Profile cover photo
Profile photo
WELFARE PARTY KERALA
116 followers
116 followers
About
Posts

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
പിണറായി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ
സ്വന്തം സര്‍ക്കാറാകാന്‍ ശ്രമിക്കുന്നു - വെല്‍ഫെയര്‍ പാര്‍ട്ടി
എറണാകുളം: അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോര്‍പ്പറേറ്റുകളുടെ സ്വന്തം സര്‍ക്കാറാകാനാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടതു മുന്നണി മന്ത്രിസഭയിലെ, പ്രത്യേകിച്ച് മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം മന്ത്രിമാരുടെ, പ്രസ്താവനകളും നിലപാടുകളും അതിലേക്കുള്ള സൂചനകളാണ് നല്‍കുന്നത്.
ഇടതു മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനേക്കാള്‍ ആവേശത്തോടെയാണ് അതിരപ്പള്ളി പദ്ധതിയെപ്പറ്റിയും ഗെയില്‍ പൈപ്പ്‌ലൈനെപ്പറ്റിയും ദേശീയപാത സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ചുമെല്ലാം പിണറായിയും സഹമന്ത്രിമാരും പ്രസ്താവിക്കുന്നത്. ഇടതുമുന്നണിയെ പിന്തുണച്ച വലിയവിഭാഗം ജനങ്ങള്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാറിന്റെ നിലപാട് ഇതാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ദേശീയപാത 30 മീറ്ററില്‍ ആറുവരിയായി വികസിപ്പിക്കാമെന്നിരിക്കെ 45 മീറ്ററില്‍ സ്വകാര്യ പാത നിര്‍മ്മിക്കാനുള്ള നീക്കം വലിയ അഴിമതിക്ക് വഴിതുറക്കാനുള്ളതാണ്. ഗെയില്‍ പദ്ധതിയെപ്പറ്റി ജനങ്ങളുടെ സുരക്ഷയും കാര്‍ഷിക മേഖലയുടെ സംരക്ഷണവും ആശങ്കയുണര്‍ത്തുന്നുണ്ട്. ഇക്കാര്യത്തിലൊന്നും സുതാര്യമായ നിലപാടല്ല ഗെയില്‍ (ഇന്ത്യാ) ലിമിറ്റഡും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്നത്.
നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോഴേക്കും കവാത്ത് മറന്ന് കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ സമീപനം അതേപടി പകര്‍ത്താനുള്ള അത്യാവേശമാണ് മുഖ്യമന്ത്രി കാട്ടുന്നത്. ഇ.പി ജയരാജനെയും കടകംമ്പള്ളി സുരേന്ദ്രനേയും പോലെയുള്ള സി.പി.എം മന്ത്രിമാരും കോര്‍പ്പറേറ്റുകളെയും ബഹുരാഷ്ട്ര ഭീമന്‍മാരെയും കേരളത്തിലേക്ക് വിളിച്ചുവരുത്താനുള്ള വ്യഗ്രതയിലാണ്.
കേരളം രൂക്ഷമായ വിലക്കയറ്റം നേരിടുന്നു. സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും കുടുംബ ബജറ്റ് ആകെ താളംതെറ്റുകയാണ്. പൊതുവിതരണ മേഖല ശക്തിപ്പെടുത്താനുള്ള ക്രിയാത്മക നീക്കമാണ് സര്‍ക്കാര്‍ പ്രഥമമായി നടത്തേണ്ടത്. ആരോഗ്യമേഖലയിലും സര്‍ക്കാര്‍ സജീവമായ പരിഗണന നല്‍കണം. സാധാരണക്കാരന് സൗജന്യമായി വിദഗ്ദ ചികിത്സ ലഭ്യമാകാനുള്ള അവസരം ഉണ്ടാകണം. ആശുപത്രികള്‍ നവീകരിക്കുകയും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യണം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ച 10 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടം സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന മദ്യനയത്തെ അട്ടിമറിക്കരുത്. കാര്യക്ഷമമായി മദ്യനിരോധനം നടപ്പാക്കണം. ഇതിനായി മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരികയും ബിവറോജ് ഔട്ടലറ്റുകളുടെ എണ്ണം ഗണ്യമായി കുറക്കുകയും വേണം. പൂട്ടിയ മദ്യശാലകളൊന്നും തുറക്കരുത്
ഭൂരഹിതരായ അഞ്ച്‌ലക്ഷത്തോളം കുടുംബങ്ങളുണ്ട്. ഭവനരഹിതരും ഭൂരഹിത കര്‍ഷകരും അതിലേറെയാണ്. അത്തരം ജനങ്ങളുടെ പ്രശ്‌നങ്ങളൊന്നും സര്‍ക്കാറിന്റെ ഭാഗമായ മന്ത്രിമാരുടെ പ്രതികരണങ്ങളില്‍ ഇതുവരെ ഇടംപിടിച്ചിട്ടില്ല. തോട്ടം മേഖലയിലെ ഭൂപരിഷ്‌കരണം അട്ടിമറിച്ചതടക്കം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയ എല്ലാ നിയമവിരുദ്ധ നീക്കങ്ങളും പുനഃപരിശോധിക്കാനും ഭൂമി കൈയേറ്റങ്ങളെല്ലാം തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനും അടിയന്തിരമായി സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച് വിശദ പഠനത്തിനും തുടര്‍നടപടിക്കുമായി ഭൂപരിഷ്‌കരണ കമ്മീഷനെ നിയമിച്ച് സമയബന്ധിതമായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
അതിന് പകരം കൂടുതല്‍ ഭൂരിതരെ സൃഷ്ടിക്കുന്ന ദേശീയ പാത സ്വകാര്യവത്കരണവും ജനവാസ മേഖലയിലൂടെയുള്ള ഗെയില്‍ പൈപ്പ് ലൈനും പോലെയുള്ള കോര്‍പ്പറേറ്റ് വികസന രീതികളാണ് സര്‍ക്കാരിന്റെ മുന്‍ഗണന എന്നത് ഖേദകരമാണ്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം 25 ആക്കി കുറക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. തമിഴ്‌നാട് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം 10 മുതല്‍ 15 വരെയാണ്. അതും ഡപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ ജീവനക്കാരെയാണ് നിയമിക്കുക. പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം ഇനിയും കുറച്ച് നിയമനങ്ങള്‍ ഡപ്യൂട്ടേഷന്‍ വഴിയാക്കണം. ഭരണ കേന്ദ്രങ്ങളില്‍ ആശ്രിതരും പാര്‍ട്ടി സെല്ലുകളും രൂപപ്പെടാതിരിക്കാന്‍ അതാണ് ഉചിതം. ഭരണച്ചെലവ് കുറക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇഷ്ടക്കാരെ പുനരധിവസിപ്പിക്കാന്‍ ക്യാബിനറ്റ് പദവികള്‍ സൃഷ്ടിച്ച് ഖജനാവിന് ഭാരം വരുത്തരുത്.
6000 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് പിണറായി വിജയന്‍ തന്നെ ആരോപിച്ച വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടും ഇടതുപക്ഷ സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കണം. അദാനി ഗ്രൂപ്പിന് ഏക്കര്‍ കണക്കിന് ഭൂമിയും റിയല്‍ എസ്റ്റേറ്റും നടത്താനായി സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ ചെലവഴിക്കുകയും വന്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ സൃഷ്ടിക്കുകയുമാണ് നിര്‍ദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതി വഴിയുണ്ടാകുക.
വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം സൃഷ്ടിക്കരുത്. ഭൂരഹിതരെ കൂടുതല്‍ സൃഷ്ടിക്കുന്ന വികസന രീതികളല്ല; പാരിസ്ഥിതികാഘാതം പരമാവധി കുറച്ചും കുറഞ്ഞ അളലില്‍ മാത്രം ഭൂമി ഉപയോഗിച്ചുമുള്ള കേരളത്തിന്റെ പ്രകൃതിക്കനുസൃതമായ വികസന പദ്ധതികള്‍ക്കാണ് ഇടതു സര്‍ക്കാര്‍ പരിഗണന നല്‍കേണ്ടത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് അനുകൂല നീക്കങ്ങളും അഴിമതിയുമാണ് ജനങ്ങളില്‍ നിന്ന് അകലാന്‍ കാരണമെന്ന സാമാന്യമായ തിരിച്ചറിവെങ്കിലും പിണറായി സര്‍ക്കാരിനുണ്ടാകണം. ജനവിരുദ്ധ സമീപനങ്ങളുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഉത്തരവാദപ്പെട്ട ജനകീയ പ്രതിപക്ഷത്തിന്റെ റോളില്‍ കേരളത്തിലുണ്ടാകുമെന്ന് പിണറായി സര്‍ക്കാര്‍ മറക്കരുത്. സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ബഹുജന പ്രക്ഷോഭങ്ങളുയര്‍ത്തുകയും ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ലോക പരിസ്ഥിതി ദിനമായ 2016 ജൂണ്‍ 5 ന് അതിരപ്പള്ളി സംരക്ഷണ ദിനമായി വെല്‍ഫെയര്‍ പാര്‍ട്ടി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്)
തെന്നിലാപുരം രാധാകൃഷ്ണന്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി)
പ്രേമ പിഷാരോടി (സംസ്ഥാന വൈസ്പ്രസിഡണ്ട്)
ശശി പന്തളം (സംസ്ഥാന സെക്രട്ടറി)
ജ്യോതിവാസ് പറവൂര്‍ (എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി)
‪#‎SaveAthirapilly‬ ‪#‎GetOutGail‬ ‪#‎NoTollNoBOT‬
Photo
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...
Wait while more posts are being loaded