പാപ്പൂട്ടി മാഷും കോപ്പിലെഫ്റ്റ് ആകുന്നു !
------------------------------------------------------
പാപ്പൂട്ടി മാഷിന്റെ വിജ്ഞാനപ്രദവും മനോഹരവുമായ പുസ്തകം "ജ്യോതിഷവും ജ്യോതിശാസ്ത്രവും" കോപ്പി ലെഫ്റ്റായി പ്രഖ്യാപിച്ചിരിക്കുന്നു.
മാഷിന് അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍, ആശംസകള്‍....

ജ്യോത്സ്യം എന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന തട്ടിപ്പുകളെ സരസമായും ശാസ്ത്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലും ഈ പുസ്തകം തുറന്നുകാട്ടുന്നു. ജ്യോത്സ്യം, ജ്യോതിഷം, ജ്യോതിശാസ്ത്രം തുടങ്ങിയവ തമ്മിലുള്ള വ്യത്യാസങ്ങളും അവയുടെ ഉള്ളുകള്ളികളും ഈ പുസ്തകം ആധികാരികമായി വിശകലനം ചെയ്യുന്നു. പാപ്പൂട്ടിമാഷിന്റെ ഉദാത്ത രചനകളിലൊന്നാണിത്.

ജെ. ദേവികയ്കും, ഡോ.എം.പി. പരമേശ്വരനും, പ്രൊഫ. എസ്. ശിവദാസിനും, കെ. വേണുവിനും, ഡോ. ബി. ഇക്ബാലിനും ശേഷം മലയാളത്തിലെ വൈജ്ഞാനിക മണ്ഡലം സ്വതന്ത്ര വിജ്ഞാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാനും പ്രവര്‍ത്തിക്കുവാനും തയ്യാറായി മുന്നോട്ടുവരുന്നവെന്നതിന്റെ സൂചനയാണിത്.....

പുസ്തകം pdf രൂപത്തില്‍ വിക്കിമീഡിയ കോമണ്‍സില്‍ വായിക്കാം. ഇതിന്റെ ഒണ്‍ലൈന്‍ ടെക്സ്ററ് രൂപം പരിഷത്ത് വിക്കിയിലൂടെ പരിഷത്ത് ഉടനെ പുറത്തിറക്കും.

പാപ്പൂട്ടി മാഷിനൊപ്പം പുസ്തകം കോമണ്‍സിലെത്തിക്കാന്‍ പരിശ്രമിച്ച സി.എം. മുരളീധരനും, ശ്രീലേഷിനും, മനോജ് കെ. മോഹനും അഭിനന്ദങ്ങള്‍....

പുസ്തകത്തിന്റെ ലിങ്ക്: http://commons.wikimedia.org/wiki/File:Jyothishavum_Jyothisasthravum.djvu?uselang=ml
Photo
Shared publiclyView activity