Profile cover photo
Profile photo
thaman U
1,737 followers -
thamanu.blogspot.com
thamanu.blogspot.com

1,737 followers
About
Posts

Post has shared content
ഹെന്റെ ശാന്തേ ..... !!!

എനിക്കും ഇത്തവണ സമ്മാനപ്പെരുമഴ ...😆

ഇന്നലെയും ഇന്നും ഓരോ ഗിഫ്റ്റൂടെ വന്നു.

ഒരു സുന്ദരി പാവക്കുട്ടിയും, മകൾക്ക് ഒരു ഉടുപ്പും ...😇😇😇

നേരത്തേ കിട്ടിയ ചോക്കളേറ്റ് പെട്ടി കൂടാതെ ...

എനിക്കു വയ്യ ... പിള്ളേര് കിടിലൻ ഹാപ്പി മൂഡിൽ ... ഓണോം ഈസ്റ്ററും ഒക്കെ മാറ്റി വച്ച് അതൂടെ ക്രിസ്മസാക്കാൻ പാടില്ലേന്ന് ഒക്കെ അവര് ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റില്ല . ;))

എന്റെ ശാന്തയ്ക്ക് മക്കളുടെ വക ചക്കരയുമ്മകൾ. 😍😍

ഫോട്ടോ ഞാൻ നാട്ടിൽ ചെന്നാലുടൻ ഇടാം.
ഗിഫ്റ്റ് വന്നു .... ഗിഫ്റ്റ് വന്നു ... ഒരു പെട്ടി ചോക്കളേറ്റ് :))

ഞാൻ നാട്ടിലില്ലാത്ത സമയം നോക്കി ഗിഫ്റ്റ് ഡെലിവർ ചെയ്ത ശാന്തേ .... നന്ദീണ്ട് .... അടുത്താഴ്ച തിരികെ ചെല്ലുമ്പോഴേക്കും അതിന്റെ പല്ലും നഖവുമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഫോട്ടോ ഇടാം.

തൽക്കാലം നന്ദി മലരുകൾ സ്വീകരിച്ചാലും .. :)
ഐ ഡബ്ല്യൂ ... :))

സിനിമയ്ക്ക് മുൻപ് ദേശീയ ഗാനം കേൾപ്പിച്ചാൽ മാത്രം എഴുനേറ്റാൽ മതിയോ, അതോ സിനിമയിൽ ദേശീയ ഗാനം കേൾക്കുമ്പൊഴും എഴുനേൽക്കണ്ടേ ..?

മഹേഷിന്റെ പ്രതികാരത്തിൽ ദേശീയ ഗാനം മുഴുവൻ കേൾപ്പിക്കുന്നുണ്ടല്ലൊ ... അപ്പൊ എഴുനേറ്റ് നിൽക്കണമാരുന്നോ ...?

എന്റെ മനസ്സിൽ കളങ്കമില്ലാത്തതു കൊണ്ട് എന്റെ ബഡ്ഡി ഗിഫ്റ്റ് കിട്ടുമ്പൊ എന്നെ കണ്ട് പിടിച്ചേക്കും. 😕

ഇനി കുറച്ചൊക്കെ കള്ളത്തരങ്ങളൂടെ പഠിക്കണം.😯

ഗിഫ്റ്റ് വന്നു .... ഗിഫ്റ്റ് വന്നു ... ഒരു പെട്ടി ചോക്കളേറ്റ് :))

ഞാൻ നാട്ടിലില്ലാത്ത സമയം നോക്കി ഗിഫ്റ്റ് ഡെലിവർ ചെയ്ത ശാന്തേ .... നന്ദീണ്ട് .... അടുത്താഴ്ച തിരികെ ചെല്ലുമ്പോഴേക്കും അതിന്റെ പല്ലും നഖവുമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഫോട്ടോ ഇടാം.

തൽക്കാലം നന്ദി മലരുകൾ സ്വീകരിച്ചാലും .. :)
ഐ ഡബ്ല്യൂ ... :))

ശുചിത്വ കേരളത്തിന് രവിസാറു നൽകിയ അതുല്യമായ സംഭാവനയാരുന്നു ആ പ്രസംഗം.

ഇപ്പൊ നാട്ടിലാരും നാണക്കേട് ഭയന്ന് തുപ്പുന്നില്ലത്രേ ... :))

എന്റെ ശാന്ത +Joe Joseph​​ , എന്നെ ശാന്തയായിക്കിട്ടാൻ ഭാഗ്യം ചെയ്ത +സാക്ഷി​​,

ഇതിന്റെ സംഘാടകരായ +Saswath S Suryansh​​, +animesh xavier​​, +Hafis Hashim​​, +Raveesh Raveendranath​​, +Rehna Khalid​​ എന്നിവരെ ...

ഒറ്റ സെക്കന്റേ ....ഞാനാ അലിയൂനെ ഒന്ന് ബ്ലോക്ക് ചെയ്യട്ടെ ( +Aliyu Palathingal​​ :)

... കെട്ടിപ്പിടിച്ച് അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ഷുഗർ ചാത്തന് +General Chaathan​​ ഒരു സ്പെഷൽ പൂച്ചേണ്ട് :)))

എന്റെ ബഡ്ഡിക്ക് ഗിഫ്റ്റയച്ച +Mu Mu​​ വിന് നന്ദി കൊടുക്കണൊ പണം കൊടുക്കണൊ (ഗിഫ്റ്റയച്ചേന്റെ) എന്ന കൺഫ്യൂഷനിൽ ആശങ്കാകുലനായി നിന്നുകൊണ്ട്...

അടുത്ത വർഷത്തെ അർമ്മാദത്തിനായി കാത്തിരിക്കുന്നു. :))

Post has attachment

Post has attachment
ന്റെ ശാന്തേ.....

ഗിഫ്റ്റ് വന്താച്ച്... അടിപൊളി... രാവിലെ കിട്ടിയതാ .. ഇപ്പൊഴാ ഫോട്ടോ ഇടാൻ ഒത്തതെന്നേ ഒള്ളൂ....

സമ്മാനത്തിനു പകരമായി കെട്ടിപ്പിടിച്ചൊരുമ്മ തിരികെ കൊടുത്തു വിടണമെന്ന് കരുതിയതാ... ആ സൂക്കുകാരൻ അടുത്തു വന്നപ്പൊഴേ ഒരു മൊശട് നാറ്റം... അതോണ്ട് നേരിൽ കാണുമ്പോ തരാം (ഹെന്റെ ശാന്തേ .. നിനക്കുമാ മൊശട് നാറ്റമില്ലെങ്കിൽ ..:)))

എന്തായാലും ഒരായിരം നന്ദി .... ;) ആരാണെന്നൊരു ക്ലൂവുമില്ല... അല്ലെങ്കിൽ ആ സാക്ഷിയെപ്പോലെ ഞാനും പൊറകേ നടന്നേനേം ... :))
+സാക്ഷി

+Rehna Khalid
+Hafis Hashim
PhotoPhotoPhoto
24/12/2015
3 Photos - View albumടീ ശാന്തേ....

എന്റെ ബഡ്ഡിക്ക് സമ്മാനോം കിട്ടി സന്തോഷ സൂചകമായി പോസ്റ്റും ഇട്ടതൊക്കെ നീയും കണ്ടില്ലേ... ??

നിനക്കങ്ങനൊന്നും കാണണ്ടേ ...? :(((


Post has shared content
ഡിജിറ്റൽ ഇൻഡ്യ എന്നത് ഇൻഡ്യയുടെ ചരിത്രത്തിലെ ഒരു കാൽവെയ്‌‌പ്പാണ്. ഇ-ഗവർണ്ണൻസ് ആണ് ഡിജിറ്റൽ ഇൻഡ്യ കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം. ഈ ലക്ഷ്യത്തിലേയ്‌‌ക്ക് അടുക്കാൻ കുറെ കടംബകളുണ്ട്. അതിലെ പ്രധാനം, ഇൻറർനെറ്റ് സൌകര്യം ലഭ്യമല്ലാത്ത കോടാനു കോടി ജനങ്ങൾ ഇൻഡ്യയുടെ ഗ്രാമങ്ങളിലുണ്ട് എന്നതാണ്. അതിനാൽ ഡിജിറ്റൽ ഇൻഡ്യയുടെ ആദ്യ ഘട്ടം ഇവർക്ക് ഇൻറർനെറ്റ് എത്തിക്കുക എന്നതാണ്. അതിൻറെ ഭാഗമായി 84000 കി.മി ഫൈബർ ഒപ്‌‌റ്റിക്സ് കേബിൾ ഗ്രാമങ്ങളിൽ വിന്യസിച്ചു കഴിഞ്ഞു. ഇതാണ് ഡിജിറ്റൽ ഇൻഡ്യയുടെ ആദ്യ ഘട്ടമായ ഇൻഫ്രാസ്‌‌ട്രക്ചർ ഡെവലപ്മെൻറ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഡിജിറ്റൽ ഇൻഡ്യയും ഫേസ്ബുക്കുമായുള്ള ബന്ധം ?

ഒരു ബന്ധവും ഇല്ല എന്നതാണ് വസ്തുത. പക്ഷെ, ഫേസ്ബുക് ഈ അവസരം മുതലാക്കി ഇൻഡ്യാ ഗവണ്മെൻറിനു ഒരു പ്രൊപ്പോസൽ വെയ്‌‌ക്കുന്നു. ഈ ഇൻഫ്രാസ്‌‌ട്രക്ചർ ഡെവലപ്മെൻറിൽ ഇൻറർനെറ്റ്.ഓർഗ്ഗുമായി സഹകരിച്ചാൽ ഇൻഡ്യാ ഗവണ്മെൻറിന് കേബിളുകൾ നിരത്തുന്നതിലുള്ള ചിലവുകൾ കണ്ടമാനം കുറയ്‌‌ക്കാം. കേബിളുകൾ ഉപയോഗിക്കാതെ മുപ്പതിനായിരം അടി മുകളിൽ പറക്കുന്ന ഡ്രോണുകളും, ലേസറുകളും ഉപയോഗിച്ച് ഭൂമിയിലെ ജനങ്ങൾക്ക് ഇൻറർനെറ്റ് എത്തിക്കുക ആണ് ഫേസ്ബുക് ആവിഷ്കരിക്കുന്ന ഒരു പരിപാടി. പകരമായി അവർ വിഭാവനം ചെയ്യുന്ന ഇൻറർനെറ്റ്.ഓർഗ് എന്ന ഇൻറർനെറ്റ് ഡാറ്റാ പ്ലാൻ ഫ്രീ ആയി ഗ്രാമങ്ങളിലെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനുള്ള അവകാശം ലഭിക്കണം. തത്വത്തിൽ ഗവണ്മെൻറിനും ഫേസ്ബുക്കിനും വിൻ-വിൻ. 

ഫേസ്ബുക്കിന് ഇതിലെന്താണ് ബെനിഫിറ്റ് ?

ഫിസിക്സിലെ യൂണിഫൈഡ് തിയറി പോലെ വിദഗദ്ധർക്ക് ഒരു പ്രഹേളികയായി അവശേഷിക്കുന്ന ഒന്നാണ്, ഇൻഡ്യയിലെയും സൌത് ഏഷ്യയിലെയും ഉപഭോഗ രീതികൾ. വേറൊന്ന് മില്ലേനിയൽ ജനറേഷനുകളുടെ (1990 കളിൽ ജനിച്ചവർ) ഉപഭോഗ രീതികൾ. അമേരിക്ക പോലെ വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്ന പോലുള്ള മാർക്കെറ്റിങ് തന്ത്രങ്ങൾ ഇൻഡ്യയിൽ നടക്കുന്നില്ല. ഇൻഡ്യയുടെ ഉപഭോഗ സംസ്കാരം കാലാവസ്ഥ, ഭാഷ, എന്നു വേണ്ട അങ്ങനെ നൂറായിരം ഫാക്ടറുകളെ അപേക്ഷിച്ചാണ് നില നിൽക്കുന്നത്. ഒരാൾ ഒരു പാക്കറ്റ് ഷാംപു എപ്പോൾ വാങ്ങും, അല്ലെങ്കിൽ വാങ്ങാതിരിക്കും എന്ന് കൄത്യമായി അറിഞ്ഞാൽ അതനുസരിച്ച് ഷാംപു കമ്പനിക്ക് സ്റ്റോക്കുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും പറ്റും. ഒരു മൈക്രോ ലെവലിൽ ഇത് സാധാരണ ജനങ്ങളെ ബാധിക്കുന്നതല്ല, എന്നാൽ വിശാലമായൊരു ക്യാൻവാസിൽ കംപനികൾക്ക് ഇത്തരം സൂക്ഷ്മമായ ഡാറ്റ കൊണ്ട് വലിയ ഗുണമുണ്ട്. ഈ ഡാറ്റ കളക്ട് ചെയ്ത് കംപനികൾക്ക് പരസ്യങ്ങൾ നടത്താൻ സൌകര്യമുണ്ടാക്കുക എന്നതാണ് ഫേസ്ബുക്കിൻറെ ബിസ്സിനസ്സ്. (ഫേസ്ബുക്കിൻറെ ബിസ്സിനസ്സിനെക്കുറിച്ച് വിശദമായി വായിക്കാൻ http://bit.ly/1PsK6pI). ഈ ഡാറ്റ കളക്ട് ചെയ്യാനുള്ള എളുപ്പ വഴിയാണ് ഇൻറർനെറ്റ്.ഓർഗ്.

ഓഹ് ആ ഡാറ്റയല്ലെ, അതവരെടുത്തോട്ടെ. മ്മക്ക് ഫ്രീ ഇൻറർനെറ്റ് കിട്ടീല്ലെ ?

ശരിയാണ്. പക്ഷെ ഇതിൻറെ വ്യാപ്തി ഒന്നാലോചിക്കു. പതിനായിരം പേർക്ക് ഫ്രീ ഇൻറർനെറ്റ് നൽകുമ്പോൾ അതിൽ മൂന്നൂറു തൊട്ട് നാനൂറു പേരാണ് കാശു കൊടുത്തു മുഴുവൻ ഇൻറർനെറ്റും വാങ്ങാൻ മുതിരുക (ഈ ഫ്രീമിയം ബിസ്സിനസ്സ് മോഡലിൻറെ അടിസ്ഥാനപരമായ തത്വമാണ് 3-4% കണ്‌‌വർഷൻ റേറ്റ് എന്നത്.). അതിനാൽ ഈ കാശു കൊടുത്തു വാങ്ങുന്നവർ ഇന്ന് നിലവിലുള്ള മാസ ഫീയുടെ മൂന്നൊ നാലോ ഇരട്ടി നൽകണ്ടി വരും. ബാക്കി 9700 പേർക്ക് ഫ്രീ നൽകിയതിൻറെ ചിലവ് നിങ്ങളുടെ കൈയ്യിൽ നിന്നും ഈടാക്കുന്നതാണ് ഇത്. 

അവിടെ തീർന്നില്ല,

വേറൊരു വശം കൂടി ഉണ്ട്. ഞാൻ ഇൻഡ്യയിൽ ഒരു ആപ് ഡെവലപ് ചെയ്തു എന്നു വെയ്‌‌ക്കുക. എനിക്ക് ഇൻറർനെറ്റ്.ഓർഗ് വരിക്കാർക്കും എൻറെ സേവനം വിൽക്കണമെങ്കിൽ ഞാൻ റിലയൻസ്സിന് മാസ വരി നൽകണം. എന്നു മാത്രമോ, ഒരു ചെറിയ ഡെവലപ്മെൻറ് സെൻറർ ഉള്ള എനിക്ക് നാളെ ഇൻറർനെറ്റ് സൌകര്യം ലഭിക്കണമെങ്കിൽ ഇന്നു നിലവിലുള്ള ഫീ ഇനത്തിൽ നിന്നും മൂന്നിരട്ടി എങ്കിലും നൽകണം. എൻറെ ഓവർ ഹെഡുകൾ കൂടുന്നു. ഇന്ന് ഇരുപത് വയസ്സിനു താഴെയുള്ള 30% യുവതി യുവാക്കൾ ഇൻറർനെറ്റുമായി ബന്ധപ്പെട്ട ബിസ്സിനസ്സിലായിരിക്കും എന്നാണ് നിലവിലുള്ള അനുമാനം. ഈ ഓവർ ഹെഡുകൾ പേറി ആരെങ്കിലും ഭാവിയിൽ ഒരു ഇൻറർനെറ്റ് വ്യവസായം തുടങ്ങുമൊ.? ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഇതിൽ ഉണ്ട്.

അപ്പോൾ ഫേസ്ബുക്കും, ഡിജിറ്റലിൻഡ്യയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ട് ?

അതാണ്. അതു മാത്രമാണ് ഇത്രയും എഴുതാൻ കാരണം. ഡിജിറ്റൽ ഇൻഡ്യയെ കുറിച്ച് സംസാരിച്ചു വന്നപ്പോൾ ഇൻറർനെറ്റ്.ഓർഗ്ഗും ചർച്ചാ വിഷയമാക്കണ്ടി വന്നു. ഫേസ്ബുക്കിൻറെ ആ പി.ആർ തന്ത്രം ശരിക്കും വിജയിച്ചു. ഇന്ന് ഡിജിറ്റൽ ഇൻഡ്യ എന്നാൽ ഇൻറർനെറ്റ്.ഓർഗ് ആണോ എന്നു പോലും ആൾക്കാർ സംശയിക്കുന്നു. ഇന്നലെ പ്രധാനമന്ത്രിയുമായുള്ള Q&A കണ്ടവർ ശ്രദ്ധിച്ചിരിക്കും. 40,000 ചോദ്യങ്ങളിൽ നിന്നും അവർ ചോദിക്കാൻ ഉതകുന്നവയായി സെലക്ട് ചെയ്തവയിൽ എല്ലാം തന്നെ ഇൻറർനെറ്റ്.ഓർഗ് ഉമായി ബന്ധപ്പെട്ടതായിരുന്നു. പ്രധാനമന്ത്രിയുടെ സിലിക്കണ വാലിയിലേയ്‌‌ക്കുള്ള വരവ് മൊത്തം ഫേസ്ബുക് ഹൈജാക് ചെയ്തു കളഞ്ഞു. ഹാർഡ് വെയർ സ്‌‌റ്റാർട്ടപ്പുകൾക്ക് മാത്രമായി ക്വാൽകോം 150 million നൽകുമെന്ന വാർത്തകൾ പോലും തമസ്കരിക്കപ്പെട്ടു. ഇന്ന് ഇൻറർനെറ്റ്.ഓർഗ്ഗിനെ എതിർത്താൽ അതു ഡിജിറ്റൽ ഇൻഡ്യയെ എതിർക്കുന്നതിനു തുല്യമായിരിക്കും എന്ന് വരെ ഒരു പൊതു ബോധം സൄഷ്ടിക്കപ്പെട്ടു.

ഫേസ്ബുക് സഹകരണം ഇല്ലാതെ ചെയ്യാൻ പറ്റില്ലെ ?

ഉറപ്പായും. ഗൂഗിൾ റെയിൽവേ സ്‌‌റ്റേഷനുകളിൽ ഫ്രീ ആയി ഇൻറർനെറ്റ് നൽകുന്നതിന് തയ്യാറാണെന്ന് ഇന്നലെ അറിയിച്ചിരുന്നു. വേറെ നിബന്ധനകളൊന്നുമില്ല. ഫേസ്ബുക്കിനും സഹകരിക്കാം ഇതിൽ; ഈ ഫ്രീ ഇൻറർനെറ്റ് എന്ന നിബന്ധന എടുത്തു കളയുക. ഇതൊന്നുമല്ലാതെ ഇൻഡ്യാ ഗവണ്മെൻറ് ഇന്ന് നിലവിൽ നടത്തി പോരുന്ന കേബിളിടീൽ പദ്ധതി അതു പോലെ തുടർന്നാലും മതി. റോഡുകൾ പണിയുന്ന പോലുള്ള പദ്ധതി പോലെ ഇതിനെ കാണാൻ പറ്റണം. ഇതും ഒരു ഹൈവേ ആണ്. വിവര സാങ്കേതിക സൂപ്പർ ഹൈവേ. ബി.ഒ.ടി അടിസ്ഥാനത്തിൽ വരെ ചെയ്യാവുന്ന പ്രോജക്ടുകളാണ് ഇത്. ഇൻഡ്യക്ക് സാധിക്കും എന്നത് മുൻപും നമ്മൾ തെളിയിച്ചിട്ടുള്ളതാണ്. വികസിത രാജ്യങ്ങളുടെ എതിർപ്പുകൾ അവഗണിച്ച്,  88 ൽ ഫ്രാൻസിൽ നിന്നും സാം പിട്രോഡ സി.ഡോട് ടെക്നോളജി വാങ്ങി കൊണ്ട് ഇൻസ്‌‌റ്റാൾ ചെയ്തതാണ് ഈ വിവരസാങ്കേതിക രംഗത്ത് ഇൻഡ്യ നടത്തിയ ഏറ്റവും ചങ്കൂറ്റം നിറഞ്ഞ കാൽവെയ്‌‌പ്പ്. റോഡുകൾ പോലുമില്ലാതിരുന്ന സമയത്ത് പ്രധാന നഗരങ്ങൾ മൊത്തം കുഴിവെട്ടി വെറും ആറുമാസം കൊണ്ട് കേബിളിട്ട് ഡിജിറ്റൽ ടെലിഫോണിയിലേയ്‌‌ക്ക് മാറിയവരാണ് നമ്മൾ.  

ഇൻഡ്യാ ഗവണ്മെൻറ് ഐഡിയകളുടെ എക്സിക്യൂഷനിൽ അടുത്ത കാലത്തായി പരാജയപ്പെടുന്നു. അതു പോലെ ഒന്നാകരുത് ഡിജിറ്റൽ ഇൻഡ്യ.
Wait while more posts are being loaded