ഒരു കുടം കുടിവെള്ളത്തിനായി രണ്ടും മൂന്നും മണിക്കൂർ കിണറിന്റെ ഉറവുകളിലേക്ക് നോക്കിയിരിക്കുന്ന അവസ്ഥ..
കേരളത്തിലെ കാര്യമാണ് പറയുന്നത്.... മുൻപ് ജലസുഭിക്ഷമായിരുന്ന ഒരു പ്രദേശത്തിന്റെ ഇന്നത്തെ അവസ്ഥയാണ് പറയുന്നത്...
https://youtu.be/negd0M9Z1uI

മഴ കൊണ്ട്‌ സമൃദ്ധമെങ്കിലും വേനൽക്കാലമെത്തുന്നതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയിലേക്ക്‌ കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. കാലവർഷവും തുലാവർഷവും പതിവ്‌ തെറ്റിച്ചതോടെ ഈ വർഷം വരൾച്ച പതിവിലേറെ രൂക്ഷമായി. ജലസംരക്ഷണത്തെക്കുറിച്ചും വിനിയോഗതെക്കുറിച്ചും ഗൗരവമായ ചിന്തകൾ ആവശ്യപ്പെടുന്നുണ്ട്‌ ഈ വരൾച്ചക്കാലം. ഒരു നാട്ടിലെ ജനങ്ങൾ മുഴുവൻ വെള്ളത്തിനായി മൂന്നോ നാലോ കിണറുകളെ ആശ്രയിക്കുന്ന, കിണറ്റിൽ ഊറി വരുന്ന വെള്ളത്തിനായി ജോലികൾ കഴിഞ്ഞെത്തി രാത്രിയിൽ കിണറ്റിൻ കരയിൽ കാവൽ കിടക്കേണ്ട അവസ്ഥയിലാണു ഒറ്റപ്പാലത്തിനടുത്ത്‌ കീഴൂർ എന്ന ഗ്രാമത്തിലെ ജനങ്ങൾ. ജലസംരക്ഷണം ഒരു പ്രധാന അജണ്ടയാകേണ്ട കാലത്ത്‌ നമ്മെ ചിലതൊക്കെ ഓർമ്മിപ്പിക്കും ഈ വരൾച്ച കാഴ്ച്ചകൾ

Shared publiclyView activity