സർക്കാരാശുപത്രിയിൽ നിന്നും പ്രസവം ഒക്കെ കഴിഞ്ഞ്‌ 700 രൂപയുടെ ചെക്കും വാങ്ങി അതു മാറാൻ എസ്‌ ബി ഐയിൽ ചെന്നതാണൊരു ഭാര്യയും ഭർത്താവും

ചെക്കു മാറണെങ്കിൽ ഭാര്യേടെ പേരിൽ അക്കൗണ്ട്‌ വേണം, അക്കൗണ്ട്‌ തുടങ്ങണെങ്കിലൊ 2000 രൂപ വേണം, എന്നാ പോട്ടെ 1300 കയ്യീന്നിട്ട്‌ അക്കൗണ്ട്‌ തുടങ്ങിയാലോ അതീന്നൊരു രൂപ എടുത്താ മിനിമം ബാലൻസ്‌ കുറഞ്ഞതിന്റെ ഫൈൻ, പൈസ എടുത്തതിന്റെ ഫൈൻ എന്നൊക്കെ പറഞ്ഞ്‌ കൊറച്ച്‌ പിടിക്കും

ഫലത്തിൽ സർക്കാരീന്ന് 700 കിട്ടീന്നുമായി കയ്യിലിരുന്ന കാശു പോകുകേം ചെയ്യും എന്നാണു

ഭാര്യേം ഭർത്താവൂടെ ചെക്കും പിടിച്ച്‌ മാനത്ത്‌ നോക്കി നിക്കുന്ന് 😏

ഇതുപോലെ എത്രയെത്ര ആൾക്കാർ
പെൻഷനുകളും സഹായവുമൊക്കെയായി നിസാരമെന്ന് കാശുള്ളവൻ കരുതുന്ന തുകകൾ മാത്രം അക്കൗണ്ടിൽ വരുന്നവന്റെ വയറ്റത്തടിക്കുന്ന പരിഷ്കാരങ്ങളാണു എസ്‌ ബി ഐ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്‌

😠😠
Shared publiclyView activity