Profile cover photo
Profile photo
Hibi Eden
4 followers -
The official google+ page of Hibi Eden,MLA of Ernakulam
The official google+ page of Hibi Eden,MLA of Ernakulam

4 followers
About
Posts

സ്കൂളുകള്‍ കുട്ടികള്‍ക്ക് മറ്റൊരു വീടാണ് എന്ന് പണ്ട് ഒരു ചൊല്ലുണ്ട്. എന്നാല്‍ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍, മാതാപിതാക്കളെക്കാള്‍ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് അദ്ധ്യാപകരാണ്. ഒരു കുഞ്ഞിനെ ഒരു നല്ല പൗരനായി വാര്‍ത്തെടുക്കാന്‍ നിയോഗമുള്ളവരാണ് അവര്‍. ഒരു ജോലിയെന്നതിനേക്കാള്‍ താന്‍ പഠിപ്പിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഒരു രക്ഷകര്‍ത്താവ് ആവുമ്പോഴാണ് അദ്ധ്യാപകന്‍ എന്ന തലത്തിലേക്ക് അവര്‍ ഉയരുന്നത്. അതാണ്‌ അവര്‍ക്ക് ഈ കുഞ്ഞുങ്ങളോടും നാടിനോടും ഉള്ള ഉത്തരവാദിത്വവും. ഇന്നിന്‍റെ തെറ്റുകള്‍ മനസ്സിലാക്കി, നാളെയുടെ മാറ്റത്തിനായി കുഞ്ഞുങ്ങളെ തയ്യാറാക്കാനുള്ള മഹത്തായ ആ ഉത്തരവാദിത്വം നിറവേറ്റാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം മുതല്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരത്തിനു തുടക്കമാവും. നമ്മുടെ അദ്ധ്യാപകര്‍ക്ക് ആ തലത്തിലേക്ക് ഉയരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ധ്യാപക ദിനത്തില്‍ എന്‍റെ ജീവിതത്തില്‍ എന്നെ സ്പര്‍ശിച്ച, എന്നെ ഞാനാക്കിയ എല്ലാ അദ്ധ്യാപകര്‍ക്കും നന്ദിയോടെ ആശംസകളും നേരുന്നു.
Add a comment...
Wait while more posts are being loaded