Shared publicly  - 
 
SMC പരിപാലിക്കുന്ന മലയാളം ഫോണ്ടുകളുടെ അഞ്ചാം പതിപ്പ് ഇപ്പോൾ ലഭ്യമാണ്. ഉൾപ്പെട്ട ഫോണ്ടുകൾ - മീര, രചന, അഞ്ജലി, ദ്യുതി, കല്യാണി, രഘുമലയാളം, സുറുമ.

പ്രധാന മാറ്റങ്ങൾ:
o വളരെക്കാലമായി ആവശ്യപ്പെട്ടിരുന്ന യുണികോഡ് >5.1 പിന്തുണ (അറ്റോമിൿ ചില്ല്, രേഫം, രൂപ മുതലായവ). അറ്റോമിൿ ചില്ലിനെതിരായ SMCയുടെ സാങ്കേതിക വിമർശനങ്ങൾ ചിരപ്രസക്തിയോടു കൂടെ മാറ്റമില്ലാതെ തന്നെ നിൽക്കുന്നുവെങ്കിലും ഫോണ്ടുകളിൽ യുണികോഡ് 5.1 പിന്തുണ ചേർക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. (ഏവൂരാന് ഇനി ആ ഫോർക്ക് താഴെയിടാം ;-))
o മീരയുടെ വലിപ്പവ്യത്യാസം പരിഹരിച്ചിരുക്കുന്നു.
o റിസർവ്ഡ് കോഡ്പോയിന്റുകൾ ® എന്നതിനു പകരം ഹെക്സ് കോഡ്പോയിന്റുകൾ തന്നെ കാണിച്ചിരിക്കുന്നു.

ഫെഡോറയ്ക്കായി ഞാന്‍ RPM ഇവിടെ ഉണ്ടാക്കിവെച്ചിട്ടുണ്ട്:‌ http://rajeeshknambiar.fedorapeople.org/smc-fonts-5.0.1/

ദയവായി ടെസ്റ്റ് ചെയ്യൂ, പിഴവുകൾ റിപ്പോർട്ടു ചെയ്യൂ. എത്ര കൂടുതൽ പേർ ടെസ്റ്റ് ചെയ്യുന്നുവോ അത്രയും സന്തോഷം. അടുത്തു തന്നെ റിലീസ് ചെയ്യാന്‍ പോകുന്ന ഫെഡോറ 17ൽ ഈ പുതിയപതിപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായിരിക്കും.

ഇപ്പഴും വിന്‍ഡോസ് ഉപയോഗിക്കുന്ന ശിലായുഗക്കാരുണ്ടെങ്കിൽ ഇതാ സിപ്പ് ഫയൽ ഇവിടന്ന് http://mirror.veriportal.com/savannah/smc/fonts/malayalam-fonts-5.0.zip അട്ടിമറിച്ച് അൺസിപ്പ് ചെയ്ത് "Control Panel -> Fonts"-ൽ കൊണ്ടുപോയി ചുമടിറക്കൂ.

ഈ പുതിയ പതിപ്പ് തയ്യാറാക്കുവാന്‍ ഏറ്റവും മിനക്കെട്ടത് സന്തോഷ് ആണ്; നന്ദിനികൾ (ബഗ് റിപ്പോർട്ടുകളും) +Santhosh Thottingal ന് പൊയ്ക്കോട്ടെ.
Name Last modified Size Parent Directory - smc-anjalioldlipi-fonts-5.0-1.fc16.noarch.rpm 09-Mar-2012 05:26 92K smc-dyuthi-fonts-5.0-1.fc16.noarch.rpm 09-Mar-2012 05:26 89K smc-fonts-common-5.0-1.fc16....
3
4
Santhosh Thottingal's profile photosreejith vs's profile photoവെള്ളെ ഴുത്ത്'s profile photoUmesh P Narendran's profile photo
 
+സുധി .. പ്രശ്നമുള്ള സ്ക്രീന്‍ഷോട്ട് അയച്ചു തരാമോ?
Translate
Add a comment...