(രണ്ടാഴ്ച പഴക്കമുള്ള അറിയിപ്പ്)

നാലു വർഷത്തിനു ശേഷം അഞ്ജലി പഴയലിപി പുതുക്കിയ വേർഷൻ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില മാറ്റങ്ങൾ:

*   പുതിയ ഇൻഡിൿ ഓപ്പൺടൈപ്പ് സ്പെസിഫികേഷൻ (v2: mlm2) പിന്തുണ. ഹാർഫ്ബസ് (ലിനക്സ്), യുണിസ്ക്രൈബ്(വിൻഡോസ്) തുടങ്ങിയ എല്ലാ പുതിയ ഷേപിങ് എൻജിനുകളിലും എല്ലാ പിഴവുകളും പരിഹരിച്ചിരിക്കുന്നു.

*   ബിന്ദു രേഫം (ൎ) എല്ലാ ഗ്ലിഫുകളിലും ശരിയായി പൊസിഷൻ ചെയ്തിരിക്കുന്നു. ഉദാ: ൎക, ൎത്ത. ആയിരത്തിലധികം ഗ്ലിഫുകളിൽ ഇതു ചേർക്കാൻ രണ്ടാഴ്ചയോളമെടുത്തു.

*   അഞ്ജലിയുടെ ലൈസൻസിനെക്കുറിച്ച് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു, പുതിയ പതിപ്പ് മുഴുവനായി Open Font License (OFL) 1.1 അനുസരിച്ച് മാറ്റിയിരിക്കുന്നു. കെവിനും +Kevin Siji  ഹിരണിനും +Hiran Venugopalan  നന്ദി.

*   യുണികോഡ് 5.1 അനുസൃതമായ അക്ഷരങ്ങൾ - ആണവ ചില്ലുകൾ, മാനക സംഖ്യകൾ (൳), തീയതിയെക്കുറിക്കുന്ന ചിഹ്നം (൹) മുതലായവ. യുണികോഡ് 6.0 എൻകോഡ് ചെയ്ത പുതിയ ചില ചിഹ്നങ്ങൾ (ഉദാ: ഺ) ചേർക്കാനുണ്ട്; അഞ്ജലിയുടെ ശൈലിക്കനുസരിച്ച് ഗ്ലിഫുകൾ വരക്കാൻ കഴിയുന്നവർ മുന്നോട്ടു വരൂ‌.

*   പിഴവുകൾ/ബഗ്ഗുകൾ ശരിയാക്കുകയും പുതിയ ഫീച്ചറുകൾ ചേർക്കുകയും ചെയ്തതിന് കാവ്യയ്ക്ക് +Kavya Manohar നന്ദി.

പുതിയ പതിപ്പ് ഇവിടെ നിന്ന് അട്ടിമറിച്ച് ഇൻസ്റ്റാൾ ചെയ്യൂ: http://download.savannah.gnu.org/releases/smc/fonts/malayalam-fonts-6.0/AnjaliOldLipi/AnjaliOldLipi.ttf
Photo
Shared publiclyView activity