ശിവരാത്രിയല്ലേ, പണ്ടെഴുതിയ ഒരു ശ്ലോകം ഇട്ടേക്കാം. വൃത്തം: പൃഥ്വി.

കിടത്തി ജടയില്‍പ്പിടിച്ചൊരുവളെ, പ്പരയ്ക്കേകി ത-
ന്നിടത്തുവശമാകവേ - പരിഭവങ്ങള്‍ തീര്‍ത്തിട്ടു, താന്‍
കൊടുത്തൊരു വരത്തിനാല്‍ വലയവേ, സഹായത്തിനാ-
യടുത്തവളൊടൊത്തൊരാ മദനവൈരിയെക്കൈതൊഴാം!

ഇതിനോടൊപ്പം +Rajesh R Varma രാജേഷ് ആര്‍. വര്‍മ്മ എഴുതിയ ഈ ശ്ലോകവും (സംഭവം ശിവസ്തുതിയല്ല, വിഷ്ണുസ്തുതിയാണ്. എന്നാലും ശിവൻ പ്രധാനകഥാപാത്രമാണ്.) കൊടുത്തില്ലെങ്കിൽ ശിവൻ എന്നോടു പൊറുക്കില്ല. അതിന്റെയും വൃത്തം പൃഥ്വി.

കുളിര്‍ത്ത മണിമാറു ചേര്‍ത്തമൃതമൂട്ടി ശാസ്താവുമായ്‌-
ക്കളിച്ചു പ്രണയാര്‍ദ്രമാം മിഴികളീശനില്‍ത്തൂകിയും
കിളര്‍ന്ന മദനാഗ്നിയില്‍ മദനവൈരിയെച്ചുട്ടു നീ
വിളങ്ങുക രമാപതേ, മനസി മോഹിനീരൂപനായ്‌!

Shared publiclyView activity