Profile cover photo
Profile photo
Patric Edward (പത്രോസ്)
2,706 followers -
Narcissism Central!
Narcissism Central!

2,706 followers
About
Posts

Post has attachment
സാറാമ്മ വഴി എന്തേലും എന്നോട് പറയാൻ ഉണ്ടേൽ, ഇതാ ലിങ്ക് https://patricedward.sarahah.com/

Post has attachment
കൂടുതൽ ഒന്നും പറയാൻ ഇല്ല, എന്നാലും ഇഷ്ടപ്പെട്ടത് കൊണ്ട് ഷെയർ ചെയ്യുന്നു

Post has attachment
ജപ്പാനിലെ പോലിസ്

ലോകത്തെ ഏറ്റവും സുരക്ഷിതമായ, ക്രൈം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. "The murder rate of 0.3 per 100,000 people is among the lowest in the world."

പക്ഷെ സര്‍ക്കാര്‍ ജോലിക്കാര്‍, അവരുടെ turf സംരക്ഷിക്കും, ലോകത്ത് എവിടെ ആയാലും. ജപ്പാനും ഇതില്‍ നിന്നും ഒട്ടും വെത്യസ്തം അല്ലാ. "Japan has over 259,000 uniformed officers—15,000 more than a decade ago, when crime rates were far higher. The ratio of officers to population is very high, especially in Tokyo, home to the world’s biggest metropolitan police force—a quarter bigger than the one protecting New York."

In fact, as the police run out of things to do, they are becoming more inventive about what constitutes a crime, says Kanako Takayama of Kyoto University. In one recent case, she says, they arrested a group of people who had shared the cost of renting a car, deeming the arrangement an illegal taxi.

എന്ന് വെച്ച് ജപ്പാന്‍ പോലീസ് മോശം ആണെന്ന് പറയാന്‍ പറ്റില്ലാ. Even critics of Japan’s justice system accept that it gets a lot right. Rates of recidivism are low and a great deal of effort is made to keep young offenders out of the prison system; police work with parents to keep young people on the straight and narrow. Adults are incarcerated at a far lower rate than in most rich countries: 45 per 100,000, compared with 146 in Britain and 666 in the United States.

നോട്ട്: ഈ പോസ്റ്റിന് കാരണം +Sajith T S ആയി അടുത്ത് ഉണ്ടായ ഒരു ചര്‍ച്ച കാരണം ആണ്. ചര്‍ച്ച ഈ ലേഖനത്തിനെ കുറിച്ച് ആയിരുന്നൂ http://blog.uchujin.co.uk/2017/07/death-thousand-cuts-1-year-later-series/

ആ ലേഖനത്തില്‍ ഒരു ബ്രിട്ടീഷ്‌ കാരന്‍ സായിപ്പ് ജപ്പാന്‍ പോലിസിനെ വിമര്‍ശിക്കുന്നൂ. പോലിസ് വിദേശികളെ അനാവശ്യം ആയി ചോദ്യം ചെയ്യുന്നൂ എന്നതാണ് പുള്ളിയുടെ ഒരു പരാതി. പക്ഷെ വിദേശികളെ മാത്രം അല്ലാ, സ്വന്തം നാട്ടുകാരെയും പോലിസ് അതെ പോലെ കൈകാര്യം ചെയ്യാറുണ്ട് എന്നത് ആണ് യാഥാര്‍ത്ഥ്യം.

https://www.economist.com/news/asia/21722216-there-was-just-one-fatal-shooting-whole-2015-crime-dries-up-japans-police-hunt

Post has attachment
പഞ്ചാര കഥ

ജപ്പാനീസ് കാര് അധികം മധുരം ഉള്ള കാര്യങ്ങള്‍ കഴിക്കാറില്ലാ. എല്ലാത്തിലും മിതത്തം കാണിക്കുന്ന അവരുടെ സംസ്കാരത്തിന്‍റെ ഭാഗം ആണ് അത് എന്നാ എന്റെ ഒരു ഇത്.

മധുരത്തിന്റെ കാര്യത്തിന് നല്ല ഒരു ഉദാഹരണം ഈ രണ്ട് ഫോട്ടോയില്‍ കാണാം. ആദ്യത്തെ ഫോട്ടോ അയലത്തെ വീട്ടിലെ പിള്ലാരാ. അവരുടെ അമ്മ ഡോക്റ്റര്‍ ആണേലും, പിള്ളാര് മധുരം കഴിക്കുന്നതില്‍ അത്ര വിഷമം ഒന്നും ഇല്ലാ. ഫോട്ടോയില്‍, s'mores (fire-roasted marshmallow and a layer of chocolate sandwiched between two pieces of graham cracker) തിന്ന് മത്ത് പിടിച്ച പിള്ളാരെ കാണാം.

രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്ന ജാപ്പനീസ് കൂട്ടുകാര്‍, s'mores ഒരെണ്ണം പോലും തിന്നാന്‍ പ്രയാസപെട്ടൂ. അവര്‍ക്ക് അത് too sweet ആയിരുന്നൂ. പിന്നീട് വന്ന ജാപ്പനീസ് പിള്ളാരുടെ അനുഭവവും അതെ പോലെ ആയിരുന്നൂ.
Photo
Photo
8/3/17
2 Photos - View album

Post has attachment
Yukata ഉടുത്ത കുട്ടി
(സുന്ദര കുട്ടന്‍റെ കൂടെ)

ജപ്പാനില്‍ ഒരുവര്‍ഷം ആയി, അതായത് ജാപ്പനീസ് പരുപാടികള്‍ ട്രൈ ചെയ്യാന്‍ സമയം ആയി.

അത്ര ഫോര്‍മല്‍ അല്ലാത്ത കിമോണയാണ് സമ്മര്‍ ഡ്രസ്സ്‌ ആയി അറിയപ്പെടുന്ന Yukata.

കിമോണയെ കുറിച്ച് പുതിയതായി അറിഞ്ഞ കാര്യം. കല്യാണം കഴിക്കാത്ത പെണ്ണുങ്ങള്‍ ഉടുക്കുന്ന കിമോണയുടെ (കൈ) സ്ലീവ് വലുതാണ്‌, അത് ആട്ടി ഫ്ലെര്‍ട്ട് ചെയ്യാം. കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക്‌ ഫ്ലെര്‍ട്ടിംഗ് പറഞ്ഞിട്ടില്ലാത്തത് കൊണ്ട്, അവര്‍ ഉടുക്കുന്ന കിമോണയുടെ സ്ലീവ് വീതി കുറഞ്ഞത്‌ ആണ്.
PhotoPhotoPhotoPhoto
8/1/17
4 Photos - View album

Post has attachment
ഫെമിനിസ്റ്റ്കളുടെ സ്ത്രീ പീഡനം

അബോര്‍ഷന്‍ ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം, പെണ്ണുങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളില്‍ ഒന്നായിരിക്കണം. അത് ഫെമിനിസ്റ്റ്കളും സമ്മതിക്കും, പക്ഷെ അവരുടെ വിവരക്കേട് കൊണ്ട്, കുട്ടിയുടെ സെക്സ് നോക്കിയിട്ട് അബോര്‍ഷന്‍ ചെയ്യാന്‍ പാടില്ലാ എന്നൊക്കെ നിയമം ഉണ്ടാക്കാന്‍ മുന്നില്‍ നിക്കും. അത് കാരണം സ്ത്രികളുടെ സ്വാതന്ത്ര്യത്തിന് ലിമിറ്റ് ഉണ്ടാക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് മനസിലാക്കാന്‍ ഉള്ള ബുദ്ധി അവര്‍ക്ക് ഇല്ലാ.

അതിന് ഒരു ഉദാഹരണം ആണ്, ഇവിടെ ലിങ്ക് ചെയ്തിട്ടുള്ള കേസ്. 20 ആഴ്ച്ച കഴിഞ്ഞാല്‍, അബോര്‍ഷന്‍ ചെയ്യാന്‍ ഇന്ത്യയില്‍ അവകാശം ഇല്ലാതാക്കിയത് ഫെമിനിസ്റ്റ്കള്‍ മുറവിളി കൂട്ടിയത് കൊണ്ട് ആണ്. അവരുടെ വലിയ പ്രശ്നം പെണ്ണിന്‍റെ സ്വാതന്ത്ര്യം അല്ലാ, ജനിക്കാത്ത പെണ്‍പിള്ളാരുടെ കണക്ക് ആണ്.

സാമാന്യബോധം ഉണ്ടേല്‍ മനസിലാകേണ്ട കാര്യം ആണ്,
സമൂഹത്തിലെ പെണ്ണുങ്ങളുടെ മുല്യം കൂടണം എങ്കില്‍, ഏറ്റവും ഫാസ്റ്റ് ആയിട്ട് അത് സാധിക്കുന്നത്‌, പെണ്ണുങ്ങളുടെ എണ്ണം കുറയുമ്പോള്‍ ആണ്. അപ്പോള്‍ അവര്‍ക്ക് ബാര്‍ഗൈന്‍ പവര്‍ കൂടും. പക്ഷെ ഏറ്റവും അടിസ്ഥാനപരമായ ഡിമാണ്ട്-സപ്ലൈ-പ്രയിസ് റിലേഷന്‍ മനസിലാക്കാന്‍ പറ്റാത്തവര്, പെണ്ണുങ്ങളുടെ അവകാശങ്ങള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍, പെണ്ണുങ്ങളുടെ കാര്യം അധോഗതിയാവും.


സാധാരണഗതിയില്‍, ഇങ്ങനെ വല്ലതും പറഞ്ഞാല്‍, സതിയും അനുവദിക്കണോ എന്ന് ചോദ്യം വരാറുണ്ട്. പങ്കാളിയുടെ മാത്രം അല്ലാ, പട്ടിയുടെയും പൂച്ചയുടെയും ചിതയില്‍ ചാടി ചാകാനും ഏതൊരു വെക്തിക്കും അവകാശം ഉണ്ടാകണം. കാരണം, സ്വന്ത്രം ജീവിതം എങ്ങനെ ജീവിക്കണം (മരിക്കുന്നത് ഉള്‍പ്പെടെ) എന്ന് തീരുമാനിക്കാന്‍ എല്ലാവര്ക്കും അവകാശം ഉണ്ടാകണം.


http://www.bbc.com/news/world-asia-india-40702252

Post has attachment
വെക്തി സ്വാതന്ത്ര്യം!

സിമിയുടെ പോസ്റ്റില്‍ എഴുതിയ കമന്റ്റ്കള്‍

1. വോട്ടവകാശം ഉള്ളവർക്ക് സ്വന്തം ശരീരത്തിനോട് എന്തും ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടാകണം (മദ്യം, മയക്കുമരുന്ന്, വിഷം ഇങ്ങനെ എന്തും എങ്ങനെയും അകത്താക്കാനും, എന്തിന്‌ ജീവിതം അവസാനിപ്പിക്കാൻ പോലും). അത് അനുവദിക്കാത്ത സമൂഹം, ഫ്യുഡൽ മനോഭാവം വെച്ചു പുലർത്തുന്നത് ആണ്.

2. പ്രായപൂർത്തി ആയ മക്കൾ സ്വന്തം കാശ്‌ മുടക്കി ഡ്രഗ് അടിച്ചാൽ ഉപദേശിക്കാൻ അല്ലാതെ വിരട്ടാൻ അപ്പനും അമ്മയ്ക്കും അവകാശം ഇല്ലാ, കെട്ടിയ ക്ഷിക്കും. അതിൽ കൂടുതൽ അവകാശം സർക്കാരിനും ഉണ്ടാകരുത്.

https://www.facebook.com/simynazareth/posts/10155773832048132


അഭിപ്രായ സ്വാതന്ത്ര്യം എന്നത് അപ്പ്ളിക്കബിള്‍ ആകുന്നത് പോക്രിത്തരം പറയുമ്പോള്‍ ആണ്. അല്ലാതെ 'ലോകത്ത് സമാധാനം ഉണ്ടാകണം എന്ന് പറയുമ്പോള്‍ അല്ലാ. പോക്രിത്തരം പറയാന്‍ ഉള്ള അവകാശം സംരക്ഷിക്കുന്നത് ആണ് സമൂഹ വളര്‍ച്ചയുടെ ഒരു അളവ് കൊല്.

സാമ്പത്തിക സ്വാതന്ത്ര്യവും ഇതില്‍ നിന്നും വെത്യസ്ഥം അല്ലാ. ഏതു അലപലാതിക്കും സ്കൂളും കോളേജും നടത്താനും, എത്ര ഫീസ്‌ വാങ്ങിക്കാനും അവകാശം ഉണ്ടാകണം. സമൂഹത്തിനും സര്‍ക്കാരിനും ചെയ്യാന്‍ പറ്റുന്നത്, നല്ല പോലെ പഠിപ്പിക്കുന്ന കുറഞ്ഞ ഫീസ്‌ വാങ്ങിക്കുന്ന (അല്ലേല്‍ ഫ്രീ ആയി പഠിപ്പിക്കുന്ന) സ്കൂള്‍/കോളേജ് നടത്തുകയാണ്.

ഉയര്‍ന്ന പലിശയ്ക്ക് പണം കൊടുക്കാനും വെക്തിക്ക് അവകാശം ഉണ്ടാകണം. അത് സമൂഹത്തിന് ഇഷ്ടം ഇല്ലേല്‍, ചെയ്യേണ്ടത് കുറഞ്ഞ പലിശയ്ക്കു കാശ് കടം കൊടുത്ത് കൊണ്ട് ആണ്. അല്ലാതെ ബ്ലെയിടുകളെ നിരോധിച്ച് അല്ലാ, അവര്‍ക്ക് എത്ര പലിശ ഈടാക്കാം എന്ന് നിയമം കൊണ്ട് വന്നും അല്ലാ.

പക്ഷെ ഫ്യുടല്‍ മനോഭാവം ഇപ്പോളും കൈവിട്ടിട്ടില്ലാത്തവര്‍ക്ക് (ഇവിടെയുള്ള ഭൂരിപക്ഷം ആളുകള്‍ക്കും) മുകളില്‍ പറഞ്ഞത് വഴങ്ങുന്ന ചിന്തയല്ല.

Post has attachment
പരിചയക്കാരന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

"Is it ok to be judgemental?", asked the inquisitive student to the reticent Master.

"Perfectly ok", said the Master, "infact you should be making the right judgement. All the time..", he added.

"Then why is it generally said that don't be judgmental?", asked the student.

"Because that's the easy way out. Instead of teaching and telling how to make the right judgement and the process for it, it is simple and easy to say don't be judgemental. Besides, people don't want to hear or say bad things about them", said the Master.

"Like how they say, don't have any expectations. How is it even possible when we have expectations all the time. The correct thing to say is to have the right, reasonable and appropriate expectations. For which one needs to be grounded. All the time...", said the reticent Master to the inquisitive student.

https://m.facebook.com/story.php?story_fbid=1097895356981873&id=100002842580395

Post has attachment
ബ്ലഡി കണ്ടറി ഫെല്ലോ!

പട്ടി നടുക്കടലിൽ ചെന്നാലും നക്കിയെ കുടിക്കൂ എന്നതു പോലാ നിസ്സ. അമേരിക്കൻ സിറ്റിസൺ ആയി, ജപ്പാനിൽ താമസം, ഹവായിൽ വെക്കേഷൻ, എന്നാലും തിന്നുന്നത് ഫിലിപ്പിനോ ഫുഡ്.

ഇന്റർനാഷണൽ ഫെല്ലോ ആയ പത്രോസ്, ഹവായിയൻ, അമേരിക്കൻ, ഫിലിപ്പിനോ, ചൈനീസ്, കാലിഫോർണിയൻ, ഇറ്റാലിയൻ, ജാപ്പനീസ് ഇങ്ങനെ സകലതും തിന്നും, സന്തോഷത്തോടെ.
Photo

Post has attachment
ലിങ്ക് ചെയ്ത ആര്‍ട്ടിക്കിള്‍ വളരെ ഇഷ്ടപെട്ടു.
http://www.bbc.com/future/story/20170315-the-invention-of-heterosexuality

അതിന് അടുത്ത് ഉണ്ടായ ചില പേര്‍സണല്‍ കാര്യങ്ങള്‍ കാരണം ആണ്. അതിലെ ഒരു കഥ.

അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ ആയ സമയത്ത് ഒരുത്തനെ ഒരു ട്രെയിനിങ്ങില്‍ വെച്ച് പരിച്ചയപെട്ടൂ. അവന്‍ മെയിന്‍ എന്ന സ്റ്റേറ്റില്‍ ആണ് അവന്‍ ജനിച്ച് വളര്‍ന്നത്‌ എന്ന് പറഞ്ഞത് കൊണ്ടാ,, അവിടെ ദീർഘകാലം ചിലവഴിച്ച ഞാന്‍ അവനോട് പോയി വര്‍ത്തമാനം പറഞ്ഞത്. ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ വളരെ അടുത്തു. വക്കീല്‍ ആയിരുന്ന അവന്‍ ഫിനാന്‍സിലോട്ട് മാറുന്നൂ, ഞാന്‍ പുതിയതായി സര്‍ക്കാര്‍ ജോലിയിലോട്ടും. അതോണ്ട് ഞങ്ങള്‍ക്ക് ഒത്തിരി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉണ്ടായിരുന്നൂ. രണ്ടാഴ്ച്ച നീണ്ട ട്രെയിനിംഗ്ന്‍റെ അടുത്ത ദിവസങ്ങളില്‍, ഞങ്ങള്‍ അടുത്ത് ഇരുന്നു എന്ന് മാത്രം അല്ലാ, അത്താഴം ഒരുമിച്ചാ കഴിച്ചത്.

അവന്‍ അന്ന് ജെര്‍മനിയില്‍ ആണ് ജോലി, ഞാന്‍ ന്യൂ യോര്‍ക്ക് സ്റ്റേറ്റിലും. എന്നാലും ഞങ്ങള്‍ എല്ലാ ആഴ്ച്ചയും ഒരു മണിക്കൂര്‍ എങ്കിലും സംസാരിക്കും, fiscal lawയും ഫിനാന്‍സും ഒക്കെ (ജോലി സംബന്ധം ആയ കാര്യങ്ങള്‍) ആണ് ചര്‍ച്ച. അവന്‍ ജെര്‍മനിയില്‍ നിന്നും അമേരിക്കയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ പരസ്പരം കാണാന്‍ പോകുമായിരുന്നൂ. അന്നേരം ജോലി സംബധം അല്ലാത്ത കാര്യങ്ങളും ഒക്കെ സംസാരിക്കും, അവന്റെ ഭാര്യ കൂടെ ഉള്ളത് ആണ് അതിന് ഒരു പ്രധാന കാരണം.

നാല് ആണ്‍ മക്കള്‍ ആയിരുന്നൂ അവന്. 2015നില്‍ പെണ്ണ് കുട്ടി ജനിച്ചു, അന്നേരം ആണ് അവസാനം ആയി അവനെ കാണാന്‍ ഞാന്‍ പോയത്. പിന്നെ ഞാന്‍ അലസ്കയിലോട്ടു മാറി. അന്നേരവും എല്ലാ ആഴ്ചയിലും ഉള്ള ഫോണ്‍ വിളി മുടക്കാം ഇല്ലാതെ പോയി. അലാസ്കയില്‍ നിന്നും ഞാന്‍ ജപ്പാനില്‍ വരാന്‍ തയാറെടുക്കുന്ന സമയത്ത് (കഴിഞ്ഞ കൊല്ലം മേയ് അടുപ്പിച്ച്) ഞങ്ങളുടെ ഫോണ്‍ വിളി നിന്നൂ. ജപ്പാനില്‍ വന്നിട്ട് പിന്നെ ഫോണ്‍ വിളി ഒന്നും ഉണ്ടായില്ലാ. നിസ്സയും കൂടി, എന്താ Dougനോട് ഇപ്പോള്‍ വര്‍ത്തമാനം പറയാത്തത് എന്ന് ചോദിച്ചപ്പോള്‍ ആണ്, ഞാന്‍ അവനെ വിളിച്ചത്. ഫെബ്രുവരിയില്‍ ഒരു വീക്കെന്‍ഡില്‍ ആയിരുന്നൂ ഫോണ്‍ വിളിച്ചത്.

അന്നേരം ആണ് ആറിയുന്നത് അവന്‍ ഇപ്പോള്‍ അവള്‍ ആണ്. ഞങ്ങളുടെ റെഗുലര്‍ ഫോണ്‍ വിളി നിക്കുന്ന സമയത്ത് ആണ് അവന് സീരിയസ് ആയിട്ട് അവള്‍ ആയി തോന്നി തുടങ്ങിയത്. ഭാര്യയോട്‌ പറഞ്ഞപ്പോള്‍ ഭാര്യക്ക്‌ അങ്ങനെ പ്രശ്നം ഒന്നും ഇല്ലാ. പിന്നെ കുറച്ച് നാള് എടുത്തു ഓഫീസില്‍ പറയാന്‍. കുടുംബത്തില്‍ ചിലര്‍ക്ക് പ്രശ്നം ആണേലും, പൊതുവേ വലിയ പ്രശ്നങ്ങള്‍ ഒന്നും പുള്ളിക്കാരിക്ക് ഫെയിസ് ചെയ്യേണ്ടി വന്നിട്ടില്ലാ.

ഞങ്ങള്‍ ഫോണ്‍ വിളി അവസാനിപ്പിക്കുന്നതിന് മുന്നേ പുള്ളിക്കാരിയുടെ ഭാര്യ എന്നോട്, എപ്പഴാ കാണാന്‍ വരുന്നത് എന്ന് ചോദിച്ചപ്പോള്‍ നെഞ്ചില്‍ തോന്നിയ ചെറിയ ടെന്‍ഷന്‍ ഇല്ലാതെ ആയത്.

പി.എസ്സ്. രണ്ട് ആഴ്ച മുന്നേ ആണ് ഫെയിസ്ബുക്കില്‍ പുള്ളിക്കാരി മാറ്റത്തിനെ കുറിച്ച് ഓപ്പണ്‍ ആയി പറഞ്ഞത്.
Wait while more posts are being loaded