Profile

Cover photo
Harish madiyan
Worked at Lex Loci Associates
7,140 followers|733,631 views
AboutPostsPhotos

Stream

Harish madiyan

Shared publicly  - 
 
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും കേരളത്തിലെ ഖനന ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കുകയാണ്. മൈനിംഗ് ലോബിയുടെ ഒത്താശയോടെ സർക്കാരിന് കോടിക്കണക്കിനു രൂപയും പൊതുതാൽപ്പര്യവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കരടു ചട്ടം ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഇതെപ്പറ്റി പൌരന്മാർക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന അവസരമാണ് 2014 ഡിസംബർ 31.  മൈനിംഗ് & ജിയോളജി വകുപ്പിന്റെ സൈറ്റിൽ ഇതു സംബന്ധിച്ച അറിയിപ്പ് വന്നിട്ടുണ്ട്, കാണാൻ ഇവിടെ നോക്കുക 

എന്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.  നിങ്ങളുടെ അഭിപ്രായവും ഇന്നുതന്നെ ഇ.മെയിൽ ചെയ്യൂ. നിങ്ങൾ എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടെങ്കിൽ ഈ അഭിപ്രായം കോപ്പി ചെയ്ത്  നിങ്ങളുടെ ഇ മെയിലിൽ നിന്ന്  director.dir.dmg@kerala.gov.in എന്ന ഇ-മെയിലിലേക്ക് ഇന്നുതന്നെ അയച്ച് ഈ ഖനന ചട്ട പരിഷ്കരണത്തിൽ പങ്കാളിയാകാൻ താൽപ്പര്യപ്പെടുന്നു.
 ·  Translate
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വൈകിയാണെങ്കിലും കേരളത്തിലെ ഖനന ചട്ടങ്ങൾ സമഗ്രമായി പരിഷ്കരിക്കുകയാണ്. മൈനിംഗ് ലോബിയുടെ ഒത്താശയോടെ സർക്കാരിന് കോടിക്കണക്കിനു രൂപയും പൊതുതാൽപ്പര്യവും നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കരടു ചട്ടം ഉ...
13
1
Add a comment...

Harish madiyan

Shared publicly  - 
 
An aerial view of Aranmula 

100 meter distance from the project area to the temple. 
200 meter to the River Pampa.
Area itself is a wetland, surrounded by large area of paddy lands.
Hundreds of houses are within the project area. 
Kozhithodu is diverted an filled by KGS.
Karumaramchaal is fully destroyed.
7
1
Saswath S Suryansh's profile photoAliyu Palathingal's profile photoTazhjihan Nurmahanova's profile photo
3 comments
 
Good morning! My friend
Add a comment...

Harish madiyan

Shared publicly  - 
 
ഫെസ്ബുക്കിനെക്കാൾ എന്തുകൊണ്ടും നല്ലതും, ആത്മാർഥമായ സുഹൃത്തുക്കൾ  ഉള്ളതും പ്ലസിൽ ആണെന്ന തിരിച്ചറിവാണ് 2013 ന്റെ ഒരു സംഭാവന.

എല്ലാവർക്കും പുതുവത്സരാശംസകൾ
 ·  Translate
52
Shaji Mullookkaaran's profile photoMuralikrishna Maaloth's profile photoManikandan O V's profile photorajith ram's profile photo
10 comments
 
പുതുവത്സരാശംസകൾ 
 ·  Translate
Add a comment...

Harish madiyan

Shared publicly  - 
 
ഏതൊക്കെ മേഖലകളാണ് പരിസ്ഥിതി ദുർബ്ബല മേഖലകൾ ആക്കെണ്ടതെന്നും അവിടെ എന്തൊക്കെ നിയന്ത്രണങ്ങൾ ആവാമെന്നും അടക്കമുള്ള പ്രോപ്പോസലുകൾ കൊടുക്കാൻ 2006 മുതൽ ആവർത്തിച്ച് ആവര്ത്തിച്ച് സുപ്രീംകോടതിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. 2011 ഫെബ്രുവരിയിലാണ് MoEF അവസാന കത്ത് അയച്ചത്. 

അന്നൊക്കെ സംസ്ഥാനം ഭരിച്ച ഇടതു-വലതു സർക്കാർ ഇത് ചര്ച്ച ചെയ്ത് , ജനഹിതം അറിഞ്ഞുള്ള ഒരു പ്രൊപ്പോസൽ ഉണ്ടാക്കി അയച്ച്, നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴീ ക്രൈസിസ് ഉണ്ടാകുമായിരുന്നില്ല. 

തന്റെ നിർദ്ദേശങ്ങൾ ഗ്രാമസഭകളിൽ ചർച്ച നടത്തി അഭിപ്രായങ്ങൾ എടുത്തശേഷം നടപ്പാക്കണമെന്നു പറഞ്ഞ ഗാഡ്ഗിൽ സമിതി റിപ്പോർട്ടും നാം സ്വീകരിച്ചില്ല. ജനാധിപത്യപരമായ ചർച്ചയ്ക്കും തിരുത്തലിനും സ്കോപ്പുണ്ടായിരുന്ന ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വാളെടുത്ത് ഉറഞ്ഞു തുള്ളി അതിനെ മറികടക്കാൻ കൊണ്ടുവന്ന, ഒരു ചര്ച്ചയ്ക്കും സ്കോപ്പില്ലാത്ത കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ കിടന്ന് ഒച്ച വെച്ചിട്ട് എന്ത് പ്രയോജനം? 'പാഥസാം നിചയം വാർന്നൊഴിഞ്ഞളവ് സേതുബന്ധനോദ്യോഗമെന്തെടോ?'....... എന്ന് ചോദിച്ചു പോകും. 

എന്നിട്ടിപ്പോ ഖനനമടക്കം ജനവിരുദ്ധ പ്രവർത്തനങ്ങൾ മാത്രം നിരോധിക്കുന്ന വിജ്ഞാപനത്തിനെതിരെ ഹർത്താൽ നടത്തുന്നത് ആരുടെ താല്പ്പര്യം സംരക്ഷിക്കാൻ ആണ്??

ഇടതുപക്ഷം നടത്തുന്ന ഈ ഹർത്താൽ തികച്ചും കക്ഷിരാഷ്ട്രീയ പ്രേരിതമാണ്, ദുരുപദിഷ്ടമാണ്‌. ആശങ്ക ഉണ്ടാക്കുന്ന ഒരു ചുക്കും ഇപ്പോഴത്തെ വിജ്ഞാപനത്തിൽ ഇല്ലെന്ന കാര്യവും മറിച്ച്, ജനവിരുദ്ധമായ മൂലധന മുതലാളിത്ത വികസന രീതിക്കെതിരെയുള്ള നിർദ്ദേശങ്ങൾ വിജ്ഞാപനത്തിൽ ഉണ്ടെന്ന കാര്യവും ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രത്യയശാസ്തരപരമായെങ്കിലും ബാദ്ധ്യതയുള്ള ഇടതുപക്ഷ പാർട്ടികൾ ഇപ്പോൾ നേരെ മറിച്ചാണ് ചെയ്യുന്നത്.ഉള്ള ആശങ്കകൾ ഇരട്ടിപ്പിക്കുകയാണ് ഈ ഹർത്താൽ ചെയ്യുക. "പള്ളിയും പട്ടക്കാരും കൂടി മലയോരത്ത് വിതച്ച ആശങ്ക മറ്റാരെങ്കിലും കൊയ്യും മുൻപേ വോട്ടായി മാറ്റാം" എന്ന സ്വാർത്ഥ ലാഭം മാത്രമാണ് ഇതിനു പിന്നിലുള്ളത്. കേരള കോണ്ഗ്രസ് മാണി വിഭാഗത്തെ ലയിപ്പിക്കാനുള്ള രാഷ്ട്രീയ നിലമൊരുക്കൽ ആണോ നടക്കുന്നതെന്നും സംശയമുണ്ട്.
 ·  Translate
9
1
Regi P George's profile photoപഥികന്‍'s profile photoNaran Cm's profile photoHarish madiyan's profile photo
8 comments
 
+Habeeb Anju  There was no precedent for a ban on red category industry, i think. That too in a populated area.
Add a comment...

Harish madiyan

Shared publicly  - 
 
ബോൾഗാട്ടിയിൽ ലുലു നിർമ്മിക്കുന്ന കണ്‍വെൻഷൻ സെന്ററിന് തീരദേശ പരിപാലന അതോറിറ്റി നൽകിയ അനുമതിയെ ചോദ്യം ചെയ്യണമെങ്കിൽ അനുമതിയുടെ കോപ്പി കിട്ടണം. അതിനായി ജൂലൈ 29 നു വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു. ഒരു മാസം കഴിഞ്ഞിട്ടും മറുപടിയില്ല. അപ്പീലും നൽകി കാത്തിരുന്നു. ഇന്നിതാ മറുപടി വന്നിരിക്കുന്നു. മുപ്പതു ദിവസം തികയണ 29-08-2013 നു എഴുതിവെച്ച കത്ത് 13-08 നു പോസ്റ്റ്‌ ചെയ്തത് ഇന്ന് കിട്ടി.

"ബന്ധപ്പെട്ട ഫയലുകൾ ഇപ്പോൾ വകുപ്പിൽ ലഭ്യമല്ലാത്തതിനാൽ തിരികെ കിട്ടുന്ന മുറയ്ക്ക് ലഭ്യമാക്കാം" എന്ന്. വാലും തുമ്പുമില്ലാത്ത രണ്ടുപേജ് മിനുട്ട്സും.

KCZMA ക്ക് സ്വന്തമായി വെബ്സൈറ്റ് വേണമെന്നും അതിൽ തീരുമാനങ്ങൾ അപ്പപ്പോൾ പ്രസിദ്ധീകരിക്കണം എന്നും നിയമമുണ്ട്. അത് നടപ്പാക്കുമെന്ന് കേന്ദ്രസർക്കാരിന് രേഖാമൂലം ഉറപ്പും കൊടുത്തിട്ട് ഒരു വർഷമായി. ഇപ്പോഴും പൌരനു ഒരു സാധാരണരേഖ ലഭിക്കണമെങ്കിൽ ഇതാണ് സ്ഥിതി. എന്നാൽ, ലുലുവിന്റെയും KGS ന്റെയും
ഒക്കെ ഫയൽ അതിവേഗം ബഹുദൂരം പറക്കും..

ഉമ്മൻചാണ്ടിയുടെ സുതാര്യകേരളം സിന്ദാബാദ്...

സർക്കാരേ, എന്തു ജനവിരുദ്ധ-നിയമവിരുദ്ധ തീരുമാനവും നിങ്ങൾ എടുത്തോ, അതിന്റെ സാധുത കോടതിയിൽ ചോദ്യം ചെയ്യാനുള്ള ഭരണഘടനാവകാശം എങ്കിലും പാവം പൌരന്മാർക്ക് താ.. എന്തിനാ ഫയൽ പൂഴ്ത്തി വെയ്ക്കുന്നത്???
 ·  Translate
19
sandhu നിഴല്‍'s profile photoNoufal Edappal's profile photoSeena Viovin's profile photoManikandan O V's profile photo
6 comments
 
എറണാകുളം ആർ ടി ഓഫീസിൽ ഞാൻ കൊടുത്ത ഒരു ആർ ടി ഐ അപേക്ഷയിൽ ലഭിച്ച മറുപടി നോക്കൂ. http://goo.gl/c9Hlfa
 ·  Translate
Add a comment...

Harish madiyan

Shared publicly  - 
 
ഒരു 'പ്രകടന' പത്രിക കൊണ്ടും കാര്യമില്ല രാഹുൽജീ. ഇന്ത്യയിലെ ഒരു സാധാരണ പൌരൻ ഈ തെരഞ്ഞെടുപ്പിൽ കൊണ്ഗ്രസിനു വോട്ടു ചെയ്യാതിരിക്കാനുള്ള കാരണങ്ങൾ ഒരു നോട്ടു പുസ്തകത്തിൽ എഴുതിത്തുടങ്ങിയാൽ നിങ്ങളുടെ പ്രകടന പത്രികയെക്കാൾ മൂല്യവും വലുപ്പവുമുണ്ടാകും അതിനു. ഇന്ത്യയെ അഴിമതിയുടെ കൈലാസമാക്കിയ, അഴിമതി എല്ലാനിലയിലും വളർത്തി എല്ലാവിധ സർക്കാർ സംവിധാനങ്ങളെയും നശിപ്പിച്ച, തലമുറകൾക്ക് ആശ്രയമാകേണ്ട വിഭവങ്ങൾ കോർപ്പറേറ്റ്കൾക്ക് തീറെഴുതിയ, പരിസ്ഥിതിയെ മുച്ചൂടും തകർത്ത, 'ആധാർ' എന്ന വൻ തട്ടിപ്പുവഴി ഇന്ത്യയിലെ സാധാരണക്കാരനെയും അവന്റെ അവകാശങ്ങളെയും പൊരിവെയിലത്ത്‌ നിർത്തി വഴിയാധാരമാക്കിയ, പെട്രോളിയം വിലവർധനവ്‌ നിത്യ തൊഴിലാക്കിയ, ജനവിരുദ്ധനും റിലയൻസ് ഭക്തനുമായ ഒരു പ്രധാനമന്ത്രിയും സർക്കാരും ഈ നാട് കുട്ടിച്ചോറാക്കി ഭരിച്ചു രസിച്ചപ്പോൾ ഒന്നും ഇന്ത്യയിലെ വോട്ടർമാർ എന്നൊരു വർഗ്ഗത്തെ നേരിടേണ്ടി വരുമെന്ന് നിങ്ങൾ ഓർത്തില്ല. 

'ഇതിലും ജനാധിപത്യ വിരുദ്ധനായ വർഗ്ഗീയ നേതാവ് നരേന്ദ്രമോഡിയാണ് പ്രധാന എതിരാളി'യെന്നു മാത്രം ഒറ്റവരി പ്രകടന പത്രികയിൽ എഴുതി വോട്ടു ചോദിക്ക്, ഇതിൽക്കൂടുതൽ രാഷ്ട്രീയ ന്യായമുണ്ടാകും ആ ചോദിക്കുന്നതിന്.
 ·  Translate
16
1
Patric Edward (പത്രോസ്)'s profile photoPrem chand's profile photoManikandan Kongganar's profile photoMohan Kumar's profile photo
6 comments
 
Call Artist Paris Mohan kumar
8289824450
Add a comment...

Harish madiyan

Shared publicly  - 
 
വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക അനുമതി ഹരിത ട്രിബ്യൂണലിൽ ചോദ്യം ചെയ്തതിനു ചീത്ത വിളിക്കുന്ന സുഹൃത്തുക്കൾ ഒരുവട്ടം എങ്കിലും ആ പാരിസ്ഥിതിക പഠന റിപ്പോർട്ട് ഒന്ന് വായിച്ചിരുന്നെങ്കിൽ.. അതിനെതിരായ KSSP യുടെ ഉൾപ്പെടെ പരാതികൾ ഒന്ന് വായിച്ചിട്ടാണ് പറയുന്നതെങ്കിൽ... 

ഗുണമാണോ ദോഷമാണോ വലുതെന്ന് പഠിച്ച ശേഷം മാത്രം തീരുമാനിക്കുക. മാധ്യമങ്ങൾ നല്കിയ മുൻവിധി ആകരുത്, ശാസ്ത്രീയമായ പഠനങ്ങൾ ആകണം.
 ·  Translate
8
2
bobby poovathumkal's profile photoManikandan O V's profile photo
2 comments
 
Good work
Add a comment...

Harish madiyan

Shared publicly  - 
3
George Thomas's profile photo
2 comments
 
I accept you and your people as " madiyan" against the farmer community who live in hard ways with nature, and I oppose your views supporting BLINDLY the so- called  naturalists who consider it as a FASHION STATEMENT and also because of their inferiority complex..! 
Add a comment...

Harish madiyan

Shared publicly  - 
 
"നിയന്ത്രണങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം മതിയോ? ഞങ്ങൾ അല്ലേ അൽപ്പമെങ്കിലും പരിസ്ഥിതി സംരക്ഷിച്ചത്. നഗരങ്ങൾ അല്ലെ ഉപഭോഗവും ആഡംബര ജീവിതവും വഴി കൂടുതൽ പരിസ്ഥിതിനാശം ഉണ്ടാക്കുന്നത്?" എന്ന ചോദ്യം പശ്ചിമഘട്ട മേഖലയിൽ നിന്നും ഇപ്പോൾ ഉയരുന്നുണ്ട്. ശരിയായ ചോദ്യമാണത്. ഇപ്പോൾ ഉയരുന്ന പ്രതികരണങ്ങളുടെ പേരിൽ, കേരളത്തിൽ ബാക്കിയുള്ള പ്രദേശങ്ങളിൾക്കൂടി പ്രായോഗിക നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ അത് നന്നായിരിക്കും. പരിസ്ഥിതി സൌഹൃദ കെട്ടിടകോഡ്, ജൈവക്രിഷിയിലേക്കുള്ള മാറ്റം, ഖനനങ്ങൾക്ക് പാരിസ്ഥിതിക പഠനം, കെട്ടിടങ്ങൾക്ക് ഉയർന്ന പരിധി, പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഫേസ് ഔട്ട്‌, ഭൂവിനിയോഗത്തിന് മാർഗ്ഗരേഖ തുടങ്ങിയവ കേരളം മുഴുവൻ നടപ്പാക്കേണ്ടതാണ്. അല്ലാതെ പശ്ചിമഘട്ടത്തെ മാത്രമായി സംരക്ഷിക്കാനാകില്ല.
 ·  Translate
4
simy nazareth's profile photoHarish madiyan's profile photoGeorge Thomas's profile photo
3 comments
 
പട്ടണങ്ങളിലെ മാലിന്യം ....
 ·  Translate
Add a comment...

Harish madiyan

Shared publicly  - 
 
ഗാഡ്ഗിൽ റിപ്പോർട്ടിലെ നിരവധി നിർദ്ദേശങ്ങളോട് വ്യക്തിപരമായി വിയോജിപ്പുള്ള ആളാണ്‌ ഞാൻ. ആ വിയോജിപ്പുകൾ പറയണമെങ്കിൽ എന്റെ ഗ്രാമസഭയിൽ ഇത് ചര്ച്ച ചെയ്യണം. ഇതാണ് ഗാഡ്ഗിൽ റിപ്പോർട്ടിലും പറഞ്ഞിരിക്കുന്നത്. സോണ്‍ തരംതിരിവ് അടക്കം അന്തിമമാക്കുന്നതിനു ഗ്രാമസഭകളിൽ ചർച്ച ചെയ്ത്, ആവശ്യമായ ഭേദഗതികൾ വരുത്താൻ ഒരു വലിയ ജനാധിപത്യ പ്രക്രിയ ഗാഡ്ഗിൽ മുന്നോട്ടു വെയ്ക്കുന്നു. ചർച്ചക്കായി, ഒരു തുടക്കമെന്ന നിലയിൽ, ചില വിശാല നിർദ്ദേശങ്ങൾ സമർപ്പിക്കുന്നുവെന്നും ഗ്രാമതലത്തിൽ ചർച്ചകൾ നടത്തി ഭേദഗതികൾ കൊണ്ടുവരാൻ സമയമെടുക്കുമെങ്കിലും അത് അംഗീകരിക്കണമെന്നും ഗാഡ്ഗിൽ നിർദ്ദേശങ്ങളുടെ കൂടെത്തന്നെ പറയുന്നു. അതുവരെ താല്ക്കാലികമായി സോണ്‍ വിജ്ഞാപനം ചെയ്യണമെന്നും പറയുന്നു. (page 40, 41 attached)

അതായത് ഗാഡ്ഗിൽ റിപ്പോർട്ട് അപ്പടി അംഗീകരിക്കണം എന്ന് പറഞ്ഞാൽപ്പോലും അതിൽ ഓരോ പ്രദേശങ്ങൾക്ക് അനുസരിച്ച് തിരുത്തൽ വരുത്താൻ അവകാശമുണ്ട് എന്നർത്ഥം. 

എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ട് ഒരു ജനാധിപത്യ ഇടപെടലും അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, ഗ്രാമസഭകൾ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയണ്ട എന്നും പറയുന്നു. നിലവിലുള്ള വനങ്ങളിൽ പോലും വേണമെങ്കിൽ വനേതര പ്രവർത്തികൾ നടത്താമെന്ന് കസ്തൂരി രംഗൻ സമിതി പറയുന്നു. ഖനനം നടക്കുന്ന പ്രദേശങ്ങൾ മിക്കതും പുൽമേടുകളും ഒഴിവാക്കിയാണ് വിജ്ഞാപനം. പുതിയ ആശുപത്രികൾ, ഇറച്ചിക്കടകൾ എന്നിവ ഇനി അനുവദിക്കുകയില്ല എന്ന നിർദ്ദേശം ഇനി എങ്ങനെ തിരുത്തുമെന്നാണ് എന്ന് എനിക്കറിയില്ല. ഉമ്മൻചാണ്ടിയോട് ജയന്തി നടരാജൻ ഫോണിൽ പറയുന്നത് കൊണ്ടൊന്നും പാർലമെന്റ് പാസാക്കിയ ഒരു നിയമം മാറില്ല. പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിൽ ഒരു തരത്തിലും ഇത് സഹായിക്കില്ലെന്ന് മാത്രമല്ല, ഏകപക്ഷീയമായ വിജ്ഞാപനം ഉണ്ടാക്കുന്ന ജനാധിപത്യവിരുദ്ധ ഇടം പള്ളിയും ഇലക്ഷൻ തൽപ്പര രാഷ്ട്രീയ കക്ഷികളും ദുരുപയോഗിക്കുകയും അതുവഴി പ്രദേശത്തെ ജനങ്ങളെ പരിസ്ഥിതി വിരുദ്ധരാക്കുകയും ചെയ്യും. 

അതിനാൽ, കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്ക്കാരിന്റെ തീരുമാനത്തിനോട് എനിക്കും ശക്തിയായ പ്രതിഷേധമുണ്ട്. ആ ഉത്തരവിനെതിരെ നിയമപരമായ അപ്പീൽ നല്കുകയും ചെയ്യും. അതിനർത്ഥം നിയന്ത്രണങ്ങൾ പാടില്ലെന്നല്ല, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം എന്നാണു. ചർച്ച ചെയ്ത്, മാറ്റങ്ങളോടെ നടപ്പാക്കണമെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ.
 ·  Translate
5
1
Aneesh P M's profile photoഅഭിലാഷ് കടമ്പാടൻ's profile photoGeorge Thomas's profile photo
3 comments
 
ഉമ്മന്‍ വി . ഉമ്മന്‍ കമ്മിറ്റി വളരെയേറെ നല്ല നിര്‍ദേശങ്ങള്‍ പറയുകയും അവര്‍ നിര്‍ദേശിച്ച കമ്മിറ്റി നാട്ടില്‍ വരുകയും ചെയ്തു . അതിന്റെ കൂടെ അടിസ്ഥാനത്തില്‍ വേണം മുന്‍പോട്ടു പോകുവാന്‍. . കൊറികള്‍ സര്‍ക്കാര്‍ എടുക്കട്ടെ , എന്നിട്ട് ആവസ്യമുള്ളത് ഗ്രാമ സഭയുടെ അംഗീകാരം വാങ്ങി പൊതു ലേലം നടത്തി പ്രവര്ത്തിപ്പിക്കട്ടെ . സംസ്ഥാനത്തിന് അകത്തു നിര്‍മ്മാണത്തിനു മാത്രം . പുറത്തേക്ക് കയറ്റി വിടരുത്,
 ·  Translate
Add a comment...
Work
Occupation
Advocate, High Court of Kerala
Skills
Public speaking, writing
Employment
  • Lex Loci Associates
    Lawyer
Links
Story
Introduction
Simply, a man with immense passion towards the nature.
Visit my google/orkut/Facebook profile for details.

madiyan@gmail.com

9447755896
Basic Information
Gender
Male
Looking for
Friends, Dating, A relationship, Networking
Birthday
July 17