Profile cover photo
Profile photo
Rajesh Odayanchal
9,877 followers -
ഇഷ്ടങ്ങൾ: ബ്ലോഗിങ്, വിക്കിപീഡിയ, യാത്ര, രാഷ്ട്രീയം, സിനിമ, വായന, ചിത്രരചന,...
ഇഷ്ടങ്ങൾ: ബ്ലോഗിങ്, വിക്കിപീഡിയ, യാത്ര, രാഷ്ട്രീയം, സിനിമ, വായന, ചിത്രരചന,...

9,877 followers
About
Posts

Post has attachment
#പൂരക്കളി #Poorakkali
രാമ നോക്കുവിൻ, മാവിന്മേൽ മാങ്ങ
കേമമായി പഴുത്തു നിൽക്കുമെത്ര ഭംഗിയിൽ...!
.............................
ഇരിയ അയ്യപ്പക്ഷേത്രത്തിൽ നടന്ന മണിയാണി സമുദായത്തിലെ മുളവനൂർ കഴകത്തിന്റെ പൂരക്കളി.
.............................
പൂരക്കളി, മറത്ത് കളി എന്നിവ സാധാരണയായി തീയ്യർ, മണിയാണി
സമുദായാംഗങ്ങളാണു നടത്താറുള്ളത്, തിയ്യർ, മണിയാണി (കോലയാൻ, എരുമാൻ), കമ്മാളർ( കൊല്ലൻ, മൂശാരി, തട്ടാൻ) മൂവാരി, ചാലിയൻ, മുകയൻ എന്നീ സമുദായക്കാരാണ്‌ പൂരക്കളിയിൽ ഏർപ്പെട്ടു പോരുന്നത്. ഈ വീഡിയോ ഇരിയ അയ്യപ്പക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് മണിയാണി കഴകത്തിലെ മുളവന്നൂർ‌ കഴകം പ്രതിനിധികൾ അവതരിപ്പിച്ച പൂരക്കളിയാണുള്ളത്. വടക്കൻ കേരളത്തിൽ കൂടുതലായി അധിവസിക്കുന്ന, ഒരു സമുദായമാണു മണിയാണി. ശ്രീകൃഷ്ണന്റെ കാലശേഷം ദ്വാരകയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ യാദവരുടെ പിന്മുറക്കാരാണ് എന്നാണു വിശ്വാസം.

വടക്കേ മലബാറിൽ‌ കണ്ടുവരുന്ന ഒട്ടുമിക്ക സമുദായങ്ങളുടേയും ആരാധനാലയങ്ങളായ താനം‌, തറ, പള്ളിയറ, കോട്ടം‌, കാവുകൾ‌, മുണ്ട്യ തുടങ്ങിയ സങ്കേതങ്ങൾ‌ക്ക്‌ നേതൃത്വം‌ നൽ‌കുന്ന ഭരണസിരാകേന്ദ്രവും ആരാധനാലയവുമാണ്‌ കഴകം‌. ഉത്തര കേരളത്തിലെ വൈദികേതരമായ കൂട്ടയ്‌മയിൽ‌ പ്രഥമസ്ഥാനം‌ അർ‌ഹിക്കുന്നവയാണ്‌ കഴകങ്ങൾ‌. സമുദായത്തിന്റെ കീഴിൽ‌ താനങ്ങളുടെ എണ്ണം‌ പെരുകുമ്പോൾ‌ അവയെ നിയന്ത്രിക്കാൻ‌ മേൽ‌ഘടകമായാണ്‌ കഴകം‌ രൂപം‌ കൊള്ളുന്നത്‌. മുളവന്നൂർ‌ കഴകം‌ - ബേളൂരുള്ള,‌ മണിയാണി കഴകങ്ങളിൽ ഒന്നാണ്.
Add a comment...

Post has attachment
മലയാളം വിക്കിപീഡിയയിൽ തീയന്മാർ!!
https://goo.gl/aWdKtz
#മലയാളം #വിക്കിപീഡിയ #തീയർ
മലയാളം വിക്കിപീഡിയയിൽ നിലവിൽ ഇല്ലാത്ത സമുദായത്തിന്റെ പേരുപറയുക. കലർപ്പില്ലാതെ തന്നെ സ്വന്തമായ വ്യക്തിത്വത്തോടെ തന്നെ ഓരോ ചെറു സമുദായവിവരങ്ങളും വരേണ്ടതുണ്ട്. തെറ്റുകൾ പരമാവധി തിരുത്തിക്കുറിച്ച് ശുദ്ധമാക്കിയെടുക്കാൻ മറ്റൊരു മാധ്യമം ഇല്ല എന്നു പറയാം. ഏവരും വിക്കിയിലേക്ക് വരിക.
Add a comment...

Post has attachment
ഓട്ടന്‍ തുള്ളലില്‍ പലതും പറയും ,
അതുകൊണ്ടാരും കോപിക്കരുതേ...!
ഓട്ടന്‍ തുള്ളൽ, ottan thullal in malayalam
മുന്നൂറിലധികം വർഷങ്ങൾക്കു മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ഇരിയയിലെ അയ്യപ്പക്ഷേത്രത്തിൽ അകത്തു തന്നെ ഇത് അവതരിക്കപ്പെട്ടിരുന്നു. അയ്യപ്പൻ വിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇന്നലെ (04/01/2018) വൈകുന്നേരം 5:30 നു തുള്ളൽ കളി തുടങ്ങിയിരുന്നു. രസകരമായിരുന്നു ഓട്ടൻ തുള്ളൽ.
Add a comment...

Post has attachment
സാഹിത്യകാരനും കവിയുമായ കുപ്പള്ളി വെങ്കടപ്പഗൗഡ പുട്ടപ്പയുടെ 113 ആം ജന്മദിനമാണിന്ന്. കർണാടകയിൽ ഗൂഗിൾ ഡൂഡിൽസ് ഇതാണിന്ന്. ജയ ഭാരത ജനനിയ തനുജാതേ എന്ന കവിത കർണാടക സംസ്ഥാനത്തിൻറെ ഔദ്യോഗിക ഗീതമാണിന്ന്. രാമായണത്തിൻറെ പുനർവ്യാഖ്യാനമായ അദ്ദേഹത്തിൻറെ ശ്രീ രാമായണ ദർശനം എന്ന കൃതി ആധുനിക കന്നഡയിലെ മഹാകാവ്യമെന്ന് അറിയപ്പെട്ടു. കുവെംപു ജാതിയുടെയും മതത്തിൻറെയും അതിര് കടന്ന വിശ്വ മാനവതാ വാദത്തെ പ്രതിപാദിച്ചു വന്നിരുന്നു.

കുവെംപു ചിക്കമഗളൂർ ജില്ല, കൊപ്പ താലൂക്കിലെ ഹിരേകൊഡിഗെ എന്ന ഗ്രാമത്തിൽ വെങ്കടപ്പ ഗൌഡയുടെയും സീതമ്മയുടെയും മകനായി ജനിച്ചു. എന്നാൽ തീർത്ഥഹള്ളി താലൂക്കിലെ കുപ്പള്ളി എന്ന ഇടത്താണ് കുവെംപു വളർന്നത്. കെവെംപുവിനെ പഠിപ്പിക്കാൻ അച്ഛൻ വീട്ടിൽ തന്നെ ഒരു ഗുരുവിനെ ഏർപ്പാടാക്കി കൊടുത്തു. അതാണ് ശിക്ഷണത്തിൻറെ തുടക്കം.

പിന്നീട് സെക്കൻടറി പഠനത്തിനായി തീർത്ഥഹള്ളിയിലെ എ.വി. സ്ക്കൂളിൽ പ്രവേശിച്ചു. കുവെംപു 12 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിൻറെ അച്ഛൻ അകാല മൃത്യുവടഞ്ഞു. ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് മൈസൂരിലെ വെസ്ലിയൻ ഹൈസ്ക്കൂളിലാണ്. 1929ൽ കന്നഡ പ്രധാന വിഷയമാക്കി മഹാരാജാ കോളജിൽ നിന്നും ബിരുദം സ്വീകരിച്ചു. 1937 ഏപ്രിൽ 30ന് ഹേമാവതിയെ വിവാഹം കഴിച്ചു. കുവെംപുവിൻറെ മക്കളിൽ പൂർണ്ണചന്ദ്ര തേജസ്വിയും താരിണി ചിദാനന്ദയും അറിയപ്പെട്ട എഴുത്തുകാരാണ്.

"പ്രകൃതിയുടെ മുന്നിൽ എല്ലാവരും സമാനരാണ്" എന്ന ജീവിതതത്ത്വമാണ് അദ്ദേഹം സ്വീകരിച്ചത്. "രസൊ വൈ സഹ" എന്ന അദ്ദേഹത്തിൻറെ കൃതി കാവ്യ മീമാംസയെ കുറിച്ചുള്ളതാണ്. പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് അദ്ദേഹം കന്നഡയിൽ പുതിയ വാക്കുകൾ ഉണ്ടാക്കി. മനുജമത, വിശ്വപഥ, സർവ്വോദയ, സമന്വയ, പൂർണ്ണദൃഷ്ടി എന്നിവയാണ് കുവെംപുവിൻറെ മന്ത്രങ്ങൾ.
Photo
Add a comment...

Post has attachment
മുത്തിനോടൊപ്പം വീട്ടിൽ #ആമി...
#Aatmika #ആത്മിക
Photo
Add a comment...

ഒരു കാസ്രോഡൻ പരിവേദനം!
........ .......... ............ ........... ..........
കേരളത്തിന്റെ ആദ്യ ശതാബ്ദി എക്സ്പ്രസ് ജനുവരിയിൽ ഓടിത്തുടങ്ങും..
തിരുവനന്തപുരത്ത് നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് ഉച്ചക്ക് 1.30 ഓടെ കണ്ണൂരിലെത്തും. 2.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരുവനന്തപുരത്തെത്തും.
.
ഒമ്പത് കോച്ചുകൾ മാത്രം.. എല്ലാം ഏ.സി ചെയർ കാർ.
കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രം സ്റ്റോപ്പ്.
ഭക്ഷണമടക്കമാണ് ടിക്കറ്റ് ചാർജ്. കാസർഗോഡ് ജില്ലയിലേക്ക് പ്രവേശനമില്ല!!
ചവറുപോലെ കുറേ വെയ്സ്റ്റ് എം.എൽ.എ മാരും എം.പിയും കാസർഗോഡിനുണ്ട്. ഒരു വസ്തുവിനു കൊള്ളാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. രാഷ്ട്രീയ നപുംസകങ്ങളായ കുറേ ചാവാലിപ്പട്ടികൾ തലങ്ങും വിലങ്ങും തുള്ളിക്കളിക്കാനുമുണ്ട്. ജനരക്ഷായാത്ര, മറ്റേയാത്ര എന്നൊക്കെ പറഞ്ഞ് ഈ കഴുതകൾക്ക് യാത്ര തുടങ്ങുവാൻ ഒരു കാസർഗോഡ് വേണമെന്നുണ്ട്!!
കഴിഞ്ഞ യാത്രയിൽ ബിജെപി പോലും അക്കാര്യത്തിൽ കാസർഗോഡിനെ അവഗണിച്ചിരുന്നു എന്നതാണു സത്യം!! രാഷ്ട്രീയ കോമരങ്ങൾ ഉറഞ്ഞാടുമ്പോൾ ശ്വാനതുല്യവിധേയത്വത്തോടെ തുള്ളിക്കളിക്കുന്ന ജീവിവർഗ്ഗം ഒന്നൊഴിയാതെ ചിന്തിക്കേണ്ട സമയമാണിത്. വോടുചോദിച്ച് ഇവർ വരുമ്പോൾ #ചെരുപ്പുമാല അണിയിക്കാനുള്ള തന്റേടം ഉണ്ടാവണം... ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രമാവുന്നു!!
Add a comment...

മാസ്റ്റർപീസ് അഭിപ്രായം!

മമ്മൂട്ടിയുടെ മാസ്റ്റർപീസ് കണ്ടു. ഒരു സിനിമ എന്ന നിലയിൽ എനിക്കിത് ഇഷ്ടമായിരുന്നു. കൂടുതലായി ഒന്നുമില്ല, എന്നാൽ അതുപോലെ കുറച്ചു കാണാനും പ്രത്യേകിച്ച് ഒന്നുമില്ല. കാശുകൊടുത്ത് ഇരുന്നുകാണാൻ ഈ സിനിമ ഒരു രസം തന്നെയാണ്.


ഇഷ്ടപ്പെട്ടൊരു നടനാണ് ഉണ്ണി മുകുന്ദൻ. മൂപ്പർ ഈ സിനിമയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനായി നടിക്കുന്നുണ്ട്. എന്നും ഒരു ചിരിയോടെ ഓർക്കുന്ന സന്തോഷ് പണ്ഡിറ്റ് ഈ സിനിമയിൽ ഉണ്ടെന്നുള്ളതും രസകരമാകുന്നു. ക്യാപ്റ്റൻ രാജുവിനെ വയസായ അവസരത്തിൽ ഒന്നൂടെ കാണാൻ സാധിച്ചു എന്നതും ഇതുപോലെ തന്നെ മനോഹരമായി തോന്നി.


മോഹൻലാൻ അഭിനയിച്ച വെളിപാടിന്റെ പുസ്തകം എന്ന സിനിമയുമായി നല്ല ബന്ധം തോന്നിയിരുന്നു. കോളേജ്, വിദ്യാർത്ഥികൾക്കിടയിലെ പരസ്പര ശത്രുത വെച്ചു പുലർത്തുന്ന രണ്ട് ഗ്രൂപ്പുകൾ, അവരുടെ അടിപിടി. അവരുടെ വഴക്കിനിടയിലേക്ക് കടന്നു വരുന്ന അദ്ധ്യാപകൻ. അവരെ ഒന്നാക്കുന്ന അദ്ധ്യാപകൻ, അവരിലൂടെ ഒരു കൊലപാതകരഹസ്യം വെളിവാക്കുന്ന ആ അദ്ധ്യാപൻ ഒരു പള്ളീലച്ചൻ കൂടിയാണെന്നുള്ള വെളിപ്പെടുത്തൽ... ഇടയ്ക്ക് സലിം കുമാറിന്റെ സെക്സും സെക്ഷ്വൽ പെരുമാറ്റവും.


ഇതൊക്കെ തന്നെയാണീ സിനിമയും. വെളിപാടിന്റെ പുസ്തകത്തിലെ സലിം കുമാറിനെ പകരം പൂനം ബജ്‌വ എന്ന നടിക്ക് സിലുക്ക് സ്മിതയെ ഓർമ്മിപ്പിക്കാനായിരിക്കണം സ്മിതയെന്ന പേരുമിട്ട് അദ്ധ്യാപികയായി വയറുകാട്ടി മുലകൾ തുള്ളിച്ച് നടത്തിക്കുന്നത്. ഈ കാര്യം സിനിമയ്ക്ക് ആവശ്യമേ ഇല്ലായിരുന്നു; അരോചകവുമാണ്. പിന്നെ നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിബിംബമാണല്ലോ ഓരോ കലാസൃഷ്ടികളും. കാലം അതൊക്കെ ആവശ്യപ്പെടുന്നുണ്ട് എന്നുള്ളതിന്റെ വെളിപാടായിരിക്കണം ഈ ഒരു ബീജം തുന്നിച്ചേർക്കാൻ പിന്നണിക്കാരെ നിർബന്ധിതരാക്കിയത്.


പെണ്ണുങ്ങളോട് പലപ്രാവശ്യം മമ്മുട്ടി പറയുന്നുണ്ട്, ഞാൻ “പെണ്ണുങ്ങളെ ബഹുമാനിക്കുന്നു, അതുകൊണ്ടുതന്നെ ഒന്നും പറയാനില്ല“ എന്ന്. പൂനം ബജ്‌വയുടെ സ്മിതയോടു മാത്രമല്ല. വരലക്ഷ്മി ശരത്കുമാറിന്റെ ഭവാനി ദുർഗ ഐ.പി.എസ്സിനോടും പലപ്രാവശ്യം ഇതേ കാര്യം ആവർത്തിക്കുമ്പോൾ, മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെയുള്ള വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോഴും തകർത്തു പെയ്യുന്ന അവസരത്തിൽ മമ്മുട്ടി പാർവ്വതിയോടു പറയുന്ന ഡയലോഗായി ഇത് വായിച്ചെടുക്കാൻ കുരുട്ടുബുദ്ധികൾക്കാവും എന്നുണ്ട്. പറയുന്നത് ഏതു കൊലകൊമ്പനായാലും തിരിച്ചു പറയേണ്ടത് ആ സമയത്തു തന്നെ കൊടുക്കുന്നതാണു നല്ലത് എന്ന അഭിപ്രായക്കാരനാണു ഞാൻ - എനിക്കതേ ഇഷ്ടവും ഉള്ളൂ. ബുഹുമാനമൊക്കെ അങ്ങ് ചവറ്റുകൊട്ടയിൽ ഇടേണ്ട സമയവുമാണത്!


തിരക്കഥ ചടുലമാണ്. ഉദ്ദ്വോഗത്തിന്റെ മുൾമുനയിലാണീ സിനിമയെ കൊണ്ടു പോകുന്നത്. അവസാനനിമിഷം വരെ അതു നിലനിർത്താനും സിനിമയ്ക്ക് പറ്റുന്നുണ്ട്. ആക്ഷൻ, പാട്ട് എന്നിവയും ധാരാളം ഉണ്ട്. സിനിമ തുടങ്ങുമ്പോൾ ഉള്ള ഗാനത്തിൽ പലരും വന്നു പോകുന്നു. എന്തിനധികം #കുമ്മനം വരെയുണ്ട്!! വിക്കിപീഡിയയെ വരെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. വിക്കന്മാരല്ലാത്തവർ അത് ശ്രദ്ധിച്ചെന്നു വരില്ല - എങ്കിലും ഉണ്ട്. മാറി വിരിയുന്ന രംഗങ്ങളൊക്കെയും ഉത്സവലഹരി പ്രധാനം ചെയ്യുന്നുണ്ട്.


കൊള്ളിക്കേണ്ടവരെയൊക്കെ മതിയാവോളം കൊള്ളിക്കുന്ന തരത്തിലാണ് രചന. ചാനൽ മുതലാളിമാരൊക്കെ ക്യാപ്റ്റൻ രാജുവിന്റെ ചിത്രവും വെച്ച് വാർത്തകൾ ഉണ്ടാക്കി നടത്തുന്ന മാധ്യമവ്യഭിചാരം കുറച്ചൊന്നുമല്ല അവരെ കൊള്ളിക്കുന്നത്!!


വെളിപാടിന്റെ പുസ്തകത്തോടുള്ള സാമ്യത ഈ സിനിമയെ ഒറ്റപ്പെടുത്താൻ ഉതകുന്നതല്ല. വേദികയായി വന്നെത്തുന്ന മഹിമ നമ്പ്യാരുടെ ഡാൻസ് മഹനീയം തന്നെ. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ പാട്ടുപാടുമ്പോൾ ഉള്ള അഭിനയ രീതിയും ഇഷ്ടപ്പെട്ടു. എന്തു തന്നെയായാലും എനിക്ക് സിനിമ ഇഷ്ടപ്പെട്ടു; കുറ്റം പറയാനുമില്ല കൂടുതൽ പറയാനുമില്ല - ഒരു ക്രിസ്മസ്സ് ആഘോഷം! ആഗ്രഹിക്കുന്നവർ കാണുക.
Add a comment...

Post has attachment
അവധിക്കാലം ആഘോഷിക്കാനായി ആമീസിന്നു നാട്ടിലേക്ക് തിരിക്കുന്നു. ഇനിയുള്ള രണ്ടാഴ്ചക്കാലം ചേച്ചിക്കുട്ടികളോടൊപ്പം വെയിലിലും മണ്ണിലും കളിച്ചു മറിയാനായിട്ടാണീ യാത്ര.

നാട്ടിലേക്ക് ആകപ്പാടെയുള്ളത് ഒരു അരക്കഷ്ണം ട്രൈനാണ്. അതിനാണെങ്കിൽ ടിക്കറ്റു കിട്ടാനായി മൂന്നുമാസം മുമ്പേ ബുക്കണം. ഇപ്രാവശ്യം അതും നടന്നില്ല.

സുള്യ, കാസർഗോഡ്, കാഞ്ഞങ്ങാട്, മംഗലാപുരം, കണ്ണൂർ, പയ്യന്നൂർ ഒക്കെ പരാജയപ്പെട്ടപ്പോൾ അവസാനം ഒപ്പിച്ചത് കോഴിക്കേടേക്കാണ്. കോഴിക്കോടു വഴി കാഞ്ഞങ്ങാടേക്കൊരു യാത്ര! കഴിഞ്ഞ പത്തു വർഷങ്ങൾക്കുള്ളിലിതാദ്യവുമാണ്!!
#ആമി #ആത്മിക, #Aami, #Aatmika
Photo
Add a comment...

Post has attachment
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം ഇന്നലെ നടന്നത്
1) ഡൽഹി
2) തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, മലപ്പുറം
3) പനമരം, വയനാട്
4a) കട്ടപ്പന, 4b) തൊടുപുഴ - ഇടുക്കി ജില്ല
5) കോട്ടയം

ഇന്നു നടക്കുന്നത്
1) കുവൈറ്റ്
2) കാഞ്ഞങ്ങാട് - കാസർഗോഡ് ജില്ല
3) തേവള്ളി - കൊല്ലം ജില്ല
4) വെള്ളിമാടുകുന്ന് - കോഴിക്കോട് ജില്ല
Photo
Add a comment...

Post has attachment
മലയാളം വിക്കിപീഡിയ ജന്മദിന വാർത്ത മനോരമയിൽ...
Photo
Add a comment...
Wait while more posts are being loaded