Profile cover photo
Profile photo
Arjun PK (Arjun Azad)
96 followers -
Learning life:)
Learning life:)

96 followers
About
Posts

Post has attachment
സമരവഴികളിൽ മഴനനഞ്ഞ് - (29/06/16)
"എം കെ കേള്വേട്ടാ ഏവി കുഞ്ഞമ്പ്വോ ഇക്കുറി ചെത്തൂലേ കൂത്താള്യെസ്റ്റേറ്റ്" ആയിരത്തിത്തൊള്ളായിരത്തിനാല്പതുകളിൽ പേരാമ്പ്രയുടെ മലയോരപ്രദേശങ്ങളിൽ നടന്ന ഐതിഹാസികമായ കൂത്താളി സമരത്തെ പരിഹസിച്ചുകൊണ്ട് നാട്ടിലെ കോൺഗ്രസുകാർ സമരത്തിനു നേതൃത്വം കൊടൂത്ത അന്നത്തെ കർഷക സംഘ...

Post has attachment
Photo

Post has shared content
പിന്നെയും,സംവരണത്തെക്കുറിച്ച്.
സംവരണ ചർച്ച അവസാനം, പണക്കാർ - പാവപ്പെട്ടവർ എന്ന വർഗ്ഗ സമരത്തിലേയ്‌‌ക്കു വഴിതിരിഞ്ഞെന്നു തോന്നുന്നു. പലരും സംവരണത്തിൻറെ അടിസ്ഥാന ലക്ഷ്യം സാമ്പത്തിക ഉന്നമനമാണെന്ന് ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. ഇത്തരത്തിലേയ്‌‌ക്ക് ചർച്ച വഴിതിരിയാൻ ഈ മിഥ്യാ ധാരണയാണ് കാരണം. ശാശ്വതൊക്കെ എഴുതിക്കൂട്ടിയതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല. പക്ഷെ ചിലപ്പോൾ വയക്തികമായൊരു അനുഭവക്കുറിപ്പ് വല്ലോർക്കും ഗുണം ചെയ്യുമെന്ന് കരുതുന്നു.

പ്രീഡിഗ്രിക്കു വിക്ടോറിയിൽ ചേർന്നപ്പഴാണ്, അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസി വിദ്യാർത്ഥികളെ കാണുന്നത്. മിക്കവരും തേർഡ് ഗ്രൂപ്പായിരിക്കും. അതിനാൽ സെക്കൻഡ് ഗ്രൂപ്പിൽ മോണിങ് ഷിഫ്‌‌റ്റിൽ ഒരു ആദിവാസി പയ്യനെ കണ്ടപ്പോൾ ഇവനെന്താ ഇവിടെ എന്നായിരുന്നു ആദ്യ റിയാക്ഷൻ. ഭാരത്മാതാ എന്ന നല്ല ഒരു ഇംഗ്ലീഷ് മീഡിയത്തിൽ *ഫീസു കൊടുത്തു പഠിച്ചു* ഡിസ്‌‌റ്റിങ്ഷനോടെ വിക്ടോറിയയിൽ സെക്കൻഡ് ഗ്രൂപ് സി ബാച്ചിൽ ചെന്നപ്പോൾ ഏതൊ 210 കാരൻ ആദിവാസി സംവരണത്തിൽ കയറി ഇരിക്കുന്നു എന്ന പുച്ഛമാണ് ആദ്യം ഉണ്ടായത്. അവൻറെ പേരിൻറെ ആദ്യാക്ഷരം R ആയതിനാൽ റോൾ നമ്പർ പ്രകാരം നമ്മൾ അടുത്തടുത്തായി. അതിനാൽ പ്രാക്ടിക്കലിന് രണ്ട് കൊല്ലം ഇവൻ നമ്മുടെ ഗ്രൂപ്പിലായി. ലാബിലിരിക്കുമ്പഴാണ് ഞങ്ങൾ സംസാരിക്കുന്നത്. പറഞ്ഞു വന്നപ്പോൾ ആശാൻ ചില്ലറക്കാരനല്ല. 475 മാർക്കുണ്ട്. ഡിസ്‌‌റ്റിംഗ്ഷനിൽ നിന്നും അഞ്ചു മാർക്ക് കുറവ്. അറിഞ്ഞപ്പോൾ ആശാൻ അട്ടപ്പാടി ഊരുകാരനല്ല. ഊരിനു പുറത്തേയ്‌‌ക്ക് പിള്ളാരുടെ പഠിപ്പിനായി അച്ഛൻ മാറി താമസിച്ചതാണെത്രെ. കൂലിപ്പണിയാണ് അച്ഛന്. 

ഉച്ചയ്‌‌ക്ക് 1:15 വരെയാണ് ക്ലാസ്. ഉച്ചയ്‌‌ക്ക് വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് വൈകുന്നേരം അഞ്ചിന് ട്യൂഷനു പോകാനായി ഇറങ്ങും. കോളേജിനു മുന്നിലൂടെ വേണം ട്യൂഷനു പോകാൻ. പോകുന്ന വഴിക്ക് ഇവൻ കുളിച്ചൊരുങ്ങി എതിർ ദിശയിൽ പോകുന്നത് കാണാം. അവനുമായി നല്ല പോലെ അടുത്തതിനു ശേഷം ഒരു ദിവസം ഞാൻ സൈക്കിൾ നിർത്തി ഇവനോട് എങ്ങോട്ടാ പോണേന്ന് ചോദിച്ചു. ഒലവക്കോട് റെയിൽവേ സ്‌‌റ്റേഷനിലേയ്‌‌ക്കാണത്രെ. ഉദ്ദേശ്ശം ടി.വി കാണുക എന്നതാണ്. അതു കേട്ടപ്പോൾ എനിക്കെല്ലാം മനസ്സിലായി. എൻറെ ലോകവും, അവൻറെ ലോകവും എന്തു വത്യാസമുണ്ടെന്ന്. ഞാനന്ന് ട്യൂഷനു പോയില്ല. അവനൊപ്പം ഡബിൾസ് വെച്ച് പോയി പ്ലാറ്റ്ഫോമിൽ ടി.വി കണ്ടിരുന്നു സംസാരിച്ചു. അവൻ പാലക്കാട് വന്നതിൻറെ ത്രില്ലിലാണ്. ജനറൽ ഹോസ്‌‌പിറ്റലിൽ ഒരു പ്രാവശ്യം കൊച്ചിലെ എപ്പഴോ വന്നത് ആണ്. അതിനു ശേഷം കണ്ടിട്ടില്ല. ഇവിടെ വന്നതിനു ശേഷം രണ്ടു മാസം കൊണ്ട്, പാലക്കാട് കോട്ട കണ്ട കാര്യവും, മലമ്പുഴ പൊയി ഡാമിൻറെ മോളിൽ നിന്ന് യക്ഷിയെ കണ്ടതുമൊക്കെ അത്ഭുതപൂർവ്വം വർണ്ണിച്ചത് ഞാൻ കേട്ടിരുന്നു.

ഞങ്ങൾ സുഹൄത്തുക്കളായി. എൻറെ വീട്ടിലൊക്കെ വരും. എൻറെ അമ്മ ബോട്ടണി പ്രഫസറായിരുന്നു. അതിനാൽ അമ്മ ഞങ്ങളെ ഇരുത്തി ബോട്ടണീം സുവോളജീമൊക്കെ പഠിപ്പിച്ചു. അമ്മേടെ സഹപ്രവർത്തകർ ചിലർ അവന് ഫിസിക്സും കെമിസട്രിയുമൊക്കെ പഠിപ്പിച്ചു. അപ്പഴൊക്കെ ഞാൻ പി.സി തോമസ്സിൻറടുത്ത് ഞാറാഴ്ചകളിൽ തൄശ്ശൂർക്ക് പോക്കും, ഫിസിക്സിനും, കെമിസ്ട്രിക്കുമൊക്കെ വിക്ടോറിയയിലെ മറ്റു സാറുമ്മാർക്ക് കാശു കൊടുത്ത് ട്യൂഷനും പോകും. ഞങ്ങൾ പ്രീഡിഗ്രി പാസായി, അവന് ഫസ്‌‌റ്റ് ക്ലാസ്സുണ്ടായിരുന്നു;. അവൻ പോയത് ഐ.ടി.ഐ യിലേയ്‌‌ക്ക് ഞാൻ എഞ്ചിനീറിങ്ങിനും. അവനെന്താ ഐ.ടി.ഐക്ക് പോയതെന്ന് അന്നു ചോദിക്കാനുള്ള വിവരമൊന്നും എനിക്കില്ലായിരുന്നു.
പിന്നെ ഞാൻ എഞ്ചിനീറിങ്ങിനു പഠിക്കുമ്പോൾ ഒരു ദിവസം അവനെ കണ്ടു. എലക്ട്രിസിറ്റി ബോർഡിൽ ലൈന്മാനാണ്. അന്ന് ഞാൻ ചോദിച്ചു, നീ എന്തിനാ ഐ.ടി.ഐയിലേയ്‌‌ക്ക് പോയതെന്ന്. ഉറപ്പായും ജോലി കിട്ടും എന്നതു കൊണ്ടാണെന്ന ഉത്തരത്തിൽ ഞാൻ തൄപ്തി പെട്ടു.

പിന്നെ കാണുന്നത് ഈ അടുത്ത കാലത്താണ്. ആശാൽ ഇലക്ട്രിസിറ്റി ബോർഡിലിരുന്നു ക്യു.ഐ.പി വഴി പോളിയിൽ ചേർന്ന് ഇലക്ട്രിക്കൽ എഞ്ചിനീയിറിങ്ങിൽ ഡിപ്ലോമ എടുത്തു. ഇപ്പൊ ഡിപ്പാർട്ട്‌‌മെൻറിൽ നിന്നും ലീവെടുത്ത് ഗൾഫിലാണ്. ഞങ്ങൾ മലമ്പുഴയിൽ ട്രൈഡൻറിൻറെ ബിയർ പാർലറിലിരുന്നു സംസാരിച്ചു. അവനെന്നോട് അസൂയ ആയിരുന്നെന്ന് പറഞ്ഞു. എനിക്കും വീടുള്ളതും, കിടക്കാൻ കട്ടിലും, മൂന്നു നേരം കഴിക്കാൻ ഭക്ഷണമുള്ളതിനുമല്ല അവന് അസൂയ, മറിച്ച് എനിക്കു ലഭിക്കുന്ന സോഷ്യൽ കണക്ഷൻസ്, അതു വഴി എനിക്കു തുറന്നു കിട്ടുന്ന അവസരങ്ങൾ അവൻ നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണ് അവൻറെ അസൂയയ്‌‌ക്കു കാരണം. ഒരുദാഹരണം അവൻ പറഞ്ഞത്, എഞ്ചിനീയറിങ്ങ്/മെഡിസിനു എൻട്രൻസ് പരീക്ഷ ഉണ്ടെന്ന് അവനറിയുന്നത് പ്രീഡിഗ്രി സെക്കൻഡ് ഇയറായപ്പഴാണത്രെ. എൻട്രൻസ്സു പരീക്ഷ ഒബ്ജ‌‌ക്‌‌ടീവ് പരീക്ഷ ആണെന്ന് അവനറിഞ്ഞത് പരീഷയ്‌‌ക്ക് ഒരാഴ്‌‌ച മുന്നാണ്. കൄത്യമായി ശരിയായ ചോദ്യങ്ങൾ ചോദിക്കാനും, അതിനുള്ള ഉത്തരങ്ങൾ പ്രോസ്സസ്സ് ചെയ്യാനും അവനു കഴിയാതെ പോയതാണ് അവൻറെ തെറ്റെന്നും അവൻ പറഞ്ഞു. എനിക്കു ചോദിക്കാതെ ഇങ്ങോട്ട് പറഞ്ഞു തരാനുള്ള കണക്ഷൻസ് ഉണ്ടെന്നതുമാണ് അവൻറെ അസൂയയ്‌‌ക്ക് കാരണം.

സത്യമായും, R ൻറെ ഫ്രസ്‌‌ട്രേഷൻസ് എനിക്കിപ്പൊ അറിയാം. ഞാൻ സത്യമായും ഒരു യഹൂദനായി അമേരിക്കയിൽ ജനിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. അവരുടെ സോഷ്യൽ കണക്ഷൻസ്സും അവർക്കു ലഭിക്കുന്ന ബിസിനസ്സ അവസരങ്ങളും, എനിക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്. ബോസ്‌‌റ്റണിലെ സ്‌‌റ്റാർട്ടപ് കമ്മ്യൂണിറ്റിയിൽ ഞാൻ ഇപ്പൊ നിൽക്കുന്നത് R എന്ന പയ്യൻ എൻറെ പ്രീഡിഗ്രി ക്ലാസ്സിൽ നിന്ന അതേ അമ്പരപ്പോടെയാണ്. 

Post has attachment

Post has attachment
ECOSOC Meets at Kochi! 
Register NOW!! 

Post has attachment
NAALAM '15!
Photo

Post has attachment
Amma thussi great ho! <3 

Post has attachment
To my comrades at GLC-K.
(Posted in Facebook on 12.12.2014) There's an old adage that history repeats itself, first time as a tragedy and then as a farce. This was what I thought of, when Kiss In The Street demonstration against moral policing was dealt with force by both the polic...

Post has attachment

Post has attachment
"The CPI(M) needs to realise that the secularism of the Nehruvian era has been mutilated, not merely by the criminal acts of the Hindutva nationalists but also by the “soft Hindutva” politics of the Congress Party. Hindutva nationalism, soft or hard, according to one’s pick, has been projected as synonymous with Indian nationalism, sidelining what was anti-colonial and secular. The struggle between those who want a secular d­emocracy and those who want to establish a Hindu state seems to have moved quite significantly in favour of the latter. So, blaming Prakash Karat for the CPI(M)’s predicament is simply wrong; the party must examine its very approach to the secularisation of Indian society."
Wait while more posts are being loaded