Shared publicly  - 
 
#പുതിയകാഴ്ചകള്#പുതുഅറിവുകള്
ആര്‍ക്കെങ്കിലും  അറിയാമായിരിക്കും കാരണം. പാതിരാക്ക് കടപ്പുറത്തുകൂടി കാമറയും തൂക്കി പാട്ടും പാടി നടന്നപ്പോള്‍ കണ്ട കാഴ്ച. ഓരോ തിരയിലും കരയിലേക്ക് കയറുന്ന്‍ നീല വെളിച്ചത്തിന്റെ തരികള്‍. തിരയടിച്ചു  കയറിക്കഴിഞ്ഞപ്പോള്‍ മണലില്‍ നല്ല നീല നിറത്തിലുള്ള തിളങ്ങുന്ന കുഞ്ഞുകുഞ്ഞു തരികള്‍. കയ്യിലെടുത്താല്‍ കയ്യിലും നീല നിറം. ചവിട്ടി നടന്നാല്‍ വീണ്ടും  തിളക്കം കൂടി കാല്പ്പാദത്തിന്റെ ആകൃതിയില്‍ നീല വെളിച്ചം. പിന്നെ പതിയെ പതിയെ പത്തുമുപ്പതു സെക്കന്‍ഡ്‌ ആകുമ്പോഴേക്കും ഈ വെളിച്ചം മാഞ്ഞുപോകുന്നു. അടുത്ത തിരയില്‍ പിന്നെയും നീല വെളിച്ചം കരയിലേക്ക് അടിച്ചു കയറുന്നു. നോക്കിയാല്‍ കാണാവുന്ന  ദൂരത്ത് ഒക്കെയും  നീല വെളിച്ചം കൊണ്ട് അതിരിട്ട കടല്‍ തീരം.
 രഞ്ജിത്ത് ആന്റണി, പണ്ട്  പാലക്കാടന്‍ വയലുകളില്‍ പതിനായിരക്കണക്കിന് മിന്നാമിന്നികളെ ഒന്നിച്ചു  മിന്നിത്തെളിയുന്നത് കണ്ടിരുന്നതിന്റെ ഭംഗി വിവരിച്ചത് ഓര്‍മ്മവന്നു ഇതുകണ്ടാപ്പോള്‍.
Translate
57
4
Subin PT's profile photoВадакаиль Рагёшь's profile photoVijesh Chakk's profile photoaSa Siyaddeyy (aSa)'s profile photo
22 comments
Translate
 
ബാക്റ്റീരിയ, കൈയ്യിലെടുത്തപ്പോ മാഞ്ഞു പോയെങ്കിൽ അത് ആരുടെ കൈ ആണെന്നു കൂടി കണക്കിലെടുക്കണം ;)
Translate
 
ആകാശത്ത് നോർത്തേണ് ലൈറ്റ്സ് കാണുമായിരുന്നു മെയിനിൽ. പല കളറിൽ, പല ഷേപ്പിൽ അതിങ്ങനെ മിന്നി വരും. നമ്മൾ ചില സിനിമകളിലെ ഫ്രെയിമുകൾക്കുള്ളിൽ ജീവിക്കുന്ന പോലിരിക്കും
Translate
 
സത്യം പറഞ്ഞാല്‍ ഇതൊരു ഒന്നൊന്നര കാഴ്ചയായിരുന്നു. പറഞ്ഞു അറിയിക്കാന്‍ പറ്റില്ല. ഒറ്റ ക്ലിക്കില്‍ കിട്ടില്ല പടം എന്നതിനാല്‍ റൂമില്‍ പോയി ട്രൈപോഡ്‌ എടുത്തു കുത്തി നിര്‍ത്തി ഷട്ടര്‍ തുറന്നു വച്ചാണ് ഈ പടം എടുത്തത്.
ഓരോ തിരയുടെ കൂടെയും തിളങ്ങുന്ന  നീല വെളിച്ചം കരയിലേക്ക് കേറി വരുന്നു. തിര പിന്‍വാങ്ങിയാലും പത്തിരുപത് സെക്കന്‍ഡ്‌ അതങ്ങിനെ മിന്നിത്തിളങ്ങി പിന്നെ മെല്ലെ മെല്ലെ മാഞ്ഞു മാഞ്ഞു പോകുന്നു....
ഇരുട്ടത്ത്‌  കുറെ നേരം അതും നോക്കി കടപ്പുറത്ത് ഇരുന്നു :-)
Translate
 
ഇഞ്ചി, ഇതിലെ മണലിന്റെ റെഡ്‌ കളര്‍ , ജെട്ടിയിലെ സോഡിയം വേപ്പര്‍ വിളക്കിന്റെ വെട്ടമാണ്. നല്ല വെളുവെളുത്ത മണലാണ് ഇവിടെ. ഈ നീല വെളിച്ചമുള്ള സംഗതിയില്‍ വേറെ വല്ല പ്രകാശവും അടിച്ചാല്‍ - മൊബൈല്‍ ടോര്‍ച് പോലും- അത് മങ്ങിപ്പോകുന്നുണ്ട്. ഇരുട്ടത്ത്‌ ഈ പടം നീല വെളിച്ചം മാത്രമായി എടുക്കണം എങ്കില്‍ അയ്യെസ്സോ ഒരു മൂവായിരം എങ്കിലും ഇട്ടു എടുക്കണം. എന്റെ കാമറയില്‍ അങ്ങിനെ എടുത്താല്‍ പിന്നെ നീല വെളിച്ചം ഒന്നും കാണാന്‍ ഉണ്ടാകില്ല. മൊത്തം നോയ്സ് ആയിരിക്കും :-)
Translate
 
റോബി, (ഇവിടുണ്ടായിരുന്നു, ഇപ്പൊ ഇറങ്ങി) പറയുന്നു. മണലിലെ റേഡിയൊ ആക്ടീവ് ഘടകങ്ങൾ കൊണ്ടായിരിക്കാമെന്ന്. 
Translate
 
ജോലി തെണ്ടൽ, ജോലി കിട്ടൽ, ആഴ്ചയിൽ 800 mile ഡ്രൈവിങ് ഒക്കെയായി ബിസ്സിയാണ്. അത്രയെള്ള്
Translate
 
യേതോ ബ്ല്ളൂ ഫിലിമില്‍ ആക്റ്റ് ചെയ്ന്ന തിരകള്‍ ആവും.  ചില്‍ !!
Translate
 
കടല്‍ തിരയുടെ നുരയും പതയും രാത്രി നീല നിറത്തില്‍ കാണുന്നതായിരിക്കും
Translate
Translate
 
രാത്രി അല്ലെ?
ഡിന്നറിനു വല്യമീൻ ചെറിയ മീനിനെ തിന്നുന്നതിനുമുമ്പ് കഴുകുന്നതാ ഷാജി. അതിന്റെ തൊലിപ്പുറത്തെ കളർ കരക്ക് അടിയുന്നതാ!
മണലിന്റെ കളർ ചുവപ്പാ! അതിനി ആരുപറഞ്ഞാലും തിരുത്താൻ പറ്റില്ല ചുമ്മാ ജെട്ടിയുടെയും സോഡിയം വേപ്പറിന്റെയും ഒന്നും കഥ ഇറക്കണ്ടാ!
Translate
 
ജെട്ടിയിലെ സോഡിയം വേപ്പര്‍ വിളക്കിന്റെ വെട്ടമാണ്

ഭയങ്കരം തന്നെ..
Translate
 
ഇന്ന് കണ്ണൂർ കാസര്ഗോഡ് തീരങ്ങളിലും ഇതേ തരത്തിലുള്ള നീല വെളിച്ചം കണ്ടതായി വാർത്ത  ഉണ്ട് 
Translate
Add a comment...