Profile cover photo
Profile photo
Rajesh Odayanchal
9,824 followers -
ഇഷ്ടങ്ങൾ: ബ്ലോഗിങ്, വിക്കിപീഡിയ, യാത്ര, രാഷ്ട്രീയം, സിനിമ, വായന, ചിത്രരചന,...
ഇഷ്ടങ്ങൾ: ബ്ലോഗിങ്, വിക്കിപീഡിയ, യാത്ര, രാഷ്ട്രീയം, സിനിമ, വായന, ചിത്രരചന,...

9,824 followers
About
Posts

Post has attachment
+Philip M Mathai
അപ്പച്ചൻ യാത്ര തിരിച്ചു... 😔
ഗൂഗിൾ പ്ലസ്സ് വഴിയായിരുന്നു ഞങ്ങൾ പരിചയപ്പെടുന്നത്. എന്റെ സൈറ്റിലെ പല കഥകളും വായിച്ച് കൃത്യതയാർന്ന അഭിപ്രായങ്ങൾ പറഞ്ഞ് അന്നൊക്കെ മുന്നിൽ നടന്നവരിൽ പ്രധാനിയായിരുന്നു അപ്പച്ചൻ. വിളിക്കുമ്പോൾ കൊച്ചുമകനോടെന്ന പോലെ മധുരമായി സംസാരിക്കുന്ന അദ്ദേഹത്തെ ഒരിക്കൽ ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചു കാണുവാനും സാധിച്ചു. മകളോടൊപ്പം ഡൽഹിയിലായിരുന്നു അപ്പോൾ താമസം.

കല്യാണസമയത്ത് വീട്ടുകാർ വിവാഹപ്പൊരുത്തം കാണാനായി ജ്യോത്സ്യന്മാരെ തേടിയലയുന്ന സമയത്ത് ഏറെ കൃത്യതയോടെ തന്നെ (എന്ന് ഇന്നു പറായാനാവും വിധം) Manju വിന്റേയും എന്റേയും ജാതകഫലം ഗണിച്ചെടുത്ത വ്യക്തിയാണ് അപ്പച്ചൻ.

Aatmika ജനിച്ചപ്പോൾ ഒരു കൗതുകത്തിന് അവളുടെ ജാതകക്കുറിപ്പുകളും ഞാൻ അപ്പച്ചനു കൊടുത്തിരുന്നു. കമ്പ്യൂട്ടർ പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ ഷിജു അലക്സിനെ കൊണ്ട് പാലക്കാട്ടെ വീട്ടിൽ അതുവാങ്ങിച്ച് ഇൻസ്റ്റാൾ ചെയ്ത കഥകൾ പറഞ്ഞിരുന്നു... അപ്പച്ചൻ ഇന്നില്ല! വിട!! 😞 ഓർമ്മകളൊക്കെയും മധുരമായിരുന്നു. അനുഗ്രഹിച്ചു നൽകിയ സൗഹൃദവലയത്തിനു നന്ദി...
Photo
Add a comment...

Post has attachment
പേരിലെ ദോഷം
റേഷൻകാർഡ്, #SSLC Book, വോട്ടർ ഐഡി, #PAN കാർഡ്, #ആധാർകാർഡ്, ബാങ്കുകൾ ഇങ്ങനെ സകലസാമഗ്രികളിലും എന്റെ പേരു Rajesh K എന്നു മാത്രമായിരുന്നു.

പണ്ട് യാഹുവിൽ മെയിൽ തുടങ്ങുന്നകാലത്ത് rajeshk എന്നത് കിട്ടാത്തതിനാലാണ് Odayanchal പിടിച്ചത്, പിന്നീട് ഗൂഗിൾ മെയിൽ തുടങ്ങിയപ്പോൾ ജീമെയിലും അതുതന്നെ ആക്കി. സകലമാന ഓൺലൈൻ ഐഡികളും പിന്നെ അതുവെച്ചു തന്നെ യൂസുന്നു.

Universal Account Number (#UAN) ആകിറ്റിവേറ്റ് ചെയ്യാമെന്നു കരുതി ഈ ലിങ്കിൽ (https://unifiedportal-mem.epfindia.gov.in/memberinterface/) പോയപ്പോൾ PAN കാർഡ് ബന്ധിപ്പിക്കാൻ പറ്റുന്നില്ല. അപ്പോൾ പറയുന്നു “നിന്റെ പേരുശരിയല്ല“ എന്ന്!! ബാക്കി ഉള്ളതൊക്കെ കൃത്യായിട്ട് തന്നെ കണിക്റ്റിയിരുന്നു.

ഇതിന്റെ കാര്യകാരണങ്ങൾ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു പ്രധാനമായും പ്രധാനിക്ക് ഊരുതെണ്ടാനും മറ്റുമായി മാസാമാസം കൊടുക്കുന്ന ഇങ്കം ടാക്സ് സംഗതികളിൽ K അവർ എക്സ്പാന്റ് ചെയ്ത് അച്ഛന്റെ പേര് എന്റെ പേരായും, എന്റെ പേര് അച്ഛന്റെ പേരായും ഇട്ടിരിക്കുകയാണെന്ന്!!

ഓഫീസിൽ സൗത്തിന്ത്യക്കാർക്കൊക്കെ ഇതുപോലെ കണക്റ്റിവിറ്റി പ്രശ്നങ്ങൾ പലമാതിരി വന്നിരിക്കുന്നു. എന്ത് വൃത്തികെട്ട സോഫ്റ്റ്‌വെയറാ ഇവർ ഉണ്ടാക്കിയിരിക്കുന്നത്. ആധാർ, പാൻ, അത്, ഇത്, മറ്റേത് എന്നൊക്കെ പറഞ്ഞ് ഓരോരോ നമ്പർ ഉണ്ടെങ്കിൽ ആ നമ്പർ വെച്ച് വേരിഫൈ ചെയ്താൽ പോരേ ഇതൊക്കെ!! പേരിന്റെ വാലേൽ പിടിക്കേണ്ടതുണ്ടോ!! അതുപടി കോപ്പി പേസ്റ്റ് ഇവിടെ കൊടുത്തിട്ടും പക്ഷേ കണക്റ്റുന്നില്ല! കാരണം PAN ഇൽ രാജേഷ് കെ തന്നെയാ!!

നോർത്തിന്ത്യക്കാർക്ക് മൂന്നോളം വാക്കുകൾ പേരിൽ ഉണ്ട്. ഫസ്റ്റ് നെയിം, സെക്കന്റ് നെയിം, ലാസ്റ്റ് നെയിം എന്നിവ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത് അവരത് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. ഇനീഷ്യൽ ഉള്ളവരൊക്കെ ശരിക്കും പെട്ടു!

“ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍“
Photo
Add a comment...

Post has attachment
ഒടയഞ്ചാൽ മുത്തപ്പൻ മടപ്പുരയിൽ കഴിഞ്ഞ മുത്തപ്പൻ വെള്ളാട്ടം
Add a comment...

Post has attachment
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു.
Add a comment...

Post has attachment
കേരളത്തിന്റെ മുൻകാല ചരിത്രത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു...
Add a comment...

Post has attachment
ശ്രീ മുത്തപ്പൻ മടപ്പുര ഒടയഞ്ചാൽ പുത്തരി വെള്ളാട്ടം, 2018 ഒക്ടോബർ 27, 28, 29 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടക്കുന്നു.
എല്ലാ ദിവസങ്ങളിലും നടക്കുന്ന കാര്യപരിപാടികൾ
രാവിലെ 11:30 പയം‌കുറ്റി
ഉച്ചയ്ക്ക് 1:30pm വെള്ളാട്ടം പുറപ്പാട്
തുടർന്ന് അന്നദാനം
ഈ അവസരത്തിൽ ഏവർക്കും സ്വാഗതം
Add a comment...

Post has attachment
ഗൂഗിൾ+ നിർത്തുമ്പോൾ പണ്ട് ബസ്സിനെ ബാക്കപ്പ് എടുത്തതു പോലെ എടുത്തുവെയ്ക്കാനുള്ള അവസരം ഉണ്ട്. ആവശ്യക്കാർ വിനിയോഗിക്കുക.
https://takeout.google.com/settings/takeout?pli=1
Add a comment...

പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍...
മഹാകവി #പി കുഞ്ഞിരാമൻ നായർ

മൈക്കിലൂടെ കഠോരശബ്ദത്തിൽ കേളികേട്ടുണരുന്ന കോവിലിന്റെ പേരുകേട്ട ആ പുണ്യനട കണ്ടുവെങ്കിലും, നട തുറക്കും വരെ കാത്തിരിക്കാൻ സമയമില്ലാത്തതിനാൽ, മിന്നിമറയുന്ന ആ സത്യപ്പൊരുളിന്റെ കാല്പാദം കണ്ടു തൊഴാതെ ഞാൻ തിരിച്ചു നടന്നു!!

ഇത്രേ പാടുള്ളൂ ഭക്തിപ്രമാണങ്ങൾ ഒക്കെയും, മെനക്കെട്ടിരുന്ന് ധ്യാനിക്കേണ്ട ഒന്നാവരുത് ബിംബങ്ങളും സങ്കല്പങ്ങളും. ഒരു കൂട്ടായ്മയുടെ, സുന്ദരവും സുരഭിലമായ ഒത്തുചേരലിന്റെ വേദിയുമായി മാറണം പുണ്യാലയങ്ങൾ ഒക്കെയും. മനസ്സിനെ ഹനിക്കുന്നതോ അന്ധവിശ്വാസസങ്കല്പങ്ങളിൽ കൂട്ടിക്കുഴച്ച് പേടിയോടെ കാണേണ്ടതോ ആവരത് അതൊന്നും തന്നെ!
Add a comment...

Post has attachment
പലവഴി ദുരിതങ്ങൾ!! #HDFC #CreditCart #Hack
ആക്സിഡന്റിനു ശേഷം ക്രഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ല എന്ന് കൂട്ടുകാരുടെ കർശനനിർദ്ദേശം ഉണ്ടായിരുന്നു. നിലനിൽക്കുന്ന ഓർമ്മയിൽ, ഷിജു അലക്സായിരുന്നു അപ്രകാരം പറഞ്ഞവരിൽ മുമ്പന്തിയിൽ എന്നു തോന്നുന്നു; കാരണം ആക്സിഡന്റ് സമയത്തുള്ള എന്റെ ക്രഡിറ്റ് കാർഡ് കടബാധ്യത നന്നായി അറിഞ്ഞവരിൽ ഒരാളായിരുന്നു അവൻ.

ഇടയിലെന്നോ വന്നുചേർന്ന ദുരിതങ്ങൾ കാരണം, ആരോടും പറയാതെ, ചെറിയ തുകയുടെ ക്രഡിറ്റ്കാർഡ് ഒരെണ്ണം സ്വന്തമാക്കി. അതീവ രഹസ്യമായിരുന്നുവത്!! അപ്രതീക്ഷിതമായി, ഇന്നലെ ഒരു മെസേജ് മൊബൈലിലേക്കു വന്നു: "Rs.3409.01 was spent on ur HDFCBank CREDIT Card ending 1228 on 2018-09-25:13:43:12 at DR MYCOMMERCE IRELAND.Avl bal - Rs.37496.99, curr o/s - Rs.12503.01"

ഞാനിങ്ങനെ ഒന്നും വാങ്ങിയിട്ടില്ലെന്ന കാര്യം അപ്പോൾ തന്നെ ബാങ്കിനെ വിളിച്ചറിയിച്ചു; കലാപരിപാടി രജിസ്റ്റർ ചെയ്യാം, ഇപ്പോൾ കാശു പോവുമെങ്കിലും, ഉടനേ തന്നെ പോയ കാശ് റിട്ടേൺ കിട്ടുമെന്നും ബാങ്ക് പറഞ്ഞു!! അപ്പോൾ തന്നെ അവരാ കാർഡ് ബ്ലോക്ക് ചെയ്തു, "HDFCBank Cr Card ending 1228 is blocked as requested.Incase of any misuse on card, pl file police complaint and send the Dispute Form. Visit hdfcbank.com"

കാർഡിന്റെ പിന്നോ മറ്റോ എവിടേയും ഓൺലൈനിൽ സേവ് ചെയ്തു വെച്ചിട്ടില്ല; അതേ സമയം നമ്പർ സേവ് ചെയ്തിട്ടുണ്ട്; അത് ഫ്രീചാർജ് പോലുള്ള ആപ്പുകളിലാണ്. കാരണം ഇടയ്ക്കൊക്കെ ആ ആപ്പ് ഉപയേഗിക്കേണ്ടതുണ്ട്. ഇത്ര ദീർഘമായ നമ്പർ നോക്കി ടൈപ്പ് ചെയ്യാനുള്ള മടിയുമുണ്ട്. എന്തായാലും അരമണിക്കൂറിനുള്ളിൽ ഇന്നലെ സംഭവം തീർത്തു...! എന്നാലും സംശയം പലമാതിരി ബാക്കി കിടക്കുന്നുണ്ട്!! എന്തുകൊണ്ട്? എങ്ങനെ? ആര്?
Photo
Add a comment...

#നാളത്തെലോകം #ചങ്ങമ്പുഴ
വേദാന്തം വൈദികരോതുന്നതു കേട്ടു
വേവലാതിപ്പെടും വേലക്കാരേ,
പള്ളിയിൽ ദൈവ, മില്ലമ്പലത്തിലും
കള്ളങ്ങൾ നിങ്ങൾക്കു കണ്ണൂകെട്ടി...!

വിശ്വസിക്കായ്‌വിനച്ചെന്നായ്ക്കളെ, നിങ്ങൾ
വിഭ്രമം വിട്ടിനി കൺ തുറക്കിൻ!
കണ്ടുവോ ചാകുന്നതായിരം ദൈവങ്ങൾ
തെണ്ടിയടിഞ്ഞു നടവഴിയിൽ?
മർത്ത്യനേ മർത്ത്യനു നന്മചെയ്യൂ, മന്നിൽ
മറ്റുള്ളതെല്ലാ മിരുട്ടുമാത്രം...

മർത്ത്യനെത്തീർത്തതു ദൈവമോ, ദൈവത്തെ
മർത്ത്യനോ തീർത്തതെന്നോർത്തു നോക്കൂ!
മത്തടിക്കുന്ന നരച്ച മതങ്ങൾ തൻ
മസ്തകം നിങ്ങളടിച്ചുടയ്ക്കൂ!

തുപ്പുമവയുടനായിരം കൊല്ലമായ്-
ച്ചപ്പിക്കുടിച്ച മനുഷ്യ രക്തം-
വീണവായിക്കുമവയെത്തടിപ്പിച്ച
പ്രാണൻ പിടയ്ക്കുന്ന മർത്ത്യ രക്തം-
ഉണ്ണാതുറങ്ങാതുമിനീരിറങ്ങാതെ
കണ്ണടഞ്ഞോർതൻ പവിത്രരക്തം.!
..........
Add a comment...
Wait while more posts are being loaded