Profile cover photo
Profile photo
Anoop Kilimanoor
2,610 followers
2,610 followers
About
Anoop's posts

Post has attachment
വിശ്വരൂപം നിരോധിച്ച നടപടി ഫാസിസമല്ലാതെ മറ്റൊന്നുമല്ല. വിലക്കിനെ വിലക്കേണ്ട കാലം എന്നേ കഴിഞ്ഞിരിക്കുന്നു....
Photo

Post has attachment
If a player scores 25 goals out of 50 matches he played, he is usually considered as a very good striker. Consider this, Messi has scored an astounding 91 goals in 69 games he played in 2012. Still wonder why is the World Player of the year for the 4th consecutive time? ;)


Read this also.. 'In Numbers: Messi has scored more goals in 2012 than the entire AC Milan squad' (http://www.goal.com/en/news/1717/editorial/2012/11/21/3543549/in-numbers-messi-has-scored-more-goals-in-2012-than-the)

Viva Messi...
Photo

Post has attachment
പിന്നല്ല!
Photo

Post has shared content
താങ്കളുടെ റേഷന്‍ മേല്‍ തീയതിക്കുള്ളത് എനിക്ക് വാങ്ങിതരുവാനപേക്ഷ.

താങ്കളുടെ റേഷന്‍ മേല്‍ തീയതിക്കുള്ളത് എനിക്ക് വാങ്ങിതരുവാനപേക്ഷ. 

എന്ന്,
എ. ഉണ്ണിമ്മോയി.
A. Unnimoyi.
Photo

in the very first ODI series after Sachin retired 'Indian Team' is facing yet another humiliation, 154 for 8. In the mean time, Sachin is batting 77 not out, this time for Mumbai in Renji!

Post has attachment
അങ്ങനെ പാകിസ്ഥാനോടുള്ള പരമ്പരയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീരോചിതമായി തോറ്റു. വിദേശത്ത് തുടര്‍ച്ചയായി എട്ടു ടെസ്റ്റ്‌ മത്സരങ്ങള്‍ തോറ്റ് ധോനിയുടെ ടീം പുതിയ 'ചരിത്രം' സൃഷ്ടിച്ചപ്പോഴും ഏകദിന-T20 മത്സരങ്ങളിലെയും നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളിലെയും വിജയങ്ങളാണ് ധോനിയുടെ ക്യാപ്ടന്‍സി റെക്കോഡിനെ തീര്‍ത്തും പരിതാപകരം ആക്കാതെ നിര്‍ത്തിയിരുന്നത്. എന്നാല്‍ ആ വിദ്യയും ഇന്ത്യന്‍ ടീമിന് അന്യമായി മാറിക്കഴിഞ്ഞു. ഐ.പി.എല്‍ എന്ന കോടികളുടെ ബിസിനസ് താല്പര്യങ്ങള്‍ മാന്യന്മാരുടെ കളിയെ എങ്ങനെയാണ് അങ്ങനെ അല്ലാതാക്കിത്തീര്‍ത്തത് എന്നത് ഏറെ പഠിക്കേണ്ട ഒരു സംഗതിയാണ്. ഇന്ത്യന്‍ സെലക്ടര്‍മാരുടെ തുടര്‍ച്ചയായി പരാജയപ്പെടുന്ന ക്യാപ്റ്റനെ മാറ്റി പുതിയൊരാളെ നിയമിക്കാനുള്ള തീരുമാനത്തെ, ആ ക്യാപ്ടന്‍ തന്റെ സ്വന്തം ഐ.പി.എല്‍ ടീമിന്റെ താരം ആയതുകൊണ്ട് മാത്രം, അട്ടിമറിച്ച ബി.സി.സി.ഐ പ്രസിഡണ്ടിനു മുതല്‍ ഐ.പി.എല്ലിലെ കാര്യമായി മേലനങ്ങാതെ നേടുന്ന കോടികള്‍ കണ്ണ് മഞ്ഞളിപ്പിച്ച ഏറ്റവും ജൂനിയര്‍ താരങ്ങള്‍ക്കുവരെ ഈ ദുരന്തത്തില്‍ പങ്കുണ്ട്.

Post has attachment
റസൂല്‍ പൂക്കുട്ടി അടക്കം അഞ്ചു മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും മലയാളിയായ കമല്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത ഹിന്ദി ചിത്രമാണ് I.D.  IFFK 2012-ലെ മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്ന ചിത്രങ്ങളില്‍ നിലവാരം അവകാശപ്പെടാവുന്ന അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണിത്.  നവ-ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ കാലത്ത് മുംബൈ പോലുള്ള ഒരു മഹാനഗരത്തിലെ തൊഴിലാളികളുടെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. നോര്‍ത്ത്-ഈസ്റ്റില്‍ നിന്ന് മുംബൈയില്‍ എത്തി അവിടെ ജോലി നോക്കുന്ന ചാരുവിന്റെ ഫ്ലാറ്റിലേയ്ക്ക് ഒരു പെയ്ന്റര്‍ എത്തുന്നു. പെയ്ന്റ് ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീഴുന്ന പെയ്ന്റര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുന്നു. തുടര്‍ന്ന് ആ പെയ്ന്ററുടെ വിലാസം അന്വേഷിച്ചു ചാരു പോകുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം.
http://anoopesar.blogspot.in/2013/01/id-2012.html

Post has attachment
നിരപരാധികളെ ബോംബ് ചെയ്താല്‍ നിങ്ങള്‍ അല്‍ക്വയ്ദ മിലിറ്റന്റ് ആണോ അതോ ലോകം നിങ്ങളെ യുഎസ് പ്രസിഡന്റെന്നാണോ വിളിക്കുന്നതു് എന്നൊന്നും നോക്കില്ല, ഞാന്‍ നിങ്ങളെ തീവ്രവാദി എന്നുതന്നെ വിളിക്കും. 

മാപ്പിളലഹളയുടെ ബോംബ് !

via +Sebin Jacob 

Post has attachment
‎"സ്വന്തം പെണ്മക്കള്‍ മലയാളം ഇംഗ്ലീഷില്‍ കൊഞ്ചുന്നതിന് പ്രത്യേകം പരിശീലനം നല്‍കുന്ന സ്കൂളുകളില്‍ കൊണ്ടാക്കിയിട്ട് രഞ്ജിനി അങ്ങനെയാണ് ഇങ്ങനെയാണു എന്നൊക്കെ പറയുന്നത് ഒന്നാന്തരം ഇരട്ടത്താപ്പല്ലേ?"

"നിങ്ങളെന്തിന് കൈയില്‍ പണം വച്ചു, അതുകൊണ്ടല്ലേ മോഷ്ടിക്കപ്പെട്ടത്‌, നിങ്ങളെന്തിന് റോഡില്‍ ഇറങ്ങി നടന്നു, അതുകൊണ്ടല്ലേ വണ്ടി ഇടിച്ചത്‌, തുടങ്ങിയ ചോദ്യങ്ങള്‍ ഇല്ലാതിരിക്കുകയും നീ എന്തിന് വെളിയില്‍ ഇറങ്ങി നടന്നൂ, എന്തിന് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു, അതുകൊണ്ടല്ലേ പീഡിപ്പിച്ചത് എന്നുള്ള ചോദ്യങ്ങള്‍ അവസാനിക്കാതെ ഇരിക്കുകയും ചെയ്യുന്നത് മനുഷ്യസമൂഹത്തിന്റെ തന്നെ കൂട്ടായ വൈകല്യമല്ലേ ?"

http://malayal.am/node/22555

‎'Statue' should be renamed as 'Flux board'!
Wait while more posts are being loaded