Profile cover photo
Profile photo
Shijan Kaakkara
6,269 followers
6,269 followers
About
Shijan Kaakkara's posts

നിസാര കാരണങ്ങളുടെ പേരിൽ പ്രഖ്യാപിക്കുന്ന പ്രാദേശിക ഹർത്താലുകൾ ഉപേക്ഷിക്കാൻ യു.ഡി.എഫ്. തീരുമാനം എന്ന് കാണുന്നു... വാർത്ത സത്യവും നടപ്പിലാക്കാൻ യു.ഡി.എഫ്. ആർജവം കാണിക്കുകയുമാണെങ്കിൽ, ചുരുങ്ങിയ പക്ഷം നിരവധി പ്രാദേശിക ഹർത്താലെങ്കിലും ഇല്ലാതാകും... തൽക്കാലം "പ്രാദേശിക അഭിനന്ദനങ്ങൾ"...

ഹർത്താൽ വിരുദ്ധ മനോഭാവം ശക്തിപ്പെടുന്നത് രാഷ്ട്രീയപാർട്ടികൾ തിരിച്ചറിയുന്നുണ്ട് എന്ന് മനസിലാക്കുന്നു... ഹർത്താൽ ഗുണ്ടായിസം പൂർണ്ണമായും നിർത്തുന്ന രാഷ്ട്രീയപാർട്ടികൾ നമ്മുടെ നാട്ടിലും ഉണ്ടാകുമായിരിക്കും...

വാൽകക്ഷ്ണം... ഹർത്താൽ പ്രഖ്യാപിക്കാൻ മുട്ടിയിട്ട്, പ്രാദേശികമായ നിസാര കാര്യത്തിന് സംസ്ഥാാന ഹർത്താൽ പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടാകരുത്...

നാളത്തെ ഹർത്താലും ഹർത്താൽ പ്രേമികൾക്ക് സമർപ്പിക്കുന്നു... ഇതാണ് രാഷ്ട്രീയമായി അവസാനം ഉപയോഗിക്കുന്ന സമരമാർഗ്ഗം...
ഹർത്താൽ ഗുണ്ടകളെ പ്രോൽസാഹിപ്പിക്കുന്ന എല്ലാ ഹർത്താൽ പ്രേമികളും നാളത്തെ ഹർത്താലിനേയും വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

ഹർത്താലെന്റെ ജന്മവകാശം...

ആരോപണം എന്തുമാകട്ടെ... അതല്ലെങ്കിൽ പോലിസ് അറസ്റ്റ് ചെയ്തതുമാകാം... അത്തരം സന്ദർഭങ്ങളിൽ ജനപ്രതിനിധികൾ രാജി വെയ്ക്കുക എന്ന ആവശ്യം ഉയരാറുണ്ട്... സർക്കാരോ പാർട്ടിയോ നൽകുന്ന, അതല്ലെങ്കിൽ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ, തിരിച്ച് നൽകാവുന്ന സ്ഥാനങ്ങൾ രാജി വെയ്ക്കുന്നതുപോലെ അങ്ങനെ തിരിച്ച് നൽകാനാകാത്തെ സ്ഥാനങ്ങൾ രാജി വെയ്ക്കേണ്ടതുണ്ടോ... ഉദാഹരണം... മന്ത്രിസ്ഥാനം രാജി വെയ്ക്കുന്നതുപോലെ എം.എൽ.എ. സ്ഥാനം രാജി വെയ്ക്കേണ്ടതുണ്ടോ...

സംഘടനകൾക്ക്... അതിപ്പോൾ പള്ളിക്കായാലും, പാർട്ടിക്കായാലും ചാരിറ്റി സംഘടനയ്ക്കായാലും സംഭാവന അവരുടെ അക്കൗണ്ട് വഴി മാത്രം നൽകാൻ ശ്രമിക്കണം... സംഘടനകൾ അക്കൗണ്ട് നമ്പർ തരാൻ മറന്നാലും, അക്കൗണ്ട് നമ്പർ ചോദിച്ച് വാങ്ങി, പണം അക്കൗണ്ടിലേക്ക് ഇടുന്ന ശീലം നമുക്കുണ്ടാകണം...

രസീത് നൽകി പണം വാങ്ങുന്ന നാട്ടുനടപ്പൊക്കെയുണ്ട്... എന്നാലും അക്കൗണ്ട് വഴിയുള്ള പണമിടപാടിനോളം വരില്ലല്ലോ... ഡ്യുപ്ലിക്കേറ്റ് രസീതൊക്കെ സ്ഥിരം തട്ടിപ്പാണല്ലോ...

വരവും ചിലവും അക്കൗണ്ട് വഴിയാകട്ടെ... ഈ ഒരു നയം 100% നമുക്ക് പരിപാലിക്കാൻ ആവില്ലെങ്കിലും അത് പിന്തുടരുന്ന സംഘടനകളാണ് സുതാര്യമായ പണമിടപാട് നടത്തുവാൻ ശ്രമിക്കുന്നതെന്നെങ്കിലും നമുക്ക് ഉറപ്പിക്കാം... വന്ന പണം എങ്ങനെ ചിലവഴിച്ചുവെന്നെങ്കിലും അന്വേഷിക്കാനുള്ള സാധ്യതയുണ്ട്... കണക്കുകളിൽ പണമേ വന്നില്ലായെന്നാണെങ്കിൽ, എങ്ങനെ ചിലവാക്കി എന്നതും കാണേണ്ടല്ലോ...

അപ്പോൾ പറഞ്ഞതുപോലെ... ഞാൻ സംഭാവന വാങ്ങുന്നത് ബാങ്ക് അക്കൗണ്ട് വഴിയാക്കി... സുതാര്യത വിട്ടൊരു കളിയില്ല...Post has shared content
സ്വ ന്തം പാർട്ടി ഭരിക്കുമ്പോൾ എല്ലാവരും ഇങ്ങനെയൊക്കെയാണ്... പക്ഷേ സ്വന്തം പാർട്ടിയല്ലെങ്കിൽ ആത്മരോഷം കത്തിപടരുകയും സ്വന്തം പാർട്ടിയാണെങ്കിൽ, ഒരു മുരളൽ പോലും ഇല്ലാതെയിരിക്കുന്നതും, ഒരു പക്ഷേ, അതിന്റെ കുത്തകവകാശം സഖാക്കൾക്കാണെന്നത് പറയാതിരിക്കാനാകില്ല...

ചെന്നിത്തലയുടെ പോലീസ് അതിഭീകരമായി പീഡിപ്പിച്ച് ഒരു പത്തൊൻപതുകാരനെ തൂക്കികൊന്നിരിക്കുന്ന്..ഉമ്മഞ്ചാണ്ടി രാജി വച്ചാർന്നാ..? പോട്ടെ ഉമ്മഞ്ചാണ്ടി സംഭവം അറിഞോ ? വല്ലതും മിണ്ടിയോ ? അന്തം കമ്മികൾ ചെന്നിത്തലയുടെ പോലീസിനെതിരെ വല്ല പോസ്റ്റും ഇട്ടാർന്നാ ? ലിങ്ക് പ്ലീസ്...

Post has attachment
തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത് കൊരട്ടിയിലാണ് ഈ പള്ളി... കൊരട്ടി മുത്തിയുടെ പള്ളി... പെരുന്നാളിന് മരണകിണർ ഉണ്ടാകും... ആ ഒരു അത്ഭുതം മാത്രമെ ഞാൻ കണ്ടിട്ടുള്ളൂ...
സെന്റ് മേരീസ് ഫൊറോന പള്ളി, കൊരട്ടി
https://ml.wikipedia.org/wiki/Korattymuthy
Photo

പീഡനമാണോ വഞ്ചനയാണോ... വഞ്ചിച്ച് പീഡിപ്പിച്ചതാണോ... എന്ത് കുന്തമാണെന്നൊക്കെ തെളിഞ്ഞ് വരുന്നേയുള്ളൂ... ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ കാര്യങ്ങൾ സുതാര്യമായി മുന്നോട്ട് പോകാനുള്ള ബാധ്യത എം.എൽ.എ.യ്ക്കുണ്ടായിരുന്നു... അതിവിടെ കാണുന്നില്ല... അന്വേഷണം നടക്കട്ടെ... അതുവരെ ഞാൻ ഇരയ്ക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു...

കോടതി വിധി വന്നിട്ടേ, ഇര്യ്ക്കൊപ്പം നിൽക്കണോ എന്ന് തീരുമാനിക്കു എന്ന നിലപാട് എടുക്കാനാകില്ലല്ലോ... 

ഇവിടെയുള്ള ഏത് രാഷ്ട്രീയ പാർട്ടിക്കും... ഏത് രാഷ്ട്രീയ നേതാവിനും ചെയ്യാമായിരുന്ന വലിയൊരു മുന്നേറ്റമാണ് ജാസ്മിൻ ഷാ നടത്തിയത്... ആരും അറിയാതിരുന്ന ഒരു നേഴ്സിന്റെ പിന്നിൽ ഗതികേടിന്റെ മൂർദ്ധന്യത്തിലായിരുന്നു നേഴ്സുമാർ... ഒരു കച്ചിതുരുമ്പിൽ പിടിച്ച് രക്ഷപ്പെടാൻ നോക്കിയിരുന്ന സമൂഹത്തിന്റെ മുന്നിൽ ജാസ്മിൻ ഷാ ഉടലെടുക്കുകയായിരുന്നു... കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കഴിവുകുറവിന്റെ പര്യായമാണ് ജാസ്മിൻ ഷായുടെ യു.എൻ.എ...

ജാസ്മിൻ ഷാ... കേരളീയ സമൂഹത്തെ ശരിക്കും ഞെട്ടിച്ചില്ലേ... അസംഘടിതരായ നേഴ്സിംഗ് സമൂഹത്തെ അവകാശങ്ങൾക്കായി അണിനിരത്തിയില്ലേ... ഈ അടുത്ത കാലത്ത് സ്ത്രീസമൂഹം ഇതുപോലെ അണിനിരന്ന ഏതെങ്കിലും സമരം കേരളത്തിലുണ്ടായിട്ടുണ്ടോ... അടിച്ചുതകർക്കുന്ന സമരങ്ങൾ ഇല്ലാതെ തന്നെ നേഴ്സിംഗ് സമൂഹത്തിന്റെ സമരം മുന്നോട്ട് പോകുന്നതും അഭിനന്ദനാർഹമാണ്...

ഇനിയും ജസ്മിൻ ഷാ മാർ ഉയർന്നുവരണം... അതിൽ പ്രധാനം അൺ എയിഡഡ് സ്കൂളുകളും സെയിൽ ഗേൾസ് രംഗവുമാണ്... ന്യായമായ അവകാശങ്ങൾ അനുവദിച്ച് കിട്ടുന്നില്ലെങ്കിൽ, അതൊക്കെ പിടിച്ച് വാങ്ങണം... സ്ത്രീകൾക്ക് മേധാവിത്വമുള്ള ജോലികളിലൊക്കെ കുറഞ്ഞ കൂലിയും അടിച്ചമർത്തലുകൾ കൂടുതലാണ്... പരിഹാരം ഉണ്ടായേ പറ്റു...

കൊള്ളാട്ടോ... നേഴ്സുമാരുടെ സമരം വിജയിക്കുന്നു... അഭിനന്ദനങ്ങൾ പോരാടിയവർക്കും പോരാട്ടം കണ്ടിട്ടാണെങ്കിലും അർഹമായ ശമ്പളവർദ്ധനവിന് തയ്യാറായ മാനേജുമെന്റിനും...

ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയുടെ ഫേസ്‌ബുക്ക് ഐഡിയിൽ കണ്ടതാണ്...

"Our salary for nurses from First August onwards :-
Bsc= basic 21000+nursing allowance 1200+DA (15% of basic)3150=total 25350
GNM =basic 20000+nursing allowance 1200+DA(15%basic) 3000 =total 24200

Fr. Varghese Pathadan
Director"

വിന്റോസ് 7 ആണ് ഉപയോഗിക്കുന്നത്.. കി മാജിക് വര്‍ക്ക് ചെയ്യുന്നില്ല... ശരിയായ ലിങ്ക് തന്ന സഹായിക്കൂ... അതുപോലെ പ്ലസ് ചിലപ്പോഴെ തുറന്ന്‍ കിട്ടുന്നത്... ഈ രണ്ട് പ്രശനവും ശരിയായാല്‍ അതിന്റെ ഗുണം നിങ്ങള്‍ക്ക്... എത്ര കമന്റുകള്‍ കിട്ടുമെന്ന് ആലോചിച്ച് നോക്കിയേ...
Wait while more posts are being loaded