Profile cover photo
Profile photo
keraleeyam magazine
211 followers -
The Keraleeyam monthly, which has been presenting basic issues of people such as environment, agriculture, human rights, education and feminist-dalit-adivasi justice and supporting struggles and alternative.
The Keraleeyam monthly, which has been presenting basic issues of people such as environment, agriculture, human rights, education and feminist-dalit-adivasi justice and supporting struggles and alternative.

211 followers
About
Posts

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
പ്രിയ സുഹൃത്തെ,
പ്ലാച്ചിമട സമരത്തിന് സഹായകമാകും വിധമുള്ള പഠന പ്രവര്‍ത്തനത്തിനായി കേരളീയം ഒരു ഫെലോഷിപ്പ് ഏര്‍പ്പെടുത്തുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠന പരിപാടിയുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. അറ്റാച്ച്‌മെന്റും കാണുക. മറുപടി പ്രതീക്ഷിക്കുന്നു.

കേരളീയം പ്ലാച്ചിമട ഫെലോഷിപ്പ് 2015
ശീര്‍ഷകം:
‘കോര്‍പ്പറേറ്റ് അതിക്രമവും ജനാധികാര പ്രയോഗവും പ്ലാച്ചിമടയില്‍’
വിവരണം:
കൊക്കക്കോള എന്ന ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനിയുടെ പ്രവര്‍ത്തനം മൂലം തങ്ങള്‍ക്കുണ്ടായ യാതനകള്‍ പരിഹരിക്കുന്നതിനായി പ്ലാച്ചിമട നിവാസികള്‍ നടത്തിവരുന്ന സമരം 13 വര്‍ഷം പിന്നിട്ടിരിക്കുന്നു. കൊക്കക്കോള കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും തദ്ദേശീയ ജനത നടത്തിവരുന്ന സമരം അതുന്നയിച്ച ന്യായമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകാതെ നീണ്ടുപോവുകയാണ്. സാമൂഹിക പ്രാധാന്യമില്ലാത്ത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി സാമാന്യജനങ്ങളുടെ ജീവനോപാധികള്‍ ബലാല്‍ക്കാരം ചെയ്തുനശിപ്പിച്ച കൊക്കക്കോള കമ്പനി പ്ലാച്ചിമടയില്‍ നിന്നും പുറത്താക്കപ്പെടുകയും നിയമലംഘനങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുകയും നഷ്ടപരിഹാരം ഈടാക്കപ്പെടുകയും ചെയ്യണമെന്ന പ്ലാച്ചിമട സമരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഗണിക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. വരേണ്യവികസന പക്ഷപാതിത്വം കൊണ്ടും കോര്‍പ്പറേറ്റ് മൂലധന വ്യവസ്ഥയോടുള്ള വിധേയത്വം കൊണ്ടും സാമാന്യജനതയുടെ ഉപജീവനോപാധികള്‍ കയ്യേറ്റം ചെയ്ത കൊക്കക്കോളയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഭരണകര്‍ത്താക്കളും വിദഗ്ധസ്ഥാപനങ്ങളും നിയമവ്യവസ്ഥയും അശക്തരായിതീര്‍ന്നിരിക്കുകയാണ്. ഈവിധം കോര്‍പ്പറേറ്റ്‌രാജിലേക്ക് വഴിമാറിയിരിക്കുന്ന ജനാധിപത്യ ഭരണസംവിധാനത്തിന് സഹസ്രാബ്ദങ്ങളായി രൂപപ്പെട്ട ജലം പോലെയുള്ള അടിസ്ഥാന വിഭവങ്ങള്‍ നശിച്ച പ്ലാച്ചിമടയിലെ കോര്‍പ്പറേറ്റ് അതിക്രമത്തെ നേരിടാന്‍ കഴിയാതെ പോകുന്നു എന്നതാണ് പ്ലാച്ചിമട സമരം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം.
പ്ലാച്ചിമട ജനതയുടെ യാതനകള്‍ക്ക് പരിഹാരമുണ്ടാവുക എന്നതിനൊപ്പം തന്നെ ജീവനോപാധികള്‍ക്ക് മേല്‍ ജനങ്ങള്‍ക്കുള്ള അധികാരം യാഥാര്‍ത്ഥ്യമാക്കുക എന്നതുകൂടിയാണ് പ്ലാച്ചിമട പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ പരിഹാരം. പ്ലാച്ചിമടകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് തദ്ദേശജനങ്ങള്‍ക്ക് അവരുടെ അടിസ്ഥാന വിഭവങ്ങള്‍ക്ക് മേല്‍ അധികാരമുണ്ടാകേണ്ടതുണ്ട്. സാമൂഹികജീവിതത്തില്‍ തങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം ജനങ്ങള്‍ക്കുണ്ടാകുന്നതരത്തിലുള്ള ഒരു ജനാധികാര വ്യവസ്ഥകൂടി സാധ്യമാകേണ്ടതുണ്ട്. അത്തരത്തില്‍ നമ്മുടെ നിയമസംവിധാനവും ഭരണവ്യവസ്ഥയും പരിഷ്‌കരിക്കപ്പെടണം എന്നതും പ്ലാച്ചിമട സമരത്തിന്റെ ഒരു നിര്‍ണ്ണായക ആവശ്യമാണ്. 
പ്ലാച്ചിമട സമരലക്ഷ്യത്തെക്കുറിച്ചുള്ള ഈ സംവാദങ്ങള്‍ വികസിപ്പിക്കുന്നതിലും ഇവയെ മുന്‍നിര്‍ത്തി രാഷ്ട്രീയ മണ്ഡലത്തില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നവിധത്തിലുള്ള സമരങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും സംഭവിച്ച പാളിച്ചകള്‍ പ്ലാച്ചിമട സമരത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. അത്തരം പരിമിതികള്‍ മറികടന്ന്, കോര്‍പ്പറേറ്റ് അതിക്രമത്തിനെതിരായ ജനാധികാര സങ്കല്‍പ്പങ്ങളെ വികസിപ്പിച്ച്,  പ്ലാച്ചിമട സമരം ശക്തിപ്പെടുത്തും വിധമുള്ള ഒരു രാഷ്ട്രീയ വിദ്യാഭ്യാസ പരിപാടിക്ക് സഹായകമാകുന്ന പ്രബന്ധമാണ് തയ്യാറാക്കേണ്ടത്. ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രായോഗസാധ്യമായ നിര്‍ദ്ദേശങ്ങള്‍ പ്ലാച്ചിമട സമരത്തിന് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഉപസംഹരിക്കാന്‍ കഴിയുന്ന ഒരു പ്രബന്ധമാണ് പ്രതീക്ഷിക്കുന്നത്.
നിര്‍വഹണം:
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ആണ് ഗവേഷണത്തിനുള്ള സാമ്പത്തികവും ധൈഷണികവുമായ പിന്തുണ നല്‍കുന്നത്. ഗവേഷണ പരിപാടിയുടെ നിര്‍വഹണവും മേല്‍നോട്ടവും തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയുടെ മുന്‍കൈയിലാണ് നടക്കുന്നത്.
വ്യവസ്ഥകള്‍:
ഒരു വര്‍ഷമാണ് ഫെലോഷിപ്പിന്റെ കാലാവധി. പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് തുകയായി ലഭിക്കും. പ്രതിമാസ ഗവേഷണഫലങ്ങളെക്കുറിച്ചുള്ള ഒരു വിവരണം ലേഖന രൂപത്തില്‍ എല്ലാ മാസവും സമര്‍പ്പിക്കുമ്പോഴാണ് തുക കൈമാറുന്നത്. പഠനം നടത്തുന്നയാളിന്റെ പ്രതിമാസ വിലയിരുത്തലുകളുള്ള അത്തരം 12 ലേഖനങ്ങളും അന്തിമ ഗവേഷണ പ്രബന്ധവുമാണ് ആകെ സമര്‍പ്പിക്കേണ്ടത്. പ്ലാച്ചിമട സമരത്തിന്റെ 13-ാം വാര്‍ഷിക ദിനമായ 2015 ഏപ്രില്‍ 22 മുതല്‍ 2016 ഏപ്രില്‍ 22 വരെയാണ് ഫെലോഷിപ്പ് കാലാവധി.
അപേക്ഷകര്‍ അറിയാന്‍: 
1. ഇത്തരത്തിലുള്ള ഒരു ഗവേഷണം ചെയ്യുന്നതിനുള്ള മൗലികമായ താത്പര്യത്തിലും സന്നദ്ധതയിലും നൈപുണ്യത്തിലും ഉപരിയായി ഒരു വിദ്യാഭ്യാസ യോഗ്യതയും മാനദണ്ഡമായില്ല.
2. ഒരു വര്‍ഷം പഠനം തുടരുന്നതിനും പ്ലാച്ചിമടയിലും ഗവേഷണാനുബന്ധ സ്ഥലങ്ങളിലും സന്ദര്‍ശിക്കുന്നതിനും സന്നദ്ധമായിരിക്കണം.
3. വിശദമായ ബയോഡാറ്റയും ഗവേഷണ വിഷയത്തെക്കുറിച്ചുള്ള ഒരുപേജില്‍ കവിയാത്ത നിങ്ങളുടെ സങ്കല്‍പ്പവും ഇ-മെയില്‍ ആയോ, കത്തായോ, നേരിട്ടോ നല്‍കുക.
4. അപേക്ഷകരില്‍ നിന്നും ഒരാളെ വിശദമായ ഇന്റര്‍വ്യൂവിലൂടെ അന്തിമമായി തെരഞ്ഞെടുക്കും.
5. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി: 2015 മെയ് 5
വിലാസം: കേരളീയം, മുന്‍സിപ്പല്‍ മാര്‍ക്കറ്റ് ബില്‍ഡിംഗ്, കൊക്കാലെ, തൃശൂര്‍ - 680021
ഫോണ്‍: 04872421385, 9446586943 
mailkeraleeyam@gmail.com
Photo
Add a comment...

Post has attachment
ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും
പോലീസ് രാജിനും എതിരെ
ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍
ഫെബ്രുവരി 1, ഞായര്‍ രാവിലെ 
10.00 മുതല്‍ വൈകീട്ട് 6.00 വരെ 
തൃശൂര്‍ തെക്കേഗോപുരനടയില്‍
ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും ജനകീയ സമരപ്രവര്‍ത്തകര്‍ക്കും നേരെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മൗലീകവകാശങ്ങള്‍ക്ക് നേരെയുമുള്ള പോലീസിംഗ് കേരളത്തില്‍ കൂടുകയാണ്. വര്‍ഗിയ ശക്തികളെയും മാഫിയകളെയും നേരിടുന്നതില്‍ നിഷ്‌ക്രിയരായിത്തീര്‍ന്ന സംസ്ഥാന പോലീസ് സമാധാനപരമായി സംഘടിക്കുന്നതിനും സമരം ചെയ്യുന്നതിനുമുള്ള അവകാശം നിഷേധിക്കുന്ന സംഭവങ്ങളും കേരളത്തില്‍ പതിവായിരിക്കുന്നു. സിവില്‍ സമൂഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഉണര്‍ച്ചകളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്ന ഭരണകൂടം ഭീതിവിതച്ച് അധികാരം നിലനിര്‍ത്തുന്നതിനുള്ള ഒരു ഉപകരണമായി പോലീസിനെ ഉപയോഗിക്കാന്‍ അനുവദിക്കരുത്. കേരളത്തിലെ എല്ലാ ജനകീയ സമരങ്ങള്‍ക്കും ഭരണകൂടത്തിന്റെ ഏതെങ്കിലും വിധത്തിലുള്ള അധികാര പ്രയോഗങ്ങളെ അനുദിനം നേരിടേണ്ടി വരുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ തടസ്സങ്ങള്‍ നീക്കിയ ഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ് മുതല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് നല്‍കാതെ തിരച്ചയച്ച നടപടിവരെയുള്ള സമീപകാല ഭരണകൂട നടപടികളെല്ലാം സമഗ്രാധിപത്യത്തെക്കുറിച്ചുള്ള ഉറച്ച സൂചനകള്‍ നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു. സ്വന്തം ആജ്ഞാനുവര്‍ത്തികളെ പോലീസ് സേനയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് വര്‍ഗിയ കലാപങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും നേതൃത്വം നല്‍കിയവര്‍ രാജ്യം ഭരിക്കുന്ന കാലത്ത് പൗരസ്വാതന്ത്ര്യം ഫാസിസത്തിന് വഴിമാറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയാണ്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ ജനാധിപത്യ അവകാശ കണ്‍വെന്‍ഷനിലേക്ക് ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്ന എല്ലാവരുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ 
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ 
കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
കൂടംകുളം സമരനായകന്‍ 
എസ്.പി. ഉദയകുമാര്‍ 
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജനകീയ സമരപ്രതിനിധികളും പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കും
Photo
Add a comment...

Post has attachment

Post has attachment

Post has attachment
''സംശയം തോന്നുന്ന ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് പോലീസ് പറയുന്നത്.'' (പത്രവാര്‍ത്ത)

ശ്യാമിന്റെ അറസ്റ്റിലുള്ള പോലീസിന്റെ വിശദീകരണം ഇത്തരത്തിലാണ്. എന്നാല്‍ സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ ഉണ്ടെന്ന് പറയുന്ന അധികാരത്തിന്റെ സ്വഭാവത്തെയും പ്രയോഗരീതിയേയും കുറിച്ച് കുറച്ചുകൂടി വ്യക്തമായി വിശദീകരിക്കേണ്ട ബാധ്യത ജനാധിപത്യത്തില്‍ പോലീസിനുണ്ട്. ശ്യാമിനെതിരെയുണ്ടായത് അമിതാധികാരപ്രയോഗമാണ്. ശ്യാമിന്റെ കാര്യത്തില്‍ മാത്രമല്ല പലപ്പോഴും പോലീസിന്റെ അധികാര വിനിയോഗത്തില്‍ ഈ അമിതാധികാര പ്രയോഗം കാണാന്‍ കഴിയും. ഭരണഘടനാവകാശങ്ങളെയും ജനാധിപത്യ ഭരണക്രമത്തില്‍ നിയമവാഴ്ചയ്ക്കുണ്ടാകേണ്ട മര്യാദകളെയും ഈ പോലീസ് ചെയ്തികള്‍ മറികടക്കുന്നു. ജനാധിപത്യം ഭരണവര്‍ഗാധീശത്വമായി മാറുക്കൊണ്ടിരിക്കുന്നു. തണ്ടര്‍ബോള്‍ട്ടെല്ലാം അതിന്റെ പ്രതിഫലനമാണ്. അതുകൊണ്ടാണ് വര്‍ഷങ്ങളായി അതേ സ്ഥലത്ത് വളരെ സുതാര്യമായി ജിവിക്കുകയും തദ്ദേശീയ സമൂഹവുമായി നിരന്തരബന്ധം പുലര്‍ത്തുകയും ചെയ്യുന്ന ശ്യാമിനെപ്പോലെ ഒരാളെ അയാള്‍ എല്ലാ ദിവസവും പോകാറുള്ള കോറോം ടൗണില്‍ നിന്നും ബലപ്രയോഗത്തിലൂടെ തണ്ടര്‍ബോള്‍ട്ട് അറസ്റ്റ് ചെയ്യുന്നത്. ആരെയും ഫോണില്‍ ബന്ധപ്പെടാന്‍ പോലും സമ്മതിക്കാതിരിക്കുന്നത്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കാന്‍ അധികാരമുണ്ട് എന്ന പേരില്‍ സാധൂകരിക്കാന്‍ കഴിയുന്നതല്ല ഈ ബലപ്രയോഗം. ലോക്കല്‍ പോലീസിന് നേരിട്ട് പോയി കാര്യങ്ങള്‍ ശ്യാമിനോട് ചോദിച്ചറിയുന്നതിനും സംശയം ദൂരീകരിക്കുന്നതിനും ഉള്ള സാഹചര്യമുണ്ടായിട്ടും തണ്ടര്‍ബോള്‍ട്ട് നേരിട്ടെത്തി നടത്തുന്ന ഈ പ്രദര്‍ശനം ഭരണകൂടസ്ഥാപനങ്ങള്‍ സൈനീകവത്കരിക്കപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്. തണ്ടര്‍ബോള്‍ട്ട് കോറം ടൗണില്‍ സൃഷ്ടിച്ചെടുത്ത ആ ഭീതിയാണ് അവരുടെ കൈമുതല്‍. ഫോബിയകള്‍ കൊണ്ടുള്ള ഈ കളി ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഒരുവര്‍ഷമായി തണ്ടര്‍ബോള്‍ട്ട് എന്താണ് ചെയ്തതെന്നും ചെയ്യുന്നതെന്നും വസ്തുതാന്വേഷണത്തിലൂടെ വിലയിരുത്താന്‍ സാമൂഹിക-മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണം.
Photo
Add a comment...

Post has attachment
ഒടുവില്‍ മാധ്യമങ്ങള്‍ വസ്തുത തേടിയെത്തിയപ്പോള്‍...
Add a comment...

Post has attachment
സുഹൃത്തെ
നമ്മുടെ സുഹൃത്തും ഏകലോക സര്‍വ്വകലാശാല എന്ന കൂട്ടായ്മയുടെ ശില്പിയുമായ ശ്യാമിനെ ഇന്നലെ വൈകിട്ട് (മെയ് 20) വയനാട് വച്ച് പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് ഇന്ന് വന്ന വാര്‍ത്തയാണിത് (മാധ്യമം ദിനപത്രം, വയനാട് പേജ്) മുഖ്യധാരയില്‍ നിന്നും വേറിട്ട് ജീവിക്കുന്ന ആരെയും മാവോവാദികളെന്ന്് സംശയിച്ച് അറസ്റ്റ് ചെയ്യാവുന്ന സാഹചര്യമാണ് വയനാട്ടില്‍ നിലനില്‍ക്കുന്നതെന്ന് ശ്യാമിന്റെ അറസ്റ്റ് വ്യക്തമാക്കുന്നു. എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും പ്രാഥമികമായ ഒരന്വേഷണം പോലും നടത്താതെ സംശയത്തിന്റെ പേരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ തോക്കുധാരികളായ സംഘം പൊതുജനമധ്യത്തില്‍ വച്ച് ബലപ്രയോഗത്തിലൂടെ ശ്യാമിനെ പിടികൂടുകയായിരുന്നു. സംശയമുണ്ടെങ്കില്‍ ആരെയും ബലമായി പിടിച്ചുകൊണ്ടുപോകുന്നതിനും വീട് അരിച്ചുപെറുക്കി പരിശോധിക്കുന്നതിനും ലാപ്‌ടോപ്പും മൊബൈല്‍ഫോണുമെല്ലാം പിടിച്ചുകൊണ്ടുപോകുന്നതിനും തണ്ടര്‍ബോള്‍ട്ട് സംഘത്തിന് കഴിയുന്ന സാഹചര്യമാണ് വയനാട്ടില്‍ നിലനില്‍ക്കുന്നത്. ജനാധിപത്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന തരത്തിലേക്ക് പോലീസിംഗ് മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ശ്യാമിനുണ്ടായ അനുഭവം വ്യക്തമാക്കുന്നു.
കുറഞ്ഞ വിഭവങ്ങളുപയോഗിച്ച് ജീവിക്കുകയും ജൈവകൃഷിയിലൂടെ ജീവിക്കാനാവശ്യമായ നെല്ലും പച്ചക്കറികളും ഉത്പാദിപ്പിക്കുകയും സ്വയംപര്യാപ്തതയുടെയും സ്വഭരണത്തിന്റെയും സന്ദേശം പ്രചരപ്പിക്കുകയും ആത്മീയ-ദാര്‍ശനിക സംവാദങ്ങളും പഠനക്യാമ്പുകളും സംഘടിപ്പിക്കുകയും ചെയ്യുന്ന ശ്യാം എങ്ങനെയാണ് പോലീസിന് മാവോവാദിയായി മാറുന്നത്? വ്യക്തിയുടെ ജീവിതത്തെ അനുനിമിഷം നിയന്ത്രിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന മുതലാളിത്തം, രാഷ്ട്രം, കുടുംബം തുടങ്ങിയ വ്യവസ്ഥകളെ സര്‍ഗ്ഗാത്മകമായി എങ്ങനെ പ്രതിരോധിക്കാം എന്ന് ആലോചിക്കുകയും അതിനുവേണ്ട സമഗ്രമായ താത്വികപഠനങ്ങള്‍ നടത്തുകയും ചെയ്യുന്ന കൂട്ടായ്മയാണ് ശ്യാമിന്റെ നേതൃത്വത്തിലുള്ള ഏകലോക സര്‍വ്വകലാശാല. മുഖ്യധാരയോട് കലഹിച്ചുകൊണ്ട് ഇത്തരം സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളും സംഘങ്ങളുമെല്ലാം മാവോവാദികളായി മുദ്രകുത്തി ആക്രമിക്കപ്പെടുന്ന കാലമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകരെ ലുക്ക്ഔട്ട് നോട്ടീസില്‍ ഉള്‍പ്പെടുത്തിയ സംഭവവും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ സാമൂഹിക പ്രവര്‍ത്തകരും ഇതില്‍ പ്രതികരിക്കുക...
( ഈ കൊടുത്തിരിക്കുന്ന തരത്തിലുള്ള തീര്‍ത്തും നിരുത്തരവാദപരമായ വാര്‍ത്തകളാണ് പോലീസിന്റെ ഭാഷ കടമെടുത്ത് മാധ്യമങ്ങളും നല്‍കുന്നത്. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഗൗരവമായി പരിശോധിക്കുകയും തിരുത്തുകയും ചെയ്യേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.)
Photo
Photo
2014-05-21
2 Photos - View album
Add a comment...
Wait while more posts are being loaded