Profile

Cover photo
ഒറ്റയാ ന്‍
Attended College of Engineering Munnar
Lives in Bangalore
2,964 followers|909,655 views
AboutPostsPhotos+1's

Stream

 
 
കാണുന്നുണ്ടോ, ഇരുട്ടുമുറിയിലെ ഒരു കുടുംബജീവിതംശ്രീകാന്ത് കോട്ടക്കല്‍ T- T T+

അമൃതയും മാതാപിതാക്കളും ഒറ്റമുറിവീട്ടില്‍ ഫോട്ടോ: കെ.കെ. പ്രവീണ്‍
കോഴിക്കോട്: അമൃത എന്ന 12 വയസ്സുകാരിക്കൊപ്പം അവളുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ വഴിയോരത്തെ വലിയ വലിയ വീടുകളിലേക്ക് ആ കുട്ടി കണ്‍മിഴിച്ച് നോക്കുന്നത് കണ്ടു. പ്രധാന റോഡില്‍നിന്ന് മണ്‍വഴിയിലേക്ക് കടന്നപ്പോഴും അമൃതയുടെ കണ്ണുകള്‍ വീടുകളില്‍ത്തന്നെയായിരുന്നു. മണ്‍വഴി ചെറുതായിച്ചെറുതായി കാടുമൂടിയ ഒറ്റയടിപ്പാതയായി. കുത്തനെയുള്ള കയറ്റത്തില്‍ പലയിടത്തും കാട് വഴിയെ മൂടി. നടക്കാന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ അമൃത അവ്യക്തമായി പറഞ്ഞു:

''മുള്ളും മൂര്‍ഖന്‍ പാമ്പുമൊക്കെയുണ്ട്. സൂക്ഷിച്ചോ''

ഈ വഴി തനിച്ച് നടന്നാണ് അവള്‍ എന്നും സ്‌കൂളിലേക്ക് പോവുന്നത്. വഴി ചെന്നത് ചെറിയ ഒരു വീട്ടിലേക്കാണ്. അതാണ് വീട് എന്ന് കരുതിയപ്പോള്‍ അവള്‍ അങ്ങോട്ട് കയറാതെ ആ വീടിന്റെ പിറകിലേക്ക് പോയി. നനഞ്ഞ് ചെളികെട്ടിയ വഴി. കുതിര്‍ന്ന് ഇടിഞ്ഞ ആള്‍മറയുള്ള കിണര്‍. ചൊറിപിടിച്ച പൂച്ചക്കുട്ടികള്‍, നായ്ക്കള്‍. മഴയുടെ ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ഇരുണ്ട ചുറ്റുപാട്. അവിടെ വിറകുപുരയുടെ വലിപ്പംപോലുമില്ലാത്ത, ഇടനാഴി പോലുള്ള ഒറ്റമുറി. മൂന്ന് മനുഷ്യരുടെ മുഴുവന്‍ ജീവിതവും അവിടെ കൂട്ടിവെച്ചിരിക്കുന്നു. പാത്രങ്ങള്‍, നനഞ്ഞ് കീറിയ വസ്ത്രങ്ങള്‍, സ്റ്റൗ, പായ തുടങ്ങി എല്ലാം. ഇരിക്കാന്‍ കസേരയില്ല, കിടക്കാന്‍ കട്ടിലില്ല. അച്ഛനും അമ്മയും മകളും ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം ഈര്‍പ്പം നിറഞ്ഞ ഈ നിലത്തുതന്നെ. സ്‌കൂള്‍ ബാഗും പുസ്തകവും നിലത്തിട്ട് അമൃത നിലത്തിരുന്നു. ഈ വെളിച്ചത്തില്‍ ഇങ്ങനെയിരുന്നാണ് അവള്‍ പഠിക്കുന്നത്. പൂച്ചയിലൊന്നിനെ പുറത്തേക്ക് ഓടിച്ച് അവള്‍ പറഞ്ഞു: ''ഇതാണ് എന്റെ വീട്.''

അമൃത പഠിക്കുന്ന മലാപ്പറമ്പ് എ.യു.പി. സ്‌കൂളിലെ അധ്യാപകര്‍ കുട്ടികളുടെ ഗൃഹസന്ദര്‍ശനത്തിന് ചെന്നപ്പോഴാണ് അവളുടെ വീടിന്റെ അവസ്ഥ ഇത്രയും ദയനീയമാണ് എന്നറിയുന്നത്. വീടിനെക്കുറിച്ച് അവള്‍ പറയാറുണ്ടായിരുന്നെങ്കിലും ഇത്രയ്ക്ക് പരിതാപകരമാണെന്ന് അറിയില്ലായിരുന്നു. അമൃതയുടെ അച്ഛന്‍ തച്ചലത്ത് മോഹനന് തെങ്ങുകയറ്റമാണ് ജോലി. അസുഖം കാരണം മിക്കദിവസങ്ങളിലും ജോലിക്ക് പോകാറില്ല. അമ്മ പങ്കജത്തിനും ജോലിയില്ല. ചെറുപ്പത്തിലേ അമൃത പ്രമേഹരോഗികൂടിയാണ്. ഇടക്കിടെ ഇന്‍സുലിന്‍ കുത്തിവെക്കണം. രക്തസമ്മര്‍ദത്തിന്റെ ഫലമായും വൃത്തിയും വെളിച്ചവും കാറ്റോട്ടവുമുള്ളയിടത്ത് താമസിക്കാത്തതുകൊണ്ടും ദേഹമാസകലം വ്രണങ്ങളുണ്ടാവുന്നു. ആഴ്ചയില്‍ ആയിരംരൂപ മരുന്നിന് വരുന്നുണ്ട്.

രാത്രി ഇവര്‍ ഇടുങ്ങിയ ഈ സ്ഥലത്ത് ചേര്‍ന്നുകിടക്കുന്നു. അപ്പോഴും അമൃതയുടെ സ്വപ്നങ്ങളില്‍ നിറയെ സ്വന്തമായി ഒരു വീടാണ്. കാലൊന്ന് നിവര്‍ത്തിവെച്ച് കിടക്കാനും സ്വസ്ഥമായി ഇരുന്ന് പഠിക്കാനുമുള്ള ഒരിടം. അതുണ്ടാക്കാന്‍ അവളുടെ സഹപാഠികള്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. 'അമൃത ഭവനനിര്‍മാണപദ്ധതി' എന്ന പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മലാപ്പറമ്പ്ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുമുണ്ട്. 44152010002495 എന്നതാണ് അക്കൗണ്ട് നമ്പര്‍. IFSC കോഡ്: SYNB0004415. ഇരുട്ടുമുറിയിലെ തന്റെയും കുടുംബത്തിന്റെയും ജീവിതം എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷിച്ച് ഓരോ രാവിലെയും അമൃത സ്‌കൂളിലേക്ക് പോകുന്നു. ഇതേ ഇരുട്ടുമുറിയിലേക്ക് വൈകുന്നേരം പ്രതീക്ഷ കൈവിടാതെ തിരിച്ചുവരുന്നു.

http://www.mathrubhumi.com/story.php?id=565867
 ·  Translate
View original post
2
Add a comment...
16
1
കായംകുളം കൊച്ചുണ്ണി.'s profile photoshibu ks sks's profile photo
Add a comment...
 
 
സോർബാ ദി ഗ്രീക്ക് - നിക്കോസ് കസന്ദ്സാക്കീസ് .

അലക്സിസ് സോർബ  .. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കഥാപാത്രം എന്ന വിശേഷണം ആണ് സോർബക്ക് കിട്ടിയിട്ടുള്ളത്. 
നിക്കോസ് കഥ  തന്നിലൂടെയാണ് പറയുന്നതെന്ന് തോന്നും വായിക്കുമ്പോൾ. ആത്മീയതയുടെയും ബുദ്ധിസത്തിന്റെയും പാതയിൽ സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന ഒരാളുടെ കണ്ണിലൂടെ അയാളുടെ ജോലിക്കാരനായ സോർബയുടെ കഥ പറയുന്ന നോവലാണ് " സോർബാ ദി ഗ്രീക്ക് ".  

ഗ്രീസിൽ ഒരു ഖനിയുടമയായുള്ള കഥാകാരനോടൊപ്പം കൂടുന്ന സോർബ മദ്ധ്യവയസ്സ് കഴിഞ്ഞൊരാളാണ്. സോർബയുടെയും കഥാകാരന്റെയും അതോടൊപ്പം തന്നെ അവരിരുപേരും താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങളുടെയും അവരുടെ ജീവിതരീതികളുടെയും കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.

പക്ഷേ ഇതിനെല്ലാം ആധാരമാകുന്നത് സോർബയുടെ ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാടാണ്. 
ജോലി ചെയ്യുക , ഭക്ഷണം കഴിക്കുക,  സുഖം തേടുക എന്നതിൽ അധിഷ്ടിതമായ ഒരു ജീവിതചര്യയാണ് സോർബ പിന്തുടരുന്നത്. നമ്മെ സന്തോഷിപ്പിക്കുന്നതെന്തോ അതിനെ പൂർണ്ണമായും ഉൾക്കൊള്ളുക എന്ന രീതി. വരും വരായ്കകൾപ്പുറം ഈ നിമിഷത്തെ ആസ്വദിക്കുക എന്നതാവുന്നു സോർബയുടെ മനോധർമ്മം.

സ്വയം കണ്ടെത്താനായി ആത്മീയത മാത്രമല്ല‌ വഴിയെന്ന് തെളിയിച്ചു തരുന്നൂ സോർബ നമുക്ക്. ജീവാതാഘോഷങ്ങളുടെ , ശരീരത്തിന്റെയും മനസ്സിന്റെയും സന്തോഷത്തിന്റെ പാരമ്യതയിൽ സ്വയം കണ്ടെത്താനാവുമെന്ന് കാണിക്കുന്നു ഇതില്‍ . അവസാനമായി നാമെന്നും ഓർമിക്കുക നമ്മുടെ അസ്ഥിത്വത്തെ കണ്ടെത്തിയ സന്തോഷവഴികളാണെന്നും സോർബയിലൂടെ കസന്ദ്സാക്കീസ് പറയുന്നു ഈ നോവലിൽ.

നേർവഴികളിലൂടെ അല്ലാതെ വായിക്കേണ്ട ഒരു പുസ്തകം. നല്ലഗുണങ്ങൾ മാത്രം കാണിക്കാൻ ശ്രമിക്കുന്ന കഥാനായകരുടെ നടുവിലേക്കാണ് ജീവിതത്തിന്റെ സർവ്വ തൃഷ്ണകളെയും അഴിച്ച് വിട്ട് ജീവിതം ആഘോഷമാക്കുന്ന സോർബയുടെ കഥ കസന്ദ്സാക്കീസ് പറഞ്ഞത്.

കുരിശ് ചുമലിലേറ്റിയ മനുഷ്യൻ എന്ന് യേശുവിനെ വിശേഷിപ്പിച്ച ഒരാളുടെ , കാലാകാലങ്ങളായി നില നിന്ന് പോന്ന വിശ്വാസത്തെ , ചിന്താഗതികളെ വെല്ലുവിളിച്ച കസന്ദ്സാക്കീസിന്റെ പുസ്തകങ്ങള്‍ എന്നും സമര വായനയുടെ ഉയര്‍ന്ന രൂപഭാവമാണ് . 

#ZorbaTheGreek  
#NikosKazantzakis  
#വായന  
 ·  Translate
5 comments on original post
6
sandhu നിഴല്‍'s profile photoSundaran Kannadath's profile photoR Jaya kumar's profile photo
3 comments
 
'Every man has his folly,but the greatest folly of all,in my view,is not to have one.'
-Zorba The Greek

Zorba the Greek,apart from being a brilliantly beautiful work of art,presents the model of Man that humanity may invoke to realise the meaning of life,if it does have any:Zorba.

Add a comment...
 
കുറ്റിപ്പുറം പാലം പണിയുന്നതിനിടയിൽ നരബലി നടത്തിയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. കല്ല് പണിക്കോ മറ്റോ വന്നൊരാളായിരുന്നു ബലിയാക്കപ്പെട്ടത്.

വായിച്ചത് ഒരു പത്രത്തിന്റെ ഓൺലൈൻ പേജിലാണ്. സമാനസ്വഭാവമുള്ള കഥകൾ ഒക്കെ വന്നിരുന്ന ആ ത്രെഡ് ഇപ്പോൾ നിലവിൽ ഇല്ലാ എന്ന് തോന്നുന്നു.
നമ്മുടെ നാട്ടിൽ നടന്നു എന്ന് പറയുന്ന സംഭവമായത് കൊണ്ട് പൂർണ്ണമായും തള്ളിക്കളയാനും പറ്റുന്നില്ല.

സത്യാവസ്ഥ അറിയാമോ ??

#കുറ്റിപ്പുറം
#നരബലി

 ·  Translate
7
MOHAMMED ALI MK's profile photoപയ്യൻ സ്സ്'s profile photo­ ­'s profile photoraneesh ar's profile photo
14 comments
 
ഇപ്പോഴും വല്യ കെട്ടിടങ്ങൾ  പണിയുമ്പോൾ ഏതെങ്കിലും ഒരു ബംഗാളിയെ മുകളിൽ നിന്ന് തള്ളി ഇട്ടു നരബലി നടത്താരുന്ടന്നു  ഒരു സിവിൽ എഞ്ചിനീയർ സുഹുര്ത് തമാശ രൂപേണ എന്നോട് പറഞ്ഞിട്ടുണ്ട് 
 ·  Translate
Add a comment...
 
ഒരു 200 ചപ്പാത്തി വരെ ഉണ്ടാക്കാൻ പറ്റിയ ചപ്പാത്തി മേക്കർ വേണം. നെറ്റിൽ നോക്കിയപ്പോൾ മുഴുവൻ കണ്ടത് വലിയ സെറ്റപ്പിൽ ഉള്ള സാധനങ്ങളാണ്. ഇത് ഒരു ഹോസ്റ്റലിലേക്കാണ്.
ചപ്പാത്തി പരത്തി കിട്ടിയാൽ മതിയാവും.
എവിടെ വാങ്ങാൻ കിട്ടും, എന്ത് ചിലവ് വരും എന്നൊക്കെ അറിയാവുന്നവർ പറഞ്ഞ് തരാമോ ??

അറിയാവുന്നവർ സഹായിക്കൂ...

#help
#chappathi
 ·  Translate
6
ഒറ്റയാ ന്‍'s profile photoMUSTAFA SHERIFF's profile photo
12 comments
 
For small qtys
Add a comment...
Have him in circles
2,964 people
I- TIPS's profile photo
Angelo G.'s profile photo
Noor Mohamed Pt's profile photo
jobin mathew's profile photo
anuhya sri's profile photo
M Naveed Ashfaq's profile photo
fasalu rahman's profile photo
Akbar Ptb's profile photo
rajeesh p ravi's profile photo
 
 
മീനവയിൽ ഇന്ത്യയിൽ

By Martin Antony
©ICU
#icuchalu #currentaffairs
 ·  Translate
View original post
8
Add a comment...
 
കോഫീ ഹൗസ് @ ബീച്ച്.

വർഷങ്ങളായി എന്റെ പ്രിയപ്പെട്ട താവളമാണ് ആലപ്പുഴ ബീച്ചിലെ കോഫി ഹൗസ്. ബീച്ചിലേക്കാണ് അവിടെ ഇരുന്നാൽ നമ്മുടെ നോട്ടം എത്തുക. ഭിത്തിമറയൊന്നും ഇല്ലാത്തത് കൊണ്ട് കാറ്റും വെളിച്ചവും ഇഷ്ടം പോലെ. ചുമ്മാ കാപ്പിയും കുടിച്ച് കടലിലോട്ട് നോക്കിയിരിക്കാനോ ആരെയെങ്കിലും കാത്തിരിക്കാനോ പറ്റിയ സ്ഥലമാണ് ഈ കോഫി ഹൗസ്. മുറ്റം മുഴുവൻ നിറയെ മരങ്ങൾ.  പാർക്കിങ് സൗകര്യം ഇഷ്ടം പോലെ.

സ്റ്റാർബക്സ് പോലുള്ള കോഫി ഷോപ്പുകളിൽ കാണുന്ന ബുക്കും കടിച്ച് പിടിച്ച് കാപ്പി കുടിക്കുന്നവരെയൊന്നും അവിടെ ഇതുവരെ കണ്ടിട്ടില്ല. നട്ടപ്ര വെയിലുള്ള ഉച്ച നേരത്ത് ബീച്ചിലൂടെ നടന്ന് തല പൊള്ളി പണ്ടാരമടങ്ങിയ കാമുകീ കാമുകന്മാരെയും ഫാമിലി ആയി വരുന്നവരെയുമൊക്കെ അവിടെ കാണാൻ പറ്റും . കുറ്റം പറയരുതല്ലോ.. മഹാ കൂതറ ഭക്ഷണം ആണ്. നല്ലൊരു ലൊക്കേഷനും ഏരിയായും കിട്ടിയിട്ടുള്ള സ്ഥാപനമാണ് എങ്കിൽ കൂടിയും ലോക അലമ്പ് ഭക്ഷണം മാത്രം വിളമ്പി തമ്പ്രാക്കന്മാര് അവിടെ ആളെ കേറ്റാതാക്കിയിട്ടുണ്ട്.

കഴിഞ്ഞ തവണ ഒരു സുഹൃത്തിനെ കണ്ടത് ബീച്ചിൽ വെച്ചാണ്. തൊട്ടപ്പുറത്തുള്ള Cassia റെസ്റ്റോറന്റിൽ കയറാമെന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ എന്നെ വലിച്ചോണ്ട് ഇതിൽ കൊണ്ട് കയറ്റി. പൊറോട്ടയും ചിക്കൻ ഫ്രൈയും കറിയും വാങ്ങി. അല്പമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടാവുമെന്ന് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. കഴിക്കാൻ തുടങ്ങിയതും എറങ്ങി ഓടാൻ തോന്നിപ്പോയി.

പക്ഷേ ഒറ്റക്കും കൂട്ടുകാരുടെ കൂടെയും അവിടെ പോയിരിക്കാറുണ്ട്. ആകെ കഴിക്കുന്നത് ചായയും കാപ്പിയും മട്ടൺ കട്ലറ്റും ഇതൊന്നുമില്ലെങ്കിൽ  ഉഴുന്നുവടയും !! ബിൽ കൊടുത്ത് പോരുമ്പോൾ മിൽക് പേട കൂടി ഒരെണ്ണം വാങ്ങും. ആകെ കഴിക്കാൻ കൊള്ളാവുന്നത് ഈ ഐറ്റംസ് മാത്രമാണ്.

അത് കൊണ്ട് മാലോകരെ , പറയുന്നതെന്താണെന്നാൽ ആലപ്പുഴ ബീച്ചിൽ വന്നാൽ ഘനത്തിൽ ഭക്ഷണം വലിച്ച് കേറ്റാൻ കോഫി ഹൗസിൽ പോയി കേറരുത്. പണി കിട്ടാൻ സാധ്യതയുണ്ട്. ഞായറാഴ്ച ആണെങ്കിൽ കിട്ടുന്ന പണിക്ക് അല്പം കുറവുണ്ടാവും . കാരണം അന്ന് അത്യാവശ്യം ആൾക്കാര് ബീച്ച് കാണാൻ വരും. ഈ വരുന്നവരിൽ ചെറിയൊരു വിഭാഗം ആൾക്കാർ നമുക്ക് മുമ്പേ ഇവിടെ കേറി തലേന്ന് ഉണ്ടാക്കിയതിന്റെ ബാക്കി ഒക്കെ കഴിച്ച് പോയിട്ടുണ്ടാവും. ആയതിനാൽ നമുക്ക് കിട്ടുന്നത് ഫ്രെഷ് ഫുഡ് ആയിരിക്കും  (അങ്ങനെ പ്രതീക്ഷിക്കാം !!).

മേൽ പറഞ്ഞത് പോലെയുള്ള കട്ലറ്റ്, ഉഴുന്നുവടയൊക്കെ കഴിക്കാൻ ആണെങ്കിൽ കോഫി ഹൗസ് മുറ്റാണ്.

NB: ഫോട്ടോ ഒരു ഓൺലൈൻ സുഹൃത്തിന്റെ പോസ്റ്റിൽ നിന്നും അടിച്ച് മാറ്റിയത് !! :)

#MyAlleppey
#IndianCoffeeHouse
#AlleppeyBeach
 ·  Translate
39
പ്രിന്‍സ്'s profile photoസാക്ഷി's profile photoഒറ്റയാ ന്‍'s profile photo
12 comments
 
+സാക്ഷി ഇപ്പോൾ ബാങ്ക്ലൂരിൽ ആണ്. അടുത്ത ആഴ്ച ഉണ്ടായേക്കും. 
 ·  Translate
Add a comment...
 
ഇതൊരുമാതിരി പ്രീമിയം കുപ്പികളെ കുറിച്ച് മാത്രം എഴുതുന്ന ഹൈ ക്ലാസ്സ് മാഗസീൻ പോലെ ആയിട്ടുണ്ട്. ഫുൾ തള്ള് മാത്രം.

മലയാളക്കരയിൽ കിട്ടുന്ന കുപ്പികളെ കുറിച്ചൊന്നും ഒരു സചിത്ര ലേഖനവും കാണുന്നില്ല. ഇതനീതിയാണ്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും രാജി വെക്കണം. 
 ·  Translate
11
മത്തായി's profile photoAnu Basheer A's profile photoVINOD GOPINATH's profile photoBaiju Padmanabhan's profile photo
4 comments
 
വി എം.. ആദ്യം നിങ്ങൾ പെടും :)
 ·  Translate
Add a comment...
 
ആലപ്പുഴ ബീച്ച്..

ആ നട്ടുച്ച വെയിലിലും അവിടെ മുഴുവനും പ്രണയമായിരുന്നു.


#MyAlleppey
#Alappuzha
#AlleppeyBeach
 ·  Translate
32
പപ്പന്‍ പ്രിയപ്പെട്ട  പപ്പന്‍'s profile photo
Add a comment...
 
സോർബാ ദി ഗ്രീക്ക് - നിക്കോസ് കസന്ദ്സാക്കീസ് .

അലക്സിസ് സോർബ  .. നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കഥാപാത്രം എന്ന വിശേഷണം ആണ് സോർബക്ക് കിട്ടിയിട്ടുള്ളത്. 
നിക്കോസ് കഥ  തന്നിലൂടെയാണ് പറയുന്നതെന്ന് തോന്നും വായിക്കുമ്പോൾ. ആത്മീയതയുടെയും ബുദ്ധിസത്തിന്റെയും പാതയിൽ സഞ്ചരിക്കാൻ താല്പര്യപ്പെടുന്ന ഒരാളുടെ കണ്ണിലൂടെ അയാളുടെ ജോലിക്കാരനായ സോർബയുടെ കഥ പറയുന്ന നോവലാണ് " സോർബാ ദി ഗ്രീക്ക് ".  

ഗ്രീസിൽ ഒരു ഖനിയുടമയായുള്ള കഥാകാരനോടൊപ്പം കൂടുന്ന സോർബ മദ്ധ്യവയസ്സ് കഴിഞ്ഞൊരാളാണ്. സോർബയുടെയും കഥാകാരന്റെയും അതോടൊപ്പം തന്നെ അവരിരുപേരും താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങളുടെയും അവരുടെ ജീവിതരീതികളുടെയും കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.

പക്ഷേ ഇതിനെല്ലാം ആധാരമാകുന്നത് സോർബയുടെ ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാടാണ്. 
ജോലി ചെയ്യുക , ഭക്ഷണം കഴിക്കുക,  സുഖം തേടുക എന്നതിൽ അധിഷ്ടിതമായ ഒരു ജീവിതചര്യയാണ് സോർബ പിന്തുടരുന്നത്. നമ്മെ സന്തോഷിപ്പിക്കുന്നതെന്തോ അതിനെ പൂർണ്ണമായും ഉൾക്കൊള്ളുക എന്ന രീതി. വരും വരായ്കകൾപ്പുറം ഈ നിമിഷത്തെ ആസ്വദിക്കുക എന്നതാവുന്നു സോർബയുടെ മനോധർമ്മം.

സ്വയം കണ്ടെത്താനായി ആത്മീയത മാത്രമല്ല‌ വഴിയെന്ന് തെളിയിച്ചു തരുന്നൂ സോർബ നമുക്ക്. ജീവാതാഘോഷങ്ങളുടെ , ശരീരത്തിന്റെയും മനസ്സിന്റെയും സന്തോഷത്തിന്റെ പാരമ്യതയിൽ സ്വയം കണ്ടെത്താനാവുമെന്ന് കാണിക്കുന്നു ഇതില്‍ . അവസാനമായി നാമെന്നും ഓർമിക്കുക നമ്മുടെ അസ്ഥിത്വത്തെ കണ്ടെത്തിയ സന്തോഷവഴികളാണെന്നും സോർബയിലൂടെ കസന്ദ്സാക്കീസ് പറയുന്നു ഈ നോവലിൽ.

നേർവഴികളിലൂടെ അല്ലാതെ വായിക്കേണ്ട ഒരു പുസ്തകം. നല്ലഗുണങ്ങൾ മാത്രം കാണിക്കാൻ ശ്രമിക്കുന്ന കഥാനായകരുടെ നടുവിലേക്കാണ് ജീവിതത്തിന്റെ സർവ്വ തൃഷ്ണകളെയും അഴിച്ച് വിട്ട് ജീവിതം ആഘോഷമാക്കുന്ന സോർബയുടെ കഥ കസന്ദ്സാക്കീസ് പറഞ്ഞത്.

കുരിശ് ചുമലിലേറ്റിയ മനുഷ്യൻ എന്ന് യേശുവിനെ വിശേഷിപ്പിച്ച ഒരാളുടെ , കാലാകാലങ്ങളായി നില നിന്ന് പോന്ന വിശ്വാസത്തെ , ചിന്താഗതികളെ വെല്ലുവിളിച്ച കസന്ദ്സാക്കീസിന്റെ പുസ്തകങ്ങള്‍ എന്നും സമര വായനയുടെ ഉയര്‍ന്ന രൂപഭാവമാണ് . 

#ZorbaTheGreek  
#NikosKazantzakis  
#വായന  
 ·  Translate
16
1
സീപ്പീ CP's profile photoLI R IL's profile photoR Jaya kumar's profile photoഒറ്റയാ ന്‍'s profile photo
5 comments
 
'Every man has his folly,but the greatest folly of all,in my view,is not to have one.'
-Zorba The Greek

Zorba the Greek,apart from being a brilliantly beautiful work of art,presents the model of Man that humanity may invoke to realise the meaning of life,if it does have any: Zorba.
Add a comment...
 
പഴയൊരു ഫോട്ടോയാ...


കുറച്ച് നാളായി ഷാപ്പിലൊക്കെ പോയിട്ട്.. :(
 ·  Translate
12
Saswath S Suryansh's profile photoSabu Ismail's profile photoഒറ്റയാ ന്‍'s profile photo
3 comments
 
+Sabu Ismail ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരി റൂട്ടിൽ പോയാൽ കള്ളും കുടിക്കാം MC റോഡ് വഴി തിരുവനന്തപുരത്ത് എത്തുകയും ചെയ്യാം..

ഞാൻ സ്ഥിരായി പോവുന്നത് കുട്ടനാട് മേഖലയിൽ ഉള്ള‌ ഷാപ്പുകളിൽ ആണ്. ആലപ്പുഴ കൊല്ലം റൂട്ടിൽ ഹൈവേ സൈഡിൽ ഹരിപ്പാട് ഭാഗത്തേ നല്ല‌ ഷാപ്പ് ഉള്ളതായി കേട്ടറിയൂ.. പോയിട്ടില്ല :(
 ·  Translate
Add a comment...
People
Have him in circles
2,964 people
I- TIPS's profile photo
Angelo G.'s profile photo
Noor Mohamed Pt's profile photo
jobin mathew's profile photo
anuhya sri's profile photo
M Naveed Ashfaq's profile photo
fasalu rahman's profile photo
Akbar Ptb's profile photo
rajeesh p ravi's profile photo
Work
Occupation
അങ്ങനെ ഒന്നുമില്ല.....!!
Skills
നാട് ചുറ്റൽ , കറങ്ങി നടക്കൽ ....
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Bangalore
Previously
Pune - Hyderabad - Trivandrum - Perinthalmanna - Munnar
Links
Contributor to
Story
Introduction
സ്വദേശം ആലപ്പുഴയിലെ ഒരു ഗ്രാമം . കൂട്ടുകാരൻ എന്ന് സുഹൃത്തുക്കളും ഒറ്റയാൻ എന്ന് പരിചയം ഇല്ലാത്തവരും വിളിക്കാറുണ്ട്
Education
  • College of Engineering Munnar
    2004 - 2007
Basic Information
Gender
Male
Relationship
Single
ഒറ്റയാ ന്‍'s +1's are the things they like, agree with, or want to recommend.
Red Green Blues | റെഡ് ഗ്രീന്‍ ബ്ലൂസ്: plum-headed parakeet (Psittacula ...
rgblues.blogspot.com

plum-headed parakeet (Psittacula cyanocephala). Untitled. by Sudeesh Rajasekharan. Email ThisBlogThis!Share to TwitterShare to FacebookShare

Red Green Blues | റെഡ് ഗ്രീന്‍ ബ്ലൂസ്: Stripe-necked mongoose (Herpestes...
rgblues.blogspot.com

Stripe-necked mongoose (Herpestes vitticollis). by Sudeesh Rajasekharan. Email ThisBlogThis!Share to TwitterShare to FacebookShare to Pinter

DC Books
plus.google.com

DC Books Malayalam Books & Online Literature News Portal

Tata Consultancy Services
plus.google.com

Official Google Plus page of Tata Consultancy Services (TCS), a World-leading IT Services, Business Solutions and Consulting Company, part of the Tata Group.

Fitness & Weight Loss
plus.google.com

weight loss,fitness,diet,yoga,get fit

Chithravishesham
plus.google.com

A film portal for latest reviews, previews, articles, polls, film festival news and more.

VOGUE India
plus.google.com

The official Vogue India Google + page brings you the best of global and Indian fashion, beauty, people, parties and culture.

Jack Daniel's Tennessee Whiskey
plus.google.com

Established and Registered in 1866 - Lynchburg, Tennessee About YOUR FRIENDS AT JACK DANIEL'S REMIND YOU TO DRINK RESPONSIBLY. The Jack Daniel Distillery is the oldest registered distillery in the U.S., and it's where every drop of Jack Daniel's Tennessee Whiskey is still made today.

ebrahim bayan
www.circlecount.com

The CircleRank of ebrahim bayan is 19903! In India the CircleRank is even 401! ebrahim bayan says 'ഇന്നലേയും ഇന്നും ഒന്നാകുമ്പോള്‍ നാം ഒന്നു

LOVE , SEX $ BACKSTAB
plus.google.com

THE LIFE BETWEEN THE AGE OF 15-30

Yes I Know That
plus.google.com

Eclectic, unusual, weird, amazing, controversial, colorful images, poetic, spiritual, funny

Google Maps
plus.google.com

Know, share, and map your world.

Stop Chasing Me HD desktop wallpaper : High Definition : Fullscreen : Mo...
wallpaperswide.com

Stop Chasing Me HD wallpaper for Standard 4:3 5:4 Fullscreen UXGA SXGA Wide 16:10 5:3 Widescreen WUXGA WXGA WGA HD 16:9 High Definition 1080

26 ഫീമെയില്‍, യുവതുര്‍ക്കി | Berlytharangal
berlytharangal.com

ആഷിക് അബുവിന്‍റെ 22 ഫീമെയില്‍ കോട്ടയം തുര്‍ക്കിയില്‍

തൂവാനത്തുമ്പികള്‍
thalatildineshan.blogspot.com

ചാറ്റല് മഴയുള്ള രാത്രിയില് ഡ്രൈവിംഗ് ഒരു രസമാണ്.. ചെറിയ തണുപ്പുള്ള കാറ്റില് ചെറിയ തുള്ളികള് വൈപ്പറില് തട്ടി ഇരുവശത്തേക്കും തെറിച്ചു പോകുന്നത