Profile cover photo
Profile photo
Anaa Mika
A free bird who has no one to and nothing to worry...
A free bird who has no one to and nothing to worry...
About
Anaa's posts

"Ānuenue "

ഈ വാക്കിനെ എങ്ങനെയാണ്‌ ഉച്ചരിയ്ക്കുക? അഥവാ ഈ വാക്കിന്റെ ഉച്ചാരണം എങ്ങനാ?

മലയാളത്തിൽ ഒന്ന് എഴുതിയിടാമോ ഇവിടെ?


Post has attachment
ഓർമ്മകളുടെ നെല്ലിക്കാമണികൾ
സ്കൂൾ പഠന കാലത്ത്‌ അമ്മ പഠിപ്പിച്ചു തന്നതും സ്വന്തമായി എന്തൊക്കെയോ കാട്ടിക്കൂട്ടിയതുമൊക്കെ ചേർന്ന് ഡാൻസ്‌ എന്നും പറഞ്ഞ്‌ ഞാൻ സ്കൂൾ സാഹിത്യ സമാജങ്ങളിൽ അവതരിപ്പിക്കുമായിരുന്നു. സ്കൂളിലെ സാഹിത്യ സമാജങ്ങളിൽ  ഒരു ഡാൻസെങ്കിലും എന്റേതായി ഇല്ലാതിരിക്കില്ല. കലാമൽസരങ...

ഇക്കഥ ഇവിടെ ആരോ എഴുതീതാണല്ലോ.. ആരാണെന്നാർക്കെങ്കിലും അറിയുമോ? മറ്റൊരിടത്ത് ഇത് കോപ്പിയടിച്ചിട്ടിരിക്കുന്നത് കണ്ടു.
ഒന്നു പറഞ്ഞരാമോ ആരാ എഴുതീതെന്നു. ഇവിടെ നിന്നാണ്‌ ഞാനിത് വായിച്ചിട്ടുള്ളത്. വളരെ മുൻപേ..ഫ്രീക്കന്മാർ നീണാൾ വാഴട്ടെ..😁😁
വൈകുന്നേരം ബസ്സ് കാത്തുനിൽക്കുമ്പോളാണ് നാട്ടിലെ ആസ്ഥാന ഫ്രീക്കൻ തന്റെ പുതിയ
F Z ബൈക്ക് കൊണ്ടുവന്ന് മുന്നിൽ നിർത്തിയത്..
ആ നിർത്തലിൽ തന്നെ ഞാൻ ഒന്ന് ഞെട്ടി..
മുൻ ടയർ റോഡിൽ നിരക്കി, ബാക്ക് ഒന്ന് പൊക്കി ഒരു അഭ്യാസം..
ആ അഭ്യാസം അവിടെ ബസ്സ് കാത്തുനിൽക്കുന്ന "കിളികൾക്ക്" സമർപ്പിച്ചതാണെന്ന് മനസ്സിലായി
"ഹായ് ബ്രോ വരൂ വീട്ടിലിറക്കാം"
ഞാൻ അവനെ ആകെയൊന്ന് നോക്കി..
ത്രീഫോർത്തുമിട്ട് ചുവന്ന ഫ്രെയിം ഉള്ള കണ്ണടയും വച്ച്..
തലമുടി മുകളിലോട്ട് ചപ്പിയപോലെ..
ഇന്നലെ വരെ രാവിലെ പാലും കൊണ്ട് സൈക്കിളിൽ കൈലിയുമുടുത്ത് നടന്നിരുന്നവന്റെ ഒരു മാറ്റം നോക്കണേ.....
ഞാനേതായാലും കയറി അള്ളിപിടിച്ചിരുന്നു..
ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ തന്നെ എന്റെ ജീവൻ പോയി..
നിമിഷങ്ങൾക്കുള്ളിൽ വണ്ടി 60ഉം കഴിഞ്ഞ് കുതിച്ചു..
മറ്റു വാഹനങ്ങളെയെല്ലാം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഓവർടേക്ക് ചെയ്യുന്നു കാലൻ....
എന്റെ കണ്ണിൽ നിന്നും വെള്ളം ധാര ധാരയായി ഒഴുകി കഴുത്തിലൂടെ ഒലിച്ചിറങ്ങി...
സൈലൻസറിൽ എന്തൊക്കയോ കാണിച്ചു കൂട്ടിയിട്ടുള്ളത് കൊണ്ട് വണ്ടിക്ക് നല്ല സൗണ്ട് ആണ്..
അതിനിടക്ക് സൈലൻസറിൽ നിന്ന് 'പഠോ' എന്നൊരു ശബ്ദം ഞാൻ ഞെട്ടിപ്പോയി..
പിന്നെ ചറപറ പടക്കംപൊട്ടുന്ന പോലത്തെ ശബ്ദങ്ങൾ..
ഓരോ ബസ്സ് സ്റ്റോപ്പിലും പെണ്ണുങ്ങൾ ഉള്ളടത്ത് എത്തുമ്പോൾ ഇവൻ സൈലൻസറിൽ നിന്ന് പടക്കം പൊട്ടിക്കൽ തുടങ്ങും..
ഒരു ദമ്പതിമാരെ ഓവർട്ടേക്ക് ചെയ്തിട്ട് ഒരു പടക്കം പൊട്ടിച്ചു...
അയാൾ തന്തക്കണോ തള്ളക്കണോ വിളിച്ചതെന്ന് കൃത്യമായി കേൾക്കാൻ ബൈക്കിന്റെ സൗണ്ട് കാരണം പറ്റീല...
രണ്ട് കൊടും വളവുകൾ, രണ്ടിലും റോഡിൽ ഉമ്മവെക്കാൻ പാകത്തിന് വണ്ടി വളച്ചെടുത്തു, ഞാൻ ഒന്നുകൂടി അവനെ മുറുകെപിടിച്ചിരുന്നു...
വഴിനീളെ പടക്കം പൊട്ടിക്കുന്നുണ്ട് സൈലൻസറിൽ നിന്ന്..
അമ്പലക്കുളത്തിന്റെ കരയിൽ കുളിക്കാൻ നിന്ന വല്യപ്പന്റെ അടുത്ത് ചെന്നപ്പോൾ ഒരു പടക്കം പൊട്ടിച്ചു
അയാൾ വെള്ളത്തിൽ വീഴുന്ന സൗണ്ട് കേട്ടു, ഞാൻ തിരിഞ്ഞ് നോക്കിയില്ല..
ഇവന്റെ വീട്ടുകാർ പാരമ്പര്യമായി വെടിക്കാരാണോ എന്നൊരു സംശയം...
ഒടുവിൽ മരണത്തോട് മല്ലിട്ട് അത്ഭുതകരമായ് വീട്ട് മുറ്റത്ത് എത്തിച്ചേർന്നപ്പോൾ.
അമ്മ ഇലവെട്ടി വിളക്ക് കത്തിക്കുന്നു..
പറ വരുന്നുണ്ടത്രെ...
ദൂരെനിന്ന് വെടിമുഴക്കം കേട്ടുപോലും...
ശരി ബ്രോ സീ യു ലേറ്റർ...

നിങ്ങൾക്കൊരു വാരാന്ത്യ കോട്ടേജ് സ്വന്തമാക്കണോ? അതോടൊപ്പം തന്നെ ഒരു വരുമാനവും?

ക്ലബ് ഹൗസിനോട് ചേർന്ന് കിടക്കുന്ന 20 കോട്ടേജുകൾ ക്ലബ് ഹൗസുമായി അറ്റാച്ച് ചെയ്ത് ഉപഭോക്താക്കൾക്ക് വരുമാനശ്രോതസ്സും അതോടൊപ്പം തന്നെ വാരാന്ത്യ വിശ്രമ കേന്ദ്രങ്ങളായും ഉപയോഗിയ്ക്കുവാനുള്ള സാധ്യത മാർക് ലാന്റ് എമ്പറർ എസ്റ്റേറ്റ് ഒരുക്കുന്നു. 3000 ചതുരശ്രയടി സ്ഥലത്തിൽ 500-600 ചതുരശ്രയടി വലിപ്പമുള്ള കോട്ടേജുമടക്കം വെറും 20 ലക്ഷം രൂപ മാത്രം.

ക്ലബ് ഹൗസുമായി അറ്റാച്ച് ചെയ്യാത്ത 3000 ചതുരശ്രയടി സ്ഥലം കോട്ടേജില്ലാതെ വെറും 12 ലക്ഷം മാത്രം. ഇടപാടുകാരുടെ താല്പര്യപ്രകാരം കോട്ടേജ് നിർമ്മിച്ച് കൊടുക്കുന്നതാണ്‌.

ഹൊസൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 13 കിലോമീറ്റർ ദൂരം മാത്രമാണ്‌ മാർക് ലാന്റ് എമ്പറർ എസ്റ്റേറ്റിലേയ്ക്കുള്ളത്. വായ്പാസൗകര്യവും ലഭ്യമാണ്‌.

കൂടുതൽ വിവരങ്ങൾക്കായി 93433 99969 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക


Post has attachment
ചിന്തകൾക്ക് മനോഭാവങ്ങൾക്ക് ഒരു പുനർവിചിന്തനം നല്കിയേക്കാവുന്ന ഒരു കുഞ്ഞ് ചിത്രം. കണ്ടു നോക്കൂ...

"ബാത്ത് ടബ്"
https://www.youtube.com/watch?v=iQHV-rEQXs8&feature=youtu.be

Post has shared content

Kerala : Munnar, Thekady, Vagamon, Kumara Kam, Allepy, Ernakulam, Kovalam ,Kanyakumari, Trivandrum. Wayanad

Karnataka : Bangalore, Mysore,Coorg, Bandipur wild life sanctuary.

Tamil Nadu : Coonoor , Ooty , Kodaikanal, Madurai, Chennai , Karakal( Velankanni) Mahabalipuram.

Sikkim: Gangtok city, Tsomgo lake, Ravangla bird sanctuary, Namchi Hill station, Kanchenjunga National park, Jawaharlal Nehru Botanical Garden.China& Bhutan Border.

Goa : Panjjim city & church , Dolapaula, majorda beach, Fort aguada, old goa church , Calangut beach.

Himachal Pradesh : Manali, Kullu, Shimla,

Dubai , Singapore, Thailand, Malasiya, Bali , Andaman – Nicobar Islands.എന്നീ സ്ഥലങ്ങളുടെ ഫോട്ടോകൾ സ്വന്തമായെടുത്തത് ഉള്ളവർ anumol75@gmail.com - ലേയ്ക്ക് ഒന്ന് ഷെയർ ചെയ്യാമോ? ഒരു വെബ് സൈറ്റിൽ ഉപയോഗിയ്ക്കാനാണ്‌. കടപ്പാട് വെയ്ക്കുന്നതായിരിക്കും.

അതൊക്കെ കൈരളി ചാനൽ കണ്ട് പഠിയ്ക്ക്. വേറെ ആരെങ്കിലൊമോർത്തോ ഇന്ന് മുഹറമാണെന്ന്!!

എന്ന് നിന്റെ മോയിതീൻ കൈരളിയിൽ.
:)

കാന്‍സര്‍ ചികിത്സ - ഒരു നഴ്സ് ബ്രദർ അയച്ചു തന്ന മെസേജാണിത്. ഉപകാരപ്രദമാണെന്ന് തോന്നുന്നു.


കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.
കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.
കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്. www. rcctvm. org എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം. അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.
അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.
ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല. 0471 2522324, 2522288 എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും
കഴിയുമെങ്കിൽ ഇത് ഷെയർ
ചെയ്യുക.. ഒരു ഷെയർ നമുക്ക്
ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള
കാര്യമോ യാതൊരു
നഷ്ടമോ വരുത്തുന്നില്ല......

ഏഴ് വീടുകളുള്ള ഒരു കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലാണെന്റെ താമസം. അതേ ഫ്ലോറിൽ പിന്നാമ്പുറത്തുള്ള വീട്ടിൽ രണ്ട് കുഞ്ഞുങ്ങൾ. അതിൽ രണ്ടാമത്തെ കുഞ്ഞിന്‌ 10-11 മാസം പ്രായം. ദിവസവും കുറഞ്ഞത് 5 നേരമെങ്കിലും ആ കുഞ്ഞ് കാറിപ്പൊളിയ്ക്കും.

ശരിയ്ക്കും ശല്യമായി തോന്നിയിരുന്ന അവസ്ഥ. കുഞ്ഞിനെ കുറ്റം പറയാനൊക്കില്ല. അതിന്റെ വിശപ്പ് കണ്ടറിയേണ്ടത് അതിന്റെ അമ്മയാണല്ലോ.. പക്ഷേ ഒരു കാര്യവുമില്ല. ഇക്കഴിഞ്ഞ മെയ് മാസം മുതൽ അങ്ങിനെയാ.

അതുപോലെ ഒന്നാം നിലയിലും ഒരു കുഞ്ഞുണ്ട്. അവന്റെ പണി വാതിൽ ഉറക്കെ വലിച്ചടയ്ക്കലാണ്‌.

ഏതാനും ദിവസങ്ങൾക്ക് മുൻപ് രണ്ടുനിലകളിലെയും അമ്മയും മക്കളും നാട്ടിൽ പോയി. അവർ ദസറ ഹോളിഡെയ്ക്ക് നാട്ടിൽ പോയപ്പോൾ ഏറ്റവും സന്തോഷിച്ചത് ഞാനായിരുന്നു.

പോകെ പോകെ അവരുടെ ഭർത്താക്കന്മാരും പോയി. മൂന്നാം നിലയിലെ അവിവാഹിതരും മുറി പൂട്ടി നാട്ടിൽ പോയി. ഗ്രൗണ്ട് ഫ്ളോറിലെ കുടുംബനാഥയുടെ അപ്പൻ അത്യാസന്നമായി ആശുപത്രിയിൽ. അതുകൊണ്ട് അവരുമില്ല.

മൂന്നു നിലകളുള്ള ആ വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി ഞാൻ.. (റാസൽ ഖൈമയിലെ ആ വലിയ വീടെന്തേ ഓർമ്മ വന്നു...?) ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളിലായിട്ട് ഞാനൊറ്റയ്ക്ക് തന്നെ.

ആ പിള്ളേർ കിടന്ന് കാറിയാലും വേണ്ടില്ലാരുന്നു ഒന്ന് വേഗം വന്നെങ്കിൽ എന്നൊരു ചിന്ത. അത്രമാത്രം ശൂന്യതയാണ്‌ അനുഭവപ്പെടുന്നത്. വീട് മൊത്തം ചത്തുകിടക്കുന്നു...
ഹൊ!! ഒരാട്ടവും അനക്കവുമില്ലാതെ.. ഇനിയും കാത്തിരിക്കണം ബുധനാഴ്ച വരെ!!!

ഏകാന്തത എനിയ്ക്കിഷ്ടമാണ്‌. എന്റെ വീടിനകത്തെ ഏകാന്തത. ഇത് പക്ഷേ ഒരു കെട്ടിടം മുഴുവൻ ഏകാന്തതയിൽ മുങ്ങി...ഏകാ​‍ാ​‍ാന്തതയുടെ അപാ​‍ാ​‍ാ​‍ാര തീര....ം.... ഏകാ​‍ാ​‍ാ​‍ാന്തതയുടെ അപാ​‍ാ​‍ാ​‍ാ​‍ാര... തീരം....


Wait while more posts are being loaded