Profile

Cover photo
Suraj Rajan
7,069 followers|1,801,399 views
AboutPosts+1's

Stream

Suraj Rajan

Shared publicly  - 
 
'ജലം', 'അഗ്നി' എന്നിവ ആയി, ഇനി 'വായു, പൃഥ്വി' കൂടി ഉണ്ട് :))
ചത്ത് പോയ ഹോബിക്ക് ഷോക്ക് കൊടുത്ത പരീക്ഷണമാണ്. ഷെമിക്കണം. 
 ·  Translate
53
Greta oto's profile photoA. Bystander's profile photoAnand Sreevallabhan's profile photoSuraj Rajan's profile photo
9 comments
 
+Mlp Mlp it was purposeful. My model is transgender. This was a subversive take on Haldenkar's "Lady with the lamp".
Add a comment...

Suraj Rajan

Shared publicly  - 
 
ഉത്തരകാലത്തില്‍ മുന്‍പ് വായിച്ചതാണ്. രോഹിത്തിന്റെ മരണക്കുറിപ്പില്‍ പിന്നേം പിന്നേം കണ്ണുടക്കിയപ്പോള്‍ ഓര്‍ത്തു. ഷെയറുന്നു - ഒരു "മുന്‍ " എസ്.എഫ്.ഐക്കാരന്‍.


"സമുദായിക ഫാസിസത്തെ തകര്‍ക്കുക, വിദ്യാഭ്യാസ മണ്ഡലത്തിലേക്കുള്ള നിയോലിബറല്‍ കടന്നു കയറ്റത്തെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് എസ്.എഫ്.ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അവരുടെ പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്ന സൂര്യപ്രതാപ്‌സിംഗ് ആകട്ടെ ഉത്തര്‍പ്രദേശിലെ മുന്‍ ബജ്‌റംഗ്ദള്‍ ടൗണ്‍ പ്രസിഡന്റ് ആയിരുന്നു. കൂടാതെ, ആന്റി റിസര്‍വേഷന്‍ മൂവ്‌മെന്റിലെ സജീവ പ്രവര്‍ത്തകനും ഫേസ്ബുക്ക് സ്റ്റാറ്റസുകളില്‍ അങ്ങേയറ്റം മോഡിഭക്തനുമായിരുന്നു. അങ്ങനെയൊരാളെ പരസ്യമായി മത്സരിപ്പിക്കാന്‍, അതും ദലിത്-മുസ്ലീം രാഷ്ട്രീയം ശക്തമായി പ്രതിനിധീകരിക്കപ്പെടുന്ന ഒരു കാമ്പസില്‍; അയാള്‍ക്ക് കടുത്ത പിന്തുണ കൊടുക്കുവാനും മാത്രം എസ്.എഫ്.ഐയുടെ ആശയധാരയ്ക്ക് കഴിയുന്നത് എന്തു കൊണ്ടാണെന്ന് ആലോചിച്ച് തലപുണ്ണാക്കുന്ന നിഷ്‌കളങ്കരും ശുദ്ധമാര്‍ക്‌സിസ്റ്റുകളും കാമ്പസിലുണ്ടെന്നതാണ് ഏറ്റവും വലിയ തമാശ."
 ·  Translate
ഇടതുരാഷ്ട്രീയ്തതിന്റെ ഭീകരമായ കര്‍തൃനിഷേധത്തിന്റെ പ്രധാനപ്പെട്ട ഉദാഹരണങ്ങളി ലൊന്നായിരുന്നു അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനെ മുസ്ലിം സംഘടനകള്‍ ...
12
Geordie George's profile photo
 
"ഭാവിയില്‍ ഒരു സര്‍വാധിപത്യം ഉണ്ടാക്കാന്‍ വേണ്ടി നടക്കുന്ന രാഷ്ട്രീയധാരകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഈ പറയുന്ന ഹിന്ദു ഫാസിസത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയില്ല. അവരൊരുപക്ഷേ കൂടുതല്‍ പരിഷ്‌കരിച്ചു മുന്നോട്ടു വന്നാല്‍ ഒരുപക്ഷേ സാധ്യമായേക്കാം, അത്ര പ്രതീക്ഷയേ എനിക്കുള്ളൂ. ഇതൊരു മതേതര, ജനാധിപത്യ, പുരോഗമന ഇടമായിട്ടൊന്നും നമ്മള്‍ തെറ്റിദ്ധരിക്കരുത്, നമ്മള്‍ വളരെ പ്രാചീനമായ, പ്രാകൃതമായ, സ്ഥലത്താണ് ജീവിക്കുന്നത് എന്ന് നമ്മളറിയണം. അതുകൊണ്ട് ഗുരുവിലേക്കോ, അംബേദ്കറിലേക്കോ, സഹോദരന്‍ അയ്യപ്പനിലേക്കോ തിരിഞ്ഞിരിക്കുന്ന ഒരു യുക്തിയെ കണ്ടെടുക്കാന്‍ നമുക്ക് പറ്റണം, അതിന്റെ അടിസ്ഥാനത്തിലൊരു ഭാവി കേരളത്തെ ഭാവനചെയ്യാന്‍ പറ്റണം. ആ ഭാവി കേരളത്തില്‍ നമുക്കൊക്കെ മനുഷ്യരായി ജീവിക്കാന്‍ പറ്റണം എന്ന പ്രതീക്ഷ മാത്രമാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ എനിക്കുള്ളത്." - സണ്ണി കപിക്കാട് 
https://www.youtube.com/watch?v=RWWtfM-RAmU
 ·  Translate
Add a comment...

Suraj Rajan

Shared publicly  - 
 
Colours and waters of home.
16
Saswath S Suryansh's profile photoA. Bystander's profile photoSuraj Rajan's profile photoവിശുദ്ധ അന്തോണീസ് .പുണ്യാളന്‍'s profile photo
Add a comment...

Suraj Rajan

Shared publicly  - 
 
ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വിയെപ്പറ്റിയുള്ള ഒരു മാതൃഭൂമി ആർട്ടിക്കിളിൽ ആറ് ഖണ്ഡികകളിലായി 14 "രാജ/യുവരാജ/സാമ്രാജ്യ" സംബന്ധിയായ വിശേഷണങ്ങളാണ് ടി.വ്യക്തിയുടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വാണമടിച്ച് വച്ചിരിക്കുന്നത്. സ്ഖലനം കഴിഞ്ഞിട്ടും ജീർണലിസ്റ്റ് മൈരന് മതി വരുന്നില്ല. ഏതേലും വാഴപ്പിണ്ടി സാമ്രാജ്യാധിപന്റെ ചെങ്കോലിലെ ക്ലാവ് നക്കിക്കഴിഞ്ഞാൽ ചെടിപ്പ് മാറ്റാൻ ഇന്ത്യാക്കാരൻ അടുത്ത നക്കലിന് എടുക്കുന്നത് ക്രിക്കറ്റ് ബോളാണെന്നത് ടി.വ്യക്തിയുടെ ഒരു ലോക്കൽ ടീം ബന്ധം കൂടിയാകുമ്പോൾ വലിയസൗകര്യമാണ്. "യുവരാജാവ് ക്രിക്കറ്റും കളിക്കും" എന്ന വാചകം നൽകുന്ന ഇൻസ്റ്റൻറ്റ് വയാഗ്ര ഇഫക്റ്റിലും വലുത് കണ്ടുപിടിക്കാനിരിക്കണതേയുള്ളു. ഇത് അടിച്ചു വച്ച പത്രം തന്നെ 'സ്വദേശാഭിമാനി' ദിനത്തിൽ ദിവാനെയെതിർത്ത രാമകൃഷ്ണപിള്ളയെ ഓർത്ത് എഡിറ്റ് പേജിൽ 104 ഡിഗ്രിയിൽ കോൾ-മയിരും കൊള്ളും.
 ·  Translate
32
Shoji Mathew's profile photoAravind K's profile photo
2 comments
 
ഇടക്കിടക്ക്‌ ഇങ്ങനെ ചീത്ത വിളിച്ചൂടെ ബ്രോ?
 ·  Translate
Add a comment...

Suraj Rajan

Shared publicly  - 
 
Don't set just yet,
For I haven't finished
Savouring your vermilion
That froths
And surrounds me
Like the crimson tide
Of an algal bloom
28
Shaji Mullookkaaran's profile photo
 
നിങ്ങ ജീവനോടെ ഉണ്ടല്ലേ :)
 ·  Translate
Add a comment...

Suraj Rajan

Shared publicly  - 
 
ഒറ്റക്കാഴ്ചയിൽ കാലിൻ ചുവട്ടിൽ നിന്ന് നിലം ഇളകി മാറുന്ന മാതിരി ഒരനുഭവം ഉണ്ടാക്കുന്ന ഒരു ആർട്ട് വർക്ക് ഒത്തിരി നാൾക്ക് ശേഷമാണ് കാണുന്നത്. ടൈറ്റസ് കഫാറിന്റെ (Titus Kaphar, 1976 - മിഷിഗൺ, യുഎസ്) The Vesper Project - ലെ ഒരു പീസ് ആണിത്. 2008 ൽ ബെഞ്ചമിൻ വെസ്പ്പർ എന്നൊരാൾ കഫാറിന്റെ ഒരു വർക്ക് കണ്ട് നിൽക്കെ മാനസിക തകർച്ച വന്ന് അക്രമാസക്തനായി. പിൽക്കാലത്ത് മനോരോഗ ആശുപത്രികളിലും തടവിൽ നിന്നുമൊക്കെ പല തവണ ചാടി പോയ വെസ്പറുമായി കഫാർ കത്തുകളിലൂടെയും മറ്റും ബന്ധം തുടർന്നു. വെസ്പറിന്റെ ചിത്തഭ്രമത്തെയും പിതാവിനെയും സ്വന്തം ആഫ്രിക്കൻ അമേരിക്കൻ സ്വത്വത്തെയും അന്വേഷിച്ചുള്ള കലാകാരന്റെ തന്നെ യാത്രയെയും കൂട്ടിയിണക്കിയാണ് Reconstructive Histories എന്ന തീമിൽ ഈ പ്രോജകറ്റ് സഫലമാക്കിയിരിക്കുന്നത്. ചരിത്ര മോട്ടിഫുകളുടെ സ്ഥല- കാലക്രമത്തെ തെറ്റിച്ചുള്ള arrangement, architecture, വംശീയ ബയോളജിയുപയോഗിച്ചുള്ള reconciliation എന്നിവയാണ് വർക്കിന്റെ ഹൈലൈറ്റ്.

അരിസ്റ്റോക്രാറ്റിക് ഭ്രമകല്പനകൾ കൊണ്ട് പുനർനിർമ്മിക്കപ്പെട്ട "അടിമച്ചാള"ക്കകത്തൂടെ കയറിയിറങ്ങി വരുമ്പോൾ ഒരു പഴന്തുണിക്കെട്ടിനുള്ളിലെ കടലാസു ചരിതം മാത്രമായി പൊടിഞ്ഞ് തീർന്ന പൂർവ്വികൻ നിന്നെ കാത്ത് മേശയ്ക്കരികിൽ ഉണ്ടാകും...
 ·  Translate
54
4
mithun madhavan's profile photochithrakaran T Murali's profile photonaveen pk's profile photoThulasi R's profile photo
8 comments
 
Hi Good 
Add a comment...
Have him in circles
7,069 people
CPIML REDSTAR's profile photo
asik us's profile photo
JAMSHEER JAZZ's profile photo
Arun sasikumar's profile photo
Shajan Rs's profile photo
sobhanakumar sobhi's profile photo
MARKAZ IHRAM's profile photo
HaNfU KuNniL's profile photo
Vineeth Gopinath's profile photo

Suraj Rajan

Shared publicly  - 
 
1933 ജനുവരി 30നു ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ചാന്‍സലര്‍ പദവി ഏറ്റെടുത്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നാറ്റ്സി സര്‍ക്കാര്‍ "ആര്യവര്‍ഗ"ത്തില്‍പ്പെടാത്തവരെയെല്ലാം സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പുറന്തള്ളാനായി ജര്‍മ്മന്‍ സിവില്‍‌സര്‍‌വീസ് നിയമം പാസാക്കി. ബെര്‍ലിനിലെ യൂണിവേഴ്സിറ്റി പ്രഫസര്‍ സ്ഥാനത്തുണ്ടായിരുന്നവരില്‍ പകുതിയോളം പേര്‍ക്ക് ജോലി നഷ്ടമായി. ബെര്‍ലിനില്‍ മസ്തിഷ്ക വൈദ്യശാസ്ത്രത്തിനായി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ പരിശ്രമിച്ച ഒരു മനുഷ്യനും ജോലിപോയവരില്‍ ഉണ്ടായിരുന്നു. അദ്ദേഹം തുടര്‍ന്ന് ജര്‍മ്മനി വിട്ട് ബ്രിട്ടനിലേക്ക് പോയി, അവിടന്ന് അമേരിക്കയിലേക്ക് കുടിയേറി. 1940ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിക്കുകയും രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ മെഡിക്കല്‍ കോര്‍പ്സിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1947ല്‍ പെന്‍സില്‍‌വേനിയ സര്‍‌വകലാശാലയിലെ പ്രഫസറായ അദ്ദേഹം 1950വരെ, തന്റെ അറുപത്തഞ്ചാം വയസ്സിലെ അപ്രതീക്ഷിതമരണം വരെയും തലച്ചോറിലെ ബേസല്‍ ഗാംഗ്‌ളിയ എന്ന ഭാഗത്തിന്റെ പഠനത്തില്‍ മുഴുകി. ഫ്രിറ്റ്സ് ഹെന്‍‌റി ലൂയി ആയിരുന്നു ആ മനുഷ്യന്‍. പാര്‍ക്കിന്‍സണ്‍ രോഗികളിലെ തലച്ചോറില്‍ ഉരുണ്ടുകൂടുന്ന ലൂയി ബോഡി എന്ന പ്രോട്ടീന്‍‌-സമൃദ്ധ വസ്തുവിലൂടെ ആണ്‌ നാം ലൂയിയെ ഇന്ന് അറിയുന്നത്. ലൂയി ബോഡികള്‍ ഉരുണ്ടുകൂടുന്നത് തടഞ്ഞുകൊണ്ട് പാര്‍ക്കിന്‍സണ്‍ രോഗത്തെ ചികിത്സിക്കാന്‍ ആവുമോ എന്ന കഠിനപരിശ്രമത്തിലാണു മസ്തിഷ്കശാസ്ത്രലോകം ഇന്ന്. 131 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജനുവരി 28നായിരുന്നു ലൂയിയുടെ ജനനം.

On 30th Jan, 1933 Hitler was appointed the chancellor of Germany. The Nazi regime passed the 'Law for the Restoration of the Professional Civil Service' in the following months and it stipulated the summary expulsion of all "non Aryan" races from civil service. More than half of the professors in university positions in Berlin lost their jobs. Among them was a man who had put great efforts to building an Institute of Neurology at the time. Soon he left Germany for the UK, and in a year, he emigrated to the United States. In 1940 he became an American citizen, and served in the Medical Corps during WW2. In 1947 he became a professor at the University of Pennsylvania and worked on the basal ganglia until his sudden death in 1950 at the age of 65. The man is Fritz H Lewy. We know him from the proteinaceous deposits in the brains of Parkinson's disease patients called Lewy bodies. The neuroscience world is enthusiastically researching ways to treat Parkinson's disease by preventing the formation of Lewy bodies. Lewy was born 131 years ago, on Jan 28.
 ·  Translate
39
1
Sijo George's profile photoThechikkodan Shams's profile photoUrumees Thampan's profile photonavas thiruvananthapuram's profile photo
7 comments
 
.
Add a comment...

Suraj Rajan

Shared publicly  - 
 
കോണ്‍സ്പിരസി സിദ്ധാന്തങ്ങള്‍ ഒരിക്കലും മരിക്കാത്തതിനു കാരണം, വസ്തുതയുടെ (fact) ഒരു കടുകുമണിയോളമുള്ള ഉള്‍ക്കാമ്പിന്റെ (kernel) മേല്‍ വച്ചുകെട്ടിയ പൊള്ളവാദങ്ങളില്‍ ആണവ നിലകൊള്ളുന്നതും പ്രചരിക്കുന്നതും എന്നത് കൊണ്ടാണ്. പോളിയോ വാക്സീന്റെ കാര്യമെടുക്കൂ. വാക്സീന്‍ നല്‍കുന്നതുകൊണ്ട് മാത്രം പരക്കുന്ന ഒരു തരം വൈറസ് (വാക്സീന്‍ ഡിറൈവ്‌ഡ് പോളിയോ വൈറസ്) ഉണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ആ വസ്തുതമാത്രമെടുത്ത് kernel of fact ആക്കിയിട്ട് അതിന്റെമേല്‍ വച്ചുകെട്ടിയ തൊണ്ടു കൊണ്ടാണ് പ്രകൃതിവാദക്കാരന്‍ വാക്സീന്‍ വിരുദ്ധത വിറ്റുജീവിക്കുന്നത്. മുപ്പതുലക്ഷത്തോളം ഡോസ് തുള്ളിമരുന്നു നല്‍കുമ്പോള്‍ ഒരു കേസ് എന്ന തോതിലാണ് ഈ വാക്സീന്‍-പോളിയോ രോഗം കാണുന്നത്. വാക്സീന്‍ കൊണ്ട് ഒഴിവാക്കപ്പെട്ട നൂറോ നൂറ്റിമുപ്പതോലക്ഷം വരുന്ന പോളിയോ കേസുകള്‍ (വാക്സീന്‍ ക്യാമ്പെയിനു മുന്‍പും പിന്‍പുമുള്ള കണക്കുകള്‍ വച്ച്‌) തമസ്കരിക്കുകയും വാക്സീന്‍ മൂലം ഉണ്ടായതെന്ന് ശാസ്ത്രം തന്നെ കണ്ടെത്തിയ, ഇപ്പോള്‍ വാക്സീന്‍ ക്യാമ്പെയിനെ തന്നെ പരിഷ്കരിക്കുന്നതിനു കാരണമായ, വാക്സീന്‍-വൈറസ് ബാധയില്‍ തൂങ്ങിയാണ് "വാക്സീന്‍ തന്നെ ബഹിഷ്കരിക്കുക" എന്ന ആഹ്വാനവുമായി പ്രകൃതി"വാത"ക്കാരന്‍ പടയ്ക്കിറങ്ങുന്നത്. പച്ചക്കള്ളം പറയുന്നതിനെ പൊളിക്കുമ്പോലെ എളുപ്പമല്ല, ശാസ്ത്രത്തിന്റെ മുക്കും മൂലയും അറിഞ്ഞു കൊണ്ടു ശാസ്ത്രത്തെത്തന്നെ വെല്ലുവിളിക്കാനിറങ്ങുന്നവരെ പൊളിക്കുന്നത്. അതിനു വായനക്കാരുടെ/കേള്‍‌വിക്കാരുടെ പക്ഷത്തു നിന്ന് കാര്യമായ അധ്വാനവും സാമാന്യം നല്ല ശാസ്ത്രവിജ്ഞാനവും ആവശ്യമാണ്. ഇല്ലെങ്കില്‍ "ഗോള്‍പ്പോസ്റ്റ്" മാറ്റിക്കൊണ്ട് കളിക്കാന്‍ നടക്കുന്നവരുമായി എതിരിട്ട് സമയം കളയാമെന്നല്ലാതെ ഒരു മെച്ചവുമില്ല. അഞ്ചുവര്‍ഷം മെഡിസിനു പഠിച്ചിട്ട് മൈക്രോബയോളജിയിലും ഇമ്മ്യൂണോളജിയിലും പിന്നെയും ബിരുദാനന്തര ബിരുദം നേടി ഗവേഷണവും മറ്റുമായി പിന്നെയും പരിചയം സമ്പാദിച്ച വൈദ്യനെയാണോ വിശ്വസിക്കേണ്ടത് അതോ ഏതെങ്കിലും ഹിപ്പി സായിപ്പ് അടിച്ചിറക്കുന്ന "പ്രകൃതിജീവന" വെബ്സൈറ്റിലെ മുറിവിവരം (അലോക്സാന്‍ - മൈദ - പൊറോട്ട വിവാദം) പകര്‍ത്തിവച്ച്‌ നോട്ടീസിറക്കുന്ന സ്വയം‌പ്രകാശിത "ഡോക്ടര്‍" ലേബലുകാരെയും ആക്റ്റിവിസ്റ്റ് വക്കീലന്മാരെയുമാണോ വിശ്വസിക്കേണ്ടത് എന്നത് ഒരു സമൂഹത്തിനു വലിയ സമസ്യയാണെങ്കില്‍ ആ സമൂഹത്തിന്റെ കാര്യം ഊഞ്ഞാലയായെന്ന് എന്ന് പറയുകയേ നിവര്‍ത്തിയുള്ളൂ. ചിലപ്പോഴൊക്കെ ഇന്റര്‍നെറ്റ് പെനിട്രന്‍സ് കുറവാണ് ഇന്ത്യയില്‍ എന്നത് ഒരു ആശ്വാസം കൂടിയാണ്. ഇല്ലെങ്കില്‍ ഈ മൈരമ്മാരടിച്ചിറക്കുന്ന ഊളത്തരം വിശ്വസിച്ച് നാട് ഊമ്പിപ്പോവത്തേയുള്ളൂ.
 ·  Translate
 
ഈ ജേക്കബ് വടക്കാഞ്ചേരിയെ ഒക്കെ സയന്റിഫിക്കലി പൊളിക്കാൻ പറ്റാത്തത് എന്താ? +Kunjaali Kk +Anand Sreevallabhan +Suraj Rajan  +സുരേഷ് കുമാർ +Patric Edward
 ·  Translate
45 comments on original post
41
Babu M Jacob's profile photoArjun Sagar's profile photo­ ­'s profile photoNishad Badarudeen's profile photo
12 comments
 
Good 
Add a comment...

Suraj Rajan

Shared publicly  - 
 
ഒരു മില്ലെനിയല്‍ ജനറേഷന്‍‌കാരന്/രിക്ക് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍:

1. ഒരുമാതിരിപ്പെട്ട സിനിമകള്‍ക്കൊന്നും നിങ്ങളുടെ ശ്രദ്ധയെ പിടിച്ചിരുത്താന്‍ സാധിക്കാതാവല്‍:
വില്ലന്‍ ഗീര്‍‌വാണമടിക്കുന്ന നേരത്ത് നായകനു ചാടിപ്പോകാന്‍ പറ്റിയ പ്ലോട്ട്-ഹോളുകള്‍ നിങ്ങള്‍ തന്നെ മിനിറ്റിനു നാല് വച്ച് കണ്ടുപിടിച്ചുകൊടുക്കും. ഒരുമാതിരിപ്പെട്ട എല്ലാ തരം ഏലിയന്‍ ജന്തു ഡിസൈനും നിങ്ങള്‍ക്ക് സങ്കല്പിക്കാന്‍ സാധിക്കും. ബ്രഹ്മാണ്ഡ സിനിമകളിലെ സി.ജി.ഐ സ്പെഷല്‍ ഇഫക്റ്റ്സ് കണ്ടാല്‍ "എന്തോന്നെഡേയ് ഇത്, ഇതിലും നല്ല ഇഫക്റ്റ്സ് ഇന്നലെ കളിച്ച ഗെയിമിലുണ്ടല്ലോ ?" എന്ന്‌ തോന്നിക്കല്‍. ഇന്‍സ്പിരേഷണല്‍ ഡയലോഗുകള്‍ സ്ക്രീനില്‍ അടിച്ച് കേറുമ്പോള്‍ നിങ്ങ "വോ തന്ന തെന്ന" എന്ന് മുരണ്ടുകൊണ്ട് മൊബൈലെടുത്ത് ഇമെയില്‍ ചെക്ക് ചെയ്യും.

2. ഒരുമാതിരിപ്പെട്ട പുസ്തകങ്ങള്‍ക്കൊന്നും നിങ്ങളുടെ ശ്രദ്ധ പിടിച്ചിരുത്താന്‍ സാധിക്കാതാവല്‍:
എല്ലാ ഗ്രാന്‍ഡ് നാരറ്റിവുകളും മൂന്നോ നാലോ വര്‍ഗ്ഗത്തില്‍ പെടുമെന്ന് തിരിച്ചറിയല്‍. കൊളോണിയലിസവും യൂറോപ്യന്‍ എമ്പോക്കിത്തരവും കൊണ്ട് ആഫ്രിക്കയും സൗത്തേഷ്യയും മൈരായ കഥകള്‍; കാശ് വന്ന് എല്ലിന്റെടേല്‍ കേറിയതും ബാക്കി ലോകം മുഴുവന്‍ വെളുപ്പിച്ചെടുത്തതും കഴിഞ്ഞ് യൂറോപ്പിന്റഹത്ത് തന്നെ "ഞാനോ നീയോ വലുത്" എന്ന് പടവെട്ടിത്തീരുമാനിച്ച ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍; കമ്മികളോ തൊമ്മികളോ കേമനെന്ന് താത്വികമായി അവലോകിച്ചിട്ട് ശരിയാവാതെ വന്നപ്പം അമ്പിന്റെ മൂര്‍ച്ച നോക്കാന്‍ നടത്തിയ ഏഷ്യനും സ്ലാവിക്കുമായ പ്രോക്സിയുദ്ധങ്ങളില്‍ പെട്ട് കോഞ്ഞാട്ടയായ ജീവിതങ്ങള്‍; കമ്മികള്‍ക്ക് മേല്‍ തൊമ്മികള്‍ തത്വത്തില്‍ ജയിച്ചപ്പോള്‍ തൊമ്മിലൈഫ്‌സ്റ്റൈലില്‍ മനം‌മടുത്ത്‌ "അനന്തമജ്ഞാതമവര്‍ണനീയ"മെന്ന് മോങ്ങി എക്സിസ്റ്റന്‍ഷ്യലിസത്തില്‍ മുങ്ങാങ്കുഴിയിട്ട തലമുറയുടെ കഫറ്റീരിയാ/ വൈന്‍ ആന്റ് ബീസ്ട്രോ സാഹിത്യം. ഏറ്റവും ലേറ്റസ്റ്റായി Post-9/11 എന്ന് വിളിക്കാവുന്ന, പഴയ കൊളോണിയലിസാനന്തരതയെയും ഇങ്ങറ്റത്തെ യുദ്ധാനന്തര എക്സിസ്റ്റന്‍ഷ്യല്‍ ഇണ്ടലിനെയും സമാസമം വിളക്കിയ സാഹിത്യം. സൗത്തേഷ്യ/ആഫ്രിക്ക എന്നിങ്ങനെ "വളരുന്ന ഇക്കോണമി"കളില്‍ നിന്നുള്ള ആംഗലം അറിയാവുന്നവരോ ആംഗലം മാത്രമറിയുന്നവനു ദഹിക്കുന്ന തരം സാധനം എഴുതാന്‍ അറിയാവുന്നവരോ ആണ് ഈ ലാസ്റ്റ് വേവില്‍ സര്‍ഫ് ചെയ്യുന്നത്.

3. ഒരുമാതിരി പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ക്കൊന്നും നിങ്ങളുടെ ശ്രദ്ധ പിടിച്ചിരുത്താന്‍ സാധിക്കാതാവല്‍:
ബുദ്ധിയില്ലെങ്കിലും മഹാബുദ്ധിമാനാണ്‌ നീ എന്ന് കാപ്പി-വാട്ടര്‍കൂളര്‍ ചര്‍ച്ചകളില്‍ തോന്നിപ്പിക്കുന്നതിനുള്ള bite-size ശാസ്ത്രപ്പീസുകള്‍ TED Talk-കളിലൂടെയും സ്വയം‌പ്രസാധകരുടെ യൂട്യൂബ് സാധകങ്ങളിലൂടെയും തിന്ന് വളര്‍ന്ന ഫയ്സ്‌ബുക്ക്/ഇന്‍സ്റ്റാഗ്രാം തലമുറക്ക് മിച്ചിയോ കാക്കുവിന്റെ "ഫ്യൂച്ചര്‍ ഒഫ് ദ മൈന്റില്‍" നിറയെ വസ്തുതാപ്പിഴവുകളാണെന്ന് തോന്നിയാല്‍ ഫാക്റ്റ് ചെക്ക് ചെയ്ത് സ്ഥാപിക്കാന്‍ പത്ത് മിനിട്ട് തികച്ചു വേണ്ട. "ദൈവം ഇല്ല" എന്ന് സ്ഥാപിക്കാന്‍ ഡോക്കിന്‍സ് ഇനി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇടണ്ട കാര്യമില്ല, We are sold അണ്ണാ! You are preaching to the choir :)

ക്വിക്കി: ഇന്‍ഫര്‍മേഷന്‍ ഓവര്‍‌ഡോസിന്റെ ഒടുക്കം അസാധ്യമായ ബോറടിയാണെന്ന് മനസിലാക്കിയ ചരിത്രത്തിലെ ചക്രവര്‍ത്തിമാരാണ് ലൈബ്രറികള്‍ കത്തിച്ചുകളഞ്ഞത് എന്ന് കാള്‍ സാഗനോട് പറയാന്‍ പറഞ്ഞു അമ്മ.
 ·  Translate
44
1
വിശുദ്ധ അന്തോണീസ് .പുണ്യാളന്‍'s profile photoSaleel Me's profile photoRickson Kuriakose's profile photoസുരേഷ് കുമാർ's profile photo
8 comments
 
.
Add a comment...

Suraj Rajan

Shared publicly  - 
 
ശാസ്ത്രത്തിന്റെ ഉരകല്ലില്‍ രാകിയെടുത്ത ജ്ഞാനം ഉപയോഗിക്കേണ്ടി വരുമ്പോഴും കേരളത്തിലെ സര്‍ക്കാര്‍-സ്വകാര്യ കോളെജുകളില്‍ പഠിച്ചിറങ്ങുന്ന മഹാഭൂരിപക്ഷം ഡോക്ടര്‍മാര്‍ക്കും ഒരു ഗവേഷണപ്പേപ്പര്‍ ചിട്ടയായി എഴുതാനോ, ഏതെങ്കിലും നല്ല പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ശാസ്ത്രപേപ്പറിനെ ഗവേഷണത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും രീതിശാസ്ത്രങ്ങള്‍ക്കനുസരിച്ച് വിമര്‍ശനാത്മക വിലയിരുത്തല്‍ (critical appraisal) നടത്താനോ അറിയില്ല എന്നത് ഈ കാലത്ത് ഒരു നാണക്കേടാണ്. ബിരുദാനന്തര ബിരുദപഠനത്തിന്റെ (പിജി) ഭാഗമായി ഒരു ഗവേഷണ തിസീസ് നിര്‍ബന്ധമാണെങ്കിലും അടിസ്ഥാന എംബിബി‌എസ് ബിരുദ ട്രെയിനിംഗിന്റെ ഭാഗമായി ഇങ്ങനൊരു നിബന്ധന ഇല്ല. മിടുക്കരായ അധ്യാപകര്‍ ഉണ്ടെങ്കില്‍ ഭാഗ്യം, ആ കോളെജിലെ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കെങ്കിലും ഒരു പേപ്പര്‍ എഴുതാനുള്ള ഭാഗ്യം കിട്ടിയേക്കും.
 ·  Translate
മുന്‍‌വിളി: ഈ ബ്ലോഗ് തുടങ്ങിയത് 2007 നവംബറിലാണ്. എട്ടുവര്‍ഷം മുന്‍പ്‌ ഈ ആഴ്ച. മലയാള ബൂലോകത്തിന് രണ്ട് വയസോ മറ്റോ ഉള്ളപ്പോഴാണ് ലത്. "എഴുത്തച്ഛനു ശേഷം മലയാളം കണ്ടൂടിച്ചത് യാര് ?" എന്ന് യൂണിക്കോഡ്-ആസ്കി വിദ്വാന്മാര്‍ തര്‍ക്കിച്ചി...
37
2
General Chaathan's profile photoSuraj Rajan's profile photoസുരേഷ് കുമാർ's profile photoPriya G's profile photo
16 comments
 
+A. Bystander, രോഗത്തിനകത്തെ കലയെയും കലയ്ക്കകത്തെ രോഗത്തെയും, രോഗത്തിന്റെ നാച്ചുറല്‍ഹിസ്റ്ററിയെ ഒരു കലയായി തന്നെ കണ്ട് പഠിക്കുന്നതിനും തക്ക "തലയ്ക്കോളം" ഇംഗ്ലിഷുകാരനേ കാണൂ എന്ന് തോന്നുന്നു. ലണ്ടനിലായിരുന്ന സമയത്ത് വെല്‍കം ട്രസ്റ്റിന്റെ സയന്‍സ് മ്യൂസിയവുമായി ബന്ധപ്പെട്ട ഒട്ടേറേ ഇന്‍‌വൈറ്റഡ് ലെക്‌ചറുകളില്‍ ഇങ്ങനുള്ള വിഷയങ്ങള്‍ കേള്‍ക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. യൂണിവേഴ്സിറ്റി ഒഫ് ലണ്ടന്റെ ഒന്നു രണ്ട് പി‌എച്‌ഡി സുഹൃത്തുക്കള്‍ സമാന വിഷയങ്ങളില്‍ വര്‍ക്കുചെയ്തിട്ടുണ്ട്. എന്റെ അതേ സമയത്ത് യു‌സി‌എല്ലില്‍ ആര്‍ക്കിടെക്‌ചറില്‍ മാസ്റ്റേഴ്സ് ചെയ്ത ഒരു പാക്കിസ്ഥാനി സുഹൃത്തുമായി സുഷു‌ംന നാഡിയുടെ സ്കാനിനെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ നിന്നാണ് അവന്‍ "കശേരുക്കള്‍ കൊണ്ടൊരു പടവ്" എന്ന വിഷയത്തില്‍ അവന്റെ തീസീസ് വര്‍ക്ക് ചെയ്ത്‌ എക്സിബിഷനു വച്ചത്. ഇവിടെ അമേരിക്കയില്‍ അത്തരം വിഷയങ്ങള്‍ ബ്രഹ്മാണ്ഡ ഫണ്ടിംഗുള്ള ഐവി ലീഗ് സര്‍‌വ്വകലാശാലകളിലേ എറിക്കൂ, കാരണം മറ്റു സ്ഥലങ്ങളില്‍ ഒക്കെ യൂട്ടിലിറ്റേറിയന്‍ വിഷയങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റ് ഉള്ളൂ :) മെഡിസിനുള്ളിലും ഈ ആറ്റിറ്റ്യൂഡ് രൂഢമൂലമാണ്. ജന്മനാടായ ലിവര്‍പൂളിന്റെ സോഷ്യല്‍ ഹിസ്റ്ററിയെപ്പറ്റി പൊത്തഹമെഴുതിയ പാര്‍ക്കിന്‍സണ്‍ രോഗവിദഗ്ധന്‍ ഡോ: ആന്‍ഡ്രൂ ജെ ലീസിന്റെയും സൗത്തേഷ്യന്‍ ക്ഷേത്ര ആര്‍ക്കിടെക്‌ചറിനെപ്പറ്റി ഹോബിയ്ക്ക് ക്ലാസെടുക്കുന്ന ന്യൂറോമസ്കുലര്‍ സ്പെഷ്യലിസ്റ്റ് ഡോ: മൈക്കിള്‍ ഓ‌ബ്രയനേയും പോലുള്ള അണ്ണന്മാരുടെ മണം തട്ടി കുറച്ച് കാലം അവിടെ തെണ്ടിനടന്നതുകൊണ്ട് സ്വന്തം ഫീല്‍ഡിന്റെയെങ്കിലും വികസന ചരിത്രം അല്പസ്വല്പം അറിയാം. ഇവിടെ യു‌എസില്‍ അത്തരം സംഗതികളില്‍ പൊതുവേ ഡോക്ടര്‍മാര്‍ക്ക് വിവരം കുറവാണ് എന്നാണ് അനുഭവം. എന്നിരുന്നാലും ഫീല്‍ഡിലെ സമാരാധ്യ പുലികള്‍ ഒക്കെ പൊതുവേ അതിനൊത്ത അക്കാഡമിക് ചരിത്രവിവരം ഉള്ള ടീംസാണെന്നും ശ്രദ്ധിച്ചിട്ടുണ്ട്.
* *
"ലെഗസി ഒഫ് ചരക"യും (വല്യത്താന്‍), "ആലീസിന്റെ അത്ഭുതരോഗ"വും (ബി ഇക്‌ബാല്‍), "ഞാന്‍ തന്നെ സാക്ഷി"യും (രാജശേഖരന്‍ നായര്‍) തുടങ്ങി ഖദീജ മുംതാസിനെയും ഇങ്ങറ്റത്ത് ഗംഗാധരന്റെയും ഒക്കെ സാഹിത്യ ഇടപെടലുകള്‍ ഇപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളായി ആണ് നില്‍ക്കുന്നത്. സയന്‍സിന്റെ പ്രയോഗം പോലെത്തന്നെ സയന്‍സ് കമ്മ്യൂണിക്കേറ്റ് ചെയ്യാനും അതില്‍ നിന്ന് ദൈനം‌ദിന ജീവിതത്തിലേക്കോ സാഹിത്യത്തിന്റെ ഭാവനാലോകത്തിലേക്കോ ഒക്കെ നൂലുകള്‍ വലിക്കാനും പറ്റുന്നതരത്തില്‍ ഹ്യുമാനിറ്റീസിനെ വൈദ്യട്രെയിനിംഗിന്റെ ഭാഗമാക്കാന്‍ പറ്റണമെന്നാണ് എന്റെയും അഭിപ്രായം. ക്ലാസുകളൊന്നും ഇതിനായി ഉഴിഞ്ഞു വയ്ക്കണ്ട. ഈ രംഗത്തെ നല്ല പുസ്തകങ്ങള്‍ റീഡിംഗ് അസൈന്മെന്റായി കൊടുത്തിട്ട് ഒരു പീര്യഡ് കൂട്ടം തിരിഞ്ഞ് അതേപ്പറ്റി ചര്‍ച്ച ചെയ്യിക്കുക; മെഡിസിന്റെ എല്ലാ വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കുമ്പോള്‍ ഒന്നാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയുള്ള വിദ്യാര്‍ഥിയുടെ പുരോഗതിയും വിലയിരുത്താനാവും. ഇവിടെ വൈദ്യവിദ്യാര്‍ഥികള്‍ക്ക് ഇങ്ങനത്തെ അസൈന്മെന്റ് കൊടുക്കുമ്പോള്‍ അവരുടെ bedside manners പല മടങ്ങ് മെച്ചപ്പെടുന്നതായാണ്‌ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്.
 ·  Translate
Add a comment...

Suraj Rajan

Shared publicly  - 
18
Greta oto's profile photoസാക്ഷി's profile photo
2 comments
 
സൂപ്പർ...

നിങ്ങളൊക്കെ ഇങ്ങനെ ഒളിച്ചിരിക്കാതെ ഇടക്ക് ഇങ്ങനെയൊക്കെ ഇറങ്ങെന്നേ... :)
 ·  Translate
Add a comment...
People
Have him in circles
7,069 people
CPIML REDSTAR's profile photo
asik us's profile photo
JAMSHEER JAZZ's profile photo
Arun sasikumar's profile photo
Shajan Rs's profile photo
sobhanakumar sobhi's profile photo
MARKAZ IHRAM's profile photo
HaNfU KuNniL's profile photo
Vineeth Gopinath's profile photo
Contact Information
Home
Email
Story
Tagline
Insufferably opinionated !
Introduction
Neurologist by profession.

Basic Information
Gender
Male
Other names
Raj | സൂരജ്
Suraj Rajan's +1's are the things they like, agree with, or want to recommend.
Google Maps
market.android.com

Download the latest release of Google Maps, and never carry a paper map again. Get Google Maps with Navigation (Beta), Places, and Latitude

Free Medical books | Medical news | Medical video live | Medical researc...
www.book4doc.com

Free Medical Books - Over the next years, many textbooks will be available online, free and in full-text. The unrestricted access to scienti

5.44ലക്ഷം കോടിയുടെ ബ്രിക്സ് നിധി
jagrathablog.blogspot.com

ഉയര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകളില്‍ എന്തെങ്കിലും ധന പ്രതിസന്ധികള്‍ ഉണ്ടായാല്‍ നേരിടുന്നതിന് 10000 കോടി ഡോളറിന്റെ(5.44 ലക്ഷം കോടി രൂപ) കണ്ടിന

ഏളിതങ്ങളുടെ കല, ഭാഗം 3: വീണ്ടെടുക്കലുകളും കടന്നുകയറ്റങ്ങളും
malayal.am

­ചു­വ­രെ­ഴു­ത്തു­ക­ളെ­ക്കു­റി­ച്ച് നാ­ലു­ഭാ­ഗ­മു­ള്ള ലേ­ഖ­ന­പ­ര­മ്പ­ര­യു­ടെ ...

Brown Nation : Teaser
www.youtube.com

A new comedy series starring: Rajeev Varma, Shenaz Treasurywala Created by: Matt Grubb, George Kanatt & Abi Varghese

തെമ്മാടി ജീനും, വെക്കടാ വെടി ജീനും- ചില പെരുമാറ്റജനിതക ഉഡായിപ്പുകൾ!.
yathramozhi.blogspot.com

നേച്ചർ വേഴ്സസ് നർച്ചർ എന്നതിനു പകരം "നേച്ചർ ആൻഡ് നർച്ചർ" എന്ന പാട്ടു തന്നെയാണു പാടിപ്പതിയേണ്ടത്. മാത്രമല്ല "പരിപാലനം" എന്ന വാക്ക് സൂചിപ്പിക്

ഏളിതങ്ങളുടെ കല: ഗ്രഫീടിയെ പറ്റി ചിലത്
malayal.am

Keep your coins, I want change എന്നെ­ഴു­തിയ ഒരു കട­ലാ­സും പി­ടി­ച്ച് ഒരു ...

Why is Naipaul Being Honoured?: Girish Karnad
kafila.org

This is the text of GIRISH KARNAD‘s speech at the Mumbai Literature Festival, as compiled by Outlookindia.com from various sources. On Frida

Mathrubhumi Lekhanangal- ഡോ.ടി.എം.തോമസ് ഐസക്‌,അരിവേണോ കാശുവേണോ?,ലേഖനങ്ങള...
www.mathrubhumi.com

malayalam,columnists,lekhanangal,ഡോ.ടി.എം.തോമസ് ഐസക്‌,അരിവേണോ കാശുവേണോ?,ലേഖനങ്ങള്‍,Malayalam Columnists,Articles,mathrubhumi,columns,news

വാള്‍മാര്‍ട്ട് വരുമോ? വരണോ? വന്നോട്ടേ?
abhibhaashanam.blogspot.com

(ഒരു കമന്റ് സൂക്ഷിയ്ക്കുന്നെന്നേയുള്ളൂ.2011 ഡിസംബറിലാണ് ആദ്യമെഴുതിയത്. 2012 ഡിസംബറിൽ അപ്പുമാഷിന്റെ ഈ പോസ്റ്റിനെഴുതിയ കമന്റുകളും ചേർത്ത് എഡിറ

സ്ഥലത്തെ എഴുതുന്ന വിധങ്ങള്‍
malayal.am

­സ്ഥ­ല­ത്തെ­പ്ര­തി­യു­ള്ള ബു­ദ്ധി­യു­ടെ­യും ഹൃ­ദ­യ­ത്തി­ന്റെ­യും ആശ­ങ്ക­ക­ളെ­യും ...

ഒരു ചാനല്‍ ചര്‍ച്ച
kariveppilaksharangal.blogspot.com

ഫ്ലാഷ് ന്യൂസ്. ചന്ദ്രശേഖരന് വധത്തിന്റെ പശ്ചാത്തലത്തില് സി പി എം പ്രതിരോധത്തില് നില്ക്കുന്ന ഈ അവസരത്തില് സി പി എമ്മിന്റെ കോഴിക്കോട് ജില്ലാ കമ

നോണിയും അനോണിയും
anonyantony.blogspot.com

http://www.mathrubhumi.com/agriculture/story-268172.html ലേഖനം മുഴുവന് വായിക്കുക, എന്തെങ്കിലും മനസ്സിലായോ? എനിക്കിത്രയുമാണ് മനസ്സിലായത്: 1.

സുജിത് നായര്‍ - മനോരമയിലെ സോഫാ കം ബെഡ്
eye-onmedia.blogspot.com

1989ലെ പാര്ലമെന്റ് തിരഞ്ഞെടുപ്പില് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിക്കാനിറങ്ങിയ രമേശ് ചെന്നിത്തലയെ സോഫാ കം ബെഡ് എന്നാണ് കണിയാപുരം

MIND: Autism is mind blindness
netmind2011.blogspot.com

The young couple first approached a physician practicing in Indian system of medicine (Ayurveda) and then a Homeopath for the remedy of thei

ജാഗ്രത: മനോരമയുടെ തിരുവത്താഴം
jagrathablog.blogspot.com

ഇത് മനോരമ പണ്ട് പ്രസിദ്ധീകരിച്ച അവസാനത്തെ അത്താഴം കാര്ട്ടൂണ്. ഇതിലില്ലാത്ത എന്ത് നിന്ദയാണ് മനോരമ ഇപ്പോഴത്തെ ചിത്രത്തില് കാണുന്നതാവോ? പിണറായി

കമ്മ്യൂണിസ്റ്റ്‌ കേരളം: ജാതി പറയുക
communistkerala.blogspot.com

ജാതി പറയുക. നമ്മള്, അതായത് ഞാനും നിങ്ങളും ഇവിടത്തെ മാധ്യമങ്ങളും മൂന്നുദിവസമായി അഡ്വക്കേറ്റ് ജനറല് ദണ്ഡപാണിയെ തെറിവിളിക്കുകയാണ്. മുല്ലപ്പെരിയ