Profile cover photo
Profile photo
Muralee Mukundan (ബിലാത്തിപട്ടണം.)
4,341 followers -
ബിലാത്തിപട്ടണം / BILATTHIPATTANAM
ബിലാത്തിപട്ടണം / BILATTHIPATTANAM

4,341 followers
About
Posts

Post has attachment
ഈ വരുന്ന
ശനിയാഴ്ച്ച മെയ് 26 ന്
വൈകീട്ട് പ്രൊ : രവിചന്ദ്രൻ .സി യുടെ പ്രഭാഷണങ്ങൾ ശ്രവിക്കാനും , സംവദിക്കാനും ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കുന്നു...😘 😍
പിന്നീട് ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങളും , ഉത്തരങ്ങളുമായി അദ്ദേഹം സദസ്യരുമായി സമയം പങ്കിടുന്നു ...👥👥👥
അനേകം പേർ ഇന്ന്
നമ്മുടെ സമൂഹത്തിൽ
അടിമുടി അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പുകുത്തി 'മരിച്ചു ജീവിക്കുന്നവർ '
എന്ന സ്ഥിതി വിശേഷത്തിലാണുള്ളത്...🙆 🙇
കേരളത്തിലെ പ്രശസ്ത
ശാസ്ത്ര പ്രചാരകനും, ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ,കഴിഞ്ഞവർഷത്തെ
ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുമുള്ള കേരള സംസ്ഥാന പുരസ്‌കാര ജേതാവായ പ്രൊഫ: രവിചന്ദ്രൻ. സി , കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ഒരു കോളേജ് അദ്ധ്യാപകനാണ് ...🗣

ചിന്തനീയമായ പല സംഗതികളും 🤔
ചർച്ച ചെയ്യപ്പെടുന്ന, ഈ മെയ് മാസം
26 -ന് വൈകീട്ട് 4 മണി മുതൽ 9 മണി വരെയുള്ള സമയത്ത് ലണ്ടൻ ഈസ്റ് ഹാമിലുള്ള 'ട്രിനിറ്റി സെന്ററി 'ന്റെ വേദിയിൽ വെച്ച് അരങ്ങേറുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു ...🙏🙏🙏
News
News
britishmalayali.co.uk
Add a comment...

Post has attachment

Post has attachment
ഒരു രാജകീയ കെട്ടു കല്ല്യാണം
കൂടി, ബ്രിട്ടൻ രാജകൊട്ടാരത്തിൽ
ഇന്ന് കെങ്കേമമായി അരങ്ങേറുമ്പോൾ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സകലമാന മാധ്യമങ്ങൾക്കും ഇത് വമ്പിച്ച ആഘോഷമായി മാറും... ! 😎💥💫

ആഗോളതലത്തിൽ വാഴ്ത്തപ്പെടുന്ന
ബ്രിട്ടീഷ് രാജ്ഞിയുടെ പേര കുട്ടിയായ
ഹാരി രാജകുമാരനും തെക്കനമേരിക്കൻ
വംശജയുമായ മേഗനും തമ്മിൽ ഔദ്യോഗികമായി
ഒന്നായി ചേരുന്ന മുഹൂർത്തമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്...💘💞

രാജകീയ പ്രൗഡിയും, തനി കൊട്ടാര
കീഴ് വഴക്കങ്ങളും ഒത്ത് നോക്കാതെ
തറവാടിത്വ മഹിമകളടക്കം, നിറം, ജാതി,
മതം, കുലം, വംശം, ജോലി മുതൽ സംഗതികളൊന്നും വകവെക്കാതെ രണ്ടു വ്യക്തികൾ തമ്മിലുള്ള പരസ്പരം ഇഷ്ടത്തിന് അനുമതിയും, അംഗീകാരവും നൽകി ബ്രിട്ടീഷ് രാജ കുടുംബം - ലോക ജനതക്ക് ഒരു മാതൃക കാട്ടികൊടുത്തിരിക്കുകയാണ്...😋

അഭിനന്ദനങ്ങൾ... 👏👏👏

ഏഴ് കൊല്ലം മുമ്പ് രാജ്ഞിയുടെ
കിരീടാവകാശിയായ വില്ല്യം രാജകുമാരന്റെ കല്ല്യാണക്കച്ചേരിക്ക് പോയപ്പോൾ എന്നെ ഒരു 'പ്രേതം'💃 പിടികൂടിയത് - ഇപ്പോഴും വിട്ടുപോകാത്ത കാരണം, ഈ മാംഗല്ല്യ കെട്ടു കാഴ്ച്ചയിലെ കുതിരകളെയും, രഥത്തെയുമൊക്കെ കാണുവാൻ ഞാൻ ഇത്തവണ പോണില്ല...😝

ഇതിലും നല്ല കുതിരകളെ
മ്മ്ക്ക് 'കർ നാടക'ത്തിൽ കാണാമല്ലോ
അല്ലെ...🤔😇

ദേ...
ആ പണ്ടത്തെ
റോയൽ ഉമ്മകളുടെ കാഴ്ച്ച... 🤗

http://bilattipattanam.blogspot.co.uk/2011/05/?m=1
PhotoPhotoPhotoPhoto
19/05/2018
4 Photos - View album
Add a comment...

Post has attachment
ഇന്നത്തെ ഡിജിറ്റൽ നൂറ്റാണ്ടിൽ
പോലും പുരാതന ചിന്തകളിലേക്ക്
ഭൂരിപക്ഷം ജനതയേയും നയിച്ച് കൊണ്ട്
- മതവും , രാഷ്ട്രീയവുമൊക്കെ കൂടി പല പല
വിശ്വാസങ്ങളിലും , പ്രവർത്തികളിലും ഏർപ്പെട്ടു
കൊണ്ടിരിക്കുവാൻ മാനവ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുകയാണ് ... 🙈🙉🙊

ഏതാണ്ട് മരിച്ചു ജീവിക്കുന്നവർ ..👥💫🚧

എന്നാലിപ്പോൾ മലയാളികൾക്കിടയിൽ
പ്രൊ:സി .രവിചന്ദ്രനടക്കം ,അനേകം പേർ
നയിക്കുന്ന"എസ്സെൻസ്‌" പോലുള്ള സംഘടനകൾ, നവീന ആശയങ്ങൾ പ്രചരിപ്പിച്ച് , ജനങ്ങളെ ബോധവൽക്കരിച്ച് ഇപ്പോഴുള്ള സാമൂഹ്യ ജീർണതകൾക്കെതിരെ കുറച്ചു കൊല്ലങ്ങളായി പടപൊരുതി കൊണ്ടിരിക്കുകയാണ് ...💪

ഇവരുടെയൊക്കെ ശാസ്ത്രീയ വിശകലനത്തോടുകൂടിയുള്ള ആശയങ്ങൾ ഉൾക്കൊണ്ട് മുന്നേറുന്ന കേരളം , ഇന്ത്യക്കു
മാത്രമല്ല ലോകത്തിനു തന്നെ മാതൃക ആകുന്ന ഒരു സ്ഥലമായി മാറാനുള്ള പ്രയാണത്തിലാണ്...📖🎤🗣📺🖥🚶🏃

ആ യാത്രയിലേക്കുള്ള സംഭാവനയാണ്
"എസ്സെൻസ്‌" പോലുള്ള സംഘടനകൾ ചെയ്തുകൊണ്ടിരിക്കുന്നത്...🚶🏃

അതെ 'esSENCE Club '
ഒരു തുടക്കം കുറിച്ചിരിക്കുകയാണ് ...👏👏👏

ആയിരക്കണക്കിനാളുകൾ ഒന്നിച്ചിരുന്നു
സയൻസും, അനുബന്ധ വിഷയങ്ങളും ചർച്ച
ചെയ്യുന്ന സ്ഥലം , ലോകത്തിൽ വേറെ എവിടെയുണ്ട് ..?🤔

കേരളം വെറും
ദൈവത്തിന്റെ നാട് മാത്രല്ല ,
മലയാളികൾ ശരിക്കും മനുഷ്യ സ്നേഹികളുടേയും നാട് കൂടിയാണ് ...😘

കേരളം മനുഷ്യന് ജീവിക്കാനുള്ള അതീവ സുന്ദരമായ സ്ഥലമായി മാറാനുള്ള കുതിപ്പിലാണ് ആ യാത്രയിലേക്കു നമുക്കും പങ്കുചേരാം...😍

സത്യത്തിൽ പ്രൊ:സി .രവിചന്ദ്രൻറെ
എഴുത്തും പ്രസംഗങ്ങളും നിരൂപണമാണോ...?

അതോ സത്യം തുറന്നു പറച്ചിലോ ...?

അങ്ങനെയെങ്കിൽ സത്യം തുറന്നു
പറയുന്നതിനെ ഭയപ്പെടേണ്ടതുണ്ടോ ...?

ഇത്തരം സത്യങ്ങളെ ആരാണ് ഭയക്കുന്നത് ...?

ഇത്തരം ചോദ്യങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു
അന്വേഷണമാണ് അടിയിൽ കൊടുത്തിട്ടുള്ള ലേഖനത്തിന്റെ ഉദ്ദേശ്യം...,💞
http://www.ukmalayalee.com/association-news/news.php?id=MTg0
Add a comment...

Post has attachment
ഒരിക്കലും ഇന്ത്യയെയും,
കോൺഗ്രസിനെയും രക്ഷിക്കുവാൻ
കഴിയാത്ത ഒട്ടും പക്വതയില്ലാത്ത വെറും
തറവാടിത്വഘോഷണങ്ങളുമായി ഉയർന്നു വന്ന ഒരു രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി എന്ന് ഈ കർണാടക തിരഞ്ഞെടുപ്പ് വിജയം വീണ്ടും അടിവരയിട്ട് ഉറപ്പിക്കുന്നു...!😇

ബി.ജെ.പി യുടെ വിജയം
അഥവാ പിടിച്ചടക്കൽ എന്നതിനേക്കാൾ
കോൺഗ്രസ്സിന്റെ പരാജയം/വിട്ടു കൊടുക്കൽ എന്നത് മാത്രമെ, ഈ ഇലക്ഷൻ റിസൾട്ടിനെ നോക്കി കാണുവാൻ കഴിയൂ...😂
Photo
Photo
15/05/2018
2 Photos - View album
Add a comment...

Post has attachment
ഇന്ന് നാം ഒട്ടുമിക്കവരും
മരിച്ചു ജീവിക്കുകയാണ് ...
അപ്പോൾ പിന്നെ എന്തിന് ചിന്തിക്കണം ... !
വെറുതെ എന്തിനാണ് ചോദ്യങ്ങൾ ചോദിക്കുന്നത് ...!

മനുഷ്യ ഭാവന അപാരമാണ്. എന്തും സങ്കല്പിക്കാം. അമാനുഷിക ശക്തികളെയും, അത്ഭുത ലോകങ്ങളെയും സൃഷ്ടിക്കാം...

എപ്പോഴൊക്കെയോ ഇങ്ങനെ മനുഷ്യൻ സൃഷ്ടിച്ച പലതും മനുഷ്യന്റെ ദൈനം ദിന ജീവിതത്തിൽ ഇടപെടാൻ തുടങ്ങി.
വിശ്വാസവും അങ്ങിനെ തന്നെയാണ്. എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം.
എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു.
വിചിന്തനത്തിന്റെ ആവശ്യത്തിലേക്കതു വിരൽ ചൂണ്ടുന്നു...

കഥാപാത്രങ്ങൾ കാലാന്തരത്തിൽ ദൈവങ്ങളായി മാറിയതും ആ ദൈവങ്ങളെ ഉപയോഗിച്ചു ചിന്താ ശൂന്യരെ ചൂഷണം ചെയ്യുന്നതും നാമെത്രയോ കണ്ടുകഴിഞ്ഞു. വീരാരാധനയിൽ തുടങ്ങി, അർഥശൂന്യമായ ആചാരങ്ങളിലും, അന്ധവിശ്വാസത്തിലും, തീവ്ര വാദത്തിലും, നൃശംസതയിലും ചെന്നെത്തിച്ചേർന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്.

നാം ചിന്തിക്കേണ്ടിയിരിക്കുന്നു...! ,

ഒപ്പം ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു ...!

യു .കെ .മലയാളികളുടെ ചിന്തയ്ക്കു ചിന്തേരിടാൻ പ്രൊ .സി രവിചന്ദ്രൻ വരുന്നു.

Essence UK യുടെ ,ലണ്ടൻ ഈസ്റ്റ് ഹാമിലെ പരിപാടിയെ സഹായിക്കുവാൻ 'കട്ടൻ കാപ്പിയും കവിതയും' പ്രവർത്തകർ രംഗത്തുണ്ട്.

മെയ് 26 ന് ശനിയാഴ്ച നാലുമണിക്ക് ഈസ്ററ് ലണ്ടനിലുള്ള, ട്രിനിറ്റി സെന്ററിൽ എത്തിച്ചേരുക.

ഒരു കാര്യം കൂടി...

ആരും ചിന്തിക്കരുത്...!

ചോദ്യങ്ങൾ ചോദിക്കരുത് ...!

https://m.facebook.com/groups/576047275806970?view=permalink&id=1679016462176707

Photo
Photo
13/05/2018
2 Photos - View album
Add a comment...

Post has attachment
അതിമനോഹരമായ,
അവിസ്മരണീയമായ ഒരു
വിനോദയാത്ര mauk സംഘടിപ്പിച്ചതിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..👏
വിനോദയാത്ര എന്ന് പറഞ്ഞാൽ
ഇങ്ങിനെ വേണം . 2 വയസ്സുകാർ തൊട്ട്
82 കാർ വരെയുള്ള 57 പേരുടെ ഒരു കൂട്ടായ്മ വലിയൊരു എക്സിക്കൂട്ടീവ് 🚍കോച്ചിൽ ബ്രിട്ടനിൽ നിന്നും ഇംഗ്ലീഷ് ചാനൽ, ക്രൂയിസ് ഷിപ്പിൽ🛳 കടന്ന് ഫ്രാൻസ് വഴി ഒരു കലക്കൻ മിനി യൂറോപ്പ് പര്യടനം...😍
യൂറോപ്പിലെ പുരാതന സാംസ്‌കാരിക സമ്പന്നമായ, ഒരു തനതായ ഭാഷപോലുമില്ലാത്ത മൾട്ടി കൾച്ചറൽ രാജ്യമായ ലോകത്തിലെ ഏറ്റവും നല്ല ചോക്ലേറ്റുകൾ 🍫ഉൽപ്പാദിപ്പിക്കുന്ന ബെൽജിയം... 🇧🇪
അവിടെ യൂറോപ്പിയൻ യൂണിയന്റെ🇪🇺 തലസ്ഥാനമായ ബ്രസ്സൽസ് ചുറ്റിയടിച്ച് ആട്ടോമ്യം കണ്ട്, യൂറോപ്പ്യൻ രാജ്യങ്ങളെയും, അവിടെയുള്ള പ്രധാന മോണുമെന്റുകളെയും ആവിഷ്കരിച്ച് വെച്ചിരിക്കുന്ന മിനി യൂറോപ്പ് കണ്ടാസ്വദിച്ചുള്ള ഒരു ഉല്ലാസ യാത്ര...😍
ബ്രസ്സൽസ്സിലെ പ്രൗഢ ഗംഭീരമായ അതിപുരാതന കൊട്ടാര സമുച്ചയങ്ങളും, ആധുനിക പട്ടണവീഥികളും താണ്ടി 4 സ്റ്റാർ ഹോട്ടലിൽ അന്തിയുറക്കം...💤
പിന്നീട് ഓറഞ്ചിന്റ🍊, ടൂളിപ്പ്
പുഷ്പ്പങ്ങളുടെ🌷, സൈക്കിളുകളുടെ 🚲
നാടായ നെതർലാന്റ്...🇳🇱 ലോകത്തിലെ നമ്പർ
വൺ ടൂളിപ്പ് ഗാർഡനായ Keukenhof എന്ന പൂക്കളുടെ വൃന്ദാവനത്തിൽ നയനാനന്ദകരമായ ടൂളിപ് പൂക്കളുടെ വർണ്ണ വിസ്മയങ്ങൾ ദർശിച്ചുകൊണ്ട്, ലാവണ്ടർ പൂക്കളുടെ സുഗന്ധം ആവാഹിച്ചുകൊണ്ടുള്ള ഒരു മാസ്മരിക സഞ്ചാരം...💟
സൈക്കിളുകളുടെ നഗരം
എന്നറിയപ്പെടുന്ന ആംസ്റ്റർഡാം
സിറ്റിയിൽ ഉല്ലാസ 🚢നൗകയിലേറി
പട്ടണത്തെ ചുറ്റിക്കാണുന്ന ഒരു കനാൽ യാത്ര. റോട്ടർ ഡാം വഴി 'മിനി ഹോളണ്ട് 'ആവിഷ്കരിച്ചു വെച്ചിരിക്കുന്ന Madurodam...💞അങ്ങിനെയങ്ങിനെ എത്രയെത്ര
ഒരിക്കലും വിസ്മരിക്കാത്ത അനുഭവങ്ങൾ സമ്മാനിച്ച ഒരു ടൂർ പാക്കേജ് ഒരുക്കി തന്നതിനിന് MAUK നും, Sona Tour നും,
ഒപ്പം ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന ടിപ്പ് ചുള്ളത്തിയായ ജ്യോതി എന്ന ഗൈഡിനും, തനി കലിപ്പനായ വെള്ളക്കാരൻ സാരഥിക്കും ഒരുപാടൊരുപാട് നന്ദി.. 🙏
PhotoPhotoPhotoPhotoPhoto
09/05/2018
38 Photos - View album
Add a comment...

Post has attachment
ഇന്നലെ യു. കെ യിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് മലയാളികളിൽ അഞ്ചുപേരും വിജയം വരിച്ച് മലയാളികൾക്ക് അഭിമാനമായി മാറി...😍
ലണ്ടനിലെ ന്യൂഹാമിൽ നിന്ന് ഡോ. ഓമന ഗംഗാധരനും, ക്രോയ്ഡനിൽ നിന്ന് മഞ്ജു ഷാഹുൽ ഹമീദും നാലാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു..😘
നോർത്ത് ലണ്ടനിലെ ഹാരിൻഗേ കൗൺസിലിൽ നിന്നും(https://voting.haringey.gov.uk/bounds-green-2018/) ജെയിംസ് ചിരിയങ്കണ്ടത്ത് തിരഞ്ഞെടുക്കപ്പെട്ടു... 😘
കന്നി വിജയവുമായി ലണ്ടനിൽ നിന്ന് സുഗതൻ തെക്കേപ്പുരയും, കേംബ്രിജിൽ നിന്ന് ബൈജു വർക്കി തിട്ടാലയും വിജയം നേടി...😘

ഇത്തവണ ബിലാത്തിയിലെ 150 കൗൺസിലുകളിലെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തപ്പോൾ ഭരണപക്ഷമായ 'ടോറി പാർട്ടി'യേക്കാൾ മേൽക്കോയ്മ 'ലേബർ പാർട്ടി' നേടി... ഒപ്പം നേട്ടം ഏറെയുണ്ടാക്കിയത് ' ലിബറൽ ഡെമെക്രാറ്റിക് പാർട്ടി'യും,പിന്നെ 'ഗ്രീൻ പാർട്ടിയും '... തീവ്ര വലതുപക്ഷ പാർട്ടിയായ 'യുക്കിപ് ' പാർട്ടി ഇത്തവണ തകർന്നടിഞ്ഞു... !

ലേബർ പാർട്ടിയുടെ ലേബലിൽ
വിജയിച്ചുവന്ന പുതിയ അഞ്ച് മലയാളി
കൗൺസിലേഴ്‌സിനും അനുമോദനങ്ങൾ ...
അഭിനന്ദനങ്ങൾ 😘👏👏👏👏
Photo
Photo
04/05/2018
2 Photos - View album
Add a comment...

Post has attachment
അനേകം മലയാളികളിപ്പോൾ
ബ്രിട്ടനിലെ ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്ക് സജീമായി രംഗത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ച്ചകൾ നമുക്ക് ചുറ്റും എന്നുമെന്നോണം കാണാവുന്നതാണ് .

അടുത്ത മാസം 2018 മെയ്‌ മൂന്നിന് നടക്കുന്ന
ഇംഗ്ലണ്ടിലെ പല കൗണ്ടികളിലും , ലോക്കൽ ഇലക്ഷനിൽ കൂടി സ്വദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ ചുമതല നിർവ്വഹിക്കാനുള്ള കൗൺസിലേഴ്‌സിനെ തിരഞ്ഞെടുക്കുകയാണ് .

ഇത്തരം ജനാധിപത്യ ഭരണ സമിതി
സഭകളിലേക്ക് സ്വദേശിയരെ കൂടാതെ ആഗോള
വംശജരായ അനേകം സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ ധാരാളം ഏഷ്യൻ , ഭാരതീയ വംശജർക്കൊപ്പം , ചില മലയാളികളും വിവിധ പാർട്ടികളുടെ ബാനറിൽ ജനവിധി തേടുന്നുണ്ട് എന്നതിൽ നമുക്ക് മലയാളികൾക്കും അഭിമാനിക്കാനിക്കാവുന്ന സംഗതികളാണ് .
Add a comment...

Post has attachment
Wait while more posts are being loaded