Profile cover photo
Profile photo
animesh xavier
12,652 followers -
http://animeshxavier.blogspot.com
http://animeshxavier.blogspot.com

12,652 followers
About
Posts

ഒരു മാസത്തെ ശമ്പളം അങ്ങ് കട്ട്‌ ചെയ്യും എന്നത് തട്ടിപ്പറിയും ഒരു മാസത്തെ ശമ്പളം തന്നാൽ കുറെ ആളുകൾക്ക് പ്രയോജനപ്പെടുമെന്ന് ബോധവൽക്കരിച്ചു വാങ്ങുന്നത് അപേക്ഷയുമാണ്. ഇവിടെ അപേക്ഷയാവാം. കാരണം അത് പണിയെടുത്ത് കൂലി വാങ്ങുന്നവന്റെ ഔദാര്യം ആണ്. ധാർഷ്ട്യം മാർഗ്ഗം സുഗമമാക്കുന്നു എന്നത് ഏതെങ്കിലും കിത്താബിലെ നടക്കൂ.

മാസശമ്പളക്കാർ മാത്രം മതിയോ? ! ഒരു ചാക്കിറക്കാൻ നിലവിലെ കൂലി 5 രൂപ എന്നിരിക്കട്ടെ. അഞ്ചിൽ നാലേ തരൂ ബാക്കി ഒന്ന് കേരള റീബിൽഡിങ്ങിനു പോവും എന്ന് ഒരു തൊഴിലാളിയോട് അല്ലെങ്കിൽ 850 നിന്റെ കൂലി, 750 തരും ബാക്കി നൂറ് റീബിൾഡ് ഫണ്ട്‌ ലേയ്ക്ക് പോവും എന്നൊക്കെ പറയുന്ന കിനാശേരി സ്വപ്നം കാണുന്നവർ കൂടിയാവണം നമ്മൾ !
Add a comment...

Post has attachment
Coming back
Photo
Add a comment...

"ലൈംഗികശേഷി തെളിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടാലോ?"
"ഓഹ്, അതൊന്നും സംഭവിക്കൂല."
"എന്നാലും പൊലീസിന് ഇങ്ങനത്തെ പണി ചെയ്യേണ്ടി വരും ല്ലേ?"
"എങ്ങനത്തെ ?"
"ഈ പിമ്പ്‌ പണി.
എന്നിട്ട് മനസ് നിയന്ത്രിക്കുന്നോൻ പൊലീസിന് പണീം കൊടുക്കും."
"ഹലോ ,
ഇയാള് അപ്പൊ ലൈംഗികശേഷി തെളിയിക്കുക എന്ന് വച്ചാൽ എന്താ വിചാരിച്ചു വച്ചിരിക്കുന്നെ, ഗെഡീ?"
"അതിപ്പോ ഒരു പെണ്ണിനെ കൊണ്ട് കൊടുത്തിട്ട്..."
"അയ്യടാ..
ഓഡ്രാ "
Add a comment...

#ചോപ-II-7

പുത്തൻ എപ്പിസോഡിൽ വരുന്നത് ഒരു സ്‌പെഷ്യൽ ആളാണ്. ഉദ്യോഗം, കുടുംബം ഒപ്പം സുഹൃത്തുക്കൾ എല്ലാം നന്നായി ഒരുമിച്ചു കൊണ്ട് പോകുന്ന ഒരാൾ! മീൻ മുതൽ ചെടികൾ വരെ സ്വന്തം ജീവിതത്തിൽ ഒപ്പം കൂട്ടുന്ന ഒരാൾ..
അതെ ഹോട് സീറ്റിൽ ശ്രീ സലിൽ
സ്വാഗതം +Saleel Me

പണ്ട് ഞാനും ടോമും പ്രതാപും അനു ന്റെ വീട്ടിൽ പോയി. ഒരു മേശ നിറയെ സാധനങ്ങൾ നിരത്തി വച്ചിട്ടും ഞങ്ങൾ ഡീസന്റായി ഓരോന്ന് വീതം ഒക്കെ കഴിച്ച് ഇരുന്നു. അപ്പോൾ അമ്മ പറഞ്ഞു
"മക്കളെ നിങ്ങൾ ആമ്പിള്ളേര് നന്നായി കഴിക്കുന്നത്‌ കാണാൻ കൂടിയാണ് ഞങ്ങളിതൊക്കെ ഒരുക്കിയത്. എന്റെ മക്കളൊന്നും നിറച്ചു കഴിക്കുന്നത്‌ കണ്ടിട്ടേയില്ല"
ഞങ്ങൾ പരസ്പരം നോക്കി.
ഒരു അമ്മയെ ഇങ്ങനെ വേദനിപ്പിക്കാമോ എന്ന ചിന്ത മനസിലൂടെ പാഞ്ഞു പോയി!
"അപ്നാ ഹീ ഖർ സമചോ" എന്ന് പറഞ്ഞത് പ്രതാപ് ആണെന്ന് തോന്നുന്നു.
ആക്രമണത്തിന്റെ അവസാനമാവാറായപ്പോൾ ഒരു പടല പഴത്തീന്നു രണ്ടുമൂന്നെണ്ണം അമ്മയ്ക്ക് തിരിച്ചു നൽകിക്കൊണ്ട് ഞാൻ പറഞ്ഞു
"അമ്മേ പ്ലീസ് ഇത് അകത്തേയ്ക്കു വയ്ക്കാമോ. പറ്റാഞ്ഞിട്ടല്ല, ആ പിള്ളേര് വന്നിട്ട്, മേശ നിറഞ്ഞിരുന്നേല് നിന്ന് ഒന്നുപോലും ബാക്കി വയ്ക്കാതെ മുഴുവൻ തീർത്തു എന്ന് കേൾക്കാതിരിക്കാനാ "

പഠനകാലത്ത് നടന്നതുകൾ വാട്സാപ്പിൽ ഷെയർ ചെയ്തതിൽ നിന്ന്. 26 കൊല്ലം മുമ്പ്
Add a comment...

WAIT FOR
Return of The HERO
Add a comment...

ഉറക്കത്തിനും ഉണർച്ചയ്ക്കുമിടയിൽ
ആരുമറിയാതൊരു വല നെയ്യണം
സ്വപ്നങ്ങളെ വലയിൽ കുടുക്കി,
വേണ്ടപ്പോളെടുത്തുപയോഗിക്കാനാവണം
Add a comment...

ഷിയാസെങ്ങാൻ നിലനിൽക്കുകയും സബ് പുറത്ത് പോവുകയും ചെയ്‌താൽ!!
കയ്യീന്ന് കാശും മുടക്കി.. വേറെ മോഡൽസ് ഒന്നും ഇല്ലാതെ.. എന്നൊക്കെ പറഞ്ഞത് തിരിച്ചു പറഞ്ഞു തല്ലു കൂടാൻ ഒരവസരം കൊടുക്കുമോ ആവോ!

2018 സെപ്തംബര് 7 വെള്ളിയാഴ്ച, ഞാൻ വർക്ക് ചെയ്ത ഒരു ജോഡി ഡ്രസ്സ് അഡ്രസ്സിലേയ്ക്ക് കൊറിയർ അയയ്ക്കുന്നു.നാട്ടിലെ പരിചയക്കാരനും മുമ്പ് കുറെ വട്ടം അയച്ചിട്ടുള്ളതുമായ സുഹൃത്ത് ഫ്രാൻഞ്ചൈസി എടുത്തിട്ടുള്ള DTDC വഴിയാണ് അയച്ചത്. അഡ്രസ് തിരുവനന്തപുരം, വെഞ്ഞാറമ്മൂട്. ഫോൺ നമ്പർ ഉണ്ട്.

പിറ്റേന്ന് ക്ലൈന്റ് സംഭാഷണമധ്യേ കൊറിയർ കിട്ടിയില്ലെന്നു പറയുന്നു. ഓക്കേ, ഒരു ദിവസമല്ല ആയുള്ളൂ എന്ന് സമാധാനിക്കുന്നു. അതിനടുത്ത ദിവസം ഞായർ. മുടക്കമല്ലേ. അതും ഓക്കേ. തിങ്കൾ ഉച്ചയായിട്ടും അഡ്രസില്ലാതായപ്പോൾ സുഹൃത്തിന്റെ ഷോപ്പിൽ ചെന്ന് അന്വേഷിക്കുന്നു. കുറെ നേരം ശ്രമിച്ചു അവസാനം ട്രാക്ക് ചെയ്തപ്പോൾ അവിടെ എത്തിയിട്ടുണ്ട്. ഡെലിവറി ചെയ്തിട്ടില്ലെന്ന് വിവരം കിട്ടി, പിറ്റേന്നും കിട്ടിയില്ലെന്നു അറിഞ്ഞപ്പോൾ സന്തോഷം പോയി. ബുധനാഴ്ച കൊറിയർ സുഹൃത്ത് അവിടത്തെ കസ്റ്റമർ കെയർ no, വേറെ 2 കോണ്ടാക്ട് നമ്പർ എന്നിവ തരുന്നു. വിളിച്ചു ഊപ്പാട് വന്നു എന്നല്ലാതെ ഒരു രക്ഷയുമില്ല. ഇടയ്ക്കു ഒരു നമ്പർ എടുത്ത്, കാര്യം പറഞ്ഞു. അന്വേഷിച്ചിട്ടു തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു. ഒരു പ്രതികരണവും പിന്നെ കണ്ടില്ല. അവസാനം ക്ലൈൻറിനെ ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചു. നമ്പറുകൾ ആൾക്ക് കൊടുക്കുന്നു. അദ്ദേഹവും വിളിക്കുന്നു. കുറെ ട്രൈ ചെയ്തിട്ട് അവസാനം കിട്ടിയപ്പോൾ നാളെ ഡെലിവറി ചെയ്യാം എന്ന് പറയുന്നു. വീണ്ടും സന്തോഷം തിരിച്ചു വരുന്നു. വ്യാഴം പക്ഷെ ഒരു രക്ഷയുമില്ലാതെ കടന്നു പോയി. ഇതിനിടയിൽ എന്റെ വിളികൾ മതിലിൽ മുട്ടിയ റബര് ബോൾ പോലെ ഉത്തരം കിട്ടാതെ നടക്കുന്നുണ്ട്. നോ ഡെലിവറി. വെള്ളിയാഴ്ച വീണ്ടും വിളി തുടങ്ങുന്നു. ഫോൺ എടുത്തതേയില്ല. ഇടയിൽ ക്ലൈയന്റിന്റെ നമ്പറിൽ വിളിച്ചു ലൊക്കേഷനൊക്കെ ചോദിച്ചെന്നു പറഞ്ഞു. പക്ഷെ, പിന്നെ വിവരമില്ല. ശനി, രാവിലെ മുതൽ ഞാൻ ട്രൈ ചെയ്തുകൊണ്ട് ഇരുന്നു. ഒരു പ്രാവശ്യം പോലും ഫോൺ എടുത്തില്ല. ഡെലിവറിയും ഉണ്ടായില്ല. ഒരാഴ്ചത്തേയ്ക്കു നാട്ടിൽ വന്ന ക്ലയന്റ് ഇന്ന് തിരികെ വിമാനം കയറും. അതായത് എന്റെ വർക്ക്, എന്റെ വാക്ക്, എന്റെ ടെൻഷൻ .. ഒക്കെ വട്ടപ്പൂജ്യം.

ട്രാക്കിംഗ് റെക്കോർഡ്, കൊറിയർ ഇൻവോയ്‌സ്‌, കമ്പന്യിൽനിന്നു വന്ന മെയിൽ, എസ്‌ എം എസ്, ചറപറാ വിളിച്ചതിന്റെ സ്ക്രീൻ ഷോട്ട്, ക്ലൈറ്ന്റുമായി നടത്തിയ മെസ്സഞ്ചർ ചാറ്റ് എന്നിവയാണ് കയ്യിലുള്ളത്.

എനിക്ക് എന്ത്‌ ചെയ്യാൻ കഴിയും? (നിയമപരമായി ആണെങ്കിൽ അങ്ങിനെ)
Add a comment...

#ചോപ-II-6

ചോപ യുടെ പുത്തൻ എപ്പിസോഡിൽ ഒരു പ്രത്യേക വ്യക്തിയാണ് എത്തുന്നത്. അദ്ദേഹത്തെ ഇങ്ങിനെ ഒരു പ്ലാറ്റ്ഫോമിൽ എത്തിക്കുക എന്നത് ആഗ്രഹവും ഒപ്പം ആവശ്യവുമായിരുന്നു. അറിവ് നൽകുന്ന എന്തിനെയും പിന്തുടരുന്ന സ്വഭാവം നമുക്കേവർക്കും ഉള്ളിലുണ്ടെന്നു ചിന്തിക്കുന്നു. അതുകൊണ്ടു തന്നെ ഹോട് സീറ്റിൽ, ശ്രീ രാജേഷ്.
+Rajesh Karakodan
Welcome to Hot Seat.

ചോദ്യങ്ങൾ ചോദിച്ചോളൂ.. വൈകീട്ട് മുതൽ ഉത്തരങ്ങൾ എത്തും.
Wait while more posts are being loaded