഡുകളിൽ പോലും ചിപ്പുകൾ നേരെ അലൈൻ ചെയ്യാൻ വേണ്ടി സ്റ്റീവ് തന്റെ ടെക്നിക്കൽ ടീമിനെ നിർബന്ധിച്ചിരുന്നു.

പ്രൊഡക്ടുകൾ വിഭാവന ചെയ്യുന്നതിലും, അതിൽ അതുവരെ അപ്രാപ്യം എന്നു തോന്നിയിരുന്ന ഫീച്ചറുകൾ ഉൾപ്പെടുത്താനും അത് തന്റെ ടെക്നിക്കൽ ടീമിനെക്കൊണ്ട് ചെയ്യിച്ചെടുക്കാനും സ്റ്റീവിന് കഴിഞ്ഞിരുന്നു. കമ്പനികൾ സാധാരണ ചെയ്യുന്ന ഒരു കാര്യം ആണ് മാർക്കറ്റ് റിസേർച്ച് - അതായത് ഒരു പ്രോഡക്ട് ഇറക്കിയാൽ ആൾക്കാർ അത് വാങ്ങുമോ എന്നു നേരത്തെ റിസർച്ച് നടത്തി കണ്ടെത്തൽ. സ്റ്റീവിനെ സംബന്ധിച്ചിടത്തോളം ഇതൊരു അനാവശ്യ ഇടപാടായിരുന്നു, സ്റ്റീവ് അതിൽ വിശ്വസിച്ചിരുന്നില്ല. ആൾക്കാർക്ക് ആവശ്യമുള്ള സാധനങ്ങൾ മാർക്കറ്റിൽ എത്തിക്കുക എന്നതായിരുന്നില്ല സ്റ്റീവിന്റെ രീതി. ആൾക്കാർ അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രോഡക്ടും എക്സ്പീരിയൻസും ഉണ്ടാക്കുക, എന്നിട്ട് അത് ഉപയോഗിക്കാൻ ആൾക്കാരെ നിർബന്ധിക്കുക എന്നതായിരുന്നു സ്റ്റീവിന്റെ സ്റ്റൈൽ. അതിൽ സ്റ്റീവ് വിജയിച്ചിരുന്നു, ഓരോ തവണയും. ഉപഭോക്താക്കൾ അതെ വരെ അനുഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഓരോ പ്രൊഡക്ടിലും ഉണ്ടായിരുന്നത് കൊണ്ട് അവയുടെ ഒക്കെ നിർമ്മാണം അത്യന്തം സങ്കീർണ്ണമായിരുന്നു. സ്റ്റീവിന് ആവശ്യമുള്ള ഫീച്ചേഴ്സ് പലതും അന്നത്തെ ടെക്‌നോളജി അനുസരിച്ച് നിർമ്മിക്കാൻ സാധ്യമല്ലാത്തവ ആയിരുന്നു. എഞ്ചിനീയർമാർക്ക് സ്റ്റീവിന്റെ പല നിർദ്ദേശങ്ങളും അപ്രായോഗികമായാണ് തോന്നിയിരുന്നത്. എന്നാൽ അവരെ ഒക്കെ സമ്മതിപ്പിക്കുന്നതിലും അപ്രാപ്യമെന്ന് തോന്നുന്ന ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ നിര്ബന്ധിക്കാനും സ്റ്റീവിന് ഒരു പ്രത്യേക കഴിവായിരുന്നു. സ്റ്റീവ്സ് റിയാലിറ്റി ഡിസ്റ്റഷൻ ഫീൽഡ് ("reality distortion field") എന്ന പേരിൽ പ്രശസ്തമായ ഒരു കാര്യം ഉണ്ടായിരുന്നു. അതായത് യാഥാർത്ഥ്യത്തെ വളച്ചൊടിച്ച് കാഴ്ച്ചക്കാരെ വിശ്വസിപ്പിക്കാനുള്ള സ്റ്റീവിന്റെ കഴിവ്. സ്റ്റീവിന്റെ കൂടെ ജോലി ചെയ്യുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. തനിക്ക് വേണ്ട കാര്യം നേടിയെടുക്കാൻ വേണ്ടി കൂടെയുള്ളവരെ ഏതറ്റം വരെയും നിർബന്ധിക്കാൻ സ്റ്റീവിന് മടിയില്ലായിരുന്നു. ജീവിതത്തിൽ മുഴുവൻ സമയവും അന്തർമുഖൻ ആയിരുന്നെങ്കിലും, എന്തെങ്കിലും കാര്യം നേടിയെടുക്കണമെങ്കിൽ ഏതൊരാളെയും കൈയിലെടുക്കാനും അയാളെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആളായി ബോധ്യപ്പെടുത്താനും കാര്യം നടത്തിയെടുക്കാനും സ്റ്റീവിന് കഴിഞ്ഞിരുന്നു.

നേരത്തെ പറഞ്ഞിരുന്ന പോലെ സ്റ്റീവ് വോസ്നിയാക്ക് ആയിരുന്നു ആദ്യകാല ആപ്പിൾ കമ്പ്യൂട്ടറുകൾ ഉണ്ടാക്കിയ ടെക്നിക്കൽ ബുദ്ധി. സ്റ്റീവ് ജോബ്സ് ടെക്നിക്കൽ അറിവ്, എഞ്ചിനീയറിങ്ങ് എന്നിവയിൽ വോസ്നിയാക്കിനു അടുത്തെങ്ങും എത്തിയിരുന്നില്ല. പക്ഷെ ആ കമ്പനിയിൽ ആദ്യകാലത്ത് അവർ രണ്ടു പേരും തുല്യ അവകാശികൾ ആയിരുന്നു. ജോബ്‌സിന്റെ മാർക്കറ്റിങ്ങ് & സെയിൽസ് പാഠവം ആണ് ആപ്പിളിനെ ആപ്പിൾ ആക്കിയത് എന്നു വേണമെങ്കിൽ പറയാം. സ്റ്റീവ് ആപ്പിൾ കമ്പനിയ്ക്കായി നടത്തിയ മാർക്കറ്റിങ്ങ് ക്യാമ്പെയിനുകൾ പിന്നീട് പല മാർക്കറ്റിങ്ങ് കോഴ്‌സുകളും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയവയാണ്. 1984-ലെ സൂപ്പർ ബോൾ-ൽ ആപ്പിൾ "1984" എന്ന പേരിൽ ഒരു കൊമേർഷ്യൽ ഇറക്കിയിരുന്നു. ആ കൊമേർഷ്യൽ ന്യൂസ് ഐറ്റം ആയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് - അത്ര വലുതായിരുന്നു അതിന്റെ ഇമ്പാക്ട്. താൻ ഇറക്കാൻ പോകുന്ന പ്രൊഡക്ടുകളെ പറ്റി ഹൈപ്പ് ഉണ്ടാക്കാനും ഉപഭോക്താവിനെ ആകർഷിക്കാനും പ്രോഡക്ട് ഉയർന്ന ക്വാളിറ്റിയിൽ ഉണ്ടാക്കാനും അത് മാരകമായി ലോഞ്ച് ചെയ്യാനും, ഉപഭോക്താവിന് അത് വരെ ഇല്ലാതിരുന്ന ഒരു അനുഭവം കൊടുക്കാനും ഉപഭോക്താവിനെ ഫാൻ ആക്കി മാറ്റാനും സ്റ്റീവിന് സാധിച്ചു.

സ്റ്റീവിന്റെ മറ്റൊരു പ്രശസ്ത ഇടപെടൽ ആയിരുന്നു ആപ്പിളിന്റെ കോണ്ഫറന്സുകളും പ്രോഡക്ട് ലോഞ്ച് ഇവന്റുകളും. ഇവയിലൊക്കെ കീ-നോട്ട് അഡ്രസ് മിക്കവാറുനടത്തിയിരുന്നത് സ്റ്റീവ് ആയിരുന്നു. ഈ ഇവന്റുകൾ ഓരോന്നും റോക്ക്-ഷോ പോലെ അതിമനോഹരവും വിജയകരവുമാക്കാൻ സ്റ്റീവിന് കഴിഞ്ഞു. സ്റ്റേജിൽ സ്റ്റീവ് ഒരു മജീഷ്യനും പ്രാസംഗികനും റോക്ക്സ്റ്റാറും ലോകത്തിലെ ഏറ്റവും നല്ല സെയിൽസ്മാനും ഒക്കെ ആയിരുന്നു. സ്റ്റീവ് ആപ്പിളിലെ ജോലിക്കാർക്കായി ചെയ്തിരുന്ന വാർഷിക മീറ്റിങ്ങുകളും റിട്രീറ്റുകളും ഒക്കെ ഇതേ പോലെ ആരാധിക്കപ്പെട്ട ഇവന്റുകൾ ആയിരുന്നു. ജോലിക്കാരെ കമ്പനി വിഷൻ എന്താണെന്ന് പറഞ്ഞു മനസിലാക്കാനും അതിനു വേണ്ടി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കാനും ആ ഷോ-കളിൽ കൂടി സ്റ്റീവിന് സാധിച്ചിരുന്നു.

എല്ലാ ജോലികളിലും ചിലർ ജീനിയസുകളായി അവതരിക്കും. അവർ പാഠപുസ്തകങ്ങളിൽ നിന്ന് വിദ്യ അഭ്യസിച്ച എല്ലാം തികഞ്ഞ പുസ്തകപ്പുഴുക്കൾ ആയിരിക്കില്ല. പകരം എഞ്ചിനീയറിങ്ങോ മാനേജ്‌മെന്റോ മാർക്കറ്റിങ്ങോ എന്താണ് അവരുടെ മേഖല അതിൽ അവർ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കും, അന്ന് വരെ അസാധ്യമെന്ന് വിശ്വസിക്കപ്പെട്ടിരുന്നത് നേടിയെടുക്കും, പുതിയ പ്രവർത്തനമാർഗങ്ങൾ കണ്ടെത്തും. അവരുടെ രീതികൾ പിന്നീടുളള കാലം പാഠപുസ്തകങ്ങളായി എഴുതപ്പെടും, പഠിപ്പിക്കപ്പെടും. അങ്ങനെ ഒരാളായിരുന്നു സ്റ്റീവ് ജോബ്സ്. അമേരിക്കയുടെ കോർപ്പറേറ്റ് ലോകത്ത് ഇങ്ങനെ ഒരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകാൻ സാധ്യതയും ഇല്ല. സീയിയോകൾക്കിടയിലെ ഒരു ബൊഹീമിയനും ബൊഹീമിയൻസിനിടയിലെ ഒരു സീയിയെയും ആയിരുന്നു സ്റ്റീവ്.

Photo

Post has attachment
ഓൺറപ്രനർഷിപ്പ് എന്നത് മറ്റേതൊരു ലഹരിയേക്കാളും കൂടിയ കിക്ക് നൽകുന്ന ഒരു ലഹരി ആണ് എന്നാണു എന്റെ അഭിപ്രായം. ലോകം അറിയുന്ന പല വ്യവസായ സംരംഭകരും ക്രിയേറ്റിവിറ്റിയുടെയും പരിശ്രമത്തിന്റെയും ഭ്രാന്തിന്റെയും എക്സ്റ്റസിയുടെയും ഒക്കെ മറുകര കണ്ടവരാണെന്നു നിസംശയം പറയാം. കമ്പനികളുടെ ചരിത്രങ്ങൾ പലപ്പോഴും അതിമാനുഷ്യരും ഭ്രാന്തന്മാരുമായ സംരംഭകരുടെ ജീവിതകഥകളുമായി ഇഴപിരിഞ്ഞു കിടക്കുന്നവയാണ്. സ്റ്റീവ് ജോബ്സ് ആപ്പിൾ കമ്പനി തന്നെ ആയിരുന്നു, ജെഫ് ബെസോസിനെ ആമസോണിൽ നിന്ന് അല്ലെങ്കിൽ ആമസോണിനെ ബെസോസിൽ നിന്ന് വേർതിരിച്ച് കാണാൻ രണ്ടിന്റെയും ചരിത്രം അറിയാവുന്നവർക്ക് ബുദ്ധിമുട്ടാണ്.

സാം വാൾട്ടൻ എന്ന അമേരിക്കൻ ബൈബിൾ ബെൽറ്റിൽ നിന്നുള്ള റെഡ്-നെക്ക് എന്നു തന്നെ പറയാവുന്ന ഒരു യാഥാസ്ഥിതിക സംരംഭകൻ ചെറിയ ഒരു കടയായി വ്യവസായം തുടങ്ങി അത് നൂറും ആയിരവും കഴിഞ്ഞ് ലോകത്ത് പലയിടത്തുമായി പതിനായിരത്തിലധികം കടകൾ ഉള്ള വോൾമാർട്ട് എന്ന വ്യവസായ സാമ്രാജ്യമായി കെട്ടിപ്പെടുത്തതിന്റെ കഥകൾ ബിസിനസിലെ ലെജൻഡ് ആണ്. ഡിസ്‌കൗണ്ട് സെയിൽ എന്ന സ്ട്രാറ്റജി ആണ് ഭാവിയിൽ വിജയിക്കാൻ പോകുന്നത് എന്ന തിരിച്ചറിഞ്ഞ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ ആ സ്ട്രാറ്റജി വിജയിപ്പിക്കാൻ വേണ്ടി വാൾട്ടൻ പരീക്ഷിച്ച അത്ര പരീക്ഷണങ്ങൾ ബിസിനസിൽ വേറെ ആരും നടത്തിക്കാണില്ല. ഏകദേശം മുഴുവട്ടൻ ആയിട്ടാണ് വാൾട്ടൻ അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ പണക്കാരൻ ആയിരുന്നപ്പോഴും വാൾട്ടൻ പിക്കപ്പ് ട്രക്ക് ആയിരുന്നു ഓടിച്ചിരുന്നത്. 1987-ലെ സ്റ്റോക്ക് മാർക്കറ്റ് ക്രാഷിൽ ഏകദേശം അര ബില്യൺ ഡോളർ നഷ്ടപ്പെട്ടു കാണുമല്ലോ എന്നുള്ള ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് "അത് വെറും പേപ്പർ ആണ്" എന്ന വാൾട്ടന്റെ മറുപടി വാൾട്ടനെ അർക്കൻസാസിൽ നിന്നുള്ള ഒരു കാടൻ ആയി ചിത്രീകരിക്കാൻ പത്രക്കാരെ പ്രേരിപ്പിച്ചു. അതെ പോലെ ബില്യണയർ ആയിക്കഴിഞ്ഞ വാൾട്ടനെ ഇന്റർവ്യൂ ചെയ്യാനായി പൊതിഞ്ഞ പത്രക്കാരെ കുടുംമ്പത്തിന്റെ സ്വകാര്യത കാരണമായി പറഞ്ഞ് വീട്ടിൽക്കയറ്റാത്തതും മെട്രോ പത്രക്കാർക്ക് പിടിച്ചിരുന്നില്ല. അറിയപ്പെടുന്ന ബില്യണയറായിക്കഴിഞ്ഞും വാൾട്ടൻ തന്റെ പട്ടികളെയും കൊണ്ട് തനിയെ പക്ഷിവേട്ടയ്ക്ക് പോയിരുന്നു, പട്ടികളെ കൂടെകൊണ്ടുപോകാൻ വേണ്ടിയാണ് പിക്കപ്പ് ട്രക്ക് ഉപയോഗിച്ചിരുന്നത്.

വാൾട്ടൻ ആദ്യം തന്നെ കമ്പനിയെ സ്ട്രക്ച്ചർ ചെയ്തതിന്റെ പ്രത്യേകത കാരണം കുടുംബത്തെ മുഴുവൻ തന്നെ കമ്പനി പാർട്നെഴ്‌സ് ആക്കാനും സ്വത്ത് വിഭജിച്ചു പോകാതെ കമ്പനിയിൽ തന്നെ തിരിച്ചു ഇൻവെസ്റ്റ് ചെയ്യിക്കാനും സാധിച്ചു. ഉപഭോക്താവിനെ തൃപ്തിപ്പെടുത്താൻ വേണ്ടി ജോലിക്കാരെ തൃപ്തിപ്പെടുത്തുക എന്ന ഒരു രീതി കുറെയൊക്കെ കമ്പനിയിൽ നടപ്പിലാക്കി. ഇയാൾ ഭയങ്കര മൂരാച്ചി ആണ് എന്ന് വാദിക്കുന്ന ഒരുപാട് പേരെയും കിട്ടും.

സാം വാൾട്ടൺ എന്ന അതികായൻ കെട്ടിപ്പടുത്ത വോൾമാർട്ട് ദശകങ്ങളായി ബിസിനസിൽ പുതിയ രീതികൾ എഴുതിച്ച്ചേർത്ത് കൊണ്ട്, വ്യവസായത്തിലെ നിരീക്ഷണക്കാരുടെയും വിമര്ശകരുടെയും തിയറികൾ ഒക്കെ പല തവണ കാറ്റിൽ പറത്തി ലാഭം തുടർച്ചയായി ഉണ്ടാക്കിക്കൊണ്ടിരുന്നു. ലാഭത്തിന്റെ തോത് ഓരോ വർഷവും വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. 1960-ൽ തുടങ്ങിയതിനു ശേഷം പല തരംഗങ്ങളിലുലൂടെയും കടന്നു പോയി പലതവണ പ്രവർത്തനമാർഗ്ഗങ്ങൾ മാറ്റി, പലതവണ ടെക്‌നോളജി വേവിനു മുന്നേ സഞ്ചരിച്ച് ടെക്‌നോളജി ബിസിനസിൽ ഉപയോഗപ്പെടുത്തി അമാനുഷ്യരായി വളർന്നു വരാൻ വോൾമാർട്ടിന് കുറെ ദശകങ്ങളോളം സാധിച്ചു. റീട്ടെയിൽ മേഖലയിൽ 1995 കാലങ്ങളിൽ വോൾമാർട്ട് മുടിചൂടാമന്നൻ തന്നെ ആയിരുന്നു. വോൾസ്ട്രീറ്റ് അനുബന്ധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ജെഫ്രി പി ബെസോസ് എന്നൊരു കമ്പ്യൂട്ടർ പ്രൊഫഷണൽ തുടങ്ങിയ ആമസോൺ എന്ന ഇന്റര്നെറ് ബേസ്ഡ് പുസ്തകവിതരണ കമ്പനി 2 ബില്യൺ അന്ന് തന്നെ പ്രോഫിറ്റ് ഉള്ള വോൾമാർട്ടിനെ സംബന്ധിച്ചിടത്തോളം എതിരാളി എന്നു പോയിട്ട് ശ്രദ്ധിക്കപ്പെടാൻ സാധ്യത ഉള്ള ഒരു കമ്പനി പോലും ആയിരുന്നില്ല.

ഇന്റർനെറ്റിന്റെ വളർച്ച മുന്നിൽ കാണാൻ വോൾമാർട്ടിന് സാധിച്ചില്ല, അല്ലെങ്കിൽ ഇന്റര്നെറ് വഴിയുള്ള കച്ചവടം തങ്ങളുടെ ഭീമൻ സ്റ്റോറുകളും ആർക്കും എത്തിപ്പിടിക്കാനാവാത്ത ട്രക്ക് സിസ്റ്റവും സപ്ലൈ ചെയിൻ നെറ്റ്വർക്കും വഴിയുള്ള കച്ചവടത്തെ കടത്തിവെട്ടും എന്നു അവർ സ്വപ്നത്തിൽ പോലും കരുതിയില്ല. ബെസോസ് 1994-ൽ സ്വന്തം മാതാപിതാക്കളുടെ റിട്ടയർമെന്റ് ഫണ്ട് ഉപയോഗിച്ച് സ്വന്തം ഗരാജിൽ ആണ് ആമസോൺ തുടങ്ങിയത്. ആദ്യത്തെ ഏഴെട്ടു വര്ഷം കമ്പനി നഷ്ടം ആണ് കാണിച്ചിരുന്നത്. കിട്ടുന്ന റെവന്യൂ ഏകദേശം മുഴുവൻ തന്നെ ബിസിനസിൽ തിരിച്ച് ഇൻവെസ്റ്റ് ചെയ്യുന്ന രീതി ബെസോസ് ആദ്യം മുതലേ പിന്തുടരുന്നിരുന്നു. പിന്നീട് ആമസോൺ ചെയ്യുന്നതെല്ലാം ശരിയായി തുടങ്ങി. സ്റ്റോക്ക് പ്രൈസ് ഉയരുന്നത് ആയിരത്തിന്റെ മടങ്ങുകളിൽ ആയി. 2015-ഓടെ മാർക്കറ്റ് ക്യാപ്-ൽ ആമസോൺ വോൾമാർട്ടിനെ മറികടന്നു. ഇന്റർനെറ്റിൽ കൂടിയുള്ള വാണിജ്യത്തിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിലും അത് ബിസിനസിൽ ഉപയോഗിക്കുന്നതിലും ജെഫ് ബെസോസിനെ ഇത് വരെ ആരും കടത്തിവെട്ടിയിട്ടില്ല.

ബെസോസ് ആമസോണിന്റെ വളർച്ചയ്ക്ക് പുറകിലെ ഒരു പ്രധാന ശക്തിയായി ചിത്രീകരിക്കപ്പെടാറുണ്ട്. ബെസോസ് ആമസോണിനായി നൽകിയ ലീഡർഷിപ്പ് പ്രിന്സിപ്പിൾസ് മറ്റു പല കമ്പനികളും അതെ പോലെ പകർത്താൻ തുടങ്ങി. ഒരേ സമയം ഒരു അലസനായ ചക്രവർത്തിയും ചെറിയ കാര്യങ്ങളിൽ പോലും അകാരണമായി ഇടപെടുന്ന മൈക്രോ മാനേജരും എന്ന് ബെസോസിനെപ്പറ്റി പറയാറുണ്ട്. ആമസോണിലെ ജീവനക്കാർക്കായി ബെസോസ് എഴുതുന്ന ലീഡർഷിപ്പ് ലെറ്റേഴ്സ് വളരെ പ്രശസ്തമാണ്. കസ്റ്റമർ ഡിലൈറ് ബെസോസിന്റെ ഒരു ഒബ്സെഷൻ ആണ്. പരാജയങ്ങളെ പരീക്ഷണങ്ങൾ ആയി കാണുന്ന ബെസോസിന്റെ രീതി ആവാം ആമസോണിനെ ഇത്രയധികം പുതിയ കാര്യങ്ങൾ ഇത്ര കുറഞ്ഞ സമയത് ചെയ്ത കമ്പനി ആക്കിയതിന് ഒരു കാരണം. റിസ്ക് എടുത്തതും കാര്യങ്ങൾ തീർക്കാനും അങ്ങനെ തീർക്കുമ്പോൾ വരുന്ന തിരിച്ചടികളെ പ്രതികൂലമായി ബാധിക്കാൻ അനുവദിക്കാതിരിക്കലും ആണ് ഒരു സ്ട്രാറ്റജി. പരാജയങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്, പക്ഷെ അവയെ ഒക്കെ പാഠങ്ങൾ പഠിക്കാൻ ഉള്ള അവസരങ്ങൾ ആയി ഉപയോഗിച്ചിരിക്കുന്നു. ശരി എന്ന് ഉറപ്പുള്ള കാര്യങ്ങൾ അനേകം തവണ പരാജയപ്പെട്ടാലും വീണ്ടും ശ്രമിച്ച് ശരിയാക്കിയിട്ടുണ്ട്. ഇവയിൽ പലതും ബെസോസ് തന്റെ കമ്പനിയുടെ ഡി-എൻ-എ-യിൽ എഴുതിച്ചേർത്ത കാര്യങ്ങളാണ്. “Regret minimization framework”, "Set Big Goals Because You Just Might Reach Them… And Then Some more", "Create A Culture of Top Achievers" എന്നിങ്ങനെ പല കോണ്സെപ്റ്റും ഐഡിയയും ഒക്കെ ബെസോസ് പ്രശസ്തമാക്കിയിട്ടുണ്ട്.

ബ്ലൂ ഒറിജിൻ എന്ന മനുഷ്യനെ ബാഹ്യാകാശത്തെത്തിക്കാനുള്ള മിഷൻ ഫണ്ട് ചെയ്തിരിക്കുന്നത് ബെസോസാണ്. വാഷിങ്ങ്ടൻ പോസ്റ്റ് എന്ന പത്രവും ചുമ്മാ ഒരു തമാശയ്ക്കായി വാങ്ങിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും വൃത്തികെട്ട മുതലാളി എന്ന അവാർഡും ബെസോസിന് കിട്ടിയിട്ടുണ്ട്. കൂടെ പ്രവർത്തിക്കുന്നവരോട് മനുഷ്യത്വരഹിതമായി പെരുമാറുന്നെന്നും പലരെയും ഫയർ ചെയ്യുന്നെന്നും ചിലരെങ്കിലും പെട്ടെന്ന് തന്നെ തനിയെ പിരിഞ്ഞു പോകുന്നെന്നും ഒക്കെ ബെസോസിനെപ്പറ്റി ആരോപണങ്ങളുണ്ട്.

2000 മുതൽ, ഇന്റർനെറ്റിലെ ഭൂതത്തെ പിടിയ്ക്കാൻ വോൾമാർട്ട് പല ശ്രമങ്ങളും നടത്തിയിരുന്നു. വെബ്സൈറ് മറ്റൊരു കമ്പനി ആയി 2000-ൽ ലോഞ്ച് ചെയ്തു, 2002 -ലെ ഡോട്ട് കോം ക്രാഷിൽ അത് ബോംബ് ആയി. ഗ്യാപ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികൾ മേടിക്കാൻ നോക്കി, നടന്നില്ല. പിന്നെ പല പരിശ്രമങ്ങളും നടത്തി എല്ലാം എട്ട് നിലയിൽ പൊട്ടി, 2010-ടെ ആമസോൺ ആരാണെന്നും അവരുടെ ഭാവി എന്താവും എന്നും സ്റ്റോക്ക് മാർക്കറ്റ് എങ്കിലും ക്രത്യമായി മനസിലാക്കി കൂടെ വാൾമാർട്ടും. പിന്നെ വോൾമാർട്ടിന്റെ അടുത്ത ശ്രമം ആയിരുന്നു വിജയിച്ച ഏതെങ്കിലും ഒരു പുതിയ ഇന്റര്നെറ് കമ്പനിയെ ഏറ്റെടുക്കാൻ. അവിടെ ആണ് അടുത്ത താരം കടന്നു വരുന്നത് - മാർക്ക് ലോർ.

മാർക്ക് ലോറിനെ സിനിമയിൽ എടുത്തത് അദ്ദേഹം ക്വീഡ്സി ലോഞ്ച് ചെയ്തപ്പോഴാണ്. മാർക്ക് ലോറിന്റെ Quidsi Inc.-നെ വാങ്ങാൻ വോൾമാർട്ട് ശ്രമിച്ചെങ്കിലും നടന്നില്ല, പകരം ആമസോൺ ക്വീഡ്സിയെ (Diapers.com, Wag.com, Soap.com തുടങ്ങിയവയുടെ പേരന്റ് കമ്പനി) വാങ്ങി. ഡയപ്പറിന്റെ വില ആമസോൺ അവരുടെ സൈറ്റിൽ തുടർച്ചയായി കുറച്ച് കൊണ്ട് വന്നാണ് അവസാനം ക്വീഡ്സിയെ സ്വയം വിൽക്കാൻ നിർബന്ധിച്ചത്. ഫണ്ടിങ്ങിന്റെ അവസാന സോഴ്‌സും ഇല്ലാതായിക്കഴിഞ്ഞപ്പോഴാണ് മാർക്ക് ലോർ 545 മില്യൺ ഡോളറിനു കമ്പനി ആമസോണിനു വിറ്റത്. ആ ഡീലിന്റെ ഭാഗമായി ലോറിനു 2 വര്ഷം ആമസോണിൽ വർക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. മാർക്ക് ലോർ ആമസോണിൽ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം ബെസോസിനാൽ ട്രെയിൻ ചെയ്യപ്പെട്ടിരുന്നു എന്നാണു അനുമാനിക്കാവുന്നത്. ഏകദേശം രണ്ടു വര്ഷം ലോർ അവിടെ പണിയെടുത്ത്, അവസാനം ക്വീഡ്സിയിൽ ആമസോൺ ആവശ്യത്തിന് ഇൻവെസ്റ്റ് ചെയ്യാത്തതിൽ മനസ് മടുത്ത് അവിടുന്നിറങ്ങി, ഒന്ന് രണ്ടു മാസം കാലിഫോർണിയയിലെ വീട്ടിൽ വീട്ടുകാരോടൊപ്പം വൈനും കുടിച്ച് റിട്ടയര്മെന്റിനെപ്പറ്റി ആലോചിച്ച് ഇരുന്നെങ്കിലും, ഒരു വർഷം കഴിഞ്ഞു തന്റെ രണ്ടാമത്തെ വലിയ സ്റ്റാർട്ടപ്പ് ആയ Jet.com തുടങ്ങി. Jet.com-ൽ ആമസോണിൽ ഉണ്ടായിരുന്ന മിക്ക ക്യാറ്റഗറികളും വിൽക്കാൻ തുടങ്ങി. പ്രതികാരം പ്രതികാരം :) ആമസോൺ ഇത് കണ്ടിട്ട് പകരമായിട്ടു മാർക്ക് ലോറിനു ഒരു കോട്ടു കൊടുക്കാൻ വേണ്ടി ക്വീഡ്സി പ്രോഫിറ്റബിൾ അല്ല എന്നും പറഞ്ഞു അത് പൂട്ടി. ഏത്, ഓപ്പറേഷൻസ് തുടങ്ങി ആദ്യ 7 വർഷവും നെഗറ്റീവ് നെറ്റ് പ്രോഫിറ്റ് മാർജിൻ കാണിച്ചിരുന്ന, കിട്ടുന്ന റെവന്യൂ മുഴുവൻ തന്നെ റീ-ഇൻവെസ്റ്റ് ചെയ്ത് പ്രോഫിറ്റിന്റെ പുറകെ പോകാത്ത ബെസോസ് ക്വീഡ്സി പ്രോഫിറ്റബിൾ അല്ല എന്നും പറഞ്ഞു പൂട്ടിയത് പലരെയും ചിരിപ്പിച്ചു. ഡയപ്പറും സോപ്പും ഒക്കെ മാത്രമായി വിറ്റ സമയത്ത് ആമസോൺ ഒതുക്കിയത് ഓർമ്മയുള്ളത് കൊണ്ട് ഇത്തവണ നല്ല വെറൈറ്റി ഉള്ള പ്രീമിയം പ്രൊഡക്ടുകളുടെ ഒരു കമനീയ ശേഖരം തന്നെ ഒരുക്കി Jet.com-ൽ. പിന്നെ കസ്റ്റമൈസേഷന്റെയും പേഴ്‌സണലൈസേഷന്റെയും വില കുറയ്ക്കാൻ കൂടുതൽ ഫോര്മുലകളുടെയും ഒക്കെ സഹായത്തോടെ അത്യാവശ്യം നല്ല ഒരു കസ്റ്റമർ ബേസ് ഉണ്ടാക്കാൻ പറ്റി.

2 കൊല്ലം കഴിഞ്ഞ്, പ്രോഫിറ്റബിൾ ആകുന്നതിനു മുന്നേ തന്നെ 3 ബില്യൺ ഡോളറിനു Jet.com-നെ വോൾമാർട്ട് വാങ്ങിച്ചു. കമ്പനിയുടെ വാല്യൂവേഷനേക്കാൾ വോൾമാർട്ടിനെ ആകർഷിച്ചത് കമ്പനി CEO തന്നെ ആയിരുന്നു. അപ്പോൾത്തന്നെ പിടിച്ച് എലിഫന്റ് BA-യും പിന്നെ വോൾമാർട്ട് ഈ കൊമേഴ്‌സ് ഡിവിഷന്റെ CEO സർട്ടിഫിക്കറ്റും മാർക്ക് ലോറിന്റെ കൈയിൽ വെച്ച് കൊടുത്തു. വന്നു കയറിയ ഉടനെ പേരുദോശം കേൾപ്പിക്കണ്ട എന്ന് വിചാരിച്ച് മാർക്ക് ലോർ അടങ്ങി ഇരുന്നൊന്നും ഇല്ല. Hayneedle.com, Shoebuy.com, Moosejaw, Modcloth.com എന്നിങ്ങനെ ഒരു നിര കമ്പനികളെ അക്വേയർ ചെയ്തു ആ കമ്പനികളുടെ ഒക്കെ CEO-മാരെ ഒക്കെ സ്വന്തം കൂടെ കൂട്ടി പല വഴിക്കു ഒരു ഓൺലൈൻ ചക്രവ്യൂഹം തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. ആമസോൺ പ്രൈമിനോട് മുട്ടാനായി 35$-നു മുകളിലുള്ള പർച്ചേസിന് ഫ്രീ ആയി രണ്ടു ദിവസത്തിനകം ഹോം ഡെലിവറി ഏർപ്പെടുത്തി. ആമസോണും വെറുതെ ഇരുന്നില്ല.ടെക്‌നോളജിയിൽ തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്ന പല സ്റ്റെപ്പുകളുമായി അവരും തിരിച്ചടിച്ചു. അതിലൊന്നാണ് പ്രൈസ് കണ്ടു പിടിക്കുന്ന ബോട്ടുകളെ ഒതുക്കിയത്. വോൾമാർട്ടിനെ സംബന്ധിച്ചടത്തോളം ആമസോണിന്റെ അപ്പോഴപ്പഴത്തെ വിലകൾ ബോട്ടുകൾ ഉപയോഗിച്ച് അറിഞ്ഞു അതിനനുസരിച്ചു സ്വന്തം വിലകൾ മാറ്റേണ്ടത് ആവശ്യമാണ്. കഴിഞ്ഞ കുറെ മാസമായി വോൾമാർട്ടിന്റെ പ്രൈസ് സ്നിഫിങ്ങ് ബോട്ടുകളെ തങ്ങളുടെ സൈറ്റിൽ അടുപ്പിക്കാതിരിക്കാൻ ആമസോണിനു സാധിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ഓപ്പറേഷനൽ റെവെന്യു ശേഖരവും ലോകത്തിലെ മികച്ചതെന്ന് പറയാവുന്ന ടെക്‌നോളജി ബുദ്ധിയും തമ്മിലുള്ള കൊള്ളലും കൊടുക്കലും തുടരുന്നു.


അങ്ങനെ മാർക്ക് ലോർ ഇപ്പോൾ തന്റെ യുദ്ധം തുടരുകയാണ്, ആമസോണിനെ ഈ-കൊമേഴ്‌സിന്റെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെ ഇറക്കാനുള്ള യുദ്ധം. ക്വീഡ്സിയോ Jet.com-ഓ വെച്ച് ജയിക്കാൻ ഒരു സാധ്യതയും ഇല്ലാതിരുന്ന ഒരു യുദ്ധം. വോൾമാർട്ട് പോലെ ഒരു ഭീമന്റെ ഒരുപാട് വലിയ പണപ്പെട്ടി ഒരു പ്രധാന ആയുധമായുള്ള യുദ്ധം. വോൾമാർട്ടിന് റീട്ടെയിൽ നേതാവായി അഞ്ചു വര്ഷം കഴിഞ്ഞും നിലനിൽക്കാനായുള്ള യുദ്ധം, മാർക്ക് ലോറിനു പഴയ കണക്കുകൾ തീർക്കാനുള്ള യുദ്ധം. ഇന്നത്തെ കോർപ്പറേറ്റ് കഥകൾക്ക് പണ്ടത്തെ രാജാക്കന്മാരുടെ അധിനിവേശങ്ങളുമായി സാമ്യം തോന്നുന്നത് യാദൃശ്ചികം മാത്രമായിരിക്കും :)

Photo

Dunning-Kruger ഇഫെക്ട് എന്നൊരു സംഭവം കേട്ടിട്ടുണ്ടോ? ഡേവിഡ് ഡണ്ണിങ്ങ് എന്നൊരു സോഷ്യൽ സൈക്കോളജിസ്റ്റും അയാളുടെ സ്റ്റുഡന്റ് ജസ്റിൻ ക്രൂഗർ-ഉം കൂടി നടത്തിയ പഠനങ്ങൾക്ക് ശേഷം 1999-ൽ പ്രസിദ്ധീകരിച്ച “Unskilled and Unaware of It: How Difficulties in Recognizing One’s Incompetence Lead to Inflated Self-Assessments” എന്ന ജേർണൽ ആർട്ടിക്കിളിൽ ആണ് ഈ ഇഫെക്ടിനെ പറ്റി വിശദീകരിക്കുന്നത്. ബുദ്ധി കുറഞ്ഞവർക്ക് അവരുടെ പരിമിതികൾ എന്താണെന്ന് പലപ്പോഴും അറിയില്ല, അത് കൊണ്ട് തന്നെ അവരവരുടെ കഴിവുകളിൽ ഭയങ്കരമായ വിശ്വാസമുണ്ടായിരിക്കും എന്നാണ് ഈ തിയറിയുടെ ചുരുക്കം.  വേറെ രീതിയിൽ പറഞ്ഞാൽ - അറിയാത്തതെന്താണെന്ന് ആൾക്കാർക്ക്  അറിയില്ല.

അന്ന് പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ് ഏകദേശം ഇരുപതു കൊല്ലത്തോളം കഴിഞ്ഞ് ഈയിടെ Dunning-Kruger ഇഫെക്ട് ലൈം-ലൈറ്റിൽ എത്തി - അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ കഴിഞ്ഞപ്പോൾ. ജയിച്ചു വന്ന താരത്തെ Dunning-Kruger ഇഫെക്റ്റിന്റെ ആൾദൈവം ആയാണ് പലരും വിശേഷിപ്പിക്കുന്നത്. "എന്റെ IQ ഏറ്റവും ഉയർന്ന ഒന്നാണ്", "ഞാൻ ബിസിനസിൽ അതുല്യനാണ്" എന്നിങ്ങനെ ഉള്ള ഡയലോഗുകൾ ഒരു വശത്തു നിന്ന് തുടർച്ചയായി ഈ താരം പ്രക്ഷേപണം ചെയ്യുന്നുണ്ട്. അതിന്റെ കൂടെ തന്നെ കിട്ടിയ അവസരങ്ങളിൽ ഒക്കെ പരിസ്ഥിതി സംരക്ഷണ കാര്യങ്ങളിലും നിയമത്തിലും അന്താരാഷ്ട്ര വിഷയങ്ങളിലും എന്നു വേണ്ട ഒരുമാതിരി സാമാന്യ ബോധം വേണ്ട ഏത് വിഷയം എടുത്താലും അതിലോക്കെ മണ്ടത്തരം വിളിച്ചു പറയൽ മറ്റൊരു വശത്തു കൂടി നടത്തുകയും ചെയ്യും. അങ്ങനെ വിമര്ശകർ ഇയാളെയും അയാളുടെ പ്രചാരണത്തെയും Dunning-Kruger ഇഫെക്ട് എന്നു തുടരെ വിലയിരുത്താൻ തുടങ്ങി. ഡണ്ണിങ്ങ് തന്നെ ഇത് ശരിവെച്ചിട്ടുണ്ട്. എന്റെ ജീവിതകാലത്ത്, ഇത്രയും കുറച്ചു തയ്യാറെടുപ്പുകൾ നടത്തുകയും അതെ സമയം അമിത ആത്മവിശ്വാസം കാണിക്കുകയും ചെയ്യുന്ന ഒരു പ്രസിഡൻഷ്യൽ ക്യാൻഡിഡേറ്റിനെ കണ്ടിട്ടില്ല എന്ന് ഡണ്ണിങ്ങ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ട്രംപ് സ്വയം ഈ ഇഫക്ടിന്റെ ഉദാഹരമാകുന്നതോടൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് ട്രംപിന്റെ അനുയായികളും ഇതേ ഇഫക്ടിന്റെ പുറത്താണ് പ്രവർത്തിക്കുന്നത് എന്നത്. അതായത് ട്രംപ് പറയുന്ന ആനമണ്ടത്തരങ്ങൾ ശരിക്കും ആനമണ്ടത്തരങ്ങൾ ആണെന്ന് മനസിലാക്കാൻ ഉള്ള ബോധം ഇല്ലാത്ത ഒരു സെറ്റ് ആൾക്കാരെ അനുയായികളായി കിട്ടി എന്ന ഭാഗ്യം ട്രംപിനുണ്ട്. ആ ട്രംപ് അനുയായികൾക്കൊപ്പം അമേരിക്കയിലെ ഭൂരിപക്ഷം  ഒരു താൽക്കാലിക Dunning-Kruger ഇഫക്ടിൽ ആയിപ്പോയതാണ് ഇലക്ഷനിൽ സംഭവിച്ചത് എന്നൊരു വിലയിരുത്തൽ ഡണ്ണിങ്ങിന്റെ വകയായി ഉണ്ട്.

Dunning-Kruger ഇഫെക്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തിരുന്നു - ആൾക്കാർ പരസ്പരം തല്ലുകൂടാൻ ഈ തിയറി ഉപയോഗിച്ചത് കൊണ്ട്. സോഷ്യൽ മീഡിയയിൽ സ്ഥിരം ഇടപെടുന്നവർ ഈ ഇഫക്ട് അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരിൽ ആരോപിക്കുന്ന ബുദ്ധിജീവികളേ തീർച്ചയായും കണ്ടു കാണും. "ഞാൻ പറയുന്നത് മനസിലാക്കാൻ ബുദ്ധിയില്ലാത്തവനാണ് നീ", "നീ ചാണകത്തലയനാണ്" എന്നിങ്ങനെ വാദിക്കുന്ന ബുദ്ധിജീവിവികൾക്ക് ഒരു കുറവും ഇല്ലല്ലോ നമ്മുടെ ചുറ്റും. പക്ഷെ ഈ രീതിയിൽ Dunning-Kruger ഇഫെക്ട് ഉപയോഗിക്കപ്പെടുന്നതിനെ ഡണ്ണിങ്ങ് അനുകൂലിക്കുന്നില്ല. മറ്റവൻറെ ബുദ്ധിയെ അളക്കാൻ ആയി അല്ല ഈ തിയറി ഉപയോഗിക്കേണ്ടത്, മറിച്ചു സ്വയം അവലോകനം ചെയ്യാനും നമ്മളിലോരോരുത്തരും കഴിവുകളുടെ കാര്യത്തിൽ എത്രമാത്രം കുറവുകൾ ഉള്ളവരാണ് എന്ന മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യാൻ വേണ്ടി ആണ് ഇതിനെ ഉപയോഗപ്പെടുത്തേണ്ടതു എന്നാണു ഡണ്ണിങ്ങിന്റെ സ്റ്റാൻഡ്.  

സോഷ്യൽ മീഡിയയിലെ "നീ ബുദ്ധിയില്ലാത്തവൻ" വിളിക്കാർക്കു ഈ പോസ്റ്റ് ഡെഡിക്കേറ് ചെയ്യുന്നു - അവർ അറിഞോ അറിയാതെയോ ഈ  ഇഫക്ട് അണല്ലോ ക്വൊട്ട്  ചെയ്യുന്നത്.Wait while more posts are being loaded