Profile cover photo
Profile photo
santhosh hk
2,273 followers
2,273 followers
About
Posts

Post has attachment
സിനിമകളിലെ സ്ത്രീവിരുദ്ധതകളെ കേന്ദ്രീകരിച്ച് സമീപകാലത്തുണ്ടായ സംവാദങ്ങളുടെ പശ്ചാത്തലത്തിൽ മലയാളസിനിമയുടെ പരിണാമത്തെ മലയാളിസാമൂഹ്യസ്വത്വപരിണാമവുമായി ബന്ധിപ്പിച്ചുകൊണ്ട് വിശകലനം ചെയ്യുന്നു. read more http://malayalanatu.com/archives/4638

Post has attachment
രണ്ടാമത് കവിത കാര്‍ണിവല്‍ ജനുവരി 26 മുതല്‍ 29 വരെ പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ നടക്കും. കവികളുടെയും ആസ്വാദകരുടെയും സംഗമമാണ് കാര്‍ണിവലില്‍ നടക്കുന്നത്. കവിതാവിഷ്‌കാരത്തിലും ആസ്വാദനത്തിലും നിലനില്ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണവലിന്റെ ലക്ഷ്യം. നാലു രാപ്പകലുകളിലായാണ് കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം ലക്കം സംഘടിപ്പിക്കുന്നത്.

Post has attachment
കുട്ടികളെ ഉൽപാദിക്കുന്ന തൊഴിൽകേന്ദ്രങ്ങൾ മാത്രമായി കുടുംബങ്ങൾ മാറുകയും, ആണുങ്ങൾ റോസാദലങ്ങൾ പറ്റിപ്പിടിച്ച ചെമപ്പിടങ്ങളിലൂടെ പറന്നു നടക്കുകയും ചെയ്യുമ്പോൾ പെണ്ണിനും വേണ്ടതുണ്ടാവില്ലേ സർ, ഇന്നോളം പറയാതെ വച്ച രഹസ്യ കാമനകളെ പരീക്ഷിച്ച് ജയിക്കാൻ ഒരുടൽ. നിങ്ങളുടെ നെറ്റി ചൂളുന്നതും കണ്ണുകളിൽ ദേഷ്യമിരച്ചു കയറുന്നതും എനിക്കു കാണാൻ കഴിയുന്നുണ്ട്. ഫെമിനിസമാവാം പക്ഷെ ആനന്ദത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന ആക്രോശത്തിന്റെ അശരീരി (ശരീരം മാത്രമുള്ള ശബ്ദങ്ങൾ) എനിക്ക് കേൾക്കാനും കഴിയുന്നുണ്ട്. അല്ലെങ്കിലും ഒരു പെണ്ണ് അവളുടെ ആഗ്രഹങ്ങളെപ്പറ്റി എന്തെങ്കിലും പറഞ്ഞുപോയാൽ ഇവിടെയെന്തൊരു പുകിലാണ്.
-ലിജീഷ് കുമാറിന്റെ ശ്രദ്ധേയമായ കോളം പുളിപ്പൊടിയും തേന്മുട്ടായിയും മജാക്കറച്ചാറും വടകരയും  -ഈ ലക്കം നമ്മുടെ കപടസദാചാരശീലങ്ങളെ പറ്റി  
- ഇമ്മോറൽ ട്രാഫിക്ക്
 read more http://malayalanatu.com/archives/3121

Post has attachment
പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു. read more http://malayalanatu.com/archives/2984

Post has attachment
ഖസാക്കിലേയ്ക്കു പ്രവേശിക്കുമ്പോൾ ചിതറിത്തെറിച്ച ശബ്ദങ്ങൾക്കും രൂപങ്ങൾക്കുമിടയിൽ ആ സർപ്പസാമീപ്യം അയാൾ കണ്ടെടുക്കുക തന്നെ ചെയ്തു എന്നതിന് വായനയിൽ വലിയ പ്രാധാന്യമുണ്ട്. ഖസാക്കിൽ നിന്നും ആത്മഘാതിയായി പോകുമ്പോൾ അയാൾ മറ്റൊരു പാമ്പിന്റെ സാന്നിധ്യം ആവോളം ആസ്വദിക്കുകയും ചെയ്തു. രണ്ടു സർപ്പദൃശ്യങ്ങൾക്കിടയിൽ, അയാളെ സംബന്ധിച്ച് ഖസാക്ക് ഭ്രമാത്മകത കലർന്ന യാഥാർഥ്യമായി.
രാജേന്ദ്ര ൻഎടത്തുംകരയുടെ ഖസാക്ക് വായന..
read more http://malayalanatu.com/archives/3013

Post has attachment
‘ഞാനല്ല ആത്മഹത്യചെയ്തത്’ പുതിയ പ്രേതം പറഞ്ഞു. ‘എന്റെ ജാതിയാണ്. എന്റെ ജാതിയെ ആർക്കും കണ്ടുകൂടായിരുന്നു. അതുകൊണ്ട് ഞാനതിനെ തൂക്കിക്കൊന്നു. ഇതിനിടയിൽ എനിക്കെന്തുപറ്റിയെന്ന് എനിക്കറിഞ്ഞു കൂടാ…
ചെറുകഥ: മനോജ് ജാതവേദര്

Post has attachment

Post has attachment
ട്രാൻസ് ജെൻഡർ സമൂഹങ്ങൾ കേരളീയപൊതുസമൂഹത്തിൽ ദൃശ്യത നേടുന്നതിൽ, സമീപകാലത്ത് ലിംഗനീതിയെ സംബന്ധിച്ച പുതിയ ചോദ്യങ്ങൾ നമ്മുടെ പൊതുബോധത്തെ വെല്ലുവിളിച്ചുകൊണ്ടുയരുന്നതിൽ, ട്രാൻസ് ജെൻഡറുകളുടെ ജീവിക്കാനുള്ള അവകാശങ്ങളെ പറ്റി നാം സംസാരിച്ചുതുടങ്ങുന്നതിൽ ശീതൾ വഹിച്ച നേതൃത്വപരമായ പങ്ക് വലുതാണ്.
ശീതൾ അവളുടെ കാമുകൻ സ്മിൻറ്റോജന്റെ കൂടെ വീടെടുത്ത് കുടുംബ ജീവിതം നയിക്കാൻ തുടങ്ങുകയാണ് 2016 ആഗസ്റ്റ് 14 ന്‌.
നമ്മുടെ കുടുംബസങ്കല്പങ്ങളെ പ്രശ്നവത്കരിച്ചുകൊണ്ട് ശീതളിന്റെ ജീവിതം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് ട്രാൻസ് ജെൻഡറുകൾ നടത്തുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ അടുത്ത ഘട്ടമാണ്. ഈ ചരിത്രമുഹൂർത്തത്തിൽ ശീതൾ തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും പറ്റി സംസാരിക്കുന്നു. ശീതളുമായി ഗീത നടത്തുന്ന സുദീർഘമായ സംഭാഷണം ഈ വിശേഷദിവസത്തിൽ നിങ്ങളുടെ വായനയ്ക്കായി.

Post has attachment
ട്രാൻസ് ജെൻഡറുകൾ തമ്മിലുള്ള സംഭാഷണങ്ങൾ, ഇന്റർ സെക്സുകളുടെ ആത്മഭാഷണങ്ങൾ.. ഒരു പെണ്ണിന്റെ കേൾവിയും തുടർ വിചാരങ്ങൾക്കുമൊപ്പം മലയാളത്തിൽ ആദ്യമായി. അച്ചടിമാധ്യമങ്ങൾ തെറിവാക്കുകളുടെ പേരിൽ തിരസ്കരിച്ച അനുഭവഖണ്ഡം മലയാളനാടിലൂടെ.. read more http://malayalanatu.com/archives/2016

Post has attachment
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്സ് ബലാത്സംഗത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന സോഷ്യൽ നെറ്റ് വർക്കുകളിലൂടെ പ്രചരിക്കുന്ന വാർത്തയുടെനിജസ്ഥിതി അന്വേഷിക്കണമെന്നും സംഭവത്തിനുപിന്നിലെ ദുരൂഹത തുടരുന്നത് വർദ്ധിച്ചു വരുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ആക്കം കൂട്ടുമെന്നും സ്ത്രീപ്രവർത്തകരും എഴുത്തുകാരും സർക്കാരിനോട് പൊതുനിവേദനത്തിലൂടെ ആവശ്യപ്പെട്ടു. read more http://malayalanatu.com/archives/2032
Wait while more posts are being loaded