Profile cover photo
Profile photo
praveenp
എന്റെ അച്ചാദിൻ എപ്പ വരും?
എന്റെ അച്ചാദിൻ എപ്പ വരും?
About
praveenp's posts

മുല മുറിച്ച് കൊടുത്ത് കരമൊഴിവാക്കിയ നങ്ങേലിയുടെ കഥ ബീറും കൂട്ടിയിരുന്ന് ചർച്ചിക്കുകയാരുന്നു. ഇന്നത്തെ ജനയുഗം പത്രത്തിന്റെ സപ്ലിമെന്റിലെങ്ങാണ്ട് ലേഖനമുണ്ടായിരുന്നു. സന്ദർഭവശാൽ ഇതും നുമ്മക്കറിയാവുന്ന കാര്യമാണെന്ന് കാണിക്കാൻ മാത്രം ചിത്രകാരന്റെ ''പുള്ളീയെ അവോയിഡ് ചെയ്യൽ'' പരാതിയെ പറ്റി ഞാൻ പറഞ്ഞുപോയി. മാവേലി നാടും വാണീടും കാലം ത്തിന്റെ ഉടമ അഞ്ചാം ക്ലാസ്സിലെ മലയാള പാഠാവലി ആണോ എന്ന ഒറ്റചോദ്യത്തിൽ ഉത്തരം മുട്ടി. :-/

Post has attachment

Post has attachment
Public
പുരുഷവിരുദ്ധതയുടെ പരകോടി ? ;-)

Post has attachment

Post has shared content
Public
യു എസ് വാർത്ത മാത്രമല്ല, ഇന്ത്യൻ വാർത്തകളും ഇങ്ങനെ തന്നെ (Via +Rakesh Warier​)

Post has shared content
Public
കണ്ട കണ്ട :-)

Post has shared content
Public
അടിസ്ഥാനപരമായി ബന്ധുക്കളോടുള്ള അമിത അറ്റാച്ച്മെന്റും സൗഹൃദങ്ങളില്ലാഴികയുമാണ് പ്രശ്നം. പത്താംക്ലാസ് വരെ ഏഴ് സ്കൂളുകളിൽ പഠിച്ച എനിക്ക് ഈ പ്രശ്നം അറ്റസ്റ്റ് ചെയ്ത് തരാൻ പറ്റും. പക്ഷേ എനിക്ക് വീട്ടിലാരോടും അങ്ങനെ വിധേയത്വത്തോളം വരുന്ന ബന്ധം ഒന്നുമില്ലായിരുന്നു, അച്ഛന്റെ ശമ്പളം അളന്ന് മുറിച്ച് ചിലവാക്കിയിരുന്ന അമ്മയാരുന്നത് കാരണം അങ്ങനെ പണം മുടക്കി താലോലിക്കപ്പെട്ടിട്ടൊന്നുമില്ല. വീണിടം വിഷ്ണുലോകം എന്നതായി പിന്നെ നമ്മുടെയൊരു പോളിസി. പോരാത്തതിന് എന്റെയത്രയും തന്നെ കൊഴയും കോടാലിയുമായ ഒരനിയനും. എന്നാലും നമുക്ക് ഒഴിവായി നിൽക്കാനുള്ള ഒരു ടെൻഡൻസിയും സൗഹൃദങ്ങൾ പരിപാലിക്കാനുള്ള കഴിവില്ലായ്മയും എന്നും ഉണ്ട്. അനുജൻ ഹൈസ്കൂളായപ്പോഴേക്കും താമസം സ്ഥിരമായതിനാൽ അവനതിന്റേതായ ഗുണങ്ങൾ ഉണ്ടായി എന്നാണ് തോന്നുന്നത്. കുറേ നാള് മുമ്പ് അബുദാബിയിൽ ഒരു ഹോട്ടലിൽ വെച്ച് എന്റെയൊരു കസിന്റെ 10-11 വയസ്സുള്ള മകൻ മറ്റൊരു പയ്യനെ ചൂണ്ടി അവനെന്റെ ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് വളരെ ബ്ലാൻഡായി പറഞ്ഞു. കൈപ്പത്തി ഒന്നനക്കി ഒന്ന് വിഷ് ചെയ്തുവെന്നല്ലാതെ യാതൊരു കമ്മ്യൂണിക്കേഷനും അവർ തമ്മിലുണ്ടായില്ല.
വായിച്ചിട്ട്‌ ചങ്ക്‌ തകരുന്നു. ഇത്ര ചെറിയ കാര്യത്തിനു മരിക്കാൻ തോന്നാൻ .. :( . പേരന്റ്സിന്റെ മനസ്സിനു സമാധാനം കിട്ടട്ടെ .. 
Photo

Post has shared content
Public
ശരിക്കും 56 ഇഞ്ച്, ഇരട്ടച്ചങ്ക്
I know; the message from the USA was that this was yet another form of trolling..

Public
ട്രമ്പും മോദിയും ലോക വാർത്താവിനിമയമാദ്ധ്യമങ്ങൾക്ക് മുതൽക്കൂട്ടുകളാണ്. നാനാവിധത്തിലുള്ള സ്ക്രിപ്റ്റ് ബ്ലോക്കറുകളും പിന്നീട് ആഡ്‌ബ്ലോക്കറുകളും അനാദികാലം മുതൽ ഉപയോഗിച്ചിരുന്ന എന്റെ കാര്യം തന്നെ എടുത്ത് നോക്കിയാൽ ഒട്ടുമിക്ക വാർത്താസൈറ്റുകളും ഇപ്പോൾ ആഡ്‌ബ്ലോക്ക്‌പ്ലസ്സിൽ വൈറ്റ് ലിസ്റ്റിൽ കേറി!

Public
യോഗി ആദിത്യനാഥിന്റെ സ്ഥാനാരോഹണത്തെപ്പറ്റി ആൾക്കാര് ആവർത്തിച്ചാവർത്തിച്ച് ചർച്ചിക്കുകയാണ്. എന്തിനാണോ എന്തോ? എനിക്ക് പണ്ടത്തെ സ്വാതി തിരുന്നാൾ കഥയാണ് ചർച്ചകൾ കാണുമ്പോൾ ഓർമ്മ വന്നത്. അക്കാലത്ത് ഒരു ദിവാൻ എന്തോ കാര്യത്തിന് അവധിയെടുക്കാൻ സമയമായി, ആരാണ് നാട് നടത്തുക എന്നോർത്ത് ആൾക്കാരത്രയും ടെൻഷനായി. സ്വാതി തിരുനാൾ എഴുത്തിന്റെയും പാട്ടിന്റെയുമൊക്കെ ആളാണല്ലോ. ദിവാൻ തന്നെ രാജാവിനോട് ഈ പ്രശ്നം പറഞ്ഞു. രാജാവ് ദിവാനെ സമാധാനിപ്പിച്ച് വീട്ടിൽ അവധിക്ക് വിട്ടു. എന്നിട്ട് ദിവാന്റെ കസേരയിൽ, ഓഫീസിന്റെ മുറ്റം തൂക്കാനുപയോഗിച്ചിരുന്ന കുറ്റിച്ചൂൽ എടുത്തുവെച്ചു. തിരുവിതാംകൂറിൽ രാജഭരണമാണെന്നും ദിവാനൊന്നും ഒരു കാര്യവുമില്ലെന്നും രാജാവ് അർത്ഥശങ്കക്കിടയില്ലാത്തവിധം വെളിവാക്കി എന്നുമാണ് കഥ.
യോഗി കുറ്റിച്ചൂലിനെ എടുത്ത് കസേരയിൽ വെച്ചതിന്റെ അർത്ഥം വ്യക്തമാണ്. ആർ.എസ്.എസാണ് ഭരിക്കുന്നത്. കസേരക്ക് യാതൊരു വിലയുമില്ല. ഭരണഘടനക്ക് തന്നെ വിലയില്ലാത്തവന്മാരോട് ഇത് ചർച്ച ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ ഇതെഴുതിയ സമയത്ത് ആ ചപ്പാത്തി രണ്ടെണ്ണം പരത്തുകയാരുന്നേൽ നേരത്തേ കിടക്കാരുന്നു.
Wait while more posts are being loaded