Profile cover photo
Profile photo
ന ല്ലി
8,212 followers
8,212 followers
About
ന's posts

ഈ കമ്മ്യൂണിസം, കമ്മ്യൂണിസ്റ്റ്‌ എന്നതിന്റെയൊക്കെ മലയാളം വാക്കുകൾ എന്താണു

#ഹെൽപ്‌

സർക്കാരാശുപത്രിയിൽ നിന്നും പ്രസവം ഒക്കെ കഴിഞ്ഞ്‌ 700 രൂപയുടെ ചെക്കും വാങ്ങി അതു മാറാൻ എസ്‌ ബി ഐയിൽ ചെന്നതാണൊരു ഭാര്യയും ഭർത്താവും

ചെക്കു മാറണെങ്കിൽ ഭാര്യേടെ പേരിൽ അക്കൗണ്ട്‌ വേണം, അക്കൗണ്ട്‌ തുടങ്ങണെങ്കിലൊ 2000 രൂപ വേണം, എന്നാ പോട്ടെ 1300 കയ്യീന്നിട്ട്‌ അക്കൗണ്ട്‌ തുടങ്ങിയാലോ അതീന്നൊരു രൂപ എടുത്താ മിനിമം ബാലൻസ്‌ കുറഞ്ഞതിന്റെ ഫൈൻ, പൈസ എടുത്തതിന്റെ ഫൈൻ എന്നൊക്കെ പറഞ്ഞ്‌ കൊറച്ച്‌ പിടിക്കും

ഫലത്തിൽ സർക്കാരീന്ന് 700 കിട്ടീന്നുമായി കയ്യിലിരുന്ന കാശു പോകുകേം ചെയ്യും എന്നാണു

ഭാര്യേം ഭർത്താവൂടെ ചെക്കും പിടിച്ച്‌ മാനത്ത്‌ നോക്കി നിക്കുന്ന് 😏

ഇതുപോലെ എത്രയെത്ര ആൾക്കാർ
പെൻഷനുകളും സഹായവുമൊക്കെയായി നിസാരമെന്ന് കാശുള്ളവൻ കരുതുന്ന തുകകൾ മാത്രം അക്കൗണ്ടിൽ വരുന്നവന്റെ വയറ്റത്തടിക്കുന്ന പരിഷ്കാരങ്ങളാണു എസ്‌ ബി ഐ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്‌

😠😠

ആണൊ അവനു നമുക്കേ ഇരുട്ടത്തിരുത്തി ചോറു കൊടുക്കാവേ

ചിലപ്പൊ പിള്ളാരെ കളിപ്പിക്കാൻ പറയുന്ന ഡയലോഗാ

പക്ഷേ സത്യത്തിൽ ഈ ഇരുട്ടത്തിരുന്ന് ചോറുണ്ണുന്നത്‌ വൻ ശിക്ഷ തന്നാണു, പ്രത്യേകിച്ച്‌ നല്ല മുള്ളുള്ള മീൻ കൂട്ടിയാണു കഴിക്കുന്നതെങ്കിൽ

ന്റെ പൊന്നൊ ഈ മീൻ മുള്ളിനെന്തൊരു മൂർച്ചയാണു 😳😳😳

സ്വന്തം അക്കൗണ്ടിലോട്ട്‌ സ്വന്തം ബ്രാഞ്ചിലു ചെന്ന് ഇച്ചിരെ കാശിട്ടപ്പ 57 രൂപ 50 പൈസ പിടിച്ചേക്കുന്ന്

കാര്യം എന്നാന്ന് ചോദിച്ചപ്പ പറയുവാ മൂന്ന് തവണേക്കൂടുതലു കാശിടാൻ പറ്റൂലാന്ന്, അതിന്റെ പെനാൽറ്റി ആണെന്ന്

ഹെന്തുവാടേയ്‌ ഇത്‌ 🤔🤔
അവന്റെ ഒക്കെ അമ്മേടെ കാഷ്ലെസ്‌ ഇന്ത്യ ത്ഫൂൂ

പിന്നൊരു ഗുണമൊണ്ട്‌
പഴേ എസ്‌ ബി റ്റിലെ ആൾക്കാരിപ്പ കസ്റ്റമേർസ്സിനോട്‌

പൊന്നണ്ണന്മാരേ ഞങ്ങക്കൊന്നും അറിയാമ്മേലേന്നും പറഞ്ഞ്‌ കാലുപിടിച്ചാ സംസാരിക്കുന്നെ 😜😜😜😜Dangal

Post has attachment
എം എസ്‌ ഭാസ്കർ

സത്യം പറഞ്ഞാൽ ഈ മനുഷ്യന്റെ പേരിതാണെന്ന് ഇന്നാണു അറിയുന്നത്‌, അല്ലെങ്കിൽ ശ്രദ്ധിക്കുന്നത്‌, തമിഴ്‌ സിനിമകളുടെ സ്ഥിരം ചേരുവയായ പരിഹസിക്കപ്പെടാൻ മാത്രം സൃഷ്ടിക്കപ്പെടുന്ന കുറേ കഥാപാത്രങ്ങളായ്‌ കാണപ്പെടുന്ന പലരിൽ ഒരാൾ എന്ന് മാത്രം കരുതിയിരുന്നത്‌

എട്ടു തോട്ടകളിൽ പക്ഷേ ഇദ്ദേഹം അമ്പരപ്പിച്ചു കളഞ്ഞു, എത്ര അനായാസമായിട്ടാണിദ്ദേഹം ആ വില്ലൻ വേഷം (മസിലു പെരുപ്പിച്ച്‌ ഇടിക്കുന്നത്‌ അല്ലല്ലൊ വില്ലൻ, ചിരിക്കുകയും കരയുകയും രോഷം കൊള്ളുകയും ചെയ്യുന്ന സാധാരണ മനുഷ്യർ തന്നെ അല്ലേ) ചെയ്തിരിക്കുന്നത്‌, കന്റീനിൽ ഇരുന്ന് കഥ പറയുമ്പോഴത്തെ മുഖഭാവങ്ങൾ, ശബ്ദവ്യതിയാനങ്ങൾ, ഓരോ കൊലയിലും ഉള്ള നിരാശ എല്ലാമെല്ലാം ഭംഗിയായി ചെയ്തിരിക്കുന്നു

ഇഷ്ടപ്പെട്ട്‌

സിനിമയെ പറ്റി പറഞ്ഞാ
നായകനു പകരം വേറെ വല്ല നടന്മാരും ആരുന്നേ പടം വേറെ ലെവൽആയേനേ
നായകന്റെ നിർവ്വികാര മുഖം ശരിക്കും സിനിമയുടെ താളത്തെ തന്നെ ബാധിച്ചു എന്നാലും ഒന്ന് കാണാവുന്ന ഒരു സിനിമ തന്നെയാണു
Photo

അതെ
അതൊരു സീനായിരുന്നു, ഒരൊന്നൊന്നര കുളിസീൻ

ങേ

അതെ, ഷവറിൽ നിന്നും ശരീരത്തിലേക്ക്‌ വീഴുന്ന ജലകണങ്ങളിൽ നനഞ്ഞ്‌ കുതിർന്ന്, മാറിലേക്ക്‌ ഒഴുകിയിറങ്ങുന്ന വെള്ളത്തുള്ളികളിൽ നിന്ന് മറച്ച്‌ പിടിക്കാനെന്ന പോൽ മുലകളെ ഉള്ളം കയ്യിൽ തഴുകിയൊളിപ്പിച്ച്‌ വശങ്ങളിലേക്ക്‌ തിരിഞ്ഞും തുടുത്ത മുഖത്ത്‌ പുഞ്ചിരി വിരിയിച്ചും ആസ്വദിച്ചുള്ള ഒരൊന്നൊന്നൊര കുളി

ഹൊ ദേവ്യേ, നീയിതാരു കുളിക്കുന്ന കാര്യമാണീ പറയുന്നത്‌

മുന്തിരിവള്ളികളിലു മോഹൻലാലു കുളിക്കുന്നത്‌

പ്ലിംഗ്‌
😜😜😜

ഇവിടെ
ഒരുനാൾ കവിതകളുണ്ടായിരുന്നു
പൂക്കളേ പോലെ മൃദുലവും
നിലാവു പോലെ നേർത്തതും
ചിലപ്പോഴൊക്കെ ചോര മണക്കുന്നതും
അരിവാളിന്റെ രാകിത്തീർത്ത മൂർച്ചയും
സൂര്യനേപ്പ്പോൽ തിളയ്ക്കുന്ന ചൂടുള്ളതും

ഇവിടെ
പിന്നെയും കവിതകളുണ്ടായിരുന്നു
മറച്ചു വയ്ക്കപ്പെട്ട പ്രണയത്തിന്റെ
ചങ്കു പിടയുന്ന വിരഹത്തിന്റെ
ഉലഞ്ഞുയരുന്ന കാമത്തിന്റെ
നീറിപ്പിടയുന്ന ദുഖത്തിന്റെയും
നുരയുന്ന സുഖത്തിന്റെയും

ഇവിടെ
ഇന്ന് കവിതകളില്ല
വാക്കുകളും വരികളുമില്ല
താളങ്ങളില്ല മേളങ്ങളുമില്ല
പെയ്യുന്ന മഴയ്ക്കും തിളങ്ങുന്ന വെയിലിനും
മൊഴികളില്ല, ഒന്നും പറയാനുമില്ല
ആദിയിലേ പോലെ നിശ്ചലം ശൂന്യം

#നല്ലീശം

This is reference to your resignation letter dated 07/03/2017

Your request is hereby accepted and you are ..................... from the service by closing hours of 27/12/2016

ഇതിൽ ആ ഡാഷിട്ടിടത്ത്‌ വരുന്ന വാക്ക്‌ എന്താണു ???

#ഹെൽപ്‌

എബി ഒരു നല്ല സിനിമയാണു

തുടക്കം മുതൽ ഒടുക്കം വരെയുംസിനിമയുടെ മൂഡ്‌ നിലനിർത്താൻ വിനീതിനും എല്ലാ നടീനടന്മാർക്കും സാധിച്ചിട്ടുണ്ട്‌, നായികയും നായികയുടെ അമ്മയും തികച്ചും മികച്ച പ്രകടനം തന്നെയായിരുന്നു, ആക്ഷൻ ഹീറോ ബിജുവിനു ശേഷം സുരാജിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം, സപ്തമയിൽ പോയ കിളി സുധീറിനു ഇതുവരെയും തിരികെ കിട്ടിയില്ല എന്നത്‌ നിരാശജനകം തന്നെ (ഇനി അവന്മാരു ശരിക്കും പ്ലേറ്റെടുത്ത്‌ തലക്കടിച്ചോ 🤔)

ആ എഞ്ചിനീയറായ്‌ വന്ന മച്ചാൻ കിടുവാരുന്നു, മദ്യപിച്ച്‌ സംസാരിക്കുന്നതൊക്കെ പക്കാ റിയൽ, ശരിക്കും മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നു തോന്നി,

ബാക്കി ലോജിക്കുകളേ പറ്റി ഒന്നും ചിന്തിച്ചില്ല, ഒരുതവണ കാണാവുന്ന സിനിമ

😊😊😊

സർക്കാസമല്ല
Wait while more posts are being loaded