Profile cover photo
Profile photo
Bindu KP
6,569 followers -
Abudhabi
Abudhabi

6,569 followers
About
Bindu's posts

Post has attachment
Ellaarkkum vishu ashamsakal....
Photo

Post has attachment
Photo

Post has attachment
ജന്മസാഫല്യം.....
Photo

Post has attachment
ഇവൾ വൈഖരി......
Photo
Photo
2014-12-16
2 Photos - View album

Post has attachment
എന്റെ പേരിടൽ ചടങ്ങിൽ പങ്കെടുക്കാൻ വരുന്ന തിങ്കളാഴ്ച (പതിനഞ്ചാം തിയതി) രാവിലെ നിങ്ങളെല്ലാം  വരണം.......വരില്ലേ...?
Photo

Post has attachment
Our little princess...
(Posted by Prasad)
Photo
Photo
20/11/2014
2 Photos - View album

പിറക്കാൻ പോകുന്ന എന്റെ പൊന്നോമനയ്ക്ക്:

അനിശ്ചിതത്വത്തിന്റേയും ആധികളുടേയും തിരമാലകൾ പുറകോട്ടടിക്കുമ്പോഴൊക്കെ നിന്റെ സാന്നിദ്ധ്യം പകർന്നു തന്ന പ്രത്യാശയുടേയും കൊച്ചു കൊച്ചു വിസ്മയങ്ങളുടേയും വൈക്കോൽ തുരുമ്പുകളിൽ മുറുകെപിടിച്ച്, ഒരു ഗർഭകാലക്കടൽ നീന്തിക്കടന്ന് ഞാനിതാ കാത്തിരിക്കുന്നു,
നിന്റെ ആദ്യത്തെ കരച്ചിലിനായി....
പാൽമധുരം തേടുന്ന ചുണ്ടുകൾക്കായി...
അതെ, എന്നിലെ അമ്മയെ നീ ജനിപ്പിക്കുന്ന ആ നിമിഷത്തിനായി....

എനിക്കും നിനക്കുമിടയിൽ ഇനി എത്ര ദിവസത്തെ, അല്ലെങ്കിൽ മണിക്കൂറുകളുടെ അകലം...?

Post has attachment
ജീവിതത്തിലെ പുതിയ അദ്ധ്യായങ്ങൾ....
സ്വപ്നത്തിൽ മാത്രം കണ്ടു കൊതിച്ചിരുന്ന ഒരു പാതയിലൂടെ കാലമെന്നെ കൈ പിടിച്ചു നടത്തുന്നു.....!
#sharinghappiness  
Photo

Post has attachment
എന്റെ സാന്തേടെ സമ്മാനം....
ഡ്രസ്, ചെരിപ്പ്, ബാഗ്, ആഭരണം അങ്ങനെ എന്തെടുക്കാൻ പോയാലും കറുപ്പുനിറത്തിലുള്ളതിലേക്കു മാത്രം കൈ നീളുന്ന എന്റെ ഇഷ്ടം അറിഞ്ഞു സെലക്റ്റ് ചെയ്തപോലെ... !!!!  ഒരുപാട് ഇഷ്ടായി ഇത്... താങ്ക്യൂ സാന്താ..

(ഇനിയെങ്കിലും മറ നീക്കി പുറത്തുവരില്ലേ പ്രിയ ശാന്തേ..?)  :)
Photo

അങ്ങനെ നാളെ ഒന്നാന്തിയായി...കണ്ണും നട്ട് കാത്തിരുന്നിട്ടും എന്റെ സീക്രട്ട് ശാന്തേടെ ഗിഫ്റ്റ് വന്നില്ലാ..
പക്ഷേ വേറൊരു സംഭവം നടന്നു:
ഇന്ന് നാലു മണിയോടെ ഒരു ഫോൺ കോൾ. പരിചയമില്ലാത്ത നമ്പർ. എടുത്തപ്പോൾ:
"ഹലോ ബിന്ദു കെ പിയല്ലേ"
"അതെ".
"ഞാൻ സീക്രട്ട് ശാന്ത. ഞാനയച്ച ഗിഫ്റ്റ് കിട്ടിയോ"
"ഇല്ലല്ലോ".
"അതിനെപ്പറ്റി  ഫോൺ കോളോ ഈമെയിലോ ഒന്നും?"
"ഇല്ലാ"
അപ്പോഴേക്കും ആകാംക്ഷ അടക്കാൻ കഴിയാതെ ഞാൻ ആരാണിതെന്ന് ചോദിച്ചു:
"അത് പറയാൻ പറ്റില്ലാ..."
ഞാൻ : "ഞാനറിയുന്ന ആളാണോ"
"അതെ. അപ്പോ ശരി, ഹാപ്പി ന്യൂ ഇയർ, ഇനി കൂടുതൽ സംസാരിച്ചാൽ ഞാൻ പറഞ്ഞുപോകും" എന്നും പറഞ്ഞ് ശാന്ത ഒറ്റ മുങ്ങൽ!

ആകെ കൺഫൂഷനായല്ലോ തമ്പുരാനേ....

(ക്ലൂ: സ്ത്രീ ശബ്ദം, തെക്കൻ ചുവ)
Wait while more posts are being loaded