Profile cover photo
Profile photo
priyadharsini babu
11,405 followers
11,405 followers
About
priyadharsini's posts

Post has attachment
സ്വപ്നത്തിന്‍റെ ഒടുക്കം
സ്വപ്നത്തിന്‍റെ ഒടുക്കം, കാലത്തിനൊപ്പം നടന്ന് കവി അയ്യപ്പനെപ്പോലെ വല്ല കടത്തിണ്ണയിലും കിടന്ന് ചാവണം.. മരവിച്ച  കൈയ്യില്‍ ചുരുട്ടിപ്പിടിച്ച രണ്ടുവരി കവിത, കടല്‍പ്പാടങ്ങളില്‍ അലയുന്ന ആല്‍ബട്രോസുകളെക്കുറിച്ചാവണം.. കിടന്നകിടപ്പില്‍  ഇരുട്ടിനോട്‌ കടപ്പെട്ട് തിരി...

Post has attachment
നീരോളങ്ങള്‍
ഒരിക്കല്‍ നീ പറഞ്ഞിരുന്നല്ലോ, കടലിനേക്കാള്‍ ആഴം എന്‍റെ
കണ്ണുകള്‍ക്കും.. കണ്ണുകളേക്കാള്‍ ആഴം എന്‍റെ
ഹൃദയത്തിനുമുണ്ടെന്ന്... എന്നിട്ടുമെന്തേ നീയറിയാതെ പോകുന്നു, ആ ഹൃദയം
കവിഞ്ഞൊഴുകുന്ന നീരോളങ്ങളാണ് കണ്ണീര്‍ത്തടമായ് നിന്‍റെ
നെഞ്ചിലെന്നും പടരുന്നതെന്ന്.. _____...

Post has attachment
ഊയലാട്ടം
നടപ്പാതയ്ക്കിരുവശവും
പൂത്തുനില്‍ക്കുന്ന കല്യാണിപ്പൂക്കളോടും വെറുപ്പാണെനിക്ക്, കണ്ടുമടുത്ത കാഴ്ചകളില്‍ കണ്ണീര്‍ പടര്‍ത്തി കൂര്‍ത്ത
നിഴലാട്ടങ്ങള്‍ കുറിച്ച്.. കാലം അപൂര്‍ണ്ണമാക്കിയ കാല്‍വിരല്‍
ചിത്രങ്ങളില്‍ നിയതപൂര്‍ണ്ണിമയുടെ പുതുമകള്‍
തേടി.. മൌനം ചിറകൊടിഞ്ഞ പ...

Post has attachment
നിശബ്ദത
ഞാന്‍ നിശബ്ദയാവാന്‍ കൊതിക്കുന്ന
പറവയാണ്..!! ചില്ലകളില്‍ ഇലകള്‍ ഉരയുമ്പോഴും ഭീതിദമായ മടുപ്പിനെ ചിറകാഴങ്ങളില്‍ ഒളിപ്പിച്ച് ഞാനെന്നെത്തന്നെ കബളിപ്പിക്കുന്നു... കാനനത്തിന്‍റെ വന്യകാഴ്ചകളെ നീര്‍പ്പാടകള്‍ക്കുള്ളില്‍ ഞെരിച്ച് സ്വയമേ ഗുഹാന്ധതയില്‍ അലയുന്നു... ഇന്നല...

Post has attachment
അയഥാര്‍ത്ഥം
സ്നേഹം അയഥാര്‍ത്ഥമായ എന്തോ ഒന്നാണ്.. ചിരിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി അതുനമ്മില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.. ഒടുവില്‍ അന്യം നിന്നുപോയ ഒരുവളുടെ അന്തസത്തയെ വര്‍ണ്ണനൂലിനാല്‍ വിവസ്ത്രയാക്കുന്ന ലാഘവത്തോടെ  വിദൂരതയിലേക്ക് വലിച്ചെറിയും...!! _________________________...

Post has attachment
മേഘങ്ങള്‍
കാര്‍മേഘങ്ങളെക്കാള്‍ വന്‍സംഭരണികള്‍ നേത്രങ്ങളായിരുന്നു.., പെയ്യാതെ
കറുത്തിരുണ്ട മിഴികളില്‍ ചുവന്നൂറിയത് ഇനിയും കണ്ടുതീരാത്ത
സ്വപ്നങ്ങളും....!! _____________________________________________(പ്രിയദര്‍ശിനി പ്രിയ)

Post has attachment
അറ്റമില്ലാതെ...
കാഴ്ച ;     അവസാനിക്കാതെ സുദീര്‍ഘമായൊരു യാത്രയിലാണ്..     നിറംമങ്ങുന്ന ഓര്‍മ്മകളില്‍ തുടങ്ങി     കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍ക്കപ്പുറം     കുഴല്‍ക്കിണറിന്‍റെ കറുത്തപൊട്ടിലൂടെ..... ഭാര്യ ;     എന്‍റെ സാധ്യതകളെ കണ്ടെത്തിത്തുടങ്ങിയത്     നിന്‍റെ നിശബ്ദതയില...

Post has attachment

Post has attachment
പെയ്തൊഴിയാതെ..
പുറത്തൊരു മഴ തോരാതെ പെയ്യുന്നുണ്ട്.. അകച്ചൂടില്‍ ഉഷ്ണിച്ച പെണ്ണിന്‍റെ കണ്ണില്‍ മഴക്കോള് മൂടിയ വാനം... ____________________________ ___(പ്രിയദര്‍ശിനി പ്രിയ)

Post has attachment
**
നോവിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കിടയില്‍ മത്സരിച്ചുതളരുമ്പോള്‍ അലിവോടെ നെറുകയില്‍ തലോടുന്ന കരങ്ങളാവണം ഞാനാഗ്രഹിക്കുന്ന എന്‍റെ പ്രണയം... !!
Wait while more posts are being loaded