#തെയ്യം2014   #Theyyam2014  
കഴിഞ്ഞ കൊല്ലത്തെ  പോസ്റ്റ്‌ തന്നെ റീ ഷെയര്‍ ചെയ്യുന്നു. സമയം കാലം സ്ഥലം ഒക്കെയും ഒന്നുതന്നെ ആയതിനാല്‍ വേറെ പോസ്റ്റ്‌ ഉണ്ടാക്കേണ്ട മിനക്കെട് ഇല്ല എന്നതിനാല്‍ സന്തോഷം..... വരാം എന്ന് പറഞ്ഞവരെ ഒക്കെയും ടാഗ് ചെയ്തിട്ടുണ്ട്.... എന്നാലും ഇനീം ആരെങ്കിലും വാരാനുണ്ടെങ്കില്‍ അവര്‍ക്ക് കൂടി കാണാന്‍ പാകത്തില്‍ പബ്ലിക് ആയാണ് പോസ്റ്റ്‌ ഇടുന്നത്. വരുന്നവര്‍ കൂടുതല്‍ വല്ലതും അറിയാനുണ്ടെങ്കില്‍ 9895319021 ല്‍ വിളിച്ചാല്‍ മതി.
#തെയ്യം   #തെയ്യം2013  
സുഹൃത്തുക്കളെ, സഹോദരീ സഹോദരന്മാരെ നാട്ടുകാരെ അഭ്യുദയകാംക്ഷികളെ .... നമസ്ക്കാരം.
എന്റെ നാട്ടിലെ ഈ വര്‍ഷത്തെ തെയ്യം കാണാന്‍  വരുന്നു എന്നു പറഞ്ഞ പ്ലസ്‌ സുഹൃത്തുക്കളെ ചേര്‍ത്ത് ഒരു പ്ലസ്‌ ഇടുകയാണ്.  വരാം എന്ന് പറഞ്ഞു താല്‍പ്പര്യം കാണിച്ചവര്‍ മാത്രമേ ഇതില്‍ ഉള്ളൂ. വേറെ ആരെങ്കിലും ഇനിയും  ഉണ്ടെങ്കില്‍  അവരെ കൂടി ടാഗ്  ചെയ്യാന്‍ താല്പര്യം. നാട്ടിന്‍ പുരമാണ്. പുഴക്കരയിലുള്ള ഒരു ചെറിയ കാവ്. കുറെയേറെ തെയ്യങ്ങള്‍ കെട്ടിയാടുന്നു. പെരുംകളിയാട്ടമല്ല , സാധാരണ , എല്ലാ വര്‍ഷവും കെട്ടിയാടുന്ന തെയ്യക്കോലങ്ങ ളാണ്‌....

തെയ്യം ഈ വരുന്ന ഇരുപത്തി എട്ടിന് ( Feb 28 2013) രാത്രി മുതലാണ്‌ തുടങ്ങുക. അതായത് അന്ന് സന്ധ്യക്ക് തുടങ്ങും. രാത്രിയില്‍ , പുലരുന്നത് വരെ ഇടയ്ക്കിടെ പല തെയ്യങ്ങള്‍ വന്നു പോകും. അന്ന് രാത്രി തന്നെ ഒരു കാഴ്ച വരവും ഉണ്ട്.

അങ്ങിനെ നേരം പുലര്‍ന്നു,
മാര്ച് ഒന്നിന് പകല്‍ , വെളിച്ചപ്പാട് നാട് തെണ്ടാന്‍ ഇറങ്ങുന്നതിനാല്‍ പകല്‍ സമയത്ത്  തെയ്യമൊന്നുമില്ല. ഉറക്കം, കറക്കം എല്ലാം കഴിഞ്ഞാല്‍ സന്ധ്യക്ക്  പിന്നേം നമുക്ക് കാവിലേക്ക് പോകാം. അന്ന് രാത്രിയും തെയ്യങ്ങളുണ്ട്. കൂടാതെ ആഘോഷ കമ്മറ്റി വക ഒരു നാടകവും അരങ്ങേറുന്നു.പുലര്‍ച്ചെ ,മുടിയില്‍ പന്തം ഒക്കെ കൊളുത്തിയ തമ്പുരാട്ടി തെയ്യം തേങ്ങ എറിയാന്‍ ,ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരേക്ക്‌ നടന്നുപോകുന്ന രണ്ടു തെയ്യങ്ങള്‍ ഒക്കെ പുലര്ച്ചേ ഇറങ്ങും. അതില്‍ ഒരു തെയ്യം എന്റെ വീടിന്റെ പിന്നിലുള്ള സ്ഥലത്തേക്കാണ് വരുന്നത്.

അങ്ങിനെ പിന്നേം നേരം പുലര്‍ന്നു,
മാര്ച് രണ്ടിന് പകല്‍ ഒരു പന്ത്രണ്ട് മണിവരെ നമുക്ക് ഫ്രീയാണ്. അതുകഴിഞ്ഞാല്‍ കുറെയേറെ തെയ്യങ്ങള്‍ ഇറങ്ങുന്നു. വൈകീട്ട് ഒരു ആറു മണിവരെ തെയ്യം അവിടെ തകര്‍ക്കും. അത് കഴിഞ്ഞു രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള ഇല്ലത്തേക്ക് പോകും.  ഒരു ഏഴര ആകുമ്പോഴേക്കും തിരിച്ചു വന്നു , തെയ്യത്തിന്റെ കൊട്ടിക്കലാശം ആയ ആറാട്ട്‌ നടക്കും. കൂടി വന്നാലൊരു മണിക്കൂര്‍. ഒരു എട്ടര ഒന്‍പതു മണി ആകുമ്പോഴേക്കും എല്ലാം തീരും.

ഇത്രേം ആണ് തെയ്യം പരിപാടികള്‍.

വരാനുള്ള വഴി. കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് എത്തുക. (22KM) അവിടെ നിന്നും എന്റെ നാട്ടിലേക്ക് നാലര കി.മി. ട്രെയിനില്‍ വരുന്നവര്‍ ,പഴയങ്ങാടി സ്റ്റോപ്പ്‌ ഉള്ള ട്രെയിന്‍ ആണെങ്കില്‍ അവിടെ ഇറങ്ങിയാലും മതി. സ്റ്റേഷന്റെ മുന്നില്‍ നിന്ന് തന്നെ എന്റെ നാട്ടിലേക്കുള്ള ബസ്‌ കിട്ടും. ദൂരം എട്ടു കിലോമീറ്റര്‍.
ലൊക്കേഷന്‍ മാപ് >  narikode kannur

രണ്ടു രാത്രിയിലും തെയ്യം ആയതിനാല്‍ കാവില്‍ തന്നെ തെയ്യം കണ്ട് ഇരിക്കാം. ഫാമിലി ആയല്ലാതെ വരുന്ന ലേഡീസ്‌ നു പകല്‍ ഉറക്കം മറ്റു ആവശ്യങ്ങള്‍ക്ക്  എന്റെയും എന്റെ മാമന്റെയും വീട്ടിലെ പരിമിതമായ്‌ സൌകര്യങ്ങള്‍ മതിയാകുമെന്കില്‍ അത് ഉപയോഗിക്കാം. ഇനി ഒരു ടീമായി ഹോട്ടലില്‍ താമസിക്കുന്നു എങ്കില്‍ അങ്ങിനെയാകാം. കുടുംബമായി വരുന്നവര്‍, റൂം വേണ്ടവര്‍ ഒന്ന് സൂചിപ്പിച്ചാല്‍ അതും ശരിയാക്കാം. ആരൊക്കെ എങ്ങിനെ എന്നുഒരുധാരണ കിട്ടാത്തതിനാലാണ് പറയുന്നത്.  രാവിലെ ഉള്ള ഭക്ഷണം എന്ത് വേണം എന്ന് പറഞ്ഞാല്‍ മതി, ഏര്‍പ്പാടാക്കാം. വെജ് മാത്രം വേണ്ടവര്‍ ഉണ്ടാകും എന്നുകരുതുന്നു. വീട്ടില്‍ പന്തല്‍ കെട്ടാന്‍ പറഞ്ഞിട്ടുണ്ട്. :-) ഉച്ചക്കുള്ള - വൈകീട്ടുള്ള ഫുഡ്‌ ഒക്കെ നമുക്കെല്ലാവര്‍ക്കും കൂടി ആഘോഷമായി ഉണ്ടാക്കാം.  നല്ല പുഴമീനും ഞണ്ടും തെങ്ങിന്‍ കള്ളും ഒക്കെ   കിട്ടുന്ന നാടാണ്. എന്ത് വേണമെന്ന് പറഞ്ഞാല്‍ മതി. ഇനി, വേണമെങ്കില്‍ മീന്‍ പിടിക്കാന്‍ പോകാം. സജി സ്നേഹിതന്റെ സ്ഥലം മൂന്നുകിലോമീറ്റര്‍ അപ്പുറത്താണ്. കുറേ പേരെ പുള്ളി അങ്ങോട്ട്‌ പോക്കും എന്നൊക്കെ പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് അമ്പലത്തിലും ഭക്ഷണമുണ്ട്. (മത്തായി,നോട്ട് ദി പോയിന്റ്‌) :-)

പടം എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്, അമ്പലത്തിന്റെ നടുത്തളത്തില്‍ ഇറങ്ങി , തെയ്യങ്ങളുടെ ഇടയില്‍ ഓടി നടന്നു പടം പിടിച്ചു  ഇടി വാങ്ങരുത്. ഒരു മയത്തില്‍ ഒക്കെ കാര്യങ്ങള്‍ കൊണ്ടുപോകണം. .  :-)

ഇതുവരെയായി ഈ തെയ്യ പരിപാടിയില്‍  എത്തും എന്നു പറഞ്ഞു ആ സുന്ദര ദിനത്തിനായി കാത്തിരിക്കുന്നവര്‍

+നിഷ കെ എസ്  +bincy mb  +Seena Viovin  +bluerose smiles  +Uma KP +Anju Pulakkat +soumya em  +Jaya M  +Sundaran Kannadath  +Sankar das +Kumar Vaikom +Sanal Kumar Sasidharan +punya punyalan +മനോജ് പട്ടേട്ട് +മനോജ് കെ +Jayesh Marangad +Ma Thayi +Rakesh R  +Rakesh S +Swapnaatakan k p +Anu Warrier +Prameela govind.s +Noushad P T +R Radhakrishnan Palakkad  +Prashanth Randadath +Thalathil Dineshan +Jayaram A +സജി സ്നേഹിതന്‍ +Niraksharan ManojRavindran +Sebin Jacob +Riya Ad +Kunjans V

ഇതില്‍ എല്ലാവരും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കഞ്ഞിക്ക് അരിയിടട്ടെ? പരിമിതികളും പ്രശ്നങ്ങളും വല്ലതും ഫീല്‍ ചെയ്യുന്നു എങ്കില്‍ പറയാന്‍ മടിക്കരുത്, എന്നോട് ജാഡ കാണിക്കരുത് എന്നൊരു അപേക്ഷയുണ്ട്. :-)
Photo
Shared publiclyView activity