Profile cover photo
Profile photo
G Venugopal
68 followers
68 followers
About
Communities and Collections
Posts

Post has attachment
Happy New Year!
Photo
Add a comment...

Post has attachment
Add a comment...

Post has attachment
Taking the role of Brand Ambassador of Indian Medical Association(IMA), Kerala State Branch..VG
Photo
Add a comment...

Post has attachment
Merry Christmas!
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
'എന്റെ മലയാളം', കേരളത്തിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ മാതൃഭാഷക്കൊരു ഗാന സമർപ്പണം. ഹൃദയസ്പർശിയായ കഥാതന്തുവും സന്ദേശവും ഉൾക്കൊള്ളിച്ചുകൊണ്ട് മനോഹരമായി ദൃശ്യവൽക്കരിച്ച ഒരു പുതിയ ഗാനം.
രചന: ബോബി കാക്കനാട്ട്
സംഗീതം: ശ്യാം കുമാർ
ആലാപനം: ജി വേണുഗോപാൽ
കലാസംവിധാനം, സർഗാത്മ സംഭാവന: സൂരജ് കുറുവിലങ്ങാട്
ശബ്ദലേഖനം: ബിബിൻ രാമപുരം
സംവിധാനം: പി ബി ബോസ് [ Pb Bose ]
https://youtu.be/Wf1zQ1C_iUg
Add a comment...

Post has attachment
'ദൂരെ ദൂരെ മേലെ മാനത്തായ് അമ്പിളിപ്പൂത്തുലഞ്ഞു....
മെല്ലെ മെല്ലെ മിഴികൾ പൂട്ടി എൻ വാവേ നീ ചായുറങ്ങു.... "
Album : My Lord
Song : Dhoore Dhoore
Lyrics & Music : Arun Venpala
Singer : G. Venugopal
https://www.youtube.com/watch?v=OLn964w4PVI
Add a comment...

Post has attachment
2003 ലെ ഒരു തണുത്ത പ്രഭാതം. ഫോണിന്റെ അങ്ങേത്തലക്കൽ ഒരു പരിചിത ശബ്ദം. "വേണുഗോപാലാണോ? ഞാൻ ദക്ഷിണാമൂർത്തി..". ഇരുന്ന കസേരയിൽ നിന്നറിയാണ്ട് എണീറ്റ് പോയപ്പോൾ ഫോണിന്റെ ബേസ് യൂണിറ്റ് "പൊത്തോ"ന്ന് തറയിൽ വീണു. സ്വാമിയുടെ ഭക്തിഗാനങ്ങൾ ആകാശവാണിയിൽ പാടിയിട്ടുണ്ട്. എന്നാലും ഉള്ളിലുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം കൂടി ചേർന്ന് മനസ്സിൽ സംഗീത സുമുഹൂർത്തങ്ങളുടെ ഒരു കാലിഡോസ്കോപ് സൃഷ്‌ടിച്ച ഞെട്ടൽ മാറിയിട്ടില്ല. എല്ലാം പൂർവസ്ഥിതിയിൽ സ്ഥാപിച്ചപ്പോൾ വീണ്ടും.. "അടുത്ത ആഴ്ച പതിനൊന്നാം തീയതി Madras AVM G തീയേറ്ററിൽ ഒരു Half day call sheet ഇടട്ടെ? മൂന്ന് പാട്ടുകൾ ഉണ്ട്. എത്താൻ സാധിക്കുമോ?". "പിന്നെന്താ സ്വാമി, സന്തോഷമേയുള്ളൂ..", മറുപടിയിൽ വിറയലായിരുന്നു കൂടുതൽ. "ട്രാക്ക് ഒന്നുമില്ല...ലൈവ് റെക്കോർഡിങ് ആയിരിക്കും", മുന്നറിയിപ്പ്. "കൂടെ ജാനകിയമ്മയുടെ ഒരു ഗാനവും റെക്കോർഡ് ചെയ്യാനുണ്ട്. വൈകുന്നേരം തിരിച്ച് return ticket ബുക്ക് ചെയ്യാം".
മൂകാംബിക ചൈതന്യ (ശശീന്ദ്രൻ പയ്യോളി) യുടെ ഗാനരചനയിലെ മൂന്ന് ഗാനങ്ങൾ. ആദ്യത്തെ ഗാനം ഒരു രാഗമാലികയാണ്. ബേഗഡ, മലഹരി എന്നീ രാഗങ്ങളുടെ സത്ത പിഴിഞ്ഞെടുത്ത "തെച്ചിയും.." അടുത്ത ഗാനമായ "എന്നന്തരാത്മാവിൽ " സരസ്വതി രാഗത്തിൽ. മൂന്നാമത്തെ "കുടജാദ്രിയിൽ.." എന്നു തുടങ്ങുന്ന ഗാനം, 'പർപ്പതി' എന്ന അപൂർവ രാഗത്തിലും. മൃദംഗവും, ഫ്ലൂട്ടും, വീണയും, വയലിനും ഒക്കെ ചെന്നൈയിൽ സംഗീതക്കച്ചേരിക്ക് വായിക്കുന്നവർ. രണ്ടാമത്തെ ഗാനം പാടിത്തീരാറായപ്പോൾ ജാനകിയമ്മ വന്നെത്തി. മൈക്രോഫോണിനെ അഭിമുഖീകരിച്ച് കഠിനമായ വാക്കുകൾ ഉച്ചരിക്കുമ്പോൾ പുലർത്തേണ്ട mouth positions, മൈക്കിൽ നിന്നുള്ള ദൂരം എന്നിവയെക്കുറിച്ചെല്ലാം വിലയേറിയ ഉപദേശങ്ങൾ ജാനകിയമ്മ എനിക്ക് പറഞ്ഞുതന്നു. നിമിഷനേരം കൊണ്ട് ജാനകിയമ്മ ഗാനം പഠിച്ച്, സ്വന്തം മനോധർമത്തിലൂടെ സ്ഫുടം ചെയ്തെടുത്ത്‌ പാടുന്നത് അതിശയത്തോടെയും, ആരാധനയോടെയും ഞാൻ നോക്കി നിന്നു. 'കുടജാദ്രിയിൽ..' എന്ന ഗാനം പാടിത്തീരുമ്പോൾ ഉച്ചക്ക് മൂന്ന് മണി. രണ്ട് മഹാസംഗീതജ്ഞരുമായുള്ള ഒരു അപൂർവ സംഗമത്തിന് വഴിയൊരുക്കിയ ആ മഹനീയ ദിനത്തിന്റെ ഓർമക്കായി ആ ഗാനങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
-VG
"തെച്ചിയും നല്ലൊരു കൂവളഹാരവും..": https://www.youtube.com/watch?v=bqmY008lJOU "എന്നന്തരാത്മാവിൽ തെളിഞ്ഞു നിൽക്കും.... "
https://www.youtube.com/watch?v=bqmY008lJOU "കുടജാദ്രിയിൽ കുടികൊള്ളും..."
https://www.youtube.com/watch?v=xiDW933fQE8
Add a comment...

Post has attachment
മനസ്സിന്റെ ശ്രീകോവിലിൽ കൃഷ്ണനെ പ്രാണപ്രതിഷ്ഠ നടത്തിയ ഒരമ്മയുടെ മന്ത്രപൂരിതമായ വരികളാണിത്.
'കൃഷ്ണാ നിന്നെ ഹൃദയം നിറയെ കാണാൻ വന്നവൾ ഞാൻ...', നിർമലമായ ഭക്തിയിൽ പിറന്ന ഈ വരികൾ ഞാൻ തന്നെ സംഗീതം നൽകി ആലപിച്ചു കേൾക്കാൻ അവർ ആഗ്രഹിച്ചതും, അത് പൂർത്തീകരിക്കാനായതും എന്റെ സുകൃതം...
രചന: ശാന്ത സി നായർ
സംഗീതം, ആലാപനം: ജി വേണുഗോപാൽ
Camera: Sugeesh Kunjiraman
Editing: Abhilash Unni
Coordination: Bindu Anil
Video: Hrudayavenu Creations
https://youtu.be/bTAmkZpdxlU
Add a comment...

Post has attachment
കാലത്തെ അതിജീവിച്ച കാരുണ്യവർഷം....
അമ്മയുടെ വിമല ജീവിതം വെറുമൊരു ചാരവൃത്തിയെന്നു പറഞ്ഞിരുന്ന ചില തിമിരകാല കഥകൾ ഇടക്കാലത്തേക്കെങ്കിലും വിശ്വസിച്ചു പോയ കവിയുടെ പശ്ചാത്താപ വിവശതയിൽ നിന്നുയിർ കൊണ്ട കവിതയാണിത്. കവിതയെക്കുറിച്ചുള്ള കവിയുടെ ആമുഖമിങ്ങനെ.....
"1988 ജനുവരി 29 ന് കൊച്ചി പള്ളുരുത്തിയിലെ അഗതി മന്ദിരം സന്ദർശിക്കാനെത്തിയ മദർ തെരേസയെ നേരിൽ കാണാനും രണ്ടു മിനിറ്റ് സംസാരിക്കാനും എനിക്കവസരം കിട്ടി. ഫാദർ അടപ്പൂരാണ് എനിക്കാ അവസരം നേടിത്തന്നത്. അവരുടെ ശുഷ്കിച്ച കൈകളിൽ ചുംബിച്ചപ്പോൾ എന്റെ ആത്മാവിലൂടെ ഒരു വിറയൽ പാഞ്ഞു. എത്രയെത്ര അനാഥ ബാല്യങ്ങൾക്ക് ജീവിതം നൽകിയ കൈകളാണവ. ദൈവത്തിന് വേണ്ടി പണിയെടുക്കുന്ന കൈകൾ. ഞാൻ ശെരിക്കും കരഞ്ഞു പോയി. പിന്നീട് 1995 ൽ ഒരു ദിവസം എന്തോ കാരണത്താൽ മദർ തെരേസയെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിൽ ഉത്ക്കടമായി. അന്നത്തെ കണ്ണുനീർ ഈ കവിതയായി മാറി. "
'മദർ തെരേസക്ക് മരണമുണ്ടെങ്കിൽ'
കവിത: ബാലചന്ദ്രൻ ചുള്ളിക്കാട്
സംഗീതം: ജെയ്സൺ ജെ നായർ
ആലാപനം: ജി വേണുഗോപാൽ
ആൽബം: കാവ്യഗീതികൾ Vol-2
Video: Hrudayavenu Creations
https://youtu.be/A-V4RwtlXZw
Add a comment...
Wait while more posts are being loaded