Profile cover photo
Profile photo
Sums
3 followers
3 followers
About
Posts

Post has attachment
ഇവൾ... - അന്ന്...!!!
തെറ്റി തെറിച്ചു പോയൊരു തുള്ളിയിൽ നിന്നൊരു ഭ്രൂണമായ്, പിന്നെയാഴ്ചകൾ നാപ്പതോളം പുറം ലോകം എന്തെന്നറിയാതെ, സ്വപ്നങ്ങൾ നെയ്തോരമ്മ തന്നുദരത്തിൽ സ്വസ്ഥം, ഭദ്രം... കഴിഞ്ഞവൾ - ഇവൾ... ബാല്യത്തിൽ കുണുങ്ങി കുസൃതിയായ് അതിരുകളില്ലാതെ ഉല്ലസിച്ചും, കൌമാരം ലജ്ജയിൽ മുക്കി, ജ...
Add a comment...

ഇവൾ... - അന്ന്...!!!
----------------------------
തെറ്റി തെറിച്ചു പോയൊരു തുള്ളിയിൽ
നിന്നൊരു ഭ്രൂണമായ്,
പിന്നെയാഴ്ചകൾ നാപ്പതോളം
പുറം ലോകം എന്തെന്നറിയാതെ,
സ്വപ്നങ്ങൾ നെയ്തോരമ്മ തന്നുദരത്തിൽ
സ്വസ്ഥം, ഭദ്രം... കഴിഞ്ഞവൾ - ഇവൾ...

ബാല്യത്തിൽ കുണുങ്ങി കുസൃതിയായ്
അതിരുകളില്ലാതെ ഉല്ലസിച്ചും,
കൌമാരം ലജ്ജയിൽ മുക്കി,
ജിജ്ഞാസാലുവാക്കിയും,
ഋതുമതി മുതൽക്കെ
അടക്കം, ഒതുക്കം ചൊല്ലിയും
കാത്തു വളർത്തിയവൾ - ഇവൾ...

യൌവ്വനം വാരി പുണർന്നതിൽ പിന്നെ
ചേർത്തു നിർത്തി കാവലാകേണ്ടും കണ്ണുകൾ
ഉരുട്ടി തളച്ച അടുക്കളക്കോലായിൽ
കരിപുരണ്ട ദിനരാത്രങ്ങളിൽ
ജീവിതത്തിൻ ബാലപാഠം പഠിച്ചവൾ - ഇവൾ

നാട്ടു നടപ്പിൻ മുറ
തെറ്റാതെ മൂന്നാമന്മാർ
ഉമ്മറത്തിണ്ണ ഒഴിയാത്ത കാലത്ത്
വിരുന്നു മുറിയിലെ വിളമ്പുകാരി - ഇവൾ...

താലിച്ചരടു കൊരുത്തതിൽ പിന്നെ
നേർക്കു നീളും വിരൽ തുമ്പിനാൽ
കണ്ണു പൊത്തിക്കളിക്കും വിളക്കുകൾ
നാണം പൂണ്ടു കുളിരും രാത്രികളിൽ
തുടിക്കുന്ന തണ്ടിന്റെ കോമരം തുള്ളലിൽ
ഉറഞ്ഞു കൂടുന്നൊരാ മിന്നൽപ്പിണരുകൾക്കപ്പുറം
വരദാനമായ് പൊഴിയും അമൃത വർഷത്തിനായ്
കാത്തറിഞ്ഞു സഹിച്ചു കിടന്നവൾ - ഇവൾ...

ഗൃഹസ്താശ്രമത്തിൽ ഉത്തമയാം കുടുംബിനി
അതിൽ ഭാര്യയായ്, അമ്മയായ്, സഹോദരിയായ്
ഒരുപാടു വേഷപ്പകർച്ചകൾ, ഭാവങ്ങൾ
വീടിന്നു വെളിച്ചമായ് പരിപാലനം നടത്തി
ഒടുക്കം തെക്കു തിരിയിട്ട നിലവിളക്കിൻ നാളത്തിൽ
പകർന്നെരിഞ്ഞ് പൊലിഞ്ഞു തീരേണ്ടവൾ - ഇവൾ...

ജന്മസാഫല്യം കൈവരിച്ചങ്ങിനെ
ഹൃത്തിൽ നിന്നൂറും വാത്സല്യ പാലാഴിയാൽ
തലമുറകൾ പേറും പൈതൃകം പകർന്ന-
ഭിമാനത്താൽ സായൂജ്യം നേടും “മാതൃത്വം“ - ഇവൾ...

--* Sums *-----
Add a comment...

Post has attachment
പൂർവ്വികർക്കായ് ഒരു കുറിപ്പ്...
ചക്രവാളത്തിന്റെ കാണാക്കയത്തിൽ നക്ഷത്രച്ചൂട്ടുകൾ തെളിയിച്ച് മുന്പേ നടന്ന പ്രിയരേ.... നിങ്ങൾ പകർന്ന തിരിനാളം കരിന്തിരി എരിയുന്നുണ്ടിവിടിപ്പൊഴും... അണയാതെ ജ്വലിപ്പിച്ച് സൂക്ഷിക്കട്ടെ ഞാൻ സമയമാകും വരെ പിന്തുടർച്ചക്കായ്... തേന്മാവിൻ ചില്ലകൾ വെട്ടി കാതലൊരുക്കട്ടെ...
Add a comment...

Post has attachment
അ,ആ.............ഋ
അപ്രതീക്ഷിതമായി ഒരൊഴുക്കാണ്, ഉരുൾ പൊട്ടും പോലെ... ചുറ്റുപാടുകൾ കണ്മുന്നിൽ  കോടമഞ്ഞെന്ന പോൽ തെന്നി മായുന്ന നിമിഷങ്ങളിൽ അവയെ കോരിയെടുക്കുക അല്ലെങ്കിൽ പിന്നെ ഓർമ്മത്തോണിയിൽ ദിക്കറിയാതെ തുഴയാം... വെറി പിടിച്ച കാലത്തിന്റെ പിടിയാളായി ആടിത്തിമിർക്കാം... പിന്നെയും ...
Add a comment...

Post has attachment
കാൽപ്പാടുകൾ
പിൻ‍വിളി കേൾക്കാം ദൂരെ നിന്ന്  വരുന്നുണ്ട് എന്നെത്തിരക്കി പിന്നിട്ട വഴിയിലെ കാൽപ്പാടുകൾ.... ഒപ്പം നടക്കുന്ന നിഴലുകൾക്ക്;  നീളം വച്ചേക്കാമെന്ന തിരിച്ചറിവ്  ഉണ്ടാകും മുന്നെ നടന്നു തീർത്തതാണാ വഴികൾ... അവക്കറിയില്ലല്ലോ...!!! നിഴലുകൾ തൊടാത്ത വാരിക്കുഴിയിൽ വീണതു ...
Add a comment...

പിൻ‍വിളി കേൾക്കാം ദൂരെ നിന്ന് 
വരുന്നുണ്ട് എന്നെത്തിരക്കി
പിന്നിട്ട വഴിയിലെ കാൽപ്പാടുകൾ....
ഒപ്പം നടക്കുന്ന നിഴലുകൾക്ക് 
നീളം വച്ചേക്കാമെന്ന തിരിച്ചറിവ് 
ഉണ്ടാകും മുന്നെ നടന്നു തീർത്തതാണാ വഴികൾ...
അവക്കറിയില്ലല്ലോ ....!
നിഴലുകൾ തൊടാത്ത വാരിക്കുഴിയിൽ
വീണതു ഞാൻ മാത്രമാണെന്ന്...
ആഘാതം നൽകിയ മാറാവ്യാധിയാൽ 
ആ പാദങ്ങൾ ശോഷിച്ചു പോയെന്ന്... 
ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമാക്കി കൊണ്ട്...
Add a comment...

പതിവുകൾ ആടിത്തിമിർത്ത്
കടും വർണ്ണക്കൂട്ടുകൾ ചാലിച്ചെഴുതാതെ,
ഗദ്ഗദം പൂണ്ടു നീ പോയ് മറഞ്ഞപ്പോഴും;
അറിയുവാനായില്ല - സന്ധ്യേ.... 
യുഗ്മഗാനം പാടി ഉണർത്തുവാനാണിന്ന് പുലരിയുടെ വരവെന്ന്... 
അവളോടെനിക്കായ് കലഹിച്ച തോൽ‍വിയുടെ സങ്കടച്ചീളുകളായിരുന്നു നിന്നിലെന്ന്...
Add a comment...

യാത്ര...
-------------------------------
വികാരം വിവേകത്തെ 
മൂലക്കിരുത്തിയൊരു നാൾ... 
ഒറ്റക്ലിക്കിൻ മനോഹാരിതയോ..!
പടർന്നൊഴുകിയ വാക്കുകളിൻ വശ്യതയോ...!
മനസ്സുകളിലേക്കൊരു നൂൽപ്പാലമിട്ടു.
ഫെയ്സ്ബുക്കും, വാട്ട്സപ്പും;
ഇടതടവില്ലാതെ, വാശിയോടെ പൊരുതിയപ്പോൾ! 
രാപകലറിയാത്ത സമാഗമങ്ങൾ...
ചരടിൽ കോർക്കുവാൻ താലിക്കു കാക്കാതെ;
മുൻപോട്ടവരെ ടുഗദറാക്കി. 
ഇളം തെന്നലാട്ടിയ കുളിർക്കാല ദിനങ്ങളിൽ 
കാലവ്യതിയാനങ്ങൾ അസ്വാരസ്യമൊരുക്കെ,
ചിത്രഗുപ്തന്റെ തൂലികത്തുമ്പിൽ 
നിന്നൂർന്നൊരാ മഷിനൂലിനറ്റത്ത്
അവൾക്കായ് മാത്രം ഒരിടം കാത്തു വച്ചിരുന്നു
Add a comment...

പരിഭവങ്ങൾക്കായ്...
--------------------------------
ഇന്നില്ല വാക്കുകൾ എനിക്കായ് സ്വന്തം...
ഇരന്നു വാങ്ങുന്നു കേൾവി തൻ മുള്ളുകൾ
മൂകമായ് കാക്കാം പൊഴിഞ്ഞു തീരും വരെ,
നൊമ്പരം ചാലിച്ചെയ്യുന്നൊരമ്പുകൾ.
അറിയുന്നിതാ ഒരുങ്ങുന്നതായ് 
വ്യഥകളാൽ തീർക്കുമാ ശയ്യയും
പെയ്തൊഴിയട്ടെ പരിഭവങ്ങൾ
തിരിച്ചറിവിന്റെ പകലുകൾക്കപ്പുറം
താനേ ചുരത്തും കനിവിന്റെ ശീലുകൾ
കാത്തിരിക്കാം ആ നിമിഷത്തിനായ്...
Add a comment...

Post has attachment
ഫെബ്രുവരി മാസം 14...
നവയുഗ വാലന്റൈൻ്ന് ദിനം
പഴകിയ “ചാരിത്ര”ത്തിനു വിട..., 
പൂക്കുന്നു സ്വാതന്ത്രത്തിന്റെ നാളെകൾ
ആത്മാവു നഷ്ടപ്പെട്ട തനുക്കൾ
അന്തരാർത്ഥങ്ങൾ തേടാതെ...
അനർത്ഥങ്ങൾ ചമക്കും,
കാല യവനികക്കിപ്പുറം
പുനർജന്മം നൽകുന്നൊരീ ദിനത്തിൽ...
പ്രണയസാഫല്യത്തിന്റെ രക്തസാക്ഷി
പ്രേമപ്രതീകം 󾬎 “സെയ്ൻറ് വാലൻറൈനു“ 󾬎󾬍󾬘󾬐
ഹൃദയരക്തം പൊടിയുന്നൊരായിരം ഓർമ്മപ്പൂക്കൾ...󾬘󾬘󾬘
Photo
Add a comment...
Wait while more posts are being loaded