Profile cover photo
Profile photo
Deepak P M
69 followers
69 followers
About
Posts

Post has shared content
ഫെയ്സ്ബുക്കിലെ അറിവിൻ കൂട്ടായ്മകൾ!
ചിലരൊക്കെ ചില കാര്യങ്ങളിൽ പുലികളാണ്; അവരവരുടെ സബ്ജക്റ്റിനെ പറ്റി അഗാധമായ അറിവുള്ളവരാണ്. അവരതൊക്കെ കോറിയിടുന്നതാവടെ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കുകളിലും... അതിൽ തന്നെ ചില പ്രൈവറ്റ് ഗ്രൂപ്പുകളിലെന്നത് അതിലും രസകരം! തന്റെ അറിവങ്ങനെ ആരു അറിയരുതെന്നോ മറ്റോ കരുതും പോലെ!!

സോഷ്യൽ നെറ്റുവർക്കുകളുടെയൊക്കെ മുൻകാല ചരിത്രം നോക്കിയാൽ നമുക്കറിയാം ഏതു നിമിഷവും ഇവർ കട്ടേം പടോം മടക്കി പോയെന്നുവരും. അല്ലെങ്കിൽ മറ്റൊന്നു വരുമ്പോൾ ആരും തിരിഞ്ഞുനോക്കാതെ നെറ്റിൽ അനാഥപ്രേതങ്ങളെപോലെ അലഞ്ഞു നടക്കേണ്ട ഗതികേടും വന്നേക്കാം.

ഓർക്കുട്ട്, ഗൂഗിൾ ബസ്സ് (google buzz), യാഹുവിന്റെ മെം(Yahoo Meme) തുടങ്ങി നിരവധി സോഷ്യൽനെറ്റ്‌വർക്കുകളുടെ ചരിത്രം നമുക്കുമുന്നിലുണ്ട്. ഇവയൊക്കെതന്നെ പാതിവഴിയിൽ ഉപേക്ഷിക്കുകയോ പിൻവലിക്കുകയോ ചെയ്തവയാണ്. നല്ലൊരു ലേഖനം ഒരു ഖണ്ഡികയെങ്കിലും എഴുതാൻ എത്രമാത്രം ബുദ്ധിമുട്ടുണ്ട് എന്നകാര്യം അറിയുന്നതുകൊണ്ടുതന്നെ പറയട്ടെ, നിങ്ങൾ ഇതൊക്കെ കുറിച്ചിടാൻ തെരഞ്ഞെടുത്ത സ്ഥലം അതിനു പറ്റിയതല്ല.

വരും തലമുറയ്ക്കും ഇതൊക്കെ ഉപകാരപ്രദമാവണം എന്നു കരുതന്നവർ ബ്ലോഗിലോ ഫെയ്സ്ബുക്കിലോ ഇതൊക്കെ എഴുതുന്നതിനു പകരം മലയാളം വിക്കിപീഡിയയിൽ എഴുതിവെയ്ക്കുന്നതാവും ഉചിതം. മലയാളം വിക്കിപീഡിയയെ ഇപ്പോൾ ഓൺലൈൻ സമൂഹത്തിനുമുന്നിൽ പരിചയപ്പെടുത്തേണ്ടതില്ല എന്നു കരുതുന്നു. ലോകത്തിലെ ഏറ്റവും വലുതും 300 ഓളം ഭാഷകളിലായി പരന്നു കിടക്കുന്നതുമായ ആ സർവ്വവിജ്ഞാനകോശത്തിന്റെ സൃഷ്ടിയിൽ പങ്കാളികളാവുക എന്നതു തന്നെ ഒരു ഭാഗ്യമായി കരുതാവുന്നതാണ്. വരും തലമുറ നിങ്ങളെ നന്ദിയോടെ സ്മരിക്കും എന്നതിൽ യാതൊരു തർക്കവും ഇല്ല.

വിജ്ഞാനകുതുകികളായ ഒരുകൂട്ടം വിക്കീപീഡിയർ എല്ലയ്പ്പോഴും ഓൺലൈനിൽ കാണും. നിരവധി ഗ്രൂപ്പുകളിലായി അവർ സജീവമായി രംഗത്തുണ്ട്. നിങ്ങൾക്കു വരുന്ന സംശയങ്ങൾക്ക് യാതൊരു മടിയും കൂടാതെ ഉത്തരം നൽകാൻ അവർ സദാ തയ്യാറായി നിൽപ്പുണ്ട്. മടിച്ചു നിൽക്കാതെ വിക്കിപീഡിയയിൽ തന്നെ എഴുതിത്തുടങ്ങുക; ഒരു സ്വതന്ത്രലോകത്തിന്റെ സൃഷ്ടിയിൽ അംഗങ്ങളാവുക.

https://www.facebook.com/notes/rajesh-odayanchal/%E0%B4%AB%E0%B5%86%E0%B4%AF%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%AC%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%85%E0%B4%B1%E0%B4%BF%E0%B4%B5%E0%B4%BF%E0%B5%BB-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%AE%E0%B4%95%E0%B5%BE/10151566066355782
Photo
Wait while more posts are being loaded