Profile cover photo
Profile photo
Jalesh J
72 followers
72 followers
About
Jalesh's posts

Post has attachment
ജലരേഖ
പക്ഷികൾക്കും മരങ്ങളുടെ വേരുകൾക്കുമൊക്കെ എത്ര പറഞ്ഞാലും മനസ്സിലാകാത്ത പറമ്പിന്റെ അതിര് പോലെ ചില സ്വകാര്യ ദു:ഖങ്ങളും പലപ്പോഴും നമുക്കു തന്നെ തെറ്റിപ്പോകും അതിന്റെ കാരണങ്ങളുടെ ഘടനയും സമവാക്യവുമൊക്കെ

Post has attachment
ഓർമ്മകൾ
ചില ഓർമ്മകൾ വാതിലിനു മുന്നിൽ വന്നു നില്ക്കും - ഒരു പരിചയവുമില്ലാതെ . ശാഠ്യം പിടിച്ച പോലെയും ദേഷ്യം പിടിച്ച പോലെയും വാതിലുകൾ അടഞ്ഞു തിരിച്ചടിച്ച് പിണങ്ങിയടയുന്നു ഈ വാതിലുകളുടെ വലിപ്പം വളരെക്കൂടുതലാണ് ************************************************* ചില ഓർ...

Post has attachment
ഏകാന്തത
1 കളിയൊഴിഞ്ഞ മൈതാനത്തെ ഗ്യാലറിയുടെ ഒരു മൂലയ്ക്ക് നേരിൽക്കണ്ടതാണ്  - ഏകാന്തതയെ വനാന്തരത്തിനു നടുവിൽ ഒരൊറ്റയാനെ കണ്ടപോലെ - രണ്ടുപേരും ഭയന്നുപോയി പക്ഷേ ആരും തിരിഞ്ഞോടിയില്ല ഭയം മെല്ലെ സന്ധ്യ പോലലിഞ്ഞുപോയി പുകഞ്ഞുവന്ന ഇരുട്ടിൽ ഞങ്ങൾ പുകയായ്ത്തന്നെ അകപ്പെട്ടുപോയ...

Post has attachment
നിഴലുകൾ
1 അടിമകളാണെങ്കിലും ആലസ്യത്തിന്റെ ആഢ്യന്മാരായിക്കഴിയുന്ന ചില നിഴലുകളുണ്ട് മോചനത്തിലേയ്ക്കുള്ള മുൾപ്പാതയിലൂടെ നടത്താൻ ഏതെങ്കിലും ഗാന്ധി വരുമോയെന്നു ഭയക്കുന്നവർ 2 ചില കുറിയ നിഴലുകൾക്ക് അഹംഭാവം തോന്നുന്നത് യജമാനന്മാർ അവർക്ക്  പിന്നിലൊളിക്കാൻ പോകുന്നെന്ന് തോന്നു...

Post has attachment
കരിമരുന്ന്
വിഹഗങ്ങൾക്ക് അതിർത്തി തീർത്ത വിഹായാസ്സിന്റെ വിസ്തൃതിക്കു മേലേ സമൃദ്ധമായ സ്വാതന്ത്ര്യത്തിന്റെ പരിശുദ്ധിയിൽ ചിന്നിച്ചിതറി ആഹ്ലാദിച്ച് വിസ്മയമായ് വിസ്മൃതമാകാൻ വെമ്പിനില്ക്കുന്ന ഹൃദയങ്ങളുണ്ട്.. പക്ഷേ സ്നേഹമെന്നവകാശപ്പെടുന്ന (കണ്ണീർ,മഴ തുടങ്ങിയ ) ചില ജലരൂപങ്ങളിൽ...

Post has attachment
അസൂയ
കാക്കയ്ക്ക് കൊക്കിനോടുണ്ടെന്ന് കൊക്കുകൾ പറഞ്ഞുനടക്കുന്നതായി കാക്കയും കൊക്കുമല്ലാത്തവർ സ്ഥിരമായ് പറഞ്ഞുനടക്കുന്നതെന്തോ - അത് ശരിയ്ക്കും കാക്കയ്ക്ക് കൊക്കിനോട് .., അല്ല , കൊക്കിന് കാക്കയോട് അസൂയ ഉണ്ട്

Post has attachment
കാട്ടുതീ
ഒരു കാടൻ ഭാവനയ്ക്ക് ആരോ തീയിട്ടു തീയണയ്ക്കാനാരും പോയില്ല കത്തിയതിന്റെ നഷ്ടക്കണക്കുമില്ല കാരണം ഇത് കാടൻ അല്ലാതെ നാട്ടിലെ ഷോപ്പിംഗ്‌ കോംപ്ലക്സല്ല

Post has attachment
വെറുമർത്ഥങ്ങൾ
മണൽശിൽപ്പങ്ങൾക്കു മേൽ വീണ  ബോംബുകളും   കളിവീടുകളിൽ  തുളച്ചു കേറിയ വെടിയുണ്ടകളും  സ്വന്തമാക്കി വെച്ച ചില അർത്ഥങ്ങളുണ്ടെന്നഹങ്കരിക്കുന്ന വാക്കുകളാണ്  ഭേദം, അർത്ഥമില്ലാത്ത വാക്കുകളാണ് - വെറുതേ പുക തുപ്പുകയേ ഉള്ളൂ  അവയ്ക്ക്  വെടിമരുന്നിന്റെ വീർപ്പുമുട്ടലാണു  വാ...

Post has attachment
കാഴ്ച്ച
കനത്ത് കനത്തിനിയും കനക്കാനാവാതെ ഇരുണ്ട് ഇരുണ്ടിനിയും ഇരുളാനാവാതെ കുളിര് , ഇരുള് .. കരഞ്ഞ് കരഞ്ഞിനിയും കരയാനാകാതെ പെൺകുട്ടി .. നിശ്ചലമായ് നിശ്ചലമായ് പിന്നെയും നിശ്ചലമാകാതെ  നാഴികമണി ശൂന്യമായി കണ്ട് കണ്ട് പിന്നെയും കണ്ട് അങ്ങനെ നിന്ന കാഴ്ച്ച മറന്ന് മറന്ന് പിന...

Post has attachment
ഊന്നുവടി
Wait while more posts are being loaded