Profile cover photo
Profile photo
Junaid P V
1,878 followers
1,878 followers
About
Posts

Post has attachment
കീമാജിക്ക് 2.0 ന്റെ പ്രിവ്യൂ പതിപ്പ് ഇറങ്ങിയിട്ട് കുറച്ച് നാളായി. വിസ്റ്റ് മുതൽ 10 വരെയുള്ള വിൻഡോസുകളിൽ മറ്റ് പോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ കീമാജിക്ക് ഉപയോഗിക്കാം എന്ന മെച്ചമുണ്ട്. കൂടാതെ, മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി 32 ബിറ്റിനും 64 ബിറ്റിനും ഒരേ കീമാജിക്ക് തന്നെ മതി. മുൻപ് അത് സാധ്യമല്ലായിരുന്നു.

പുതിയ കീമാജിക്ക് ഇവിടെനിന്നും (https://keymagic.net/downloads/) ഡൗൺലോഡ് ചെയ്യാം. KeyMagic-v2.0Pre-4 ആൺ നിലവിൽ ലഭ്യമായിരിക്കുന്നത്. കൂടുതൽ മെച്ചപ്പെടുത്തുലുകൾ നടക്കുന്ന് മുറയ്ക്ക് പുതിയ പതിപ്പുകൾ ഇറങ്ങും.

കീമാജിക്ക് ഇൻസ്റ്റാൾ ചെയ്താൽ മലയാളം കീബോർഡുകൾ‌ അതിലുണ്ടാവില്ല. മലായാളം മൊഴി രീതിയനുസരിച്ചുള്ള കീബോർഡ് ലഭിക്കാനായി താഴെ നൽകിയിരിക്കുന്നതുപോലെ ചെയ്യുക.
1. ആദ്യം ഈ ലിങ്കിൽ (https://drive.google.com/file/d/0B_XmWnovtixBSWY1UUJBN1gyTkk/view?usp=sharing) പോയി "Malayalam-Mozhi-2.0.km2" എന്ന ഫയൽ ഡൗൺലോഡ് ചെയ്യുക.
2. ശേഷം കീമാജിക്കിന്റെ സെറ്റിങ്ങ്സ് വിൻഡോയീൽ ചെന്ന് "Add" ബട്ടൺ അമർത്തി "Malayalam-Mozhi-2.0.km2" ഫയൽ തിരഞ്ഞെടുക്കുക.
3. ഇപ്പോൾ മലയളാം മൊഴി കീബോർഡ് മറ്റ് കീബോർഡുകളൊടൊപ്പം കാണാം.

സ്വതേയുള്ള മ്യാന്മർ കീബോർഡുകൾ അവശ്യമില്ലെങ്കിൽ കളയാവുന്നതാണ്.
കീമാജിക്ക് പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സെറ്റിങ്സ് വിൻഡോയിലെ "Report Bug" ബട്ടൺ ക്ലിക്ക് ചെയ്തുവരുന്ന പേജിൽ സമർപ്പിക്കാം.

മലയാളം ടൈപ്പിങ്ങ് രീതി മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ബോഗ് പോസ്റ്റിനുള്ള കമന്റായോ, ഈമെയിൽ അയക്കുകയോ, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് എന്നെ ടാഗ് ചെയ്യുകയോ ചെയ്ത് അറിയിക്കക.
Add a comment...

Post has attachment
Add a comment...

Post has shared content
Add a comment...

Post has attachment

Post has attachment
Add a comment...

Post has attachment

Post has shared content
മംഗളം പത്രത്തിൽ വന്ന ഈ വാർത്ത ശരിയാണെങ്കിൽ,
ഒന്നുകിൽ തലപ്പത്തിരിക്കുന്നവന്മാർ ഒന്നടങ്കം മന്ദബുദ്ധികൾ.
അല്ലെങ്കിൽ അവർക്കൊക്കെ ഒരുമിച്ചുതന്നെ ഭ്രാന്തു പിടിച്ചു.
അതുമല്ലെങ്കിൽ ഏതോ വൻസ്രാവിന്റെ ചൂണ്ടയിൽ ഇവന്മാർ കൊത്തിയിട്ടുണ്ടു്.


ജനങ്ങളെ എങ്ങനെ സൗരോർജ്ജത്തിന്റേയും വാതോർജ്ജത്തിന്റേയും ശത്രുക്കളാക്കി മാറ്റാമെന്നാണു് ഈ മുടിഞ്ഞ വികസനകിങ്കരന്മാർ ഗവേഷണം ചെയ്തു കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നതു്.
സബ്‌സിഡി എന്ന പേരിൽ പിൻവാതിൽക്കൊള്ള നടത്താനും സ്വന്തം വകുപ്പിന്റെ കെടുകാര്യസ്ഥത ജനങ്ങൾക്കുമേൽ വെച്ചുകെട്ടാനുമുള്ള എളുപ്പവഴിയാണിതു്.
ഇങ്ങനെ ഒരു നയം പ്രാവർത്തികമാക്കിയാൽ ആ ഒരു കാരണം കൊണ്ടുമാത്രം, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഈ മുന്നണിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ഞാനുണ്ടാവും മുൻപന്തിയിൽ.

എന്തുകൊണ്ടാണു് ഇതൊരു കരിനിയമമാവുന്നതു്?

1. ഇൻവെർട്ടറുകളും UPS-ഉം ഉപയോഗിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നതു് KSEBയുടെ തന്നെ കെടുകാര്യസ്ഥതയാണു്. ഇടിമിന്നലിനേയും കാറ്റിനേയും പഴിപറഞ്ഞുകൊണ്ടു് രക്ഷപ്പെടുന്ന ബോർഡിന്റെ ഉപായം കാലാകാലങ്ങളായി അതു കേട്ടുശീലിച്ച കേരളീയരുടെ അടുത്തുമാത്രമേ ചെലവാകൂ. അവിചാരിതമായി വൈദ്യുതി വിച്ഛേദിച്ചുപോവുന്നതു് നഷ്ടപരിഹാരത്തിനു കാരണമാവുന്ന ഒരു വ്യവസ്ഥിതി നിലവിൽ വന്നാൽ അന്നുമുതൽ ഇൻവെർട്ടറുകളും UPSഉം ഉപേക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാം.

2. സോളാർ പാനലുകളും ഇൻവെർട്ടറുകളും സബ്‌സിഡി വഴി വിതരണം ചെയ്യുന്ന, ഇപ്പോൾ നിലവിലുള്ള സംവിധാനം അഴിമതിയിൽ മുങ്ങിക്കുളിച്ചതാണു്. യഥാർത്ഥത്തിൽ വേണ്ടിവരുന്ന വിലയുടെ ഇരട്ടിയോളം ഈടാക്കി, അതിന്റെ പകുതി സബ്‌സിഡി നൽകുക എന്ന തന്ത്രമാണു് ഇപ്പോളുള്ളതു്. പകരം, ഗവണ്മെന്റ് തന്നെ വൻതോതിൽ പാനലുകൾ ഇറക്കുമതി ചെയ്യുകയോ നിർമ്മിക്കുകയോ ആണു വേണ്ടതു്.

3. ഊർജ്ജോല്പാദനത്തിന്റെ നിർമ്മാണമൂലധനത്തിന്റെ (Capex) ഉത്തരവാദിത്തം ജനങ്ങളിലേക്കു് ബലം പ്രയോഗിച്ച് കൈയൊഴിയുക എന്ന സൂത്രമാണു് ഇതിലെ ദീർഘകാലസാമ്പത്തികക്കുടുക്കു്. നിർബന്ധമായും ടോൾ വാങ്ങി പരമ്പരാഗതനിരത്തുകൾ പുനഃപരിഷ്കരിക്കുന്നതിന്റെ കൂടുതൽ ഭീകരമായ മുഖമാണിതു്.

4. സംസ്ഥാനത്തിനു് മൊത്തത്തിലുള്ള ഊർജ്ജക്ഷമതയാണു വേണ്ടതെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്കു് വീടുകളിലല്ല ആദ്യം സോളാർ പാനലുകൾ സ്ഥാപിക്കേണ്ടതു്. ഇടുക്കി മുതലായ റിസർവോയറുകളുടെ ജലോപരിതലങ്ങളിലാണു്. ഒരുമിച്ചുള്ള എഞ്ചിനീയറിങ്ങ് & ഓപ്പറേഷൻ മാനേജ്മെന്റ്, ബാറ്ററി ആവശ്യമില്ലാത്ത, ഏറ്റവും ചെലവുകുറഞ്ഞ ഊർജ്ജസംഭരണം, peak demand management ഇവയ്ക്കു് ഇത്തരം വൻകിട പദ്ധതികളാണു് നല്ലതു്. കൂടാതെ, 800 മീറ്റർ ഉയരത്തിൽ സോളാർ പാനലുകൾക്കു് കൂടുതൽ ഉയർന്ന ദക്ഷതയും ലഭിക്കും.
ഇടുക്കിറിസർവ്വോയറിനു മാത്രം ഏകദേശം 36 ചതുരശ്ര കിലോമീറ്റർ (36,000,000 ച.മീ.) ചുരുങ്ങിയ വിസ്തൃതിയുണ്ടെന്നോർക്കണം. (കൂടിയ മഴക്കാലവിസ്തൃതി 62 ച.കി.)
ഈ ചുരുങ്ങിയ വിസ്തൃതി തന്നെ 100 ചതുരശ്രമീറ്റർ മേൽക്കൂര വിസ്തീർണ്ണമുള്ള മൂന്നര ലക്ഷം വീടുകൾക്കു സമമാണു്. അതും ഒട്ടും തണൽ വീഴാത്ത ഉപരിതലം.

ഒട്ടും ഒട്ടും തണൽ വീഴാത്ത ഈ ഉപരിതലത്തിലൂടെ ഇടുക്കി സംഭരണിയിൽനിന്നും ഓരോ വർഷവും ബാഷ്പീകരണത്തിലൂടെ മാത്രം ഏകദേശം 200 സെ.മീ. ജലം നഷ്ടപ്പെടുന്നു. ഈ ജലം കൂടി സോളാർ പാനലിന്റെ തണൽ വഴി ലാഭിച്ചാൽ എങ്ങനെയുണ്ടാവും?
ഇടുക്കിയുടെ മൊത്തം വാർഷിക ഊർജ്ജോല്പാദനത്തിന്റെ പത്തു ശതമാനമാണു് ഇപ്പോൾ ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടുന്നതു്. ഈ നഷ്ടം കേരളത്തിലെ ഇടമലയാറും ലോവർ പെരിയാറും ഒഴികെയുള്ള ഓരോ ജലവൈദ്യുതപദ്ധതികളിലേയും ഉല്പാദനത്തേക്കാൾ കൂടുതലാണു്.
അങ്ങനെ, ബാറ്ററിയില്ലാതെ, ഉയർന്ന ദക്ഷതയിൽ ഒരൊറ്റ പ്രദേശത്തു കേന്ദ്രീകരിച്ചു് കൂട്ടത്തിൽ സ്വതേ നഷ്ടമാവുന്ന 200 മെഗായൂണിറ്റ് വൈദ്യുതി കൂടി തിരിച്ചുപിടിക്കാവുന്ന ഒരു സംവിധാനമാണു് കേരളത്തിൽ ആദ്യം നടപ്പിലാവേണ്ടതു്.
Add a comment...

Post has attachment
Google plus new look.
#googleplus #new
Photo
Add a comment...

Post has attachment
Flower
Flower
500px.com
Add a comment...

Post has attachment
Add a comment...
Wait while more posts are being loaded