സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും കേരളത്തിലെ ഖനന ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കുകയാണ്. മൈനിംഗ് ലോബിയുടെ ഒത്താശയോടെ സർക്കാരിന് കോടിക്കണക്കിനു രൂപയും പൊതുതാൽപ്പര്യവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കരടു ചട്ടം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഇതെപ്പറ്റി പൌരന്മാർക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന അവസരമാണ് 2014 ഡിസംബർ 31.  മൈനിംഗ് & ജിയോളജി വകുപ്പിന്റെ സൈറ്റിൽ ഇതു സംബന്ധിച്ച അറിയിപ്പ് വന്നിട്ടുണ്ട്, കാണാൻ ഇവിടെ നോക്കുക 

എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.  നിങ്ങളുടെ അഭിപ്രായവും ഇന്നുതന്നെ ഇ.മെയിൽ ചെയ്യൂ. നിങ്ങൾ എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടെങ്കിൽ ഈ അഭിപ്രായം കോപ്പി ചെയ്ത്  നിങ്ങളുടെ ഇ മെയിലിൽ നിന്ന്  director.dir.dmg@kerala.gov.in എന്ന ഇ-മെയിലിലേക്ക് ഇന്നുതന്നെ അയച്ച് ഈ ഖനന ചട്ട പരിഷ്കരണത്തിൽ പങ്കാളിയാകാൻ താൽപ്പര്യപ്പെടുന്നു.
Shared publiclyView activity