Profile cover photo
Profile photo
Viswa Prabha
About
Viswa's interests
View all
Viswa's posts

Post has attachment
Viswa Prabha commented on a post on Blogger.
ഇവിടത്തെ ചേച്ചീടെ അനിയൻ തന്നെ സിറിൾ!
തൽക്കാലം പണിമുടക്കു ഭീഷണിയേ ഉള്ളല്ലോ. ഇനി അതു് ബോണസ്സിനും ഇടക്കാലത്തിനും കൂടിയുള്ള ഹർത്താലാവാൻ ചാൻസുണ്ടു്.

എന്തായാലും, ഒരു സമാനയാത്രികന്റെ നന്ദി, ഈ പവിത്രചരിത്രത്തെ അതിന്റെ ഒന്നര നൂറ്റാണ്ടുതപസ്സു മുറിച്ചു് നാടുകാണിക്കുന്നതിനു്.

Post has attachment
(മലയാളത്തിലുള്ള കുറിപ്പ് താഴെ).
ഇന്നു മാത്രമേ കാണൂ. എല്ലാ വർഷവും ഈ ദിവസം ഗൂഗിളിനു് ഈ പതിവുണ്ടു്. അതിനാൽ, കഴിയും വേഗം ഇതു കൂട്ടുകാരുമായി ഷെയർ ചെയ്യൂ.)
(Valid only for today)
2 GB Extra in your Google Storage (in addition to the normal free 15 GB for mail/ Google Drive/ Picasa etc.). i.e.in effect, you will have a 17 GB capacity now!
This will be a great relief for those who are constrained by an almost filled up 15 GB mail box/ Google Drive.
All you need to do is to re-check your security settings in your Google Account:


ഗൂഗിൾ മെയിൽ/ഡ്രൈവ് സ്റ്റോറേജിൽ 2 GB extra!
ഗൂഗിളിന്റെ വകയായി സാധാരണ പതിവുള്ള 15 GBയ്ക്കു പുറമേ, 2 GB കൂടി സ്റ്റോറേജ് കപ്പാസിറ്റി ലഭിക്കുന്നു. (ഇന്നു മാത്രം).

മെയിൽ ബോക്സും ഡ്രൈവും പിക്കാസാ തുടങ്ങിയ മറ്റു സൗകര്യങ്ങളും ഉൾപ്പെടെ 15 GBയിൽ ഞെരുങ്ങി വിഷമിച്ചിരിക്കുന്നവർക്കു് ഈ 2 GB വലിയൊരു ആശ്വാസമായിരിക്കും.
ഇതിനു ചെയ്യേണ്ടതു്:
വേറൊന്നുമില്ല. ഗൂഗിളിലെ ഇപ്പോഴുള്ള നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിന്റെ സെക്യൂരിറ്റി വ്യവസ്ഥകളെല്ലാം ശരിയല്ലേ എന്നൊന്നു പരിശോധിക്കുക മാത്രം.
(പാസ്സ്‌വേർഡ്, ടെലഫോൺ നമ്പർ, ആക്സസ്സ് അവകാശം കൊടുത്തിട്ടുള്ള 'ആപ്പുകൾ' ഇവ ശരിയല്ലേ എന്നു പുനഃപരിശോധിക്കുക).
ഇതിനു വേണ്ടതു് കേവലം ഒരു മിനിട്ടിൽ കുറഞ്ഞ സമയമാണു്.

താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ അമർത്തിയാൽ സെക്യൂരിറ്റി പുനഃപരിശോധന നടത്താം.

Share this valuable info with as many of your friends as possible.

https://security.google.com/settings/security/secureaccount


Post has shared content
#boycottDTDC

https://www.facebook.com/viswaprabha/posts/10154561815468135

ദയവുചെയ്തു്, DTDC കൊറിയർ വഴി ഒരാളും ഒരു സാധനവും എനിക്കു് അയക്കാതിരിക്കുക. നിങ്ങൾ ചെയ്യുന്ന തെറ്റിൽ എനിക്കു് പങ്കുപറ്റാനാവില്ല! സോറി!

Dear anyone,
Please NEVER send anything to me via DTDC India Courier Service!
I can not be part of your sin!

കേരളത്തിലെ DTDC Courrier Service എങ്ങനെയാ സർവീസ്.

പാലക്കാട് അവരുടേത് worst സർവീസ് ആണ്. Home /Door ഡലിവറി എന്ന പരിപാടി ഇല്ലെന്ന് തോന്നുന്നു. 3-4 ലേഡി സ്റ്റാഫ് ആണ് അവരുടെ ഓഫീസിൽ . Consignment വന്നാൽ addressee യെ ഫോൺ ചെയ്ത് അവരുടെ ഓഫീസിൽ വിളിപ്പിച്ച് സാധനം കൈപ്പറ്റാനാണ് പറയുന്നത്. Home delivery ചെയ്യാൻ പറഞ്ഞാൽ സാധനം വേണമെങ്കിൽ ഓഫീസിൽ വന്ന് വാങ്ങിച്ചോളാൻ. അല്ലെങ്കിൽ തിരിച്ചയക്കുമെന്നും .വളരെ rude രീതിയിൽ സംസാരവും.

ഓൺലൈൻ ഷോപ്പിംഗിൽ ഒരു ചെറിയ സാധനം ഓർഡർ ചെയ്തത് രണ്ട് ദിവസം മുമ്പ് പാലക്കാട് DTDC യിൽ വന്നു, അവർ ഫോൺ ചെയ്ത്, അവിടെ ചെന്ന് വാങ്ങാൻ. ഇവിടെ Door delivery ആവശ്യപ്പെട്ടപ്പോൾ സൗകര്യമില്ലെന്നും, വേണമെങ്കിൽ അവിടെ ചെന്ന് വാങ്ങാനും .അല്ലെങ്കിൽ അടുത്ത ദിവസം അത് അയച്ചിടത്തേക്ക് തിരിച്ചയക്കമെന്ന് . Adamant ആയ Lady Staff നടുത്ത് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അവിടെചെന്ന് സാധനം കൈപ്പറ്റി.
അന്ന് തന്നെ വൈകീട്ട് DTDC Courier & Cargoയുടെ കസ്റ്റമർ കെയറിനും മറ്റും വിശദമായി പരാതി അയച്ചു. ഇതുവരെയും mail acknowledge പോലും ചെയ്തിട്ടില്ല.
കൺസുമർ കംബ്ലയിനിലും post ചെയ്ത്. സാധനം അയച്ച ഇ-കോമേർസ് ഡീലറിനും മെയിൽ അയച്ചു. ഇനി മേലാൽ DT Dc യിൽ സാധനം അയക്കരുതെന്ന് . കോയമ്പത്തൂരിലെ ഡീലർ മെയിൽacknowledge ചെയ്ത് സോറിയും പറഞ്ഞ്. ഇനി ശ്രദ്ധിച്ചോളാമെന്ന് പറഞ്ഞ്. എന്നിട്ടു. ഈ പന്ന DTDCക്കാർ മെയിൽ ഒന്ന് അക്നോജ പോലും ചെയ്യാൻ മിനക്കെട്ടില്ല.

(1. ഇവരിൽ ഇത് എനിക്ക് ആദ്യ അനുഭവമല്ല. നേരത്തെയും 2-3 തവണ ഇങ്ങനെ ഫോൺ ചെയ്ത് അറിയിച്ച പ്രകാരം അവരുടെ ഓഫീസിൽ ചെന്നാണ് സാധനം കൈപ്പറ്റിയത്.
2. DTDC ഒഴിച്ച് മറ്റ് എല്ലാ courier കാരും India Post മെല്ലാം ConSignment
ഇവിടെ വീട്ടിൽ ഡലിവറി ചെയ്യുണ്ട് )
നിങ്ങൾക്കാർക്കെങ്കിലും ഇതുപോലുള്ള അനുഭവം DTDC Courier-യിൽ നിന്ന് ഉണ്ടായിട്ടുണ്ടോ?

#dtdccourierworstservice #nodoordeliverdtdc #boycottdtdc

Post has attachment

Post has attachment

Post has attachment
Viswa Prabha commented on a post on Blogger.
ഇതിന്റൊപ്പം,  ഷിജു മുമ്പു കണ്ടെടുത്ത യുയോമയസഭയെക്കുറിച്ചുള്ള പുസ്തകത്തിന്റെ ലിങ്കു കൂടി കൊടുക്കൂ. :)


http://shijualex.in/yuyomayam-nithyaksharangngal_part1_edn2_1903/

Post has shared content
On Digital Archiving.

Post has shared content
Seminar On Digital Archiving @ 19th Kochi International Book Festival.
7th December 2015

Post has attachment
മംഗളം പത്രത്തിൽ വന്ന ഈ വാർത്ത ശരിയാണെങ്കിൽ,
ഒന്നുകിൽ തലപ്പത്തിരിക്കുന്നവന്മാർ ഒന്നടങ്കം മന്ദബുദ്ധികൾ.
അല്ലെങ്കിൽ അവർക്കൊക്കെ ഒരുമിച്ചുതന്നെ ഭ്രാന്തു പിടിച്ചു.
അതുമല്ലെങ്കിൽ ഏതോ വൻസ്രാവിന്റെ ചൂണ്ടയിൽ ഇവന്മാർ കൊത്തിയിട്ടുണ്ടു്.


ജനങ്ങളെ എങ്ങനെ സൗരോർജ്ജത്തിന്റേയും വാതോർജ്ജത്തിന്റേയും ശത്രുക്കളാക്കി മാറ്റാമെന്നാണു് ഈ മുടിഞ്ഞ വികസനകിങ്കരന്മാർ ഗവേഷണം ചെയ്തു കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നതു്.
സബ്‌സിഡി എന്ന പേരിൽ പിൻവാതിൽക്കൊള്ള നടത്താനും സ്വന്തം വകുപ്പിന്റെ കെടുകാര്യസ്ഥത ജനങ്ങൾക്കുമേൽ വെച്ചുകെട്ടാനുമുള്ള എളുപ്പവഴിയാണിതു്.
ഇങ്ങനെ ഒരു നയം പ്രാവർത്തികമാക്കിയാൽ ആ ഒരു കാരണം കൊണ്ടുമാത്രം, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഈ മുന്നണിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ഞാനുണ്ടാവും മുൻപന്തിയിൽ.

എന്തുകൊണ്ടാണു് ഇതൊരു കരിനിയമമാവുന്നതു്?

1. ഇൻവെർട്ടറുകളും UPS-ഉം ഉപയോഗിക്കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നതു് KSEBയുടെ തന്നെ കെടുകാര്യസ്ഥതയാണു്. ഇടിമിന്നലിനേയും കാറ്റിനേയും പഴിപറഞ്ഞുകൊണ്ടു് രക്ഷപ്പെടുന്ന ബോർഡിന്റെ ഉപായം കാലാകാലങ്ങളായി അതു കേട്ടുശീലിച്ച കേരളീയരുടെ അടുത്തുമാത്രമേ ചെലവാകൂ. അവിചാരിതമായി വൈദ്യുതി വിച്ഛേദിച്ചുപോവുന്നതു് നഷ്ടപരിഹാരത്തിനു കാരണമാവുന്ന ഒരു വ്യവസ്ഥിതി നിലവിൽ വന്നാൽ അന്നുമുതൽ ഇൻവെർട്ടറുകളും UPSഉം ഉപേക്ഷിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാം.

2. സോളാർ പാനലുകളും ഇൻവെർട്ടറുകളും സബ്‌സിഡി വഴി വിതരണം ചെയ്യുന്ന, ഇപ്പോൾ നിലവിലുള്ള സംവിധാനം അഴിമതിയിൽ മുങ്ങിക്കുളിച്ചതാണു്. യഥാർത്ഥത്തിൽ വേണ്ടിവരുന്ന വിലയുടെ ഇരട്ടിയോളം ഈടാക്കി, അതിന്റെ പകുതി സബ്‌സിഡി നൽകുക എന്ന തന്ത്രമാണു് ഇപ്പോളുള്ളതു്. പകരം, ഗവണ്മെന്റ് തന്നെ വൻതോതിൽ പാനലുകൾ ഇറക്കുമതി ചെയ്യുകയോ നിർമ്മിക്കുകയോ ആണു വേണ്ടതു്.

3. ഊർജ്ജോല്പാദനത്തിന്റെ നിർമ്മാണമൂലധനത്തിന്റെ (Capex) ഉത്തരവാദിത്തം ജനങ്ങളിലേക്കു് ബലം പ്രയോഗിച്ച് കൈയൊഴിയുക എന്ന സൂത്രമാണു് ഇതിലെ ദീർഘകാലസാമ്പത്തികക്കുടുക്കു്. നിർബന്ധമായും ടോൾ വാങ്ങി പരമ്പരാഗതനിരത്തുകൾ പുനഃപരിഷ്കരിക്കുന്നതിന്റെ കൂടുതൽ ഭീകരമായ മുഖമാണിതു്.

4. സംസ്ഥാനത്തിനു് മൊത്തത്തിലുള്ള ഊർജ്ജക്ഷമതയാണു വേണ്ടതെങ്കിൽ ഒറ്റയ്ക്കൊറ്റയ്ക്കു് വീടുകളിലല്ല ആദ്യം സോളാർ പാനലുകൾ സ്ഥാപിക്കേണ്ടതു്. ഇടുക്കി മുതലായ റിസർവോയറുകളുടെ ജലോപരിതലങ്ങളിലാണു്. ഒരുമിച്ചുള്ള എഞ്ചിനീയറിങ്ങ് & ഓപ്പറേഷൻ മാനേജ്മെന്റ്, ബാറ്ററി ആവശ്യമില്ലാത്ത, ഏറ്റവും ചെലവുകുറഞ്ഞ ഊർജ്ജസംഭരണം, peak demand management ഇവയ്ക്കു് ഇത്തരം വൻകിട പദ്ധതികളാണു് നല്ലതു്. കൂടാതെ, 800 മീറ്റർ ഉയരത്തിൽ സോളാർ പാനലുകൾക്കു് കൂടുതൽ ഉയർന്ന ദക്ഷതയും ലഭിക്കും.
ഇടുക്കിറിസർവ്വോയറിനു മാത്രം ഏകദേശം 36 ചതുരശ്ര കിലോമീറ്റർ (36,000,000 ച.മീ.) ചുരുങ്ങിയ വിസ്തൃതിയുണ്ടെന്നോർക്കണം. (കൂടിയ മഴക്കാലവിസ്തൃതി 62 ച.കി.)
ഈ ചുരുങ്ങിയ വിസ്തൃതി തന്നെ 100 ചതുരശ്രമീറ്റർ മേൽക്കൂര വിസ്തീർണ്ണമുള്ള മൂന്നര ലക്ഷം വീടുകൾക്കു സമമാണു്. അതും ഒട്ടും തണൽ വീഴാത്ത ഉപരിതലം.

ഒട്ടും ഒട്ടും തണൽ വീഴാത്ത ഈ ഉപരിതലത്തിലൂടെ ഇടുക്കി സംഭരണിയിൽനിന്നും ഓരോ വർഷവും ബാഷ്പീകരണത്തിലൂടെ മാത്രം ഏകദേശം 200 സെ.മീ. ജലം നഷ്ടപ്പെടുന്നു. ഈ ജലം കൂടി സോളാർ പാനലിന്റെ തണൽ വഴി ലാഭിച്ചാൽ എങ്ങനെയുണ്ടാവും?
ഇടുക്കിയുടെ മൊത്തം വാർഷിക ഊർജ്ജോല്പാദനത്തിന്റെ പത്തു ശതമാനമാണു് ഇപ്പോൾ ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടുന്നതു്. ഈ നഷ്ടം കേരളത്തിലെ ഇടമലയാറും ലോവർ പെരിയാറും ഒഴികെയുള്ള ഓരോ ജലവൈദ്യുതപദ്ധതികളിലേയും ഉല്പാദനത്തേക്കാൾ കൂടുതലാണു്.
അങ്ങനെ, ബാറ്ററിയില്ലാതെ, ഉയർന്ന ദക്ഷതയിൽ ഒരൊറ്റ പ്രദേശത്തു കേന്ദ്രീകരിച്ചു് കൂട്ടത്തിൽ സ്വതേ നഷ്ടമാവുന്ന 200 മെഗായൂണിറ്റ് വൈദ്യുതി കൂടി തിരിച്ചുപിടിക്കാവുന്ന ഒരു സംവിധാനമാണു് കേരളത്തിൽ ആദ്യം നടപ്പിലാവേണ്ടതു്.


Post has shared content
ഈ പകൽക്കൊള്ളയ്ക്കു് ഇരയാവാതിരിക്കുക:
നിങ്ങളുടെ വൈദ്യുതി ബിൽ 30 ശതമാനം വരെ ലാഭിക്കാം!
മാസം 1000 രൂപ വെച്ചു ബില്ലടക്കുന്ന ഒരു കുടുംബത്തിനു് പത്തുമാസം കൊണ്ടു് മുടക്കുമുതൽ വസൂൽ! പിന്നെ വർഷങ്ങളോളം ഇഷ്ടംപോലെ പണം ലാഭം! ഫ്രീ എനർജി!
Free energy!!

ആകെ ചെയ്യേണ്ട കാര്യം, ഒരു ചെറിയ ഉപകരണം വാങ്ങി വീട്ടിലെ ഏതെങ്കിലും ഒരു പ്ലഗ്ഗിൽ കുത്തിയാൽ മതി!.
ഉപകരണത്തിന്റെ വില 3000 രൂപ. ഭാഗ്യമുണ്ടെങ്കിൽ ഏതെങ്കിലും എക്സിബിഷൻ സ്റ്റാളിൽ നിന്നും നിങ്ങൾക്കതു് പകുതിവിലയ്ക്കു ലഭിക്കും!

കൊച്ചിയിലെ ഒരു കമ്പനിയാണു് ഈ ഉപകരണം മാർക്കറ്റിൽ അവതരിപ്പിക്കുന്നതു്.. പേരു് ഡീ-എനർജ്യ. #Deenergia
ചെറിയൊരു മൊബൈൽ ഫോൺ ചാർജ്ജറിന്റെ വലിപ്പമേയുള്ളൂ.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഈ 30% പണലാഭത്തിന്റെ കാര്യം എവിടെയും എഴുതിയതു നിങ്ങൾക്കു വായിക്കാൻ സാധിക്കില്ല. പകരം അവർ നിങ്ങളുടെ ചെവിയിൽ സ്വകാര്യമായി പറഞ്ഞുതരും!
വലിയ പോസ്റ്ററും മൂന്നാലു ട്യൂബ്‌ലൈറ്റും ഒന്നോ രണ്ടോ ഡിജിറ്റൽ മീറ്ററുകളൊക്കെ കാണും. സാധാരണ ഇലൿട്രിക്കൽ എഞ്ചിനീയർമാർക്കൊന്നും മനസ്സിലാവാത്ത വലിയ വലിയ കാര്യങ്ങൾ അവർ പ്രസംഗിച്ചുകൊണ്ടുനിൽക്കുകയും ചെയ്യും.

ആകപ്പാടെ കണ്ടാൽ, സംഗതി കൊള്ളാം, എന്തുകൊണ്ടു് ഈ ബുദ്ധി നേരത്തേ തോന്നിയില്ല എന്നു നിങ്ങൾ അത്ഭുതം കൂറും!

തൃശ്ശൂർ തേക്കിൻകാട്മൈതാനിയിൽ ഇപ്പോൾ മനോരമയുടെ വക 'വീടു്' എന്ന പേരിൽ ഒരു വിപണനഎക്സിബിഷൻ നടക്കുന്നുണ്ടു്. അവിടെയാണു് ഈ ചരക്കിനെ വീണ്ടും കണ്ടുമുട്ടിയതു്. ദിവ്യൗഷധങ്ങൾ വഴി ക്യാൻസർ വരെ സുഖപ്പെടുത്താൻ നടക്കുന്ന മലയാളികളല്ലേ? സങ്കീർണ്ണമായ ഈ ഇലൿട്രോണിൿ ഉപകരണത്തിന്റെ മാസ്മരികതയിൽ ലയിച്ചു് ആ സ്റ്റാളിനു ചുറ്റും ചക്കപ്പഴത്തിൽ ഈച്ച പോലെ ആൾക്കൂട്ടം കാണാം.

എന്തായാലും, പരിചയസമ്പന്നനായ ഒരു എലക്ട്രിക്കൽ എഞ്ചിനീയർ എന്ന നിലയിൽ കൂടുതൽ ടൿനോളജി പറഞ്ഞു് ആളുകളെ ആശയക്കുഴപ്പത്തിലാക്കാതെ ഇതിന്റെ ശാസ്ത്രീയവശം
വളരെ ചുരുക്കിപ്പറയാൻ ശ്രമിക്കാം:

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നത്ര ചെറുകിട വൈദ്യുത ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പവർ ഫാക്ടർ നമ്മുടെ സാമ്പത്തികപ്രശ്നമേ അല്ല.
കാരണങ്ങൾ:
1. വീട്ടിലെ എനർജി മീറ്ററുകൾ (KWh Meter) രേഖപ്പെടുത്തുന്നതു് യഥാർത്ഥ ഊർജ്ജമായ KWh ആണു്. മിഥ്യാഊർജ്ജമായ KVA അല്ല. KVA ആയിരുന്നു രേഖപ്പെടുത്തിയിരുന്നതെങ്കിൽ നാം ഉപയോഗിക്കാത്ത പവർ (എനർജി) കൂടി അതിൽ വന്നേനെ. പവർ ഫാക്ടർ കുറയുമ്പോൾ മിഥ്യാഊർജ്ജമാണു് കൂടുന്നതു്. യഥാർത്ഥ ഊർജ്ജമല്ല.

2. ആദ്യകാലത്തേതുപോലെ പവർ ഫാക്ടർ ധാരാളം കുറയുന്നതരം ലോഡുകൾ നാം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ശരാശരി വീടുകളിൽ പവർ ഫാക്ടർ കുറയ്ക്കുന്നതു് പഴയ തരം ട്യൂബ് ലൈറ്റ് സെറ്റുകൾ, മോട്ടോറുകൾ എന്നിവയാണു്. നാം ഒരു ദിവസം ഉപയോഗിക്കുന്ന മോട്ടോർ സമയം വളരെ കുറവാണു്. ഇസ്തിരിപ്പെട്ടി, ഹീറ്റർ , പഴയ തരം ഫിലമെന്റ് ലാമ്പുകൾ തുടങ്ങിയവ സ്വതേ യൂണിറ്റി (1) പവർ ഫാക്ടറിൽ ആണു പ്രവർത്തിക്കുക. വാഷിങ്ങ് മെഷീൻ, ഇൻഡൿഷൻ കുക്കർ തുടങ്ങിയവ മിക്കപ്പോഴും, ഉള്ളിൽ നിന്നുതന്നെ പവർ ഫാക്ടർ കോമ്പൻസേറ്റഡ് ആണു്. ഇതുതന്നെ നോട്ട്ബുക്കിന്റേയും മൊബൈലിന്റേയും ചാർജ്ജറുകളുടേയും അവസ്ഥ.

3. ആദ്യകാലത്തു് കേരളത്തിലെ വോൾട്ടേജ് ക്ഷാമമുള്ള പ്രദേശങ്ങളിൽ പവർ ഫാക്ടർ KSEBയ്ക്കു് ഒരു വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ ഫുൾ ലോഡിൽ തന്നെ 0.9ൽ കൂടിയ പവർ ഫാക്ടർ ഫീഡർ പോയിന്റിൽ നൽകാൻ ബോർഡിനു കഴിയുന്നുണ്ടു്.

4. KSEBയ്ക്കും വൻ‌കിട ഉപഭോക്താക്കൾക്കും കുറഞ്ഞ പവർ ഫാക്ടർ പ്രസരണനഷ്ടം മൂലം ദോഷകരമായ ഒന്നാണു്. എന്നാൽ അവരുടെ ഭാഗത്തു് ഇതിനുള്ള പ്രതിവിധികൾ അവർ തന്നെ ചെയ്യുന്നുണ്ടു്. (അവർ വെക്കുന്നതും ഇതുപോലെത്തന്നെയുള്ള കൂറ്റൻ കപ്പാസിറ്ററുകളാണു്).

5. 5 HPയിൽ കൂടുതലുള്ള മോട്ടോറുകൾക്കു് കപ്പാസിറ്റർ ബാങ്ക് എന്തായാലും വെക്കണം. ഇതും നമ്മുടെ ഊർജ്ജലാഭത്തിനല്ല. KSEBയുടെ പ്രസരണനഷ്ടം കുറയ്ക്കാനാണു്.

6. നമ്മുടെ ഗൃഹാന്തർഭാഗത്തെ പവർ ഫാക്ടർ വർദ്ധിപ്പിച്ച് 1 ആക്കിയാൽ, സൈദ്ധാന്തികമായി ഒട്ടും ലാഭമില്ലേ എന്നു ചോദിച്ചാൽ, വേണമെങ്കിൽ ഉണ്ടെന്നു പറയാം. അതു് ഏകദേശം പതിനായിരത്തിലൊന്നു് എന്നു കണക്കാക്കാം. അതായതു് പതിനായിരം മാസത്തെ (800 കൊല്ലത്തെ) ബില്ലടക്കുമ്പോൾ ഒരു മാസം ഫ്രീ!

അതിനാൽ ആരും ഈ തട്ടിപ്പിനിരയാകാതിരിക്കുക. ഇത്തരക്കാരെ നിങ്ങളുടെ നാലുകാതം അയലത്തുപോലും വരാൻ സമ്മതിക്കാതിരിക്കുക.

ഈ പകൽക്കൊള്ളയ്ക്കെതിരേ എന്തുചെയ്യാൻ പറ്റും? ആരാണു് ഇത്തരം തട്ടിപ്പുകളിൽ നിന്നു് പൊതുജനങ്ങളെ രക്ഷപ്പെടുത്തുക?
Photo
Wait while more posts are being loaded