Profile cover photo
Profile photo
Kunjans V
2,586 followers
2,586 followers
About
Posts

മക്കളെ ഏതെങ്കിലും വിധേന എഞ്ചിനീയറാക്കിയാ മതീന്ന് വിചാരിക്കുന്ന അച്ഛനമ്മമാർക്ക് :

കഴിഞ്ഞ ദിവസങ്ങളീ ഇന്ത്യേലെ ഒരു ടോപ്പ് അമ്പതീ വരുന്ന ഒരു എഞ്ചിനീയറിംഗ് കോളേജീ പി.എച്ച്.ഡീയ്ക്ക് വേണ്ടി അഭിമുഖ പരീക്ഷ നടത്തുന്ന പാനലീ പോയിരിക്കേണ്ടി വന്ന്..  ഏകദേശം പത്ത് നാല്പത് വിദ്യാർത്ഥികളെ രണ്ട് ദിവസമായി അഭിമുഖ പരീക്ഷ നടത്തീ.. ഏകദേശം പകുതിപ്പേരോളം നിലവിൽ വിവിധ സ്വകാര്യ മാനേജ്മെന്റ് കോളേജുകൾക്ക് കീഴിലുള്ള അധ്യാപകരായിരുന്ന്..  അമ്പരപ്പിച്ച ഒരു വസ്തുത, അവരിൽ മിക്കവാറും പേർക്ക് അടിസ്ഥാനവസ്തുതകൾ പോലും അറിയില്ലാന്നുള്ളതാണു്..   ഒരു നേർ രേഖയുടെ സമവാക്യം  ഗ്രാഫിൽ അടയാളപ്പെടുത്താൻ പോലും കഴിയാഞ്ഞ അധ്യാപകനൊക്കെ എഞ്ചിനീയറിംഗിനു കുട്ടികളെ എന്തു പഠിപ്പിക്കുകയാണെന്ന് മനസിലാകുന്നില്ല :( വന്ന അധ്യാപകരുടെ നല്ലൊരു ശതമാനവും ഇങ്ങനെയുള്ളവരാണെന്നത് ഞെട്ടിച്ചു.   [ഇവരൊക്കെ പി.എച്.ഡീയ്ക് അപേക്ഷിക്കുന്നത് അതിലൂടെ കിട്ടുന്ന സാമ്പത്തിക ലാഭം മാത്രം ഉന്നം വച്ചാണെന്ന് തോന്നുന്ന്]

കുട്ടികളെ എഞ്ചിനീയറിംഗ് പഠിപ്പിക്കാൻ പോകുമ്പോൾ അധ്യാപകരുടെ നിലവാരം കൂടെ നോക്കുക.. കോളേജിൽ എത്രപേർ സ്ഥിരം അധ്യാപകരാണു്.. അവരുടെ യോഗ്യത എന്ത് എന്നൊക്കെ തിരക്കുക..    പഠിപ്പിച്ച കുട്ടികൾക്ക് നൂറു ശതമാനം ജോലി ഉറപ്പു തരുന്ന സ്ഥാപനങ്ങളോട് എത്രശതമാനം ആൾക്കാർക്ക് അവർ പഠിച്ച മേഖലയിൽ ജോലി കിട്ടി എന്ന് തിരിച്ച് ചോദിക്കുക (സിവിൽ പഠിച്ചിറങ്ങിയ എനിക്കറിയാവുന്ന ഒരാളുടെ കുറേ ക്ലാസ്മേറ്റ്സ് ബാങ്ക് ജോലിയ്ക്ക് പോയീന്ന് അറിഞ്ഞ്)..  വെറുമൊരു അടിസ്ഥാന ബിരുദം മാത്രം മതിയാവുന്ന ജോലികളാണെങ്കിൽ ആ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്നതിലും നല്ലത് ഏതെങ്കിലും ആർട്സ് & സയൻസ് കോളേജിൽ ചേർന്ന് പഠിക്കുന്നതായിരിക്കും. ഒന്നുമില്ലേലും കുട്ടിയുടെ ഒരു വർഷവും അച്ഛനമ്മമാരുടെ കാശും കുറേ തലവേദനകളും ലാഭിക്കാം..
Add a comment...

Post has shared content
കാതിക്കുടത്തെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കുക : പരിഷത്ത്
 
കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കമ്പനിയിലേക്ക് അവിടത്തെ സാധാരണ ജനങ്ങള്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ക്രൂരമര്‍ദ്ദനത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും പ്രതിഷേധിക്കണമെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് അഭ്യര്‍ത്ഥിക്കുന്നു.
കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാതിക്കുടത്തെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പരിസരവാസികള്‍ ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുകയാണ്. ചാലക്കുടി പുഴയില്‍ നിന്നും വലിയ നിരക്കില്‍ വെള്ളം ശേഖരിച്ച് (ഒരു ദിവസം ശരാശരി 30 ലക്ഷം ലിറ്റര്‍) 100-130 ടണ്‍ എല്ല്, ഹൈഡ്രോക്ലോറിക് ആസിഡ് ചേര്‍ത്ത് ശുദ്ധീകരിച്ച് ഓസീന്‍ എന്നറിയപ്പെടുന്ന പ്രോട്ടീന്‍ നിര്‍മ്മാണമാണ് ഈ കമ്പനി ചെയ്തുകൊണ്ടിരിക്കുന്നത്. വേണ്ടത്ര പാരിസ്ഥിതിക മുന്‍കരുതലോ സുരക്ഷയോ ഉറപ്പാക്കാതെ  പ്രവര്‍ത്തിക്കുന്നത് മൂലം കമ്പനി പുറംതള്ളുന്ന ഖര, ദ്രാവക, വായു മാലിന്യങ്ങള്‍ പരിസരമാകെ മലിനമാക്കുകയും ആരോഗ്യകരമായ ജീവിതം അസാദ്ധ്യമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജനങ്ങള്‍ പൊറുതിമുട്ടി സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിനിടയില്‍ പല വികസനസമിതികളും മോണിറ്ററിംഗ് കമ്മിററികളും പ്രശ്‌നപരിഹാരത്തിനായി നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നെങ്കിലും ജനങ്ങള്‍ക്ക് ബോധ്യപെടുന്ന വിധത്തില്‍ അവ നടപ്പിലാക്കാന്‍ ഇതുവരെയും ആയിട്ടില്ല. ഇതുവരെ നടന്നിട്ടുള്ള എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത് പരിസര പ്രദേശത്തെ മണ്ണും ജലസ്രോതസ്സുകളും ഗുരുതരമായ തോതില്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്.
ജലശുദ്ധീകരണത്തിനും പുനരുപയോഗത്തിനും ലളിതമായ സാങ്കേതിക വിദ്യകള്‍ ഉണ്ടായിരിക്കെ വേണ്ടവിധം സമയബന്ധിതമായി അതൊന്നും ചെയ്യാതെ കമ്പനി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടേ കാണാന്‍ കഴിയൂ. ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അടുത്തകാലത്ത് മാലിന്യനിര്‍മാര്‍ജ്ജനത്തിനായി ബയോഗ്യാസ് പ്ലാന്റ്, ജലശുദ്ധീകരണ സംവിധാനം തുടങ്ങിയവ ആരംഭിച്ചിട്ടുണ്ടെങ്കിലും പഴയകാലത്ത് കമ്പനിക്കകത്ത് തന്നെ കൂട്ടിയിട്ടിരുന്ന ഖരമാലിന്യങ്ങള്‍ പരിസരപ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത് വലിയ പാരിസ്ഥിതിക-ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം ഒരിക്കലും സുതാര്യമായിരുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം. കമ്പനി പുഴയില്‍ നിന്ന് എടുക്കുന്ന വെള്ളത്തെകുറിച്ചും കമ്പനി പുറന്തള്ളുന്ന മലിനജലത്തെക്കുറിച്ചും രൂക്ഷമായ ഗന്ധം പുറത്തുവിടുന്നത് സംബന്ധിച്ചും കൃത്യവും സത്യസന്ധവുമായി പരിശോധിക്കാനുള്ള ഒരു സംവിധാനവും ഇല്ല. പരിസരവാസികളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെടുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അതുപോലെതന്നെ ക്യാന്‍സര്‍പോലുള്ള അസുഖങ്ങള്‍ കൂടുതലായി കണ്ടുവരുന്നു എന്ന ആശങ്ക പരിശോധിക്കാനും ഉത്തരം നല്‍കാനും ആവശ്യമായ പഠനങ്ങളും നടന്നിട്ടില്ല.
ഈ സാഹചര്യത്തില്‍ കമ്പനി ഉണ്ടാക്കിവച്ചിട്ടുള്ളതും ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതുമായ പരിസരമലിനീകരണം സംബന്ധിച്ച് ഹ്രസ്വകാലത്തെ ഒരു പഠനംകൊണ്ട് തീരുമാനത്തിലെത്താന്‍ കഴിയില്ല. അതിനാല്‍  കളക്ടറുടെ ഉത്തരവ് പ്രകാരം ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള വിദഗ്ധസമിതിക്ക് കൂടുതല്‍ അധികാരവും ആവശ്യമായ സൗകര്യങ്ങളും വേണ്ടത്ര സമയവും നല്‍കി സമഗ്രമായ പഠനം നടത്തുകയും ആ പഠനത്തിന്റെ റിപ്പോര്‍ട്ട് ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കമ്പനി തുടര്‍ന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്നും അതുവരെ കമ്പനിയുടെ പ്രവര്‍ത്തനം, തൊഴിലാളികള്‍ക്ക് പൂര്‍ണവേതനം നല്‍കികൊണ്ട് തന്നെ നിര്‍ത്തിവെക്കണമെന്നും കേരളശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ. എന്‍.കെ.ശശീധരന്‍ പിള്ള  
(പ്രസിഡന്റ് )                   
വി.വി.ശ്രീനിവാസന്‍
(ജനറല്‍ സെക്രട്ടറി)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌
Add a comment...

Post has shared content

Post has attachment
കഴിഞ്ഞ ദിവസം വഴിയരുകിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പാവം (നിശാ?) ശലഭം.  ആർക്കെങ്കിലും പേരറിയാമോ? +മനോജ് കെ  +Jithin Das  +Prime Jyothi 
Photo
Add a comment...

ഒരു ദെവസം രാവിലെയെഴുന്നേറ്റപ്പോ വെള്ളമില്ല.. രണ്ട് നില താഴെപ്പോയാ ഒരു പൈപ്പീന്ന് വെള്ളം കിട്ടും.  ഒള്ള ബക്കറ്റിൽ തുണി നനച്ച് വച്ച കാരണം വെള്ളം പിടിക്കാൻ ബക്കറ്റില്ല. അയൽ വാസീടെ കതകീപ്പോയി തുറക്കപ്പെടാനായി മുട്ടി... ലവിടെ ബക്കറ്റ് ഉണ്ട്.. പക്ഷേ ലവൻ അതീ യെന്തരോ കലക്ക വെള്ളം നെറച്ച് വച്ചിരിക്കുന്ന്. ആ വെള്ളം എന്തിനേലുമെടുത്തെട്ട് ബക്കറ്റ് തരാന്നു പറഞ്ഞ്.. പക്ഷേ അവിടെ ആ വെള്ളം എടുത്ത് ചെയ്യാൻ പറ്റിയ ജോലി തറതുടയ്ക്കൽ മാത്രമാണു.. അത് ചെയ്തു കഴീമ്പോ എനിക്ക് പോവേണ്ട സമയം കഴീം..  അത് കളഞ്ഞിട്ട് തരാൻ അവനു് തീരെ മനസ്സില്ല.. കുറച്ച് നേരം ആലോചിച്ച് ടോയ്ലറ്റിലെ ഫ്ലഷ് ടാങ്കീ വെള്ളം കുറവായിരിക്കും, അതീലൊഴിക്കാമെന്ന് തീരുമാനിച്ച്.. അതൊഴിച്ചിട്ട് അപ്പഴേ ബക്കറ്റ് തന്നു...

അവന്റെ നാട്ടീ  പുറത്ത്നിന്നു ജലവിതരണമോ, കുഴൽക്കിണറോ ഇല്ലാന്നും ടാങ്കറീന്ന് വേടിക്കുന്നതേ ഉള്ളൂന്നും പിന്നൊരു തവണ പറഞ്ഞ് തന്ന് :(

#ഹോസ്റ്റൽജീവിതം #വേനൽക്കാലചിന്തകൾ
Add a comment...

അടുത്തെങ്ങും നല്ല ഫുഡ് കിട്ടുന്ന കട കാണാഞ്ഞപ്പോ ഇത്തിരി ദെവസം അടുത്തുള്ള കോളേജ് പിള്ളേരുടെ മെസ്സീന്ന് കഴിക്കാമെന്ന് വച്ച്.. ഏതോ സ്വകാര്യവ്യക്തിയാണു് മെസ്സ് നടത്തൽ. ഉച്ചയ്ക്കും രാത്രീം മെനു ഒന്ന് തന്നെ.. രണ്ടോ മൂന്നോ ചപ്പാത്തീം ചോറും.. ചപ്പാത്തീടെ കറി മിക്കവാറും കടലക്കറിയാണു്..  പക്ഷേ എണ്ണ കോരിയൊഴിച്ചേക്കുന്നു.. അത് പോട്ടേന്ന് വയ്ക്കാം.. ചോറിന്റെ കൂടെ ഒഴിക്കാൻ രണ്ട് തരം ദ്രാവകങ്ങൾ..  ഏറ്റവും ശ്രദ്ധേയമായ സംഗതി എന്നു പറഞ്ഞാൽ പച്ചക്കറി  കഷണങ്ങൾ ഒന്നിലുമില്ല..വെജ് മെസ്സ് ആണു്
 സൈഡായിട്ട് കൂട്ടാൻ ഒരു തോരനോ അങ്ങനെ ഒന്നും കാണാനില്ല..  ചോറിൽ എന്തൊക്കെയോ മായം ഇടുന്നുണ്ട്.. രണ്ട് തവി ചോറിൽ കൂടുതൽ കഴിക്കാൻ പറ്റുന്നില്ല :(   നമ്മൾ കോളേജിലായിരുന്നപ്പോ മെസ്സീന്ന് കഴിച്ചതിന്റെ ഏഴയലത്തെത്തുന്നില്ല..


ഞെട്ടൽ പൂർത്തിയായത് ഇന്നലെയാരുന്ന്..  ഞാൻ ദാൽ കറിയാണെന്ന് വിചാരിച്ച് ഇതുവരെ ചോറിൽ ഒഴിച്ചോണ്ടിരുന്നത് സത്യത്തിൽ സാമ്പാറാണത്രേ..  അതുപോലെ തക്കാളിസാമ്പാർ ആണെന്ന് വിചാരിച്ചിരുന്നത് രസമാണെന്ന് !!!
Add a comment...

Post has shared content
Hats off to the Team :))   Listen to the new songs !!!
ഈണത്തിന്റെ ഓണപ്പാട്ടുകൾ ഇതാ. വേഗം വന്നു ഡൌൺലോഡിക്കോളൂ...
Add a comment...

Post has attachment
http://news.keralakaumudi.com/news.php?nid=0f38ed608aa2a3b775698be035038b90

കേരളത്തിലെ കോളേജുകളിൽ ഫീസ് കൂടുതൽ,  നിലവാരം പോര, പിള്ളേർ അയൽ സംസ്ഥാനങ്ങളിൽ പോണു.. ഫലം കേരളത്തിലെ കോളേജുകളിൽ ഒരുപാട് സീറ്റുകൾ (കൂടുതലും മാനേജ്മെന്റ് ക്വാട്ട) ഒഴിഞ്ഞു കിടക്കുന്നു എന്നൊക്കെയാണു വാർത്ത..  

ഈയടുത്ത് ഒരു മലയാളി പയ്യനെ പരിചയപ്പെട്ടു.   അവൻ ജർമ്മനിയിൽ ബി.ടെക്ക് പഠിക്കുന്നു.  ആദ്യത്തെ ട്രിപ്പിനുള്ള ചെലവു (വിസ, വിമാനയാത്ര, വരാനുള്ള ഷോപ്പിംഗ് തുടങ്ങിയ അനുബന്ധ ചെലവുകൾ) ഒക്കെ കണ്ടെത്തിക്കഴിഞ്ഞാൽ (അതു മിക്കവാറും നാട്ടിൽ ഒരു സ്വകാര്യ എൻജിനീയറിംഗ് കോളേജിൽ അഡ്മിഷനു കൊടുക്കുന്നതിനേക്കാൾ കുറവായിരിക്കും) ചെലവൊരു വലിയ പ്രശ്നമില്ലത്രേ..  ഇവിടെ വന്നാൽ മാസ വാടക 150 -200 യൂറോ.. ഏകദേശം അത്രയും കൂടി ഭക്ഷണത്തിനും മറ്റും ഒക്കെയായി ചെലവാകുന്നു...  അതായത് ഒരു 400 യൂറോയിൽ (27,000) ഒരു മാസം ചെലവു കഴിയും.. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്താണെന്നു വച്ചാൽ ആ ചെലവിൽ നല്ലൊരു ശതമാനം അവൻ ഒഴിവുസമയം ജോലി ചെയ്തുണ്ടാക്കുന്നതാണു എന്നതായിരുന്നു (അതിനു പക്ഷേ നന്നായി ജർമ്മൻ അറിയണം..).  സെമെസ്റ്റെർ ഫീസ് ഇരുന്നൂറു് യൂറോയിൽ താഴെ .. അവന്റെ ചേട്ടനും ജർമ്മനിയിൽ തന്നെ പഠിക്കുന്നു.. നിലവാരമുള്ള വിദ്യാഭ്യാസം, ഇന്റർനാഷണൽ ലൈഫ്, സ്വന്തമായി കാശുണ്ടാക്കി പഠിക്കുന്ന സുഖം, എല്ലാം കൊണ്ടും നാട്ടിൽ പഠിക്കുന്നതിനേക്കാളും  ഭേദം അതു തന്നെ എന്നാണു് അവൻ പറഞ്ഞത്.
Add a comment...

Post has shared content
ഒരോ സംഗീതപ്രേമിക്കും വ്യക്തിപരമായി കണക്കാക്കാവുന്ന നഷ്ടമാണ് ജോൺസൻ മാസ്റ്റർ. ഒരു പിടി ജോൺസൻ ഗാനങ്ങൾ പാടിക്കൊണ്ട് സ്മരണാഞ്ജലി.
Add a comment...

Post has attachment
ഗുണപാഠം: കോഡ് എഴുതാൻ അറിയാവുന്നവരെ കൊണ്ട് എഴുതിക്കണം :)
Photo
Add a comment...
Wait while more posts are being loaded