Profile cover photo
Profile photo
aneel kumar
2,018 followers
2,018 followers
About
Posts

Post has shared content
മോഡേൺ മെഡിസിനിൽ എല്ലാ രോഗത്തിനും മരുന്നില്ലാത്തതുകൊണ്ട് തട്ടിപ്പുവൈദ്യന്മാരെ പ്രോത്സാഹിപ്പിക്കാം എന്നൊക്കെ വിചാരിക്കുന്നവരോട് എന്തു പറയാനാണ്? മരുന്നില്ല എന്നു സത്യം പറയുന്നവരെ അല്ല, എല്ലാം ചികിത്സിച്ചുമാറ്റാം എന്നു പറയുന്ന, സ്ക്കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത തട്ടിപ്പുകാരെയാണ് ഇവർക്ക് പ്രിയം.

ഈ മോഹനൻ, "വൈദ്യർ" ആയതുപോലും അടുത്ത കാലത്താണ്. അതുവരെ മഞ്ഞളിലെ മായം തെളിയിച്ച് ടീവി ചാനലുകൾ നിരങ്ങുകയായിരുന്നു. ആയുർവേദം കോളേജിൽ പോയി പഠിക്കുകയോ പാരമ്പര്യമായി പഠിക്കുകയോ ചെയ്യാത്ത ഒരാൾ സ്വയം വൈദ്യൻ എന്ന പേരുമിട്ട് വിവരക്കേടും പറഞ്ഞ് വന്നപ്പോൾ എല്ലാ വിവരദോഷികൾക്കും അയാൾ സ്വീകാര്യനായി!

വടക്കാഞ്ചേരിയാകട്ടെ ഒരു ഹൃദ്രോഗിയെ കൊന്നതിന് കോടതി കയറി നടക്കുന്നു. ECG റിപ്പോർട്ട് നോക്കി മനസ്സിലാക്കാനുള്ള വിവരം തനിക്കില്ലെന്ന് കോടതിയിൽ തുറന്നുപറയേണ്ടിവന്നതൊന്നും ഈ മണ്ടൻ ആരാധകർ അറിഞ്ഞിട്ടില്ല!
Add a comment...

Post has shared content
മാങ്ങ ചെത്തി തിന്ന മോഹനനും, കീടനാശിനികളാണ്‌ രോഗം വരുത്തുന്നതെന്ന്‌ നേരെ ചൊവ്വേ വൈറസിന്റെ പേര്‌ പറയാൻ അറിയാഞ്ഞിട്ട്‌ പോലും പഠിപ്പിക്കുന്ന വടക്കനും നമുക്ക്‌ അപ്രതീക്ഷിതമായി വന്ന്‌ ചേർന്നിരിക്കുന്ന നിപ്പ വൈറസ്‌ രോഗബാധയുടെ ആക്കം കൂട്ടുകയേ ഉള്ളൂ...

വൈറസ്‌ പരത്തിയത്‌ വവ്വാലുകൾ അല്ല എന്ന്‌ ഇന്നത്തെ പത്രങ്ങളുടെ മുൻപേജുകളിൽ ഉണ്ട്. പക്ഷേ, വെള്ളിയാഴ്ച പരിശോധനാഫലം വരും വരെ നമുക്കത്‌ ഉറപ്പിച്ച്‌ പറഞ്ഞു കൂടാ. ഇതിന്‌ മുൻപ്‌ നിപ്പാ വൈറസ്‌ബാധ മരണം വിതച്ചയിടങ്ങളിൽ വവ്വാലിൽ നിന്നാണ്‌ ഈ രോഗം പടർന്നത്‌ എന്ന അറിവാണ്‌ നമ്മുടെ മുന്നിലുള്ളത്. അതു കൊണ്ട്‌ തന്നെ ആദ്യപ്രതിരോധം എന്ന നിലക്ക്‌ നിലവിൽ വവ്വാലുകളെ സൂക്ഷിച്ചേ മതിയാകൂ. കേരളത്തിൽ രോഗം എവിടുന്ന്‌ വന്നു എന്നതും എങ്ങനെ തടയിടാം എന്നതും കൃത്യമായി പഠിച്ച്‌ നമ്മൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്‌. 1997ൽ മാത്രം മനുഷ്യരിൽ കണ്ടെത്തിയ ഒരു രോഗം, ദക്ഷിണേന്ത്യയിൽ തികച്ചും അപ്രതീക്ഷിതമായി ആദ്യമായെത്തിയിട്ട്‌ പോലും അഭിമാനാർഹമായ രീതിയിൽ നമ്മൾ ഇടപെടലുകൾ നടത്തുന്നുണ്ട്‌. വാക്‌സിനും മരുന്നുമില്ലാത്ത രോഗം നിയന്ത്രണവിധേയമാകുന്നുണ്ട്‌.

ഇത്തരമൊരു ഗുരുതരാവസ്ഥയിൽ തുണയായി ഈ പാഷാണത്തിൽ കൃമികളൊന്നും ഉണ്ടാകില്ല. വടക്കനും വാട്ട്‌സ്സപ്പും വൈദ്യനും വവ്വാലുമെല്ലാം ചേർന്ന്‌ നമ്മുടെ ദുരന്തത്തിന്റെ ആധിക്യമേറ്റുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം.

വീഡിയോ ഇട്ടും വൈകാരികപ്രകടനം നടത്തിയും മോഹനനും ഉറഞ്ഞ്‌ തുള്ളുന്ന വടക്കനും നമ്മളെ ആപത്തിന്റെ പടുകുഴിയിലേക്ക്‌ തള്ളാനാണ്‌ ശ്രമിക്കുന്നത്‌. ദയവ്‌ ചെയ്‌ത്‌ ഈ കള്ളനാണയങ്ങളിൽ വീണ്‌ നമ്മൾ ഇന്ന്‌ വരെ നേടിയെടുത്ത പ്രതിരോധത്തിന്റെ ഇരുമ്പ് മതിലിൽ പാടുകൾ വീഴ്‌ത്തരുത്‌. നഷ്‌ടം നമുക്ക്‌ മാത്രമാണ്‌.

വൈറസ്‌ ശരീരത്തിൽ പ്രവേശിച്ച്‌ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടില്ലാത്ത ഇൻകുബേഷൻ പിരീഡിലുള്ളവർ നമുക്ക്‌ ചുറ്റും ഇനിയുമുണ്ടാകാം. ഇവർ ഇവരറിയാതെ ചുറ്റുമുള്ളവർക്കെല്ലാം രോഗം പരത്തിക്കൊണ്ടിരിക്കുകയാണ്‌. ഇനിയും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ നമ്മൾ ജാഗ്രതയോടെയിരുന്നേ മതിയാകൂ.

ഈ കെട്ടകാലത്ത് നമ്മൾ ഒറ്റക്കെട്ടായി നിന്നേ തീരൂ പ്രിയപ്പെട്ടവരേ... വൈറസിന്റെ സ്രോതസ്‌ എന്തോ ആവട്ടെ, നമ്മുടെ കുടുംബാംഗത്തെ, സുഹൃത്തിനെ, അധ്യാപകനെ, നേഴ്‌സിനെ, ബന്ധുവിനെ നമുക്ക്‌ ഇനി നിപ്പാ വൈറസിന്‌ തിന്നാൻ കൊടുത്തു കൂടാ. ആരോഗ്യവകുപ്പ്‌ അശ്രാന്തപരിശ്രമത്തിലൂടെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന രോഗത്തിന്റെ കാര്യത്തിൽ തുരങ്കം വെക്കുന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഞെളിഞ്ഞിരിക്കുന്നത്‌ നമ്മുടെ ഭരണത്തിന്റെയോ നിയമവ്യവസ്‌ഥയുടെയോ പരാജയമായിരിക്കാം. സാരമില്ല, പുരയ്‌ക്ക്‌ മീതേ വെള്ളമെങ്കിൽ, വെള്ളത്തിന്‌ മീതേ തോണി. അവരുടെ പ്രചരണങ്ങൾക്ക്‌ തല വെച്ച്‌ കൊടുക്കില്ലെന്നും രോഗം തടയാൻ ഒരു സാമൂഹികജീവി എന്ന നിലയിൽ പരിശ്രമിക്കുമെന്നും മനസ്സാക്ഷിയോട്‌ ഉറപ്പ്‌ പറഞ്ഞാൽ മതി.

സാമൂഹ്യവിപത്തുകളെ ഒറ്റപ്പെടുത്തുക. നമ്മളൊന്നിച്ച്‌ തന്നെ മുന്നോട്ട്‌...

- Dr. Shimna Azeez
Add a comment...

Post has attachment
Commenting is disabled for this post.

Post has attachment
എത്തിപ്പോയി രണ്ടാം സമ്മാനം :)
മനസ്സറിഞ്ഞ് ഇതു തന്നെ അയച്ചു തന്ന സാന്റയ്ക്ക് <3 .....
(ഇതിന്റെ പിന്നിൽ ഉണ്ടെന്നു കരുതുന്ന അഡ്മിനും <3)
Photo

Post has attachment
ഈ ശാന്തക്കാലം ഗംഭീരമാകുന്നു; ഒരു ഷുഗർ ലെറ്റർ പോലും ആരും/ആർക്കും എഴുതിയില്ലെങ്കിൽ പോലും.

<3 <3 <3 കമ്മ്യൂണിറ്റീ...
Photo

Post has attachment

Post has attachment
പരിമളം പരത്തി ഇപ്പോ വന്നു...

പ്രിയപ്പെട്ട ശാന്തയ്ക്ക് ഒരായിരം നന്ദി, സന്തോഷം :)
Photo

Post has attachment
വേറൊരു ശാന്ത തന്ന സമ്മാനം.

(സ്വന്തം ശാന്ത ഇതിൽ കുറഞ്ഞതൊന്നും തരില്ല എന്നറിയാം :D )
Photo

ആരെങ്കിലും ഇതിനെതിരെ കേസെടുത്തോന്നറിയാൻ ഒരു പോസ്റ്റ്

എന്റെ ശാന്തേന്റെ പേരിന്റെ ആദ്യ അക്ഷരം എന്താ?
Wait while more posts are being loaded