~~~കാർത്തുമ്പി - കൂടൊരുക്കാനൊരു കുട~~~

മഴയിൽ നിന്നോ വെയിലിൽ നിന്നോ ഉള്ള സംരക്ഷണോപാധി മാത്രമല്ല കാർത്തുമ്പി കുടകൾ. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളുടെ അതിജീവനത്തിന്റെ പുത്തനാശയം കൂടിയാണത്. ഒരു വർഷം മുമ്പാണ് കുടകൾ നിർമിച്ചു വിപണി കണ്ടെത്തുന്ന ഒരു സംരംഭം കാർത്തുമ്പിക്കൂട്ടം എന്ന പേരിൽ തുടങ്ങിയത്.

തമ്പ് എന്നു പേരുള്ള എൻ.ജി.ഒ ആണ് ഇതിനു മുന്നിലുള്ളത്. ആദിവാസി കുടുംബങ്ങളുടെ സ്വയം പര്യാപ്തത അല്പമെങ്കിലും കൂട്ടാൻ കുടകൾ കൊണ്ടൊരു കൂടൊരുക്കുകയാണ് തമ്പ്.

192 ഊരുകളിലായി ഇരുള, മുഡുക, കുറുമ്പ ( പ്രാക്തനഗോത്രം ) എന്നീ വിഭാഗങ്ങളിൽ പെടുന്ന അട്ടപ്പാടിയിലെ ആദിമമനുഷ്യർ ആരോഗ്യമുള്ള, നിറചിരിയുള്ള, ഒരു തലമുറയെ സ്വപ്നം കണ്ടുകൊണ്ട് ആരംഭിച്ച ഒരു കൂട്ടുസംരംഭമാണ് കാർത്തുമ്പി.
ഈ മനോഹര സ്വപ്നത്തിനു പിന്തുണ നൽകുന്നത് തമ്പും, നല്ല സാമൂഹികമാറ്റങ്ങൾക്കായി പ്രവർത്തിക്കുന്ന ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ഒരു പറ്റം സുഹൃത്തുക്കളുടെ കൂട്ടായ്മയായ പീസ് കളക്റ്റീവുമാണ്.

അട്ടപ്പാടിയിലെ അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ അവർക്ക് ഒരു ദിവസം 500 മുതൽ 700 രൂപ വരെ വരുമാനം നൽകും. ഊരിലെ കുടംബങ്ങൾക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനതു വഴി കഴിയുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. ലാഭവിഹിതം പൂർണ്ണമായും ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നത്.
കാർത്തുമ്പി മറ്റു പ്രദേശങ്ങളിലെ പാർശ്വവൽകൃത ജനത്തിനു പ്രചോദനദായകമായ മാതൃകയായി തീരണം എന്നാണു ആഗ്രഹം.

അട്ടപ്പാടിയിലെ അമ്മമാരുടെ അതിജീവന ശ്രമങ്ങളുടെ ഒരു പുതിയ തുടക്കമാണ് കാർത്തുമ്പി. നമ്മളെല്ലാം ഒന്നിച്ചു നിന്നാൽ വലിയ വിജയങ്ങളിലേക്ക് എത്താവുന്ന ഒരു തുടക്കം. അവർക്കൊപ്പം നിൽക്കാൻ നമുക്കും
സാധിക്കില്ലേ?

ഒന്നിച്ച് നിൽക്കാം, നല്ലൊരു നാളേക്കു വേണ്ടി...

Contacts

(India)
Rajendra Prasad
+919447139784

Ramu
+919447466943

(UAE)
Chindhu
+971555475018

Pls do share to get maximum reach

Photo: Damodaran P N (ഞാൻ ഗന്ധർവൻ)


https://m.facebook.com/TeamKarthumbi/photos/a.1348793551857744.1073741831.1346358992101200/1391540497583049/?type=3
Shared publiclyView activity