Profile cover photo
Profile photo
Regi P George
1,733 followers
1,733 followers
About
Posts

Post has attachment
ഈ കാറിനെപ്പറ്റി എന്തെങ്കിലും അറിയാവുന്നരുണ്ടോ?

Post has attachment

Post has attachment

Post has attachment
Photo

Post has attachment
Photo

Post has attachment
Photo

Post has attachment
Photo

Post has attachment
ഭരണം പോകുംമുമ്പ് ചെന്നിത്തലയുടെ സഹായം ആര്‍എസ്എസുകാര്‍ക്കെതിരായ യുഎപിഎ ഒഴിവായി
കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തി ആര്‍എസ്എസിനു ഒത്താശ ചെയ്ത രമേശ് ചെന്നിത്തല തൊഴിലാളിയെ പട്ടണമധ്യത്തില്‍ ജനങ്ങള്‍ കാണ്‍കെ ബോംബെറിഞ്ഞും വെട്ടിയും കൊന്ന കേസില്‍ ചുമത്തിയ യു എപിഎ ഒഴിവാക്കിക്കൊടുത്തതായി വ്യക്തമായി. ചിറ്റാരിപ്പറമ്പിലെ ഒ പ്രേമന്‍ എന്ന തൊഴിലാളിയെ കൊന്ന കേസിലാണ് ചെന്നിത്തല യുഎപിഎ ഒഴിവാക്കി കൊടുത്തത്.

ഭരണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് 2016 ഏപ്രില്‍ 18 നു ഇറക്കിയ ഉത്തരവിലൂടെയാണ് ആര്‍എസ്എസിന്റെ ആവശ്യം സാധിച്ചു കൊടുത്തത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കിയതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെയുള്ള പ്രേമന്‍ വധക്കേസ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി.കേസില്‍ കൊലപാതകത്തിനുള്ള ഐ.പി.സി 302 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്രമേ ഇനി നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തുടര്‍ നടപടികള്‍ സ്വീകരിക്കാതെ കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവാകുകയായിരുന്നു.കൊലപാതക കേസുകള്‍മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച ശേഷം മാത്രമേ സെഷന്‍സ് കോടതിക്ക് മുന്‍പാകെ വരാനുള്ള അനുമതിയുള്ളൂ. മജിസ്ട്രേറ്റ് കോടതി മറ്റ് നടപടികള്‍ക്ക് ശേഷം കേസ്‌ വീണ്ടും സെഷന്‍സ് കോടതിക്ക് വിടും.

2015 ഫെബ്രുവരി 25 ന് രാത്രിയാണ് കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രേമന്‍ ഫെബ്രുവരി 26 ന് പുലര്‍ച്ചെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചു. ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ടോത്ത് പി.എം സജേഷ്(26) കെ.വി നിധീഷ്(26)എന്‍.നിഖില്‍(25),രഞ്ജിത്ത് രമേശ്(29) ഉള്‍പ്പെടെ 11 പ്രതികളാണ് കേസിലുള്ളത്.


Read more: http://www.deshabhimani.com/news/kerala/no-uapa-chennithala-helped-rss-men-accused-in-preman-murder-case/600900

forwarded msg
ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് മടങ്ങും വഴി അഞ്ചരക്കണ്ടി നാലു നിരത്തിൽ നിന്നും തലശ്ശേരി റോഡിലേക്ക് കയറുമ്പോൾ വണ്ടിയുടെ വെളിച്ചം പതിച്ചത് മോഹനേട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് അവിടുത്തെ സഖാക്കൾ സ്ഥാപിച്ച ബോർഡിലാണ്. ആ ബോർഡ് വെച്ച അതേ സ്ഥലത്തു നിന്നും ഇതുപോലത്തെ എത്രയോ രാത്രികളിൽ ഞാൻ അദ്ദേഹത്തെ കാറിൽ കൂട്ടിയിരുന്നു. പാർട്ടിയുടെയോ കർഷകതൊഴിലാളി യൂണിയന്റെയോ യോഗവും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഇതേ സ്ഥലത്താണ് സഖാവെന്നും വണ്ടി കാത്തു നിൽക്കാറ്. എപ്പോഴും കണ്ടുമുട്ടാറുള്ള സ്ഥലത്ത് അതേ നോട്ടവും ചിരിയുമായി ആദരാഞ്ജലിയുടെ ബോർഡ്. എന്റെ വീട്ടിലേക്കുള്ള സ്റ്റോപ്പിൽ നിന്നും രണ്ടു സ്റ്റോപ്പ് അപ്പുറത്താണ് സഖാവിന്റെ വീട്. പക്ഷെ ഒരു രാത്രിയിലും എത്ര വൈകിയാലും എന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കപ്പുറത്തേക്ക് കൊണ്ടുവിടാൻ മോഹനേട്ടൻ സമ്മതിക്കില്ല. അവിടെ ഇറങ്ങി നടന്നു പോകും. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലം തൊട്ട് എനിക്ക് മോഹനേട്ടനെ അറിയാം. വാളാങ്കിച്ചാലുകാർക്ക് രക്തത്തിനു വേണ്ടി വിളിക്കും. രക്തദാതാക്കളെ തേടി എനിക്കു വന്ന ഏറ്റവും കൂടുതൽ കോളുകൾ ഒരുപക്ഷേ മോഹനേട്ടന്റെതായിരിക്കാം. ഇത്രയും ആർദ്രഹൃദയാലുവായ ഒരു മനുഷ്യനെ ഞാനെന്റെ രാഷ്ട്രീയ ജീവിതത്തിൽ കണ്ടിട്ടില്ല. കുഴിച്ചാലി മോഹനനെ ആർക്കാണ് കൊല്ലാൻ കഴിഞ്ഞത് എന്ന് എന്റെ നാട് കക്ഷി രാഷട്രീയത്തിനും അപ്പുറത്തായി നിഷ്കളങ്കമായി ചോദിച്ചു കൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ഗാന്ധിയെ കൊല്ലാൻ ആർക്കു സാധിച്ചു എന്ന് ഇന്ത്യാമഹാരാജ്യം ഒന്നിച്ചു ചോദിച്ചതുപോലെ. മഹാത്മാഗാദ്ധിയെ വെടിവെച്ചു കൊന്നവർക്ക് എന്ത് കുഴിച്ചാലി മോഹനൻ? സത്യത്തിൽ മോഹനേട്ടനെ പോലെയുള്ളവരെയാണ് Rssന് ഭയം. വ്യക്‌തി ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങൾക്കിടയിലും നാട്ടിലെ പാവപ്പെട്ടവരുടെ പെൻഷനും രോഗത്തിന്നും ഉൾപെടെ എല്ലാ കാര്യങ്ങളിലും കൈതാങ്ങാകുന്ന നിസ്വാർത്ഥരായ സാമൂഹ്യ പ്രവർത്തകരെ. ഗൾഫിൽ പോയി ജോലി കിട്ടാതെ കടം കയറി തിരിച്ചു വന്ന എന്റെ നാട്ടിലെ ഒരു Rssകാരന് പാർട്ടി ഭരിക്കുന്ന ബാങ്കിൽ നിന്നും വായ്പ തരപ്പെടുത്തി കൊടുത്തത് ഈ മനുഷ്യനായിരുന്നു. അതിൽ നെറ്റി ചുളിച്ചവരോട് രാഷ്ട്രീയ പ്രവർത്തനവും മനുഷ്യ സേവനവും ഇഴചേരുന്ന വലിയ ദർശനത്തിന്റെ ഒരു മനോഹരമായ ചിരി മാത്രമേ അദ്ദേഹത്തിന് മറുപടിയായി ഉണ്ടായിരുന്നുള്ളൂ. കുഴിമാടത്തിൽ നിന്നും വിളിച്ചു കൊണ്ടുവന്ന് അദ്ദേഹത്തെ വെട്ടി നുറുക്കിയവർക്ക് ഒരു ബാങ്ക് ലോണിന്ന് ജാമ്യം നിൽക്കാൻ പറഞ്ഞാൽ പോലും ഒരുപക്ഷേ ചെറുചിരിയുമായി ചെന്ന് അദ്ദേഹം ഒപ്പിട്ടു നല്കുമായിരിക്കും. ഒരു മനുഷ്യൻ കൊലചെയ്യപ്പെടാൻ ഇക്കാലമത്രയും പരിചയിച്ച ഒരു കാരണങ്ങളിലും മോഹനേട്ടന്റെ പേര് ഉടക്കുന്നില്ല. അപ്പോൾ നന്മകൾ കൊത്തി അരിഞ്ഞു വീഴ്ത്തുന്ന കാലം പിറന്നിരിക്കുന്നു. പ്രാപ്തിയെത്താത്ത ഒരു കുടുംബത്തെ ബാക്കി നിർത്തിയാണ് സഖാവ് തോറ്റു പോവാത്തവരുടെ യുദ്ധം ജയിക്കാൻ മുന്നിൽ പോയത്. ഈ ലോകത്തിലെ നല്ല മനുഷ്യരുടെ കുടുംബങ്ങളെല്ലാം അവരുമായി ഐക്യപ്പെടുമെന്ന് ഞാൻ ആശിക്കുകയാണ്. സഖാവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് ഞങ്ങളുടെ നാട് ഒന്നടങ്കം പോവുകയാണ്. ഈ മാസം കുടുംബ വരുമാനത്തിലേക്ക് പ്രതീക്ഷിച്ച, ബിബിനയുടെ (എന്റെ ഭാര്യ) ആദ്യ ശബളം മുഴുവനായും പ്രിയപ്പെട്ട സഖാവിന്റെ കുടുംബത്തിനെ സംരക്ഷിക്കാൻ പാർട്ടിയെ ഏല്പിക്കാൻ ഞങ്ങൾ ഒന്നിച്ചു തീരുമാനിച്ചു വിവരം ഇവിടെ പങ്കുവെക്കുകയാണ്. നന്മകൾ മാത്രം പൂത്തുലഞ്ഞ ആ സാധു മനുഷ്യനെ കൊന്നവർ തോറ്റു പോയിരിക്കുന്നു. കാരണം ഇനി മുതൽ അയാൾ ഒരു രൂപമോ കാഴ്ചയോ അല്ല, ആരാലും തകർക്കാൻ കഴിയാത്ത ഒരനുഭവമായിരിക്കും. കാറ്റും വെയിലും പേമാരിയും അതിജീവിക്കുന്ന ആകാശവും ഭൂമിയും ഉള്ള കാലംവരെ ജ്വലിക്കുന്ന രക്തസാക്ഷി എന്ന സത്യം.#shijin

ഒരു കുഗ്രാമത്തിൽ പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകനോടാണു “മിണ്ടരുത്!” എന്ന് കോൺഗ്രസ്സ് നേതാവ് ഭീഷിണി മുഴക്കിയിരിക്കുന്നത്!

രണ്ടുമൂന്നടി നടന്നിട്ട് “നായിന്റ് മോൻ” എന്ന് സ്വയം ഉരുവിടുന്നത് ഒരു കോൺഗ്രസ്സ് പ്രവർത്തകനെപ്പറ്റിയാണു.

സി.പി.എം കാരെ കളിയാക്കി പറയുന്നതാണു പാർട്ടി അടിമ എന്ന്. പലരും പാർട്ടിയെ ന്യായികരിക്കുന്നതിനു കിട്ടുന്ന ലേബലാണു പാർട്ടി അടിമ എന്നത്. അടിമത്വം എന്താണെന്നുള്ളത് ഇപ്പോൾ കോൺഗ്രസ്സുകാർക്ക് മനസ്സിലായിക്കാണും.

സത്യത്തിൽ സാദാ കോൺഗ്രസ്സ് പ്രവർത്തകർക്ക് അടിമയുടെ വിലപോലും കല്പിച്ചിട്ടില്ല പാർട്ടി നേതൃത്വം. തെരുവ് നായുടെ സ്ഥാനമാണു പാർട്ടിയിൽ പ്രവർത്തകർക്ക് എന്ന് പാർട്ടിയുടെ സംസ്ഥാന നേതൃത്വം തന്നെ തെളിയിച്ചിരിക്കുന്നു.
Wait while more posts are being loaded