ഞാൻ എല്ലാക്കൊല്ലവും പ്രസിദ്ധീകരിക്കുന്ന കലണ്ടർ നോക്കി ഓണവും വിഷുവുമൊക്കെ ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

മേടം 1-നു വിഷു എന്നാണ് എന്റെ കലണ്ടറിലെ ലോജിക്. അതനുസരിച്ചു് മേടസംക്രമം പകലിന്റെ 60%-നു മുമ്പ് എപ്പോൾ വന്നാലും ആ ദിവസമാണ് മേടം 1. പക്ഷേ പലർക്കും വിഷു ആഘോഷിക്കാൻ കണി കാണുന്ന പ്രഭാതം മേടത്തിൽ വരണം എന്നു നിർബന്ധമുണ്ട്. അങ്ങനെയാണെങ്കിൽ പലപ്പോഴും മേടം 2-നായിരിക്കും വിഷു. അങ്ങനെയുള്ളവർ ആഘോഷത്തിനു മുമ്പ് ദയവായി ഏപ്രിൽ മാസത്തിന്റെ പേജിൽ മുകളിലായി കൊടുത്തിരിക്കുന്ന മേടസംക്രമസമയം കൂടി നോക്കാൻ അപേക്ഷ.

അമേരിക്കയുടെ പടിഞ്ഞാറേ ഭാഗത്തുള്ളവർക്കുള്ള ഇക്കൊല്ലത്തെ കലണ്ടറിൽ മേടം 1, വിഷു എന്നിവ ഏപ്രിൽ 13 വ്യാഴാഴ്ച എന്നു കൊടുത്തിരിക്കുന്നു. കണി മേടത്തിൽ തന്നെ കാണണമെന്നുള്ളവർ ഏപ്രിൽ 14 വെള്ളിയാഴ്ച വിഷു ആഘോഷിക്കുകയായും ഉചിതം.

ഇതിനെപ്പറ്റി രേഖപ്പെടുത്തിയ സ്പെസിഫിക്കേഷൻസ് ഒന്നും ഇതു വരെ കാണാത്തതു കൊണ്ടാണ് ഇങ്ങനെ തന്നെ വെച്ചിരിക്കുന്നത്. ആരെങ്കിലും കൃത്യമായ സ്പെസിഫിക്കേഷൻ തന്നാൽ ആ ദിവസങ്ങളിലെ സൂര്യോദയസമയം കൂടി കണക്കിലെടുത്ത് പ്രോഗ്രാം മാറ്റിയെഴുതാം.

അപ്പോ, വിഷു ആശംസകൾ!
Shared publiclyView activity