പ്രിയപ്പെട്ടവനേ നിനക്ക്‌ വിട

ഇക്കണ്ട കാലമത്രയും ഞങ്ങളോരോരുത്തരുടെയും സുഖ ദു:ഖ സന്തോഷ സന്താപങ്ങളിൽ ഒപ്പം ചിരിച്ചും കൂടെ കരഞ്ഞും ഞങ്ങളിലൊരാളെ പോലെ കൂടെ നിന്ന നിന്റെ വിയോഗത്തിൽ ഈ നാടു അഗാധമായ ദു:ഖത്തിൽ അലയുകയാണു,നിന്റെ വിയോഗത്തിനു കാരണ ഭൂതനായ കാപാലികനെ കയ്യിൽ കിട്ടിയാൽ കൊല്ലുവാനുള്ള ദേഷ്യം മനസിലുണ്ടെങ്കിലും ഒരു പഞ്ചായത്തിനപ്പുറം ഞങ്ങളുടെ ദാഹമോഹങ്ങളെ ശമിപ്പിക്കുവാൻ നീയുണ്ടാവും എന്നത്‌ തെല്ലൊന്നുമല്ല ആശ്വസിപ്പിക്കുന്നത്‌

പ്രിയപ്പെട്ട എരുമേലി ബീവറേജസേ
തുടർന്നും നിന്റെ സ്ത്യുത്യർഹമായ സേവനങ്ങൾ ലഭിക്കുവാൻ പോകുന്ന ആ നാട്ടുകാരോട്‌ ഒട്ടൊരസൂയയോടെ ഞങ്ങളേകുന്നു

യാത്രാമൊഴി

വിടപറയുകയാണൊ
ചിരിയുടെ വെൺപ്രാവുകൾ

😰😰😰😰
Shared publiclyView activity