1984 ഇല്‍ സിഖു കൂട്ടക്കൊലയെ ആര്‍.എസ്സ്.എസ്സ് സപ്പോര്‍ട്ട് ചെയ്തെന്നൊരു വങ്കത്തരം കെടി കുഞ്ഞിക്കണ്ണന്‍ ഡൂള്‍ ന്യൂസില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് കണ്ടു .. കെളുവേട്ടന്‍ പഠന കേന്ദ്രത്തില്‍ ചരിത്രം പഠിക്കാന്‍ വേണ്ട സൌകര്യങ്ങളില്ലെങ്കില്‍ പബ്ലിക്ക് ലൈബ്രററി ഉപയോഗിച്ചു കൂടേ കുഞ്ഞിക്കണ്ണേട്ടാ ... :))

“ഇന്ദിരാ ഗാന്ധിയുടെ വധത്തിനു മുന്‍പും പിന്‍പും ഹിന്ദു സിഖ് ഐക്യം കാത്തു സൂക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രയത്നിച്ചത് ആര്‍.എസ്സ്.എസ്സാണ് .. 1984 ഇല്‍ കോണ്‍ഗ്രസ്സ് കലാപകാരികള്‍ മൂവായിരത്തോളം സിഖുകാരെ കൂട്ടക്കൊല ചെയ്തു . നിരാലംബരായ സിഖുകാരെ രക്ഷിച്ചതിന്റെ ക്രെഡിറ്റ് ആര്‍.എസ്സ്.എസ്സിനും ബിജെപിക്കും നല്‍കാന്‍ എനിക്ക് യാതൊരു മടിയുമില്ല . അടല്‍ ബിഹാരി വാജ് പേയി പോലും നേരിട്ട് പങ്കെടുത്ത് സിഖ് ടാക്സി ഡ്രൈവര്‍മാരെ രക്ഷിച്ചിട്ടുണ്ട് “

എന്നു സംഘത്തിന്റെ വിമര്‍ശകനായ ഖുശ്വന്ത് സിംഗിനു പോലും പറയേണ്ടി വന്നത് വെറുതെയല്ല .. ഖാലിസ്ഥാന്‍ വാദത്തിനെ എതിര്‍ത്ത് സിഖുകാര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്ന ബോധം ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിച്ചതിന്റെ ഫലമായാണ് സംഘ ശാഖകള്‍ ആക്രമിച്ച് 30 ലധികം സ്വയം സേവകരെയും കാര്യകര്‍ത്താക്കളേയും ഖാലിസ്ഥാന്‍ വാദികള്‍ കൊന്നത് . 1988 ജൂണ്‍ 25 നു  മോഗയില്‍ 26 ഓളം സ്വയം സേവകര്‍ വെടിയേറ്റു വീണു .1990 നവംബര്‍ 17 ന് ദാബാവാലിയില്‍ 11 പേരെ ശാഖ ആക്രമിച്ചു വെടിവച്ചു കൊന്നു

1986 മാര്‍ച്ച് 28 നു ലുധിയാനയിലെ പ്രഭാത ശാഖ ആക്രമിച്ച ഭീകരരെ പ്രതിരോധിച്ച സ്വയം സേവകര്‍ക്ക് ജീവന്‍ നഷ്ടമായി .എങ്കിലും ഭീകരവാദികളേ ചെറുക്കാന്‍ കാണിച്ച ധൈര്യത്തിനു പഞ്ചാബ് സര്‍ക്കാര്‍ ഹരീഷ് കത്യാല്‍ എന്ന സ്വയം സേവകനു മരണാനന്തര ബഹുമതി നല്‍കി . .ഭാരതത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന ശത്രു രാജ്യങ്ങളുടെ കളിപ്പാവകളായി നില്‍ക്കുന്ന മറ്റുപലരേയും പോലെ ഖാലിസ്ഥാനികളും  ഇന്നേറ്റവും എതിര്‍ക്കുന്നതും ശത്രുവായിക്കാണുന്നതും  ആര്‍.എസ്സ്.എസ്സ്നെയാണ് .

1986 മേയ് 6 നു ന്യൂഡല്‍ഹിയിലെ ചെംസ്ഫോര്‍ഡ് ക്ലബ്ബില്‍ സംഘം സംഘടിപ്പിച്ച പഞ്ചാബ് ഏകതാ സമ്മേളനത്തെ “ പഞ്ചാബില്‍ ഇന്നു നടന്നു കൊണ്ടിരിക്കുന്ന ദുരന്തത്തുരങ്കത്തിന്റെ അങേയറ്റത്തു കാണുന്ന പ്രത്യാശാ കിരണമായി “ ആണ് സിഖ് എഴുത്തുകാരും ബുദ്ധിജീവികളും വിശേഷിപ്പിച്ചത് .തുടര്‍ന്ന് അമൃതസറില്‍ നടന്ന ഏകതാ സമ്മേളനവും  , 1987 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 9 വരെ നടന്ന സദ്ഭാവനാ യാത്രയും സൌഹൃദത്തിന്റെ വിളക്കുകള്‍ തെളിയിക്കുക തന്നെ ചെയ്തു .പഞ്ചാബിലെ 42 സ്ഥലങ്ങള്‍ സന്ദര്‍ശിച്ച യാത്രയെ അമൃതസറില്‍ സ്വീകരിച്ചത് ഗുരുദ്വാരാ പ്രബന്ധക് സമിതി നേതാക്കളായിരുന്നു .ഭീകര ഭീഷണിയേയും വിഘടനവാദ തന്ത്രങ്ങളെയും പഞ്ചാബ് എതിര്‍ത്തു തോല്‍പ്പിച്ചത് ഇങ്ങനെയൊക്കെ കൂടിയാണ് . 

വാല്‍ക്കഷണം : ആര്‍.എസ്സ്.എസ്സ് നെ അല്‍ഖൊയ്ദന്‍ കൌണ്ടര്‍പാര്‍ട്ടുകള്‍ ശത്രുക്കളായി കാണുന്നതില്‍ അഭിമാനമേയുള്ളൂ . ശത്രുക്കളായി കാണാതിരിക്കുന്നതാണ് അപമാനകരമായിട്ടുള്ളത് .. :))
Shared publiclyView activity