കേരളം എന്തോ വലിയ വ്യത്യസ്തത കാണിച്ചു എന്ന് കരുതുന്നത് മൗഡ്ഡ്യമാണു്..  ശക്തരായ രണ്ടു മുന്നണികളിൽ ആയി ജനം വിഭജിച്ചു പോരടിച്ചു നിന്നതിനാൽ ഫാസിസ്റ്റ് രാഷ്ട്രീയത്തോടുള്ള കേരളത്തിന്റെ കൃത്യമായ നിലപാട് വ്യക്തമായില്ലെന്നെ ഞാൻ പറയൂ.  ഒരുപക്ഷെ, ഒരു ബിരിയാണി ചെമ്പ് അടുപ്പത്തിരിക്കുന്നതുപോലെ ഉള്ളിൽ , നന്നായി വെന്തു ഫാസിസത്തിന് തിന്നാൻ പാകത്തിൽ ഇരിക്കുകയാണെന്ന് എനിയ്ക്ക് തോന്നുന്നു. ഒരു സിപ് വലിചൂരുന്ന ലാഘവത്തോടെ അവർക്ക് കേരളത്തെ ഒരുപക്ഷെ മാറ്റാൻ കഴിഞ്ഞേക്കും.  ഫാസിസം എന്നത് ഒരേ സമയം സാമ്പത്തികവും രാഷ്ട്രീയവും സാമുദായികവും സാമൂഹികവുമായ ഒരു പ്രവർത്തന പദ്ധതിയാണ്.  കേരളത്തിന്റെ മനസ്സും വളരെ വൾണരബിൾ തന്നെയാണെന്നാണ് എന്റെ വിലയിരുത്തൽ.  ഇരുപക്ഷത്തും നില്ക്കുന്ന മുന്നണികളിലെ ജനവിഭാഗങ്ങളിൽ വലിയൊരു ഭാഗം പേരും (ഭൂരിപക്ഷ മതത്തിൽ പെടുന്നവരും അല്ലാത്തവരും) ഒരു ചെറിയ കലാപം വന്നാൽ പോലും തനിനിറം പുറത്തെടുക്കും.  ഒരു പ്രൂവണ്‍ നരാധമൻ ഡൽഹിയിൽ കയറി ഇരിക്കുമ്പോൾ പ്രത്യേകിച്ചും.  ഇന്നലെ തെരുവുകളിൽ ഇറങ്ങിയ പുതുക്കക്കാരുടെ നിര വളരെ വലുതാണ്‌.  കൃത്യമായ സാമുദായിക ധ്രുവീകരനതിലെക്കു ഏറെ ദൂരമൊന്നുമില്ലെന്നു ഞാൻ ഭയക്കുന്നു.  ഒരുപക്ഷെ, ഇന്ത്യയിലെ മറെതൊരു സംസ്ഥാനത്തും ഇത്തരമൊരു ധ്രുവീകരണം സൃഷ്ടിക്കുന്നതിനേക്കാൾ പരിക്ക് കേരള സമൂഹത്തിനു പറ്റും എന്ന് ചിന്തിക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.  പ്രത്യേകിച്ചും ഓര്ക്കുക, ഇടതുപക്ഷത്തിനു വലിയ പരിക്കൊന്നും ഏല്ക്കാതെ പിടിച്ചുനില്ക്കുന്ന ഒരു സംസ്ഥാനം എന്നാ നിലയിൽ കേരളം ഫാസിസ്റ്റുകളുടെ ശ്രദ്ധാകേന്ദ്രം തന്നെയാണ്.  അവരുടെ ഹിറ്റ്‌ ലിസ്റ്റിൽ കേരളം ഒന്നാം സ്ഥാനത്തുണ്ട്.
Shared publiclyView activity